കുഞ്ഞ് ഷെറിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ; ഉത്തരം കിട്ടാതെ ചോദ്യങ്ങള്‍

  അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്ലി മാത്യൂസിന്റെ പുതിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഏറെ. പാല്‍ കുടിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രകോപിതനായ താന്‍ കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് വെസ്ലിയുടെ പുതിയ മൊഴി പുറത്തു വന്നിരിക്കുന്നത്. ഈ സമയം ഭാര്യയും നഴ്‌സുമായ സിനി ഉറക്കത്തിലായിരുന്നുവെന്ന് വെസ്ലി പറയുന്നു. സിനിയെ അറിയിക്കാതെയാണ് മൃതദേഹം പുറത്ത് ഉപേക്ഷിച്ചതെന്നാണ് വെസ്ലി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. മാത്രമല്ല രാവിലെ എട്ട് മണിയായിട്ടും സിനി ഉറക്കമുണര്‍ന്നില്ല എന്നും … Read more

ഇന്ന് ഗാന്ധി ജയന്തി; രാജ്യം ഗാന്ധി സ്മരണ പുതുക്കുന്നു

ഇന്ന് ഒക്ടോബര്‍ രണ്ട്, ഗാന്ധി ജയന്തി. ഇന്ത്യന്‍ സ്വാതന്ത്രസമരത്തെ നയിച്ച ഋഷിതുല്യനായ രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യമിന്ന് ഗാന്ധിജയന്തി ആഘോഷിക്കുകയാണ്. ഭാരതം ആ പുണ്യ ജന്മത്തിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് വീമ്പ് പറഞ്ഞ് നടന്ന ബ്രിട്ടീഷുകാരന്റെ മുഷ്‌കിനെ അഹിംസാ വൃതത്തിലൂടെ പിടിച്ചു കുലുക്കിയ മഹാത്യാഗി. രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. … Read more

ആദില്‍ അന്‍സാര്‍ പാടി അഭിനയിച്ച അയര്‍ലണ്ടില്‍ ചിത്രീകരിച്ച വീഡിയോ ശ്രദ്ധേയമാകുന്നു

പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ച് കുട്ടികള്‍ പാടി അഭിനയിച്ച മലയാളികളുടെ എക്കലത്തേയും ഹിറ്റ് പാട്ടായ മഥനോത്സവം സിനിമയിലെ മാടപ്രാവേ വാ എന്ന പാട്ടിന്റെ വീഡിയോ ഏറെ ശ്രദ്ധേയമാകുന്നു.അതിഥി സജേഷും ആദില്‍ അന്‍സാറുമാണ് ഇതില്‍ അഭിനയിച്ചിരിക്കുന്ന കുട്ടികള്‍.മൈന്‍ഡ് ഐക്കോണ്‍ 2017 അവാര്‍ഡ് വിന്നറും മഗള സംഗീത അക്കാദമിയിലെ വിദ്യാര്‍ത്ഥി കൂടിയായ ആദിലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനോദ്ഡ കുമ്മാര്രിന്റെ സംവിധാനത്തില്‍ ഡബ്ലിന്‍ കോണല്‍സ്‌കോര്‍ട്ട് നിവാസിയായ അഖിലാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. എഡിറ്റിംഗ് നിഖിലും സംഗീതം ശ്യാം ഈസാദും നിര്‍വ്വഹിച്ചിരിക്കുന്നു. മറുനാടന്‍ … Read more

ലോകത്തിനുമേല്‍ ഭീകരത വ്യാപിക്കുമ്പോള്‍…

‘ഐഎസ്'(ഇസ്ലാമിക് സ്റ്റേറ്റ്) കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ട് അധിക കാലമൊന്നുമായില്ല. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തെ കാര്‍ന്ന് തിന്നുന്ന കാന്‍സറായി ഈ ഭീകരസംഘടന മാറി കഴിഞ്ഞു. ആദ്യം അല്‍ഖ്വയ്ദയായും പിന്നീട് ഇസ്ലമിക് സ്റ്റേറ്റ് ഓഫ് ഇറാഖായും അതിന് ശേഷം ഇസ്ലമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയായും സംഘടന രൂപാന്തരപ്പെട്ടു. അബൂബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം അവരോധിക്കപ്പെട്ടതിന് ശേഷമാണ് യാതൊരു വിധത്തിലുള്ള അതിരുകളുമില്ലാതെ ഇപ്പോഴത്തെ ഇസ്ലാമിക് സ്റ്റേറ്റായി പ്രഖ്യാപിക്കപ്പെട്ടത്. ഐ എസ് ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ … Read more

ടെക് ലോകത്തെ ഞെട്ടിച്ച് ആപ്പിള്‍ X; നിലവിലെ ഏറ്റവും കരുത്തനായ സ്മാര്‍ട്ട് ഫോണ്‍

  പത്താം വാര്‍ഷികത്തില്‍ പുതിയ താരങ്ങളെ അവതരിപ്പിച്ച് ആപ്പിള്‍ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷന്‍ എക്സ് (ഐഫോണ്‍ 10) ഉള്‍പ്പെടെയുള്ളവയാണ് ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി പതിനൊന്നുമണിക്കുശേഷം പ്രകാശനം ചെയ്തത്. ആപ്പിള്‍ സിഇഒ ടിം കുക്ക് ഉത്പന്നങ്ങള്‍ ലോകത്തിനു സമര്‍പ്പിച്ചു. ഹോം ബട്ടണ്‍ ഇല്ലാത്ത മൊബൈല്‍ ഫോണ്‍ ആണ് ഇത്. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നമ്പര്‍ ലോക്കും പാറ്റേണ്‍ ലോക്കും പഴങ്കഥയായി. ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് … Read more

