പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിന്‍ തകര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപെട്ട് യാത്രക്കാര്‍

എന്‍ജിനില്‍ വലിയ ദ്വാരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം സുരക്ഷിതമായി താഴെയിറക്കി. സിഡ്നിയില്‍ നിന്നും ചൈനയിലെ ഷാന്‍ഹായിലേക്ക് പോകേണ്ടിയിരുന്ന ചൈന ഈസ്റ്റേണ്‍ വിമാനമാണ് തിരികെ സിഡ്നിയില്‍ തന്നെ ഇറക്കിയത്. എയര്‍ബസ് എ330-200 ട്വിന്‍ ജെറ്റ് വിമാനമാണ് തിങ്കളാഴ്ച അത്ഭുതകരമായി രക്ഷപ്പെട്ടത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന് അല്‍പസമയത്തിനുശേഷം ഇടത് എന്‍ജിനുള്ള ഭാഗത്ത് എന്തോ പ്രശ്നമുള്ളതായി വിമാന ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തരമായി വിമാനം സിഡ്നി വിമാനത്താവളത്തില്‍ തന്നെ ഇറക്കാന്‍ തീരുമാനിച്ചു. … Read more

ന്യൂ വൈന്‍ അയര്‍ലന്‍ണ്ടിന്റെ നേതൃത്വത്തില്‍ സ്ലിഗൊയില്‍ നടത്തപ്പെടുന്ന ഐറിഷ് ക്രിസ്ത്യന്‍ സമ്മേളനത്തില്‍ ആയിരങ്ങളെ പ്രതീക്ഷിക്കുന്നു

അടുത്ത മാസം ന്യൂ വൈന്‍ അയര്‍ലന്‍ഡ് സംഘടിപ്പിക്കുന്ന ക്രിസ്തീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 6 ദിവസത്തെ സമ്മേളനത്തില്‍ 10 സെമിനാറുകള്‍ നടത്തപ്പെടും. വടക്കന്‍ അയര്‍ലണ്ടുകാര്‍ കൂടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് സ്ലിഗൊയില്‍ വെച്ച് വെച്ച് പരിപാടി നടത്തുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. 2006 -ല്‍ ആരംഭിച്ച വാര്‍ഷിക സമ്മേളനത്തില്‍ കഴിഞ്ഞ വര്‍ഷം 1 ,015 പേര്‍ ബുക്കിങ് നടത്തി ആകെ 2000 പേര്‍ സമ്മേളനത്തത്തിനെത്തിയിരുന്നു. ഈ വര്‍ഷത്തെ ബുക്കിങ് ആരംഭത്തില്‍ … Read more

ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സിറിയന്‍ മാധ്യമങ്ങള്‍

ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സിറിയന്‍ മാധ്യമങ്ങള്‍. സിറിയയില്‍ വച്ചുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിസിന് സ്വാധീനമുള്ള റഖയില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. നേരത്തെയും ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ആഴ്ച റഖയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് നല്‍കുന്ന കണക്ക് പ്രകാരം റഖയില്‍ … Read more

പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് ദീപ ജയകുമാര്‍; സ്ഥലത്ത് സംഘര്‍ഷം

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് സഹോദരപുത്രി ദീപ ജയകുമാര്‍. പോയസ് ഗാര്‍ഡനു മുന്നില്‍ വാഹനം നിര്‍ത്തി അകത്തേക്കു കയറാന്‍ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്നു ദീപ വസതിക്കുമുന്നില്‍ ധര്‍ണ നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ജയലളിതയുടെ സഹോദരപുത്രി ദീപ ആദ്യമായാണു പോയസ് ഗാര്‍ഡനിലെത്തുന്നത്. സഹോദരന്‍ ദീപക് വിളിച്ചാണ് വന്നതെന്നു ദീപ പറഞ്ഞു. എന്നാല്‍ വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നു. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്നു സഹോദരന്‍ ചതിച്ചെന്നും ദീപ ആരോപിച്ചു. … Read more

അയര്‍ലണ്ടില്‍ എം എ ബേബിക്കു ഊഷ്മള സ്വീകരണം ; ഇന്ന് ഡബ്ലിനില്‍ ക്രാന്തിയുടെ ഔദ്യോഗീഗ ഉത്ഘാടനം നിര്‍വഹിക്കും .

ക്രാന്തിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടില്‍ എത്തി ചേര്‍ന്ന സി പി എം പിബി മെമ്പര്‍ എം എ ബേബിക്കു ഊഷ്മള സ്വീകരണം നല്‍കി .അയര്‍ലണ്ടില്‍ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്‌കാരിക സംഘടനയുടെ ഉത്ഘാടനം ഇന്നു ഡബ്ലിനില്‍ സി പി എം പോളിറ്റ് ബ്യുറോ മെമ്പര്‍ എം എ ബേബി നിര്‍വഹിക്കും . ഡബ്ലിന്‍ വാക്കിന്‍സ്ടൗണ്‍ wsaf ഹാളില്‍ വൈകിട്ട് ആറ് മണിക്കാണ് ഉത്ഘാടന ചടങ്ങ് .ഉത്ഘാടന സമ്മേളനത്തില്‍ ഐറിഷ് പാര്‍ലമെന്റ് അംഗം റൂഥ് കോപ്പിഞ്ചറും ഡബ്ലിന്‍ … Read more

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന്റെ ആസൂത്രകന്‍ സുരക്ഷാ ഏജന്‍സിയിലും ജോലിക്ക് ശ്രമിച്ചു

