ഗ്രെന്‍ഫെല്‍ ടവറിലെ അഗ്‌നിബാധ; ആറു മരണം സ്ഥിരീകരിച്ചു; മരണ സംഖ്യ ഇനിയും ഉയരാം

പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമെര്‍ റോഡിലുള്ള ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ അഗ്‌നിബാധയില്‍ ആറു പേര്‍ മരിച്ചു. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നും അധികൃതര്‍ പറയുന്നു. നിരവധി ആളുകള്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അഗ്‌നിശമനസേനയുടെ 40 യൂണിറ്റുകളില്‍നിന്നായി 200ലേറെ ഉദ്യോഗസ്ഥരാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. ഇവര്‍ തീയണയ്ക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. നിരവധി പേരെ പുറത്തെത്തിച്ചെങ്കിലും പൂര്‍ണമായും അഗ്‌നിവിഴുങ്ങിയ കെട്ടിടത്തിനുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ വളരെ വേഗത്തില്‍ തീപടര്‍ന്നു പിടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ … Read more

ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു

കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി (88) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ലോകമെങ്ങുമുള്ള ഒന്നേമുക്കാല്‍ ലക്ഷത്തോളം ക്നാനായ സമുദായാംഗങ്ങളുടെ വലിയ ഇടയനായിരുന്ന മാര്‍ കുന്നശേരി 2006 ജനുവരി 14നാണ് അതിരൂപതാ ഭരണത്തില്‍നിന്ന് വിരമിച്ചത്. പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1928 സെപ്റ്റംബര്‍ 11ന് കടുത്തുരുത്തി കുന്നശ്ശേരില്‍ ജോസഫ് -അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. 1955 ഡിസംബര്‍ 21ന് … Read more

മകള്‍ക്ക് അസുഖം മൂലം വിസ നിഷേധിക്കപ്പെട്ട് മലയാളി കുടുംബം

ശാരീരിക വൈകല്യങ്ങളുള്ള മൂന്നുവയസ്സുകാരിയായ പെണ്‍കുഞ്ഞിനെ നാട്ടിലേക്കു മടക്കി അയക്കാനുള്ള ഓസ്ട്രേലയന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പകച്ച് മലയാളി കുടുംബം. കുടിയേറ്റ മന്ത്രാലയമാണ് കുട്ടിക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. നികുതിദായകരുടെ പണം ഈ കുഞ്ഞിന്റെ ചികിത്സയ്ക്കായി നല്‍കാനാവില്ലെന്നാണ് ഇതു സംബന്ധിച്ചു മന്ത്രാലയം നല്‍കുന്ന വാദം. എന്നാല്‍ കുഞ്ഞിന്റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് മാതാപിതാക്കള്‍ അവകാശപ്പെടുന്നത്. മേരി ജോര്‍ജ് എന്ന മൂന്നുവയസുകാരിയെയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നത്. മനു ജോര്‍ജിന്റെയും സീന ജോസിന്റെയും മൂത്ത കുട്ടിയാണ് മൂന്നു വയസുകാരിയായ … Read more

ബേബി പെരേപ്പാടനെ അനുമോദിച്ചു

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഭരണകക്ഷിയായ ഫിനഗേലിന്റെ ഡബ്ലിന്‍ താല ഏരിയയുടെ റെപ്രസെന്റീറ്റെവ് ആയി തിരഞ്ഞെടുക്കപ്പെട്ട സാമൂഹ്യപ്രവര്‍ത്തകനായ ബേബി പെരേപ്പാടനെ താലയിലെ മലയാളി സമൂഹം അനുമോദിച്ചു. താല സ്‌പൈസ് ബസ്സാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി മലയാളികള്‍ പങ്കെടുത്തു. താല സൗത്ത് ,താല സെന്‍ട്രല്‍ എന്നി കൗണ്ടി കൗണ്‍സില്‍ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് തലത്തില്‍ പാര്‍ട്ടിയുടെ നേതൃ ചുമതലയാണ് റെപ്രസെന്റെറ്റീവ് എന്ന നിലയില്‍ ബേബി പെരേപ്പാടന്‍ നിര്‍വഹിക്കേണ്ടത്. ഫിനഗേലിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതാനം വര്‍ഷമായി സജീവമായിരുന്ന ബേബി പെരേപ്പാടനെ ഫിനഗേല്‍ നേതൃത്വം ഐക്യകണ്‌ഠേനയാണ് … Read more

ചൈനയിലെ പാലം 700 കിലോ സ്ഫോടക വസ്തു ഉപയോഗിച്ച് തകര്‍ത്തത് വെറും 3.5 സെക്കന്റില്‍

ചൈനയില്‍ ഒരു പാലം തകര്‍ക്കാന്‍ വേണ്ടിവന്നത് നാല് സെക്കന്റില്‍ താഴെ മാത്രം സമയം. 700 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പാലം തകര്‍ത്തത്. വടക്കന്‍ ചൈനയിലെ നാന്‍ഹു പാലമാണ് ഞായറഴ്ച രാവിലെ തകര്‍ത്തത്. സ്ഫോടനത്തിന് വിശ്വാസത ലഭിക്കാന്‍ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് 1978-ല്‍ നിര്‍മ്മിച്ച നാന്‍ഹു പാലം തകര്‍ത്തത്. 150 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുളള പാലം തകര്‍ക്കാന്‍ 710 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് എന്‍ജിനീയര്‍മാര്‍ … Read more

