ഞായറാഴ്ചവരെ കനത്ത മഴ: എട്ട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് | Live Updates…

10.34pm ഇന്ന് രാത്രിയില്‍ സഹായം ലഭിച്ചില്ലെങ്കില്‍ പതിനായിരങ്ങള്‍ ചെങ്ങന്നൂരില്‍ മരിച്ച് വീഴുമെന്ന് എംഎല്‍എ സജി ചെറിയാന്‍. അതിഭീതിതമായ സ്ഥിതിയാണ് ഇവിടെ. ഒരു ഹെലികോപ്ടര്‍ എങ്കിലും ഉടന്‍ സഹായത്തിനെത്തിച്ചേ മതിയാകൂ. അല്ലെങ്കില്‍ ആളുകള്‍ ഇവിടെ മരിച്ചു വീഴും. നേവിയോട് ഏറെ വട്ടമായി ഹെലികോപ്ടറിന് വേണ്ടി അപേക്ഷിക്കുകയാണെന്നും സജി ചെറിയാന്‍ പറയുന്നു. നേവിയോട് ഒരു ഹെലികോപ്ടറെങ്കിലും അയ്ക്കാന്‍ നിങ്ങള്‍ പറയണം. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥാണ്. നിലയില്ലാതെ എല്ലാവരും മുങ്ങിത്താഴുകയാണ്. ഒരു മനുഷ്യന്‍ പോലും സഹായത്തിനെത്തുന്നില്ല. മരിച്ച് വീണവരുടെ മൃതദേഹം … Read more

തമിഴകത്തിന്റെ കലൈഞ്ജര്‍

തമിഴകത്തിന്റെ കലൈഞ്ജര്‍ ഇനിയില്ല. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 94 വയസെത്തിയ തമിഴ്‌നാടിന്റെ നേതാവ്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത് എന്ന വിവരം പുറത്തുവന്നപ്പോള്‍ത്തന്നെ ഏവരും ഹൃദയഭേദകമായ ഈ വാര്‍ത്ത പ്രതീക്ഷിച്ചിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തകരാറിലായതും പ്രായാധിക്യത്തെ തുടര്‍ന്ന് മരുന്നുകള്‍ ഫലിക്കാതെ വരുകയും ചെയ്തതോടെ വൈകിട്ടോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഇത്രയും കരുത്തരായ നേതാക്കള്‍ ഇന്ത്യയില്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ … Read more

അപകടം പതിയിരിക്കുന്ന കില്‍റഷിലേക്കുള്ള പാതകള്‍

ഡ്രൈവിംഗ് പ്രേമികള്‍ക്കും കാഴ്ചകള്‍ കാണാനാഗ്രഹിക്കുന്നവര്‍ക്കുമൊക്കെ എന്നിസില്‍ നിന്നും കില്‍റഷിലേക്കുള്ള N68 പാത വളരെ പ്രിയപ്പെട്ടതായിരിക്കും. എന്നാല്‍ അപകടം പതിയിരിക്കുന്ന റോഡുകളാണ് ഇവയെന്ന് അടുത്തകാലത്ത് ഇവിടെയുണ്ടായ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ നിന്നും മനസിലാകും. ഏറ്റവും മനോഹരമായ കാഴ്ചകള്‍ കണ്ട് ചീറിപ്പായുമ്പോഴായിരിക്കും അപകടം നിങ്ങളെ തേടിയെത്തുക. കഴിഞ്ഞ ദിവസം കില്‍റഷിലേക്കുള്ള റോഡില്‍ ലിസിക്കസിയില്‍ മലയാളിയായ പോള്‍ ജോസഫ് അപകടത്തില്‍പ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇവിടുത്തെ മലയാളികള്‍ ഇതുവരെ മുക്തരായിട്ടില്ല. N68 ല്‍ പോള്‍ ജോസഫ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്. … Read more

പ്രവാസിമലയാളികള്‍ക്ക് സുതാര്യമായ സമ്പാദ്യ പദ്ധതിക്ക് തുടക്കമിട്ട് കെ.എസ്.എഫ്.ഇ

ലോകത്തിന്റെ പലഭാഗങ്ങളിലുള്ള വിദേശ മലയാളികള്‍ക്ക് കേരള സര്‍ക്കാരിന്റെ ചിട്ടി സംരംഭത്തില്‍ ഭാഗമാകാന്‍ അവസരം. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി പ്രവാസം കഴിഞ്ഞ് തിരിച്ചെത്തുന്നവര്‍ക്ക് വലിയൊരു സമ്പാദ്യമായി മാറും. പൂര്‍ണമായും കേരളസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് എന്ന സ്ഥാപനത്തിന്റെ ചിട്ടി പദ്ധതികളില്‍ ഇതുവരെ വിദേശ മലയാളികളെ നേരിട്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ പ്രവാസികള്‍ക്കും ഇതില്‍ പങ്കാളികളാവാം. ചിട്ടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും ഓഫ്ലൈന്‍ വഴിയും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംശയ … Read more