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന്റെ സൂത്രധാരനും പാകിസ്ഥാന്‍ വംശജനുമായ ഖുറം ഷസദ് ഭട്ട് വിംബിള്‍ഡണ്‍ സെക്യൂരിറ്റി ഫാമില്‍ ജോലിക്ക് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക് സുരക്ഷാ ഉറപ്പാക്കുന്ന കമ്പനി ആണിത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എന്തിനാണ് ഭട്ട് സുരക്ഷാ എജന്‍സിയില്‍ ജോലിക്ക് ശ്രമിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെന്നീസ് ടൂര്‍ണമെന്റിനും പ്രീമിയര്‍ ലീഗ് ഫുട്‌ബോളിനും സുരക്ഷാ ഒരുക്കുന്ന ഏജന്‍സിയുടെ അഭിമുഖം … Read more

ഗര്‍ഭാശയത്തില്‍ സൂചി മറന്നുവച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിക്ക് 30 ലക്ഷം രൂപ പിഴ

യുവതിയുടെ ഗര്‍ഭാശയത്തില്‍ സൂചി കണ്ടെത്തി സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക് 30 ലക്ഷം രൂപ പിഴ. ഡല്‍ഹിയിലെ ശ്രീ ജീവാന്‍ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഡല്‍ഹി സ്റ്റേറ്റ് കണ്‍സ്യൂമര്‍ റിഡ്രസല്‍ കമ്മീഷന്‍ ആണ് ആശുപത്രിക്ക് പിഴ ചുമത്തിയത്. 2009ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ഡല്‍ഹി സ്വദേശിനി റുബീനയെ ചികിത്സിച്ചത് ഡോക്ടര്‍ അല്ലെന്നും ഫാര്‍മസിസ്റ്റാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 2009 സെപ്റ്റംബര്‍ 15ന് പ്രസവം നടന്നതിനു ശേഷം യുവതിക്ക് ഗര്‍ഭാശയത്തില്‍ നിരന്തരമായി വേദന … Read more

ഭീകരര്‍ എവിടെ ഒളിച്ചിരുന്നാലും ഇനി കണ്ടു പിടിക്കും, സൈന്യത്തിന് കരുത്തായി റഡാര്‍

ഭൂഗര്‍ഭ കോട്ടകളിലും കാശ്മീരിലെ വീടുകളിലും ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടു പിടിക്കാന്‍ സഹായകരമാകുന്ന അത്യാധുനിക റഡാര്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങുന്നു. യു.എസില്‍ നിന്നും ഇസ്രയേലില്‍ നിന്നുമാണ് പുതിയ റഡാര്‍ ഇന്ത്യ വാങ്ങുന്നത്. അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനം പരീക്ഷിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. മൈക്രോവേവ് തരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് റഡാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി പ്രത്യേക ചുമരുകള്‍ക്കുള്ളിലോ വീടുകള്‍ക്ക് അകത്തോ ഭൂഗര്‍ഭ അറയ്ക്കുള്ളിലോ ഒളിച്ചിരിക്കുന്ന ഭീകരരെ റഡാറിലൂടെ കൃത്യമായി കണ്ടുപിടിക്കാനാകും. സൈനികരുടെ ഭാഗത്തെ ആള്‍നാശം പരമാവധി … Read more

തീവ്രവാദ ചിന്തകളുമായി നൂറ്റമ്പതോളം പേര്‍ ഇപ്പോഴും അയര്‍ലണ്ടിലുണ്ടെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍ ഭീകരരില്‍ ഒരാള്‍ അയര്‍ലന്‍ഡില്‍ താമസിച്ചുവരികയാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ രണ്ടാമനും അയര്‍ലണ്ടില്‍ ഉണ്ടായിരുന്നുവെന്ന് ഐറിഷുകാരിയായ ആലിയ എന്ന യുവതിയുടെ വെളിപ്പെടുത്തല്‍. ഇയാളെ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം താന്‍ ഡബ്ലിനിലും, ലീമെറിക്കിലും വെച്ച് കണ്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 2015 -ല്‍ ഇവരില്‍ ചിലരുമായി തനിക്കു ബന്ധമുണ്ടായിരുന്നെന്നും ആലിയ വ്യക്തമാക്കി. ഒരിക്കല്‍ ഒരു ഗ്രൂപ്പ് ചര്‍ച്ചക്കിടെയാണ് ഇപ്പോള്‍ ലണ്ടന്‍ ആക്രമണത്തിനിടെ പോലീസ് വെടിവെയ്പ്പില്‍ മരിച്ചു വീണ ഖുറാം ഷഹാദ് ബട്ടിനെ കണ്ടുമുട്ടിയതെന്നും ഇവര്‍ പറയുന്നു. മുന്‍പ് ജിഹാദിയുടെ ഭാര്യയായിരുന്ന ആലിയ … Read more

വിമാനത്തില്‍ സംശയകരമായ സംഭാഷണം; ലണ്ടനിലേക്കുള്ള വിമാനം ജര്‍മനിയില്‍ അടിയന്തരമായി ഇറക്കി

സ്ലൊവാനിയയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട യാത്രാ വിമാനത്തിനുള്ളില്‍ നിന്ന് സംശയകരമായ സംഭാഷണം ഉണ്ടായതിനെ തുടര്‍ന്ന് ജര്‍മനിയില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിക്കുകയും മൂന്നു യാത്രക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ് മൂന്നു പേര്‍ ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് വിമാനം ജര്‍മനിയിലെ കൊളോണില്‍ അടിയന്തരമായി ഇറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. എന്തു സംഭാഷണമാണ് യാത്രക്കാര്‍ സംശയകരമായി നടത്തിയതെന്ന് പൊലീസ് അറിയിച്ചില്ല. കൊളോണില്‍ വിമാനം ഇറക്കിയ ശേഷം 151 യാത്രക്കാരെയും … Read more