Wednesday, September 19, 2018
Latest News
പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തു തുടങ്ങി    പുതിയ ഇറക്കുമതി നികുതി; ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം ശക്തമാക്കി അമേരിക്ക    മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം    ബ്രെക്‌സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കീറാമുട്ടിയായി നില്‍ക്കുന്ന ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മാറ്റാന്‍ തയാറാകുന്നു. യുകെയുടെ പരമാധികാരത്തെ മാനിച്ചു കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ സ്വീകരിക്കൂ എന്ന് യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ ഉറപ്പു നല്‍കി. ഇയുവുമായുള്ള അയര്‍ലണ്ടിന്റെ ബന്ധം പാറപോലെ ഉറച്ചതെന്നും നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തന്നെ ഇയുവും ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാറുകള്‍ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നും ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബ്രെക്‌സിറ്റിന് ശേഷം അയര്‍ലണ്ടും യുകെയും തമ്മില്‍ വേര്‍തിരിക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്റിലെ 310 മൈല്‍ അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകള്‍ ബ്രെക്‌സിറ്റിന്റെ തുടക്കം മുതലേ ആരംഭിച്ചതാണ്. ആയിരക്കണക്കിന് ജനകളാണ് ദിവസവും ഈ അതിര്‍ത്തിയിലൂടെ ഇരു വശത്തേക്കും കടന്നുപോകുന്നത്. ആഹാരസാധനങ്ങളും, മരുന്നുകളും മറ്റ് ഉത്പന്നങ്ങളും ഇതുവഴി കടന്നുവരുണ്ട്. നിലയില്‍ ഇയു സിംഗിള്‍ മാര്‍ക്കറ്റിന്റെ ഭാഗമായതിനാല്‍ ഇത് പ്രത്യേക പരിശോധനകള്‍ക്കും വിധേയമാകാറില്ല. എന്നാല്‍ ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തിരശീല വീഴും. അതിനാലാണ് ഹാര്‍ഡ് ബോര്‍ഡര്‍ ബ്രെക്‌സിറ്റിനെ പലരും എതിര്‍ക്കുന്നത്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് താന്‍ അവതരിപ്പിച്ച പദ്ധതികള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ ആര്‍ജിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുന്നതിനിടെയാണ് ബാര്‍നിയറുടെ വാഗ്ദാനം. ബുധനാഴ്ച സാല്‍സ്ബര്‍ഗില്‍ നടക്കുന്ന അത്താഴ വിരുന്നില്‍, ചെക്കേഴ്‌സ് പ്‌ളാന്‍ എന്നറിയപ്പെടുന്ന തന്റെ പദ്ധതിക്ക് കൂടുതല്‍ പിന്തുണ സ്വരൂപിക്കാനായിരിക്കും തെരേസ ശ്രമിക്കുക. തന്റെ പദ്ധതി നടപ്പായില്ലെങ്കില്‍, ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുമാറാന്‍ യുകെ നിര്‍ബന്ധിതമാകുമെന്നാണ് തെരേസ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍, രാജ്യത്തിനുള്ളില്‍ പോലും തെരേസയുടെ പദ്ധതിക്ക് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുമില്ല. അതേസമയം ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തികുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണിതെന്നും മുന്‍ ഉപപ്രധാനമന്ത്രി സര്‍ നിക്ക് ക്‌ളെഗ് പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ചെക്കേഴ്‌സ് പ്‌ളാന്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് പാസാക്കുമെന്ന് ഉറപ്പില്ല. ഇതു നിരാകരിക്കപ്പെടുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ക്‌ളെഗ് വ്യക്തമാക്കി. എന്നാല്‍, ഈ കരാര്‍ ഇല്ലെങ്കില്‍ കരാറില്ലാതെ യൂണിയനില്‍നിന്നു പിന്‍മാറേണ്ടി വരുമെന്ന തെരേസയുടെ പ്രഖ്യാപനവും അദ്ദേഹം നിരാകരിച്ചു. ഇപ്പോഴത്തെ ധാരണയനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ മുന്‍നിരയിലാണ് ക്‌ളെഗ്. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നിലപാടുകളില്‍ അയവ് കാണുന്നുണ്ടെന്നും, ഇതാണ് സമയം നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിനു പിന്നിലെന്നും അദ്ദേഹം വിശദീകരിക്കുന്നു. എ എം    കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് തടസമായി ഉത്തരേന്ത്യന്‍ ലോബിയുടെ കളികള്‍   