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്; വിവാദം കൊഴുക്കുന്നു

2017 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ഇത്തവണത്തെ പുരസ്‌കാര വിതരണ ചടങ്ങില്‍ ഒരു മുഖ്യാതിഥിയെ ക്ഷണിക്കാന്‍ സാംസ്‌കാരിക വകുപ്പ് തീരുമാനം എടുത്തതോടെയാണ് അതിനെതിരേ എതിര്‍പ്പുകളും വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്ത് വന്നത്. മുഖ്യതിഥിയുടെ സാന്നിധ്യം മറ്റ് പുരസ്‌കാര ജേതാക്കളുടെ മാറ്റ് കുറയ്ക്കുമെന്നും വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും മുഖ്യാതിഥികളായി പുരസ്‌കാര ജേതാക്കളെ മാത്രം ഉള്‍പ്പെടുത്തി ലളിതമായ ചടങ്ങായി മാറ്റണം പുരസ്‌കാര വിതരണം എന്നായിരുന്നു എതിര്‍പ്പുന്നയിച്ചവരുടെ ആവശ്യമെങ്കിലും, സര്‍ക്കാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി കണ്ടിരുന്നത് … Read more

ചൈന- അമേരിക്ക വ്യാപാരയുദ്ധം: ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തുന്നത് യൂറോപ്പിന്

ചൈനയും അമേരിക്കയും തുടക്കമിട്ട വ്യാപാര സംഘര്‍ഷം ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കു കൂടി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏറ്റവുമധികം നഷ്ടം ഉണ്ടാകുന്നത് യുറോപ്പിനാണെന്ന് സൂചന. ആഗോള സാമ്പത്തിക വ്യവസ്ഥിതിക്ക് 430 ബില്യണ്‍ ഡോളര്‍ നഷ്ടം വരുത്തി വെക്കുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിനെ ദുര്‍ബലമാക്കുന്ന ഒരു താരിഫ് യുദ്ധത്തിലേക്കാണിത് നയിക്കുകയെന്നും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മുന്നറിയിപ്പു നല്‍കുന്നു. അമേരിക്ക മാര്‍ച്ച് ഒന്നു മുതല്‍ ഉരുക്കിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും ഇറക്കുമതിത്തീരുവ ചുമത്തിയതോടെയാണ് ആഗോള സാമ്പത്തികരംഗത്ത് പ്രശ്നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. അമേരിക്കയെ … Read more

വട്ടവടയിലെ സൂര്യന്‍ (അശ്വതി പ്ലാക്കല്‍)

ജൂലൈ ഒന്ന് രണ്ടായിരത്തി പതിനെട്ടിലെ കറുത്ത ദിനമായി മാറിക്കഴിഞ്ഞിരിക്കുന്നു .അട്ടകളോടും പ്രതികൂല കാലാവസ്ഥകളോടും മെല്ലിട്ടു ഒരു കുടുംബത്തിന്റെ അത്താണിയാകാന്‍ സ്വപ്നം നെയ്തവന്‍ വര്‍ഗ്ഗീയതയുടെ കത്തിമുനയില്‍ പിടഞ്ഞു മരിച്ച് വീണ ദിവസമാണെന്ന് .ദാരിദ്ര്യം എന്നതു കേട്ടു കേള്‍വി പോലുമില്ലാത്ത കാലത്താണു അര ചാണ്‍ വയറ്റില്‍ പട്ടിണിയും മനസ്സില്‍ നിറയെ പ്രതീക്ഷയുമായി കേരളത്തിന്റെ സ്വന്തം മകന്‍ കലാലയ രാജാവിന്റെ മുറ്റത്തെത്തിയിരുന്നതു ഒരു നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണു വര്‍ഗ്ഗീയ നരാധമന്മാരുടെ കത്തിമുനയില്‍ ഹ്രുദയം പിളര്‍ന്നു മരിച്ചതു .ആ ഒറ്റക്കുത്തില്‍ മുറിവേറ്റ … Read more

ജര്‍മ്മനി വീഴുമോ?? ഒപ്പം യൂറോപ്യന്‍ യൂണിയനും…?

