ഇന്ന് ഗാന്ധിജയന്തി, അഹിംസാദിനം ആചരിച്ച് ലോകം; രാഷ്ട്രപിതാവിനെ സ്മരിച്ച് ഭാരതീയര്‍

‘ഞാന്‍ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി…’അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ സോഷ്യല്‍മീഡിയയും നെറ്റുമില്ലാത്ത, കാലത്ത് ചെറു നാട്ടുരാജ്യങ്ങളെ ഒരൊറ്റ വികാരമാക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ആ മഹാത്മാവിന്റെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ആഘോഷിക്കുന്നത്. ബാപ്പുജിയുടെ1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. മഹത്വം തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായി 2001 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനവും അന്താരാഷ്ട്രാ അഹിംസാ ദിനവുമായി ആചരിക്കാന്‍ തീരുമാനിച്ചത്. കരംചന്ദ് ഗാന്ധിയുടേയും പുത്ലീബായിയുടേയും മൂന്നു പുത്രന്മാരില്‍ ഇളയവനായി … Read more

സ്ത്രീപക്ഷത്ത് നിന്ന് സംസാരിച്ച കല്പന ലജ്ജമി വിടപറയുമ്പോള്‍

ആണഹങ്കാരത്തിന്റെ ബി ടൗണിലേക്ക് നെഞ്ച് വിരിച്ച് ഇടതു കാല്‍ വെച്ച് അഭിമാനത്തോടെ കയറി വന്ന അഭിമാനി കഴിഞ്ഞ ഞായറാഴ്ച കടന്നു പോയി. പതിവ് പോലെ അനുശോചനങ്ങളും പ്രാര്‍ത്ഥനകളും മുഴങ്ങി. എന്നാല്‍ മലയാളികള്‍ പൊതുവെ ആ വാര്‍ത്ത കണ്ടില്ലെന്നു നടിച്ചെന്നു തോന്നുന്നു .ചിത്രകാരിയായ ‘അമ്മ ലളിത ലജ്ജ്മിയുടെയും അമ്മാവന്‍ ഗുരു ദത്തിന്റെയും കൈ പിടിച്ചു കലയുടെ ലോകത്തേക്ക് വന്നതായിരുന്നു കല്പന പിന്നീട് കണ്ടത് ചരിത്രമാണ്. ഡോക്കുമെന്ററി ഡയറക്ടര്‍ ആയി തുടങ്ങി പിന്നീട് ആദ്യ സിനിമ പുറത്തിറങ്ങി .പിന്നീട് ഒരു … Read more

ബ്രെക്‌സിറ്റിനോട് അടുക്കുമ്പോള്‍ – യാഥാര്‍ഥ്യങ്ങളും വെല്ലുവിളികളും…

ബ്രെക്സിറ്റ് ഡീല്‍ സംബന്ധിച്ച തീരുമാനം വൈകാതെ വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും ചര്‍ച്ചകള്‍ അതിനപ്പുറത്തേക്കു നീണ്ടു പോകരുതെന്നുമാണ് ആവശ്യം. യൂറോപ്യന്‍ രാജ്യങ്ങളിലെ 27 പ്രധാനമന്ത്രിമാര്‍ക്കു മുമ്പില്‍ തന്റെ മുന്‍ഗണനകള്‍ നിരത്തുകയും സാമ്പത്തിക ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള പദ്ധതികള്‍ അറിയിക്കുകയും വടക്കന്‍ അയര്‍ലന്‍ഡിനു നല്‍കിയ വാഗ്ദാനങ്ങള്‍ ഉറപ്പുവരുത്തുമെന്നും മേയ് വ്യക്തമാക്കുകയുണ്ടായി. ഓസ്ട്രിയന്‍ നഗരമായ സാല്‍സ്ബര്‍ഗില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ അനൗപചാരിക സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. അയര്‍ലന്‍ഡിന്റെ സ്തംഭനാവസ്ഥ … Read more

