സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടര്‍ക്ക് 100 വയസായി

സ്വതന്ത്ര ഇന്തയുടെ ചരിത്രത്തിലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് ചെയ്ത ശ്യാം സരണ്‍ നേഗിക്ക് 100 വയസ് തികഞ്ഞു. ഹിമാചല്‍ പ്രദേശിലെ കിന്നോര്‍ സ്വദേശിയായ ശ്യാം സരണ്‍ നേഗിയാണ് 1951 ഒക്ടോബറില്‍ ആദ്യമായി വോട്ട് ചെയ്തത്. 1951 ഒക്ടോബര്‍ മുതല്‍ 1952 മാര്‍ച്ച് വരെ നീണ്ടതായിരുന്നു ഇന്ത്യയുടെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. 1917 ജൂലായ് ഒന്നിനാണ് നേഗിയുടെ ജനനം. ഹിമാചലില്‍ ശൈത്യകാലത്തെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് ഈ മേഖലയില്‍ ആദ്യം തിരഞ്ഞെടുപ്പ് നടത്തിയത്. ആദ്യ വോട്ടിന്റെ … Read more

ബാര്‍ തുറക്കല്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരെ പോലീസ് പിടികൂടി

ബാറുകള്‍ തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ചവരെ പോലീസ് പിടികൂടി. കൊല്ലത്ത് സീപ്ലേസ് ബാറിന് മുന്നിലാണ് സംഭവം. രാവിലെ പതിനൊന്ന് മണിക്ക് ബാര്‍ തുറന്നപ്പോഴാണ് ഒരു സംഘം ആഘോഷമായെത്തിയത്. തുടര്‍ന്ന് ബാറിന് മുന്നില്‍ പടക്കം പൊട്ടിച്ച് ഇവര്‍ പ്രവേശനോത്സവം ആഘോഷിക്കുകയായിരുന്നു. ഇതോടെ പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ പതിനൊന്ന് മുതല്‍ സംസ്ാനത്തെ 77 ബാറുകളാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. 2015 മാര്‍ച്ച് 31ന് ശേഷം ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച ശേഷം ആദ്യമായാണ് … Read more

ജിഎസ്ടി: ആപ്പിള്‍ ഐഫോണുകളുടെ വിലകുറച്ചു

ഐഫോണ്‍ പ്രേമികള്‍ക്ക് ഇത് നല്ലകാലമാണ്. കാരണം ജിഎസ്ടി നിലവില്‍ വന്നതോടെ വിലക്കുറവ് ഉണ്ടാവുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഐഫോണുമുണ്ട്. ജൂലൈ ഒന്നുമുതല്‍ ആപ്പിള്