അശ്വതി പ്ലാക്കലിന്റെ ‘എഴുത്തും വായനയും’; പുതിയ കോളം ‘റോസ് മലയാള’ത്തിൽ ആരംഭിക്കുന്നു

അയർലണ്ട് മലയാളികൾക്ക് സുപരിചിതയായ സാഹിത്യകാരി അശ്വതി പ്ലാക്കലിന്റെ പുതിയ കോളം ‘എഴുത്തും വായനയും’ റോസ് മലയാളത്തിൽ ഉടൻ ആരംഭിക്കുന്നു. സമകാലിക സംഭവങ്ങളുടെ വിശകലനങ്ങൾ, സാഹിത്യ ലോകത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, കവിതകൾ എന്നിങ്ങനെ വായനക്കാരുടെ സാഹിത്യാഭിരുചിയെയും, വായനാ ശീലത്തെയും പോഷിപ്പിക്കുന്ന കോളം നിങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുമല്ലോ…

ആരായിരുന്നു വാലന്റൈൻ? – അനിൽ ജോസഫ് രാമപുരം

അനിൽ ജോസഫ് രാമപുരം ഒരു പുഷ്പം മാത്രമെന്‍  പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍…” ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്. കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്, പ്രണയത്തിന്റെ നിറങ്ങൾക്കും, ഭാവങ്ങൾക്കും, പുതിയ മാനങ്ങൾ കൈവന്നു.  പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള  കാമുകീകാമുകന്‍മാരുടെ അന്വേഷണത്തിന്റെ ഫലമായിട്ടാണ്, നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ആഘോഷിച്ചിരുന്ന ‘വാലന്‍റൈൻസ് ഡേ’യ്ക്ക് മലയാളി മണ്ണിലും വൻ തോതിലുള്ള  സ്വീകാര്യത … Read more

ജീവിത നദികൾ (ചെറുകഥ): സെബി സെബാസ്റ്റ്യൻ

സെബി സെബാസ്റ്റ്യൻ ഞാൻ എന്റെ ഗ്രാമത്തിൽ നിന്നും വളരെ വളരെ ദൂരെയാണ് ഇപ്പോൾ ജീവിക്കുന്നത്.എന്റെ ഗ്രാമത്തിൽ ബാല്യ- കൗമാരങ്ങൾക്ക് നിറങ്ങളും സുഗന്ധങ്ങളും ചാർത്തിനൽകിയവർ ഓരോന്നായികൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് തലമുടി വെട്ടാൻ അച്ഛൻ കൊണ്ടുപോകുമ്പോൾ രാഘവൻ ചേട്ടന്റെ ചായക്കടയിൽ നിന്നും വാങ്ങി തരുന്ന പത്രകടലാസിൽ പൊതിഞ്ഞ ബോണ്ടയും പരിപ്പുവടയും ആണ് തലമുടി വെട്ടൽ ദിനത്തെ ഒരു ഉത്സവം ആക്കിയിരുന്നത്. ആ രാഘവൻ ചേട്ടനും ഭാര്യ കർത്യായിനിയമ്മയും കഴിഞ്ഞ മാസങ്ങളിൽ മരിച്ചു. എപ്പോഴും കുശലങ്ങൾ ചോദിച്ച് വീട്ടിലും പരിസരത്തുമായി നടന്നിരുന്ന … Read more

കഥ- കൂട്ടിലടച്ച തത്ത: രാജൻ വയലുങ്കൽ

രാജൻ വയലുങ്കൽ മുസ്ലിം പള്ളിയിലെ വാങ്ക് വിളി, തിരുഹൃദയ ദേവാലയത്തിലെ സ്തോത്രഗീതങ്ങൾ, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സുപ്രഭാത കീർത്തനം, ത്രിത്വത്തിൽ ഏകത്വമായി മൂന്നു മതങ്ങളുടെയും പ്രാർത്ഥനാമന്ത്രങ്ങൾ ഏകസ്വരമായി എന്റെ കാതുകളെ, മനസ്സിനെ മെല്ലെ തലോടി.  തൊടിയിൽ ഇടതൂർന്നു നിൽക്കുന്ന മരച്ചില്ലകളിൽ നിന്നുയർന്ന കിളിപ്പാട്ടുകളും കൂടിയായപ്പോൾ കൺപോളകളിൽ കനം തൂങ്ങിയ ഉറക്കം പൂർണ്ണമായും വിട്ടൊഴിഞ്ഞു.  എത്രകാലം കൂടിയാണ് ഈയൊരു അനുഭൂതിയിൽ ഉറക്കമുണരുന്നത്!  ഞാൻ ജനാലകൾ പതുക്കെ തുറന്നിട്ടു.  വൃശ്ചികക്കുളിരിന്റെ നനവുള്ള കാറ്റ് എന്നെ വാരിപ്പുണർന്നു കൊണ്ട് മുറിക്കകത്തു വട്ടം ചുറ്റി.  … Read more