News Mirror

പ്രവാസിമലയാളികള്‍ക്ക് സുതാര്യമായ സമ്പാദ്യ പദ്ധതിക്ക് തുടക്കമിട്ട് കെ.എസ്.എഫ്.ഇ

Updated on 26-07-2018 at 11:23 am

ലോകത്തിന്റെ പലഭാഗങ്ങളിലുള്ള വിദേശ മലയാളികള്‍ക്ക് കേരള സര്‍ക്കാരിന്റെ ചിട്ടി സംരംഭത്തില്‍...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്; വിവാദം കൊഴുക്കുന്നു

Updated on 24-07-2018 at 2:57 pm

2017 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്....

ചൈന- അമേരിക്ക വ്യാപാരയുദ്ധം: ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തുന്നത് യൂറോപ്പിന്

Updated on 22-07-2018 at 7:42 am

ചൈനയും അമേരിക്കയും തുടക്കമിട്ട വ്യാപാര സംഘര്‍ഷം ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കു കൂടി വ്യാപിക്കുന്ന...

വട്ടവടയിലെ സൂര്യന്‍ (അശ്വതി പ്ലാക്കല്‍)

Updated on 11-07-2018 at 9:04 pm

ജൂലൈ ഒന്ന് രണ്ടായിരത്തി പതിനെട്ടിലെ കറുത്ത ദിനമായി മാറിക്കഴിഞ്ഞിരിക്കുന്നു .അട്ടകളോടും പ്രതികൂല...

ജര്‍മ്മനി വീഴുമോ?? ഒപ്പം യൂറോപ്യന്‍ യൂണിയനും…?

Updated on 02-07-2018 at 4:02 pm

രാഷ്ട്രീയമായി ഒട്ടും നല്ലകാലമല്ല യൂറോപ്പിനെന്ന് വ്യക്തമാക്കുന്നതാണ് യൂറോസോണ്‍ വിരോധികളുടെ...

നിപ്പ വൈറസ് ഭീതി: കേരളത്തിലേക്ക് യാത്ര വിലക്ക് ഉണ്ടോ ? പ്രവാസി മലയാളികള്‍ ആശങ്കയില്‍

Updated on 24-05-2018 at 4:02 pm

സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ കൊണ്ടുള്ള മരണം സ്ഥിരീകരിച്ചതോടെ പ്രവാസി മലയാളികള്‍ ആശങ്കയില്‍ ആണ്....

ഡോണള്‍ഡ് ട്രമ്പ് വ്യത്യസ്തനായൊരു പ്രസിഡന്റ്; വെളിപ്പെടുത്തലുകളുമായി എഴുത്തുകാരന്‍ കോണ്‍റാഡ് ബ്ലാക്ക്

Updated on 21-05-2018 at 10:59 am

'മിക്കവരുടെയും നികുതി ഭാരം കുറയ്ക്കുകയും, മാന്ദ്യവും തൊഴിലില്ലായ്മയും ആസന്നമാണെന്ന ഭീതി അകറ്റുകയും,...

ഇന്ന് ലോക നഴ്‌സ് ദിനം; കരുണയുടെയും സ്‌നേഹത്തിന്റെയും പ്രതീകമാകുന്ന ഭൂമിയിലെ മാലാഖാമാര്‍

Updated on 12-05-2018 at 9:17 am

ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി...

ട്രിനിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിമാന താരമായി മലയാളിയായ ഷോണ്‍ ജോസ്

Updated on 27-04-2018 at 9:32 am

അയര്‍ലണ്ട് മലയാളികള്‍ക്കും, ഭാരതീയര്‍ക്കും അഭിമാനിക്കാന്‍ ഡബ്ലിനില്‍ നിന്നും ഒരു മലയാളി...

അബോര്‍ഷന്‍ റഫറണ്ടം മേയ് 25-ന്. തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ നിങ്ങള്‍ ചെയ്യേണ്ടത്:

Updated on 23-04-2018 at 2:24 pm

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്ര നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തിരശീല വീഴാന്‍...