ഗൗരിയും നമ്മളും

ഗൗരി ലങ്കേഷ് എന്നല്ല ആര് തന്നെ മരിച്ചാലും ബാധിക്കാത്ത ഒരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത് .എന്നത്തേക്കാളും ഭീകരമായി മതവും ജാതിയും നമ്മെ ചുറ്റി വളഞ്ഞ കാലം .സവര്‍ണ ഫാസിസത്തത്തിന്റെ ഇരകളോ വ്യക്താക്കളോ എന്താണേലും നമ്മള്‍ ഹാപ്പിയാണ് ചുറ്റുവട്ടം അനുശാസിക്കുന്ന പുകച്ചുരുളുകളില്‍ ഒതുങ്ങി ഉള്‍വലിഞ്ഞു നില്‍ക്കുന്ന നമ്മള്‍ . എഴുത്ത് എന്നത് തന്നെ വ്യകതമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് .ആണ്‍ പെണ്‍ വേര്തിരിവുകളുടെ കാലഘട്ടങ്ങളില്‍ പെണ്ണെഴുതുകള്‍ അതൊരു വരിയാണേലും നോവല്‍ ആണേലും ഒരു പ്രഖ്യാപനമാണ് ഞാന്‍ പെണ്ണാണ് അതില്‍ … Read more

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ ബിജെപി നെയ്യുന്ന സ്വപ്നങ്ങള്‍

കോട്ടയം മണിമലയില്‍ ജനിച്ച് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഒരിക്കലും തന്റെ കണക്കു കൂട്ടലുകള്‍ പിഴച്ചിട്ടില്ല. കാഞ്ഞിരപ്പള്ളിയില്‍ നിന്നും എല്‍ഡിഎഫ് സ്വാതന്ത്രനായി മത്സരിച്ചു ജയിച്ച കണ്ണന്താനം 2011-ലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരിഗണ ലിസ്റ്റില്‍ ഉണ്ടായിരുന്നിട്ടും മത്സരിക്കാന്‍ കൂട്ടാക്കാതെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത് . അതും കേന്ദ്രത്തില്‍ ബിജെപി പ്രതിപക്ഷത്തായിരുന്ന വേളയില്‍. കണ്ണന്താനത്തിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ മന്ത്രിസഭാ … Read more

മലയാളി സാന്നിധ്യമില്ലാത്ത ഇന്ത്യാ ഡേ

ചന്ദ്രനില്‍ ചെന്നാല്‍ പോലും 1 മലയാളിയെ കാണാനാകുമെന്ന് പഴമാക്കാര്‍ പറഞ്ഞിരുന്നത് വാസ്തവമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് ആഗസ്റ്റ് 19 ന് ഫീനിക്‌സ് പാര്‍ക്കില്‍ നടന്ന ഇന്ത്യാ ഡേ. പരിപാടിയുടെ നടത്തിപ്പുകാരായ ഏതാനും മലയാളികള്‍ ഒഴികെ മറ്റ് മലയാളി സാന്നിധ്യം ഇന്ത്യാ ഡേയില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. ജന്മം കൊണ്ട് ഇന്ത്യക്കാരും കര്‍മ്മം കൊണ്ട് ഐറിഷുകാരുമായ നിരവധി മലയാളികളുടെ സാന്നിധ്യം പോയ വര്‍ഷങ്ങളിലെ ഇന്ത്യാ ഡേയില്‍ കാണാമായിരുന്നു. അയര്‍ലണ്ടിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ഇന്ത്യാ ഡേക്ക് പോയ വര്‍ഷങ്ങളില്‍ … Read more

ആനി ദിവ്യ: ബോയിംഗ് 777 പറത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാന്‍ഡര്‍

ഒരു പൈലറ്റാവുക എന്നത് എളുപ്പമേറിയ കാര്യമല്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്; പുരുഷന്മാര്‍ മാത്രം മേധാവിധ്വം പുലര്‍ത്തുന്ന ഒരു തൊഴില്‍ മേഖലയാണിത്. ഈ പശ്ചാത്തലത്തിലാണ് ഒരു സ്ത്രീ പൈലറ്റായി പത്ത് വര്‍ഷം സേവനം ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍നിന്നുള്ള ആനി ദിവ്യയാണ് ലോകത്തെ വിസ്മയിപ്പിച്ച ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ കമാന്‍ഡറെന്ന വിശേഷണത്തിനും മുപ്പതുകാരിയായ ആനി ഇപ്പോള്‍ അര്‍ഹയായിരിക്കുകയാണ്. ബോയിങ് 737 വിമാനത്തിന്റെ പൈലറ്റായി ക്യാപറ്റന്‍ ആനി ദിവ്യ ജോലിക്ക് കയറുമ്പോള്‍ വെറും … Read more