ഒരു വിരമിക്കൽ കുറിപ്പ്: രാജൻ ദേവസ്യ വയലുങ്കൽ

ഞാൻ നാളെ(11/01/2024) വിരമിക്കയാണ്, ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ നിന്ന്. ഔദ്യോഗിക ജീവിതത്തിന് പൂർണ്ണ വിരാമം.  കഴിഞ്ഞ 17 വർഷത്തിലധികമായി ഈ ഹോസ്പിറ്റലിലെ സെൻട്രൽ സ്റ്റെറിലൈസേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇതിനു മുമ്പുള്ള 22 വർഷക്കാലം സിൻഡിക്കേറ്റ് ബാങ്കിന്റെ (രണ്ടു മൂന്നു വർഷം മുമ്പ് കാനറാ ബാങ്കിൽ ലയിപ്പിച്ചു) ഇന്ത്യയിലെ വിവിധ ശാഖകളിൽ ജോലി ചെയ്തതിനു ശേഷം സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് അയർലണ്ടിലേക്കു പോന്നു.  ഇപ്പോഴത്തേതും ഒരു സ്വയം വിരമിക്കലാണ്. ബാങ്കിൽ അക്കങ്ങളോടു മല്ലിട്ട ഞാൻ മനുഷ്യരുടെ … Read more

അയർലണ്ട് മലയാളിയായ എഴുത്തുകാരി ദിവ്യ ജോൺ ജോസിന്റെ ‘പുതുമൊഴി’ പ്രകാശനം ചെയ്തു

അയര്‍ലണ്ട് മലയാളിയായ ദിവ്യ ജോണ്‍ ജോസിന്റെ പുസ്തകമായ ‘പുതുമൊഴി,’ കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് പ്രകാശനം ചെയ്തു. എഴുത്തുകാരിയായ സി.എസ് ചന്ദ്രികയില്‍ നിന്നും സാഹിത്യകാരനും, തിരക്കഥാകൃത്തുമായ വിനോയ് തോമസ് പുസ്തകം ഏറ്റുവാങ്ങി. സാഹിത്യരംഗത്തെ പ്രശസ്തരായ ഉണ്ണി ആര്‍, വി.എച്ച് നിഷാദ്, ആസിഫ് കൂരിയാട് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ തങ്ങളുടെ പ്രതിഭ കൊണ്ട് മലയാളികളുടെ മനസിനെ തൊട്ട 25 എഴുത്തുകാരെയും, അവരുടെ രചനകളെയുമാണ് ‘പുതുമൊഴി’ എന്ന പുസ്തകത്തിലൂടെ പ്രവാസി മലയാളിയായ ദിവ്യ … Read more

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങിക്കുന്നവർക്ക് പ്രോപ്പർട്ടി വിലയുടെ 30% വരെ സർക്കാർ സഹായം; വരുമാന പരിധിയില്ലാത്ത First Home Scheme-നെക്കുറിച്ച് അറിയേണ്ടതെല്ലാം

അഡ്വ. ജിതിൻ റാം അയർലണ്ടിൽ ആദ്യമായി വീട് വാങ്ങിക്കുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി വിലയുടെ 30 ശതമാനം വരെ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന പദ്ധതിയാണ് First Home Scheme(FHS). ഒരു shared equity scheme എന്ന രീതിയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്. വാങ്ങിക്കുന്ന വീടിന്റെ ഒരു നിശ്ചിത ഓഹരിക്ക് പകരമായി ആകെ വിലയുടെ 30 ശതമാനം വരെ പദ്ധതിയിലൂടെ സര്‍ക്കാരും, പങ്കാളികളായി ബാങ്കുകളും ചേര്‍ന്ന് നല്‍കും. ഈ 30 ശതമാനം ഷെയർ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് തിരികെ … Read more