ലണ്ടനില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 27 നില കെട്ടിടം ഭാഗികമായി കത്തിയമര്‍ന്നു

പടിഞ്ഞാറന്‍ ലണ്ടനില്‍ 27 നില കെട്ടിടത്തിന് തീ പിടിച്ചു. പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമര്‍ റോഡിലെ ഫ്‌ലാറ്റിനാണ് തീപിടിച്ചത്. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നതായാണ് സൂചനകള്‍. പ്രാദേശിക സമയം 1.12 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും തീ പടര്‍ന്നു പിടിച്ചതായാണ് കരുതുന്നത്. എന്നാല്‍ തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമാല്ല. 120 ഓളം ഫ്ലാറ്റുകളുള്ള കെട്ടിട സമുച്ചയത്തിനാണ് തീപ്പടര്‍ന്നു പിടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നിരവധി പേര്‍ക്ക് തീപ്പിടുത്തത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. 1974ല്‍ … Read more

ഐറിഷ് യുവതി ഡാനിയേലയുടെ കൊലപാതകം; പ്രതിക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

  ഗോവയില്‍ വെച്ച് കൊല്ലപ്പെട്ട ഐറിഷ് യുവതി ഡാനിയേലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം ഗോവ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഗോവയില്‍ ഡാനിയേലയുമായി സൗഹൃദത്തിലായിരുന്ന വികദ് ഭഗത് കൊലയാളി ആണെന്ന നിഗണനത്തിലാണ് പോലീസ് 374 പേജ് അടങ്ങുന്ന കുറ്റപത്രം തയ്യാറാക്കിയത്. 68 സാക്ഷി മൊഴിയാളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖയില്‍ ഡാനിയേലയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതെന്ന് ആരോപിക്കപ്പെട്ട വികദ് കുറ്റസമ്മതം നടത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 302 പ്രകാരം കൊലപാതകം നടത്തിയതിനും, 376 അനുസരിച്ച് ബലാത്സംഗം, … Read more

മോദി-ട്രംപ് കൂടിക്കാഴ്ച ഈ മാസം 25 ന്; പ്രതീക്ഷയോടെ ഇരു രാജ്യങ്ങളും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വൈറ്റ്ഹൗസ്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാത്തിരിക്കുകയാണെന്നും ഇന്ത്യ-അമേരിക്ക ബന്ധത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും കൂടിക്കാഴ്ചയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം ജൂണ്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തുക. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച 26ന് വാഷിങ്ടണില്‍ നടക്കും. പാകിസ്താനില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനം, എച്ച്.1.ബി.വിസ, ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങള്‍, … Read more

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള യാത്രകള്‍ തടയാനുള്ള നിയമ നിര്‍മ്മാണത്തിനൊരുങ്ങി അയര്‍ലണ്ട്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മറ്റൊരു രാജ്യത്തേക്ക് പോകുന്നതും അതുപോലെ തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കായി അയര്‍ലണ്ടിലെത്തുന്നതും ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിച്ച് നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് അയര്‍ലന്‍ഡ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഇ.യു വിന്റെ കര്‍ശനമായ നിര്‍ദ്ദേശം അംഗരാജ്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇ.യു നിയമ പരിധിയില്‍ ഈ നിയമം ഉള്‍പ്പെടുത്തി ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് നിയമ വകുപ്പ് വ്യക്തമാക്കി. യൂറോപ്പുകാര്‍ തീവ്രവാദ സംഘടനയിലെത്തുന്നത് തടയാന്‍ നിയമങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്നു കഴിഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നിരുന്നു. 2015 ലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് 5000 … Read more

പാസ്പോര്‍ട്ടിന് പകരം ദുബായില്‍ ഇനി സ്മാര്‍ട്ട്ഫോണ്‍ മതിയാകും

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാന്‍ ഇനി ഒന്നിലധികം സ്വകാര്യ രേഖകളൊന്നും കൈയില്‍ കരുതേണ്ട, ആകെ വേണ്ടത് ഒരു സ്മാര്‍ട്ട്ഫോണ്‍ മാത്രം. പാസ്പോര്‍ട്ട്, എക്സ്പ്രസ് ഗേറ്റ് കാര്‍ഡ് എന്നിവയ്ക്ക് പകരം യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കന്‍ സാധിക്കുന്ന സ്മാര്‍ട്ട് സ്‌കീമിന് ദുബായില്‍ തുടക്കം കുറിച്ചു.യാത്രികര്‍ക്കായുള്ള വിമാനത്താവളത്തിനുള്ളിലെ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുക എന്നതാണ് എമിറേറ്റ്സ് സ്മാര്‍ട്ട് വാലറ്റിന്റെ ലക്ഷ്യം. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൂള്ള സംവിധാനം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ പൊലീസ് ആന്‍ഡ് പബ്ലിക് … Read more