രാഷ്ട്രീയമായി ഒട്ടും നല്ലകാലമല്ല യൂറോപ്പിനെന്ന് വ്യക്തമാക്കുന്നതാണ് യൂറോസോണ്‍ വിരോധികളുടെ ഇറ്റലിയിലെ സ്ഥാനാരോഹണം. സ്‌പെയിനില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ. ജര്‍മനിയില്‍ ആംഗല മെര്‍ക്കല്‍ കൂടുതല്‍ ദുര്‍ബലയാകുന്നു. പ്രാദേശികവാദവുമായി സാമ്പത്തിക യുദ്ധമെന്ന വെല്ലുവിളി ഉയര്‍ത്തുന്ന ഡോണള്‍ഡ് ട്രംപിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവിധം ബലഹീനയാവുകയാണ് യൂറോപ്പ്. ലോകത്തെ ഏറ്റവും ശക്തയായ വനിതയെന്ന ബഹുമതിയുള്ള ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ ജര്‍മനിയില്‍ ദുര്‍ബലയാകുന്നു. മെര്‍ക്കലിന്റെ അഭയാര്‍ഥി കുടിയേറ്റ നയത്തെച്ചൊല്ലി ഭരണകക്ഷിയില്‍ രൂക്ഷമായ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ആഭ്യന്തരമന്ത്രി ഹോഴ്‌സ് സീഹോഫറുമായാണ് കുടിയേറ്റ നയത്തിന്റെ പേരില്‍ … Read more

നിപ്പ വൈറസ് ഭീതി: കേരളത്തിലേക്ക് യാത്ര വിലക്ക് ഉണ്ടോ ? പ്രവാസി മലയാളികള്‍ ആശങ്കയില്‍

സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ കൊണ്ടുള്ള മരണം സ്ഥിരീകരിച്ചതോടെ പ്രവാസി മലയാളികള്‍ ആശങ്കയില്‍ ആണ്. വിദേശയാത്രയ്ക്ക് നിപ്പ വൈറസ് വിലങ്ങുതടിയാകുമെന്ന ഭീതിയിലാണ് പ്രവാസി മലയാളികള്‍. വവ്വാലുകളില്‍ നിന്നും മനുഷ്യ ശരീരത്തിലെത്തുന്ന ഈ രോഗം അതിവേഗമാണ് പടരുന്നത്. രോഗം ബാധിച്ച് കിടക്കുന്നവരെയും മരിച്ചവരെയും അവരുടെ ഉറ്റ ബന്ധുക്കള്‍ക്കു പോലും കാണാന്‍ അനുവദിക്കുന്നില്ല എന്നത് ഈ വൈറസിന്റെ ഗുരുതരാസ്ഥയാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഉണ്ടാവാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നുണ്ട്. നിപ്പ വൈറസ് പ്രവാസി … Read more

ഡോണള്‍ഡ് ട്രമ്പ് വ്യത്യസ്തനായൊരു പ്രസിഡന്റ്; വെളിപ്പെടുത്തലുകളുമായി എഴുത്തുകാരന്‍ കോണ്‍റാഡ് ബ്ലാക്ക്

‘മിക്കവരുടെയും നികുതി ഭാരം കുറയ്ക്കുകയും, മാന്ദ്യവും തൊഴിലില്ലായ്മയും ആസന്നമാണെന്ന ഭീതി അകറ്റുകയും, സമ്പദ്ഘടന ശക്തമാക്കാന്‍ ശ്രമിക്കുകയും, യാഥാര്‍ഥ്യ ബോധത്തോടെയും വിവേക ബുദ്ധിയോടെയുമുള്ള വിദേശനയം പിന്തുടരുകയും ചെയ്ത പ്രസിഡന്റ്’ ആയി ഡോണള്‍ഡ് ജെ ട്രമ്പിനെ കോണ്‍റാഡ് ബ്ലാക്ക് പുതിയ പുസ്തകത്തില്‍ വിലയിരുത്തുന്നു. ട്രമ്പിനെ എതിര്‍ക്കുന്നവര്‍ പൊതുവില്‍, അമേരിക്കയുടെ ചരിത്രത്തില്‍ 2016ലെ തെരെഞ്ഞെടുപ്പിനു മുമ്പുള്ള 20 വര്‍ഷത്തോളം നീണ്ട പ്രസിഡന്‍ഷ്യല്‍ ദുര്‍ഭരണങ്ങളില്‍ പകുതിയോളം അമേരിക്കക്കാരും എത്രത്തോളം നിരാശരും വെറുപ്പുള്ളവരും ആയിരുന്നുവെന്നത് മനസ്സിലാക്കാത്തവരാണ്. യുദ്ധങ്ങള്‍, നടുവൊടിക്കുന്ന മാന്ദ്യം, മാനവിക ദുരന്തങ്ങള്‍, തകരുന്ന … Read more