കന്യാസ്ത്രീ പീഡനകേസ് നാള്‍ വഴികളിലൂടെ

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ അരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയതതോടെ വിരാമമാവുന്നത് രണ്ടരമാസത്തോളം നീണ്ട വിവാദങ്ങള്‍ക്കാണ്. ജുണ്‍ ആദ്യവാരത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു കൂട്ടം പുരോഹിതര്‍ക്കെതിരേ വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്. കുമ്പസാര രഹസ്യം ചൂഷണം ചെയ്ത നാല് പുരോഹിതല്‍ ബലാല്‍സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിക്ക് പിറകെയായിരുന്നു ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി കുറുവലങ്ങാട് മഠത്തിലെ കന്യാസ്ത്രീ രംഗത്തെത്തയത്. 2014 മുതല്‍ 13 തവണ പീഡനത്തിന് … Read more

ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യത്തിന് 10 വയസ്സ് പിന്നിടുമ്പോള്‍…

ആഗോള സാമ്പത്തിക രംഗത്ത് ചെറുതും വലുതുമായ പല പ്രതിസന്ധികളും പല കാലത്തും വന്നുപോയിട്ടുണ്ട്. തത്സമയത്തെ അടിസ്ഥാന സാമ്പത്തിക ഭദ്രതയും ഉചിതവും യുക്തിഭദ്രവുമായ ഇടപെടലുകളും മൂലം അവയെ ലോകം തരണം ചെയ്തുകൊണ്ടിരുന്നു. എന്നിരുന്നാലും 1929-30 കാലയളവിലെ വലിയ തകര്‍ച്ചയും (The great depression) 2007-09 കാലയളവിലെ മാന്ദ്യവുമാണ് ലോകത്തെ ഏറ്റവുമധികം ബാധിച്ചത്. 1929ലെ ലോക സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഉണ്ടായ ഏറ്റവും കടുത്ത മുതലാളിത്ത പ്രതിസന്ധികളിലൊന്നാണ് 2008ല്‍ സംഭവിച്ചത്. കോടിക്കണക്കിനു സാധാരണക്കാരുടെ ജീവിതകാല സമ്പാദ്യമാണ് പൊലിഞ്ഞത്. കടബാധ്യത കേറി … Read more

ലോകത്തെ നടുക്കിയ 9/11 ആക്രമണത്തിന് 17 വയസ്സ്

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 17 വയസ്സ് തികയുന്നു.ലോകം മുഴുവന്‍ മിനിട്ടുകളോളം നിശ്ചലമായത് അന്നായിരുന്നു,ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം.അമേരിക്കയുടെ സ്വകാര്യ അഹങ്കാരമായിരുന്നു 412 മീറ്റര്‍ ഉയരമുള്ള 110 നിലകളുണ്ടായിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍. 2001 സെപ്റ്റംബര്‍ 11ന് രാവിലെ 8:46നാണ് 110 നിലകളാണുണ്ടായിരുന്ന കെട്ടിടത്തിലേക്ക് അല്‍ഖ്വായ്ദ ഭീകരര്‍ വിമാനം ഇടിച്ചു കയറ്റി തകര്‍ത്തത്. ‘ഓപ്പറേഷന്‍ പെന്റ് ബോട്ടം’ എന്നായിരുന്നു ഈ ഭീകരാക്രമണത്തിന് നല്‍കിയിരുന്ന രഹസ്യപേര്. അല്‍ഖ്വയ്ദ ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത രണ്ടു യാത്രാവിമാനങ്ങള്‍ വേള്‍ഡ് … Read more

നീതി ലഭിക്കാന്‍ തെരുവിലിറങ്ങുന്ന കര്‍ത്താവിന്റെ മണവാട്ടിമാര്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉയര്‍ത്തിയ ബലാല്‍സംഗ ആരോപണത്തില്‍ സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും നീതി ലഭിച്ചില്ലന്ന് അരോപിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധം ഇന്ന് മൂന്നാം ദിവസമാണ്. തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുള്‍പ്പെടെയാണ് പ്രതിഷേധ സമരത്തില്‍ അണിചേര്‍ന്നിട്ടുള്ളത്. അന്വേഷണത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയായെന്ന് പോലീസ് സംഘം സമ്മതിക്കുന്നുണ്ട്. എന്നാല്‍, ബിഷപ്പിന്റെ അറസ്റ്റിന് തടസ്സമെന്തെന്ന് വ്യക്തമാക്കുന്നില്ല. ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ ആശങ്കയുണ്ടെന്നും, നീതി വൈകുന്നത് കൊണ്ടാണ് … Read more

വീട്ടില്‍ കയറി സഹോദരിയെ ബലാല്‍സംഘം ചെയ്താലും കാഴ്ച്ചക്കാരാകുമോ ക്രൈസ്തവര്‍??