കവിത: 1983 ബാച്ച് – പ്രസാദ് കെ. ഐസ്സക്

1983 ബാച്ച് പ്രസാദ് കെ. ഐസ്സക് പണ്ടൊരുനാളിൽ പത്താംക്ലാസ്സിൽ ഒപ്പമിരുന്ന്പഠിച്ചൂ നമ്മൾ പത്താംക്ലാസ്സു പഠിപ്പുകഴിഞ്ഞു പിരിഞ്ഞുപോയി പലവഴിനാം കാലംപോയി കാണാൻ കൊതിയായ് കൂടെയിരുന്നു പഠിച്ച സതീർഥ്യരെ പരിഹാരം ആയ് പൗലോസ് ചൊല്ലി പത്താംക്ലാസ്സിൻ ഗ്രൂപ്പുതുടങ്ങാം വൈകീടാതെ തുടങ്ങീ പിന്നെ വാട്സ്ആപ്പിൽ നാം ഒരുകൂട്ടായ്മ എല്ലാവരെയും കണ്ടെത്തീടാൻ ഏറെശ്രമിച്ചു മുന്നിൽനിന്നവർ കേട്ടവർ കേട്ടവർ ആവേശത്താൽ ഗ്രൂപ്പിൽചേർന്നു താമസമെന്യേ ഏവരുടെയും ഉത്സാഹത്താൽ ഗ്രൂപ്പൊരു വമ്പൻ വിജയമതായി ഏറെപ്പേർക്ക് നന്മകൾ ചെയ്ത് നമ്മുടെ ഗ്രൂപ്പൊരു മാതൃകയായി അനിലും അജിത്തും പൗലോസ് പോളും … Read more

ആയിരം നക്ഷത്രങ്ങളുടെ തിളക്കമുള്ള ചിരി മാഞ്ഞു; സുജ പ്രദീപിന് വിട

ചില ചിരികൾക്ക് ആയിരം നക്ഷത്രങ്ങളുടെ തിളക്കമുണ്ട്, ചില രുചിക്കൂട്ടിന് സ്നേഹത്തിന്റെ മണമുണ്ട്, പലപ്പോളും ഒരു ഗ്ലാസ് വെള്ളത്തിന് പോലും സ്വാന്തനത്തിന്റെ തണുപ്പിറ്റിച്ചു തരുന്ന ചിലർ ജീവിതത്തിൽ അധികമുണ്ടാകില്ല. അങ്ങിനെ ലീമെറിക്കിലെ പ്രവാസികളുടെ തണൽ വൃക്ഷമായിരുന്ന ഏറ്റവും പ്രിയപ്പെട്ട സുജച്ചേച്ചി ഇനിയില്ല. കഴിഞ്ഞ 20 വർഷത്തെ അയർലണ്ടിന്റെ ഇന്ത്യൻ പ്രവാസ ജീവിതത്തിനിടയിൽ ഇടപഴകിയ, തിരിച്ചറിഞ്ഞ, ഇഴപിരിക്കാനാവാത്ത വിധം സ്നേഹ സ്വാന്തനങ്ങളാൽ ഒപ്പം നിന്ന വളരെ ചുരുക്കം ആത്മബന്ധങ്ങളാണ് പൊതുവേ ഉണ്ടായിട്ടുള്ളത്. അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ഇന്ന് കാഴ്ചയിൽ നിന്നും … Read more

ബുഡാപെസ്റ്റ് ഡയറി: Mission Kerry ഗ്രൂപ്പിന്റെ അത്ഭുത യാത്ര അനുഭവങ്ങൾ: ബിനു ഉപേന്ദ്രൻ

“Mission Kerry Group” ഞങ്ങൾ 15 പേരടങ്ങുന്ന ഒരു കുടുംബമാണ്. ഈ വർഷത്തെ ( 2023) ഞങ്ങളുടെ ആദ്യ യാത്ര Hungary-യുടെ തലസ്ഥാനമായ Budapest-ലേക്ക് ആയിരുന്നു. ഡാന്യൂബ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ മനോഹര നഗരം അതിന്റെ ചരിത്രപരമായ ഭവനങ്ങൾ, thermal bath, രാജകീയ കൊട്ടാരങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇവിടുത്തെ ഓരോ തെരുവുകളിലും ഓസ്ട്രിയൻ, തുർക്കി, ഹംഗേറിയൻ സ്വാധീനങ്ങൾ നമുക്ക് അനുഭവിച്ചറിയാനും ആസ്വദിക്കുവാനും കഴിയും. Budapest സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം മെയ് മുതൽ സെപ്റ്റംബർ … Read more