ഡോണള്‍ഡ് ട്രമ്പ് വ്യത്യസ്തനായൊരു പ്രസിഡന്റ്; വെളിപ്പെടുത്തലുകളുമായി എഴുത്തുകാരന്‍ കോണ്‍റാഡ് ബ്ലാക്ക്

‘മിക്കവരുടെയും നികുതി ഭാരം കുറയ്ക്കുകയും, മാന്ദ്യവും തൊഴിലില്ലായ്മയും ആസന്നമാണെന്ന ഭീതി അകറ്റുകയും, സമ്പദ്ഘടന ശക്തമാക്കാന്‍ ശ്രമിക്കുകയും, യാഥാര്‍ഥ്യ ബോധത്തോടെയും വിവേക ബുദ്ധിയോടെയുമുള്ള വിദേശനയം പിന്തുടരുകയും ചെയ്ത പ്രസിഡന്റ്’ ആയി ഡോണള്‍ഡ് ജെ ട്രമ്പിനെ കോണ്‍റാഡ് ബ്ലാക്ക് പുതിയ പുസ്തകത്തില്‍ വിലയിരുത്തുന്നു. ട്രമ്പിനെ എതിര്‍ക്കുന്നവര്‍ പൊതുവില്‍, അമേരിക്കയുടെ ചരിത്രത്തില്‍ 2016ലെ തെരെഞ്ഞെടുപ്പിനു മുമ്പുള്ള 20 വര്‍ഷത്തോളം നീണ്ട പ്രസിഡന്‍ഷ്യല്‍ ദുര്‍ഭരണങ്ങളില്‍ പകുതിയോളം അമേരിക്കക്കാരും എത്രത്തോളം നിരാശരും വെറുപ്പുള്ളവരും ആയിരുന്നുവെന്നത് മനസ്സിലാക്കാത്തവരാണ്. യുദ്ധങ്ങള്‍, നടുവൊടിക്കുന്ന മാന്ദ്യം, മാനവിക ദുരന്തങ്ങള്‍, തകരുന്ന … Read more

ഇന്ന് ലോക നഴ്‌സ് ദിനം; കരുണയുടെയും സ്‌നേഹത്തിന്റെയും പ്രതീകമാകുന്ന ഭൂമിയിലെ മാലാഖാമാര്‍

ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്‌ലോറന്‍സിന്റെ ജനനം. ഇറ്റലിയിലെ ഫ്‌ലോറന്‍സ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നല്‍കിയാണ് മാതാപിതാക്കള്‍ ഫ്‌ലോറന്‍സിനെ വളര്‍ത്തിയത്. എന്നാല്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്‌ലോറന്‍സിന് താല്‍പ്പര്യം. അതിനായി അവര്‍ ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്‌സിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്രീമിയന്‍ യുദ്ധ കാലത്ത് … Read more

ട്രിനിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിമാന താരമായി മലയാളിയായ ഷോണ്‍ ജോസ്

അയര്‍ലണ്ട് മലയാളികള്‍ക്കും, ഭാരതീയര്‍ക്കും അഭിമാനിക്കാന്‍ ഡബ്ലിനില്‍ നിന്നും ഒരു മലയാളി വിദ്യാര്‍ത്ഥി ശ്രദ്ധിക്കപ്പെടുന്നു. ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ ഉന്നത പഠനത്തിനുള്ള അസുലഭ ഭാഗ്യം തേടിയെത്തിയിരിക്കയാണ് ഷോണ്‍ ജോസ് എന്ന മലയാളി വിദ്യാര്‍ത്ഥിക്ക്. ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ പ്രതിവര്‍ഷം 23.500 യൂറോ സ്‌കോളര്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കാനുള്ള അവസരമാണ് ഷോണ്‍ ജോസിന് കൈവന്നിരിക്കുന്നത്. അയര്‍ലണ്ടിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പുകളിലൊന്നാണ് ട്രിനിറ്റി കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയായ ഷോണ്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസമാണ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് … Read more

അബോര്‍ഷന്‍ റഫറണ്ടം മേയ് 25-ന്. തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ നിങ്ങള്‍ ചെയ്യേണ്ടത്:

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്ര നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തിരശീല വീഴാന്‍ ഒരു മാസം മാത്രം. നീണ്ട ചര്‍ച്ചകള്‍ക്കും ആശയ സംഘടനങ്ങള്‍ക്കുമൊടുവില്‍ അബോര്‍ഷന്‍ വിഷയത്തില്‍ ഓരോരുത്തര്‍ക്കും വ്യക്തിഗത അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാം. ഐറിഷ് ജനതയുടെ മനസ്സറിയാന്‍ നടത്തുന്ന വോട്ടെടുപ്പിന് റഫറണ്ടം കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ വെബ്‌സൈറ്റിലൂടെ ആദ്യ പടിയായി തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കണം. 2018 ഫെബ്രുവരി 15-ന് 18 വയസ്സ് പൂര്‍ത്തിയായ ഐറിഷ് പൗരത്വമുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹത ഉണ്ട്. ഐറിഷ് പൗരത്വമില്ലാത്തവരും എന്നാല്‍ … Read more

മനസ്സില്‍ നൊമ്പരമായി ലിഗ സ്‌ക്രോമെന്‍

അതിഥി ദേവോ ഭവ എന്നാണ് ഭാരതം എന്നും ഉയര്‍ത്തിപ്പിടിക്കുന്ന ആപ്തവാക്യങ്ങളിലൊന്ന്. എങ്കിലും രാജ്യത്ത് എത്തുന്ന വിദേശികള്‍ക്ക് പലയിടങ്ങളില്‍ നിന്നുമായി അത്ര നല്ല അനുഭവങ്ങളല്ല ഉണ്ടായിരിക്കുന്നത്. വിദേശികളെ അത്ഭുത ജീവികളെപ്പോലെ കാണുന്നവര്‍ നമ്മുടെ കൂട്ടത്തിലേറെയുണ്ട്. രാജ്യത്തിന്റെ അതിഥികളെന്ന നിലയ്ക്ക് സ്‌നേഹവും ആദരവും നീതിയും അവര്‍ അര്‍ഹിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന ടാഗ് ലൈന്‍ അഭിമാനത്തോടെ കൊണ്ട് നടക്കുന്ന കേരളത്തിന്റെ മണ്ണിലാണ് ലിഗ എന്ന വിദേശ വനിത മരണപ്പെട്ടിരിക്കുന്നത്. ലിഗയ്ക്ക് വേണ്ടി ഭര്‍ത്താവും കുടുംബവും ഏറെ നാളുകള്‍ തെരച്ചില്‍ നടത്തി. … Read more

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

ലോസ്ആഞ്ചലസ്: വെള്ളപ്പൊക്കത്തില്‍ ഈല്‍ നദിയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യയുടെ (38) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. സന്ദീപ് തോട്ടപ്പിള്ളി (42), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെ കണ്ടെത്താന്‍ കാലിഫോര്‍ണിയ അധികൃതര്‍ നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്. കാക്കനാട് പടമുകള്‍ ടൗണ്‍ഷിപ്പില്‍ അക്ഷയവീട്ടില്‍ റിട്ട. യൂനിയന്‍ ബാങ്ക് ഉദ്യോഗസ്ഥരായ സോമനാഥ് പിള്ളയുടെയും രത്നവല്ലിയുടെയും മകളാണ് സൗമ്യ. കാലിഫോര്‍ണിയയില്‍ വിനോദ യാത്രയ്ക്ക് എത്തിയ നാലംഗ മലയാളി കുടുംബത്തെ ഈ മാസം … Read more

ജീവന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രോലൈഫ് സംഘടിപ്പിക്കുന്ന റാലി നാളെ ലീമെറിക്കില്‍

ലീമെറിക്ക്: ജീവന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രോലൈഫ് സംഘടിപ്പിക്കുന്ന റാലി നാളെ ലീമെറിക്ക് റെയ്സ് കോഴ്സില്‍ നടക്കും. വൈകിട്ട് 6 മുതല്‍ 8 മണി വരെ നടക്കുന്ന പ്രതിഷേധ റാലിയില്‍ ഏവരും പങ്കെടുക്കണമെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന നടത്തി. മേയ് 25-ആം തീയതി നടക്കാനിരിക്കുന്ന അബോര്‍ഷന്‍ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന വോട്ടിങ്ങില്‍ അബോര്‍ഷന്‍ നിയമത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവര്‍ ആഹ്വനം ചെയുന്നു. കഴിഞ്ഞ ആഴ്ച ഡബ്ലിനില്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ പ്രചാരണ പരിപാടി … Read more

സ്റ്റീഫന്‍ ഹോക്കിംഗ്; കീഴടക്കാനാകാത്ത ജ്ഞാനത്തിന്റെ പ്രതീകം

നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ ആരെന്ന് ചോദിച്ചാല്‍ ഇന്ന് ഒരു ഉത്തരമേ ഉണ്ടാകൂ സ്റ്റീഫന്‍ ഹോക്കിങ്. തന്റെ ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ ശരീരത്തിന്റെ അവശതകളെ മറികടന്ന അത്ഭുത മനുഷ്യനായിരുന്നു അദ്ദേഹം. ഡോക്ടര്‍മാര്‍ രണ്ട് വര്‍ഷത്തെ സമയം മാത്രം വിധിച്ച സ്റ്റീഫന്‍ ഹോക്കിങ് എന്ന യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വൈദ്യശാസ്ത്രം പോലും മുട്ടുമടക്കുകയായിരുന്നു. ഇച്ഛാശക്തിയും ദൃഢനിശ്ചയവും ആത്മവിശ്വാസവും ഒന്നാകുമ്പോള്‍ ഒരു വ്യക്തിക്ക് മുന്നില്‍ ഈ ലോകം ചെറുതാവുന്ന കാഴ്ചയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നത്. ഒരു ഫീനിക്സ് പക്ഷിയെപ്പോലെയാണ് … Read more

ജീവിത സമരത്തില്‍ ചെങ്കോട്ട തീര്‍ത്ത് കര്‍ഷകര്‍

  സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിനാണ് മുംബൈ സാക്ഷ്യംവഹിക്കുന്നത്. മുപ്പതിനായിരത്തോളം വരുന്ന കര്‍ഷകരുമായി നാസിക്കില്‍നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ച് മുംബൈയില്‍ എത്തിയതോടെ ഒരു ലക്ഷത്തോളം പേര്‍ മാര്‍ച്ചില്‍ അണിചേര്‍ന്നുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ മാര്‍ച്ച് ആറിന് നാസികിലെ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡ് ചൗക്കില്‍ നിന്ന് തുടങ്ങിയ ലോംഗ് മാര്‍ച്ച് ഇന്ന് മുംബൈയിലേക്ക് കടന്നു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് അഖിലേന്ത്യ കിസാന്‍ സഭ മഹാരാഷ്ട്ര ഘടകം നേതൃത്വം നല്‍കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക … Read more

കുഞ്ഞുങ്ങളെ കൊല്ലരുതേ…

ഡബ്ലിന്‍: ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്നത് മനുഷ്യ ജീവന് നേരെയുയര്‍ത്തുന്ന വെല്ലുവിളിയാണെന്ന മുദ്രാവാക്യവുമായി പ്രോലൈഫ് ക്യാംപെയ്നിങ് ഇന്ന് ഡബ്ലിനില്‍ നടക്കും. ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ എട്ടാം ഭരണഘടനാ ഭേദഗതി നിയമ വിധേയമാക്കാനുള്ള തീരുമാനത്തിലേക്ക് അയര്‍ലന്‍ഡ് നടന്നടുക്കുമ്പോള്‍ ജീവന് വില കല്പിക്കണമെന്ന സന്ദേശം ആവര്‍ത്തിച്ച് വിളിച്ചു പറയുകയാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍. 12 ആഴ്ച വരെ ഗര്‍ഭഛിദ്രം നിയന്ത്രണങ്ങളില്ലാതെ അനുവദിക്കപ്പെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ അബോര്‍ഷന്‍ ശാരീരികമായും മാനസികമായും സ്ത്രീ ജീവിതത്തെ പ്രതികൂലമാക്കുന്നുണ്ടെന്നാണ് അയര്‍ലണ്ടുകാരുടെ അനുഭവം തെളിയിക്കുന്നത്. … Read more