കത്തോലിക്കാ സഭയില്‍ സമൂഹത്തിനും ക്രിതുവിനുമായി ജീവിക്കുന്ന നിശബ്ദ സമൂഹമാണ് ഒരൊ മലയാളിയും സിസ്റ്റെര്‍ എന്ന് വിളിക്കുന്ന ഉപവിയുടെ സഹോദരിമാര്‍. അധികാരങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും താഴെ സാധാരണ മനുഷ്യരുമായി സംവദിക്കുകയും വേദനകള്‍ക്കൊപ്പം നടക്കുകയും ചെയ്യുന്ന നമ്മുടെ സഹോദരിമാര്‍. ഒരോ മലയാളിക്കും ഇവരില്‍ ആരുടെ എങ്കിലും സഹോദരിയുടെ സ്‌നേഹ സ്വാന്തനം കുഞ്ഞുനാള്‍ മുതല്‍ വാര്‍ദ്ധക്യത്തിലെങ്കിലും ലഭ്യമായിട്ടുണ്ടാകും. എന്നാല്‍ ഈ ഉപവിയുടെ സഹോദങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ നിശബ്ദ്ത എന്ന ബൗധിക കൗശലത്തില്‍ ഒളിക്കുന്ന മലയാളി ക്രൈസ്തവര്‍ ക്രിസ്തുവിനെ തന്നെ അല്ലേ പടി അടച്ച് പിണ്ഡം … Read more

ദുരിതവഴിയില്‍ പതറാതെ യഥാര്‍ത്ഥ ജനനായകനായി ഇടുക്കി എംപി

ഇടുക്കി: കേരളത്തെ കണ്ണീര്‍കടലിലാക്കിയ പ്രളയക്കെടുതികളില്‍ ജനങ്ങളോടൊപ്പം നില്‍ക്കുകയും അവരെ കൈയ്യും മെയ്യും മറന്ന് സഹായിക്കുകയും ചെയ്തവരില്‍ മന്ത്രിമാരും എംപിമാരും ജനപ്രതിനിധികളും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ദുരിതകാലങ്ങളില്‍ ജനപ്രതിനിധികള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് ഉത്തമമായ മാതൃകകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. ഇതില്‍ മുന്‍പന്തിയിലായിരുന്നു ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍. ഇടുക്കി ജില്ലയെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തില്‍ പ്രതിരോധസേനയുടെ അമരത്ത് ജോയ്‌സ് ജോര്‍ജ് എംപി നിറസാന്നിദ്ധ്യമായി. അണക്കെട്ട് തുറന്നു വിടുമ്പോഴും, ഉരുള്‍പൊട്ടല്‍ ഭീതിയിലും തെല്ലുംപതറാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് … Read more

ആഗോള കുടുംബ സംഗമം; ഒരു തിരിഞ്ഞു നോട്ടം

9-ാമത് ആഗോള കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ പാപ്പാ ഫ്രാന്‍സിസ് അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. ഇത് പാപ്പാ ഫ്രാന്‍സിസിന്റെ 23-ാമത് രാജ്യന്തര പര്യടനവുമാണ്. ആഗസ്റ്റ് 25, 26 ശനി, ഞായര്‍ തിയതികളിലാണ് പാപ്പായുടെ സന്ദര്‍ശനവും പരിപാടികളും ”കുടുംബങ്ങളുടെ സുവിശേഷം ലോകത്തിന് ആനന്ദദായകം,” The Gospel of the Famaily, joy to the world എന്ന വളരെ ശ്രദ്ധേയവും ആകര്‍ഷകവുമായ പ്രമേയവുമായിട്ടാണ് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ കുടുംബങ്ങള്‍ സംഗമിക്കുന്നത്. കുടുംബങ്ങളുടെ വളര്‍ച്ചയ്ക്ക് കാലികമായി പ്രചോദനാത്മകമാകുന്ന പാപ്പാ ഫ്രാന്‍സിസിന്റെ പ്രബോധനം ”സ്‌നേഹത്തിന്റെ ആനന്ദം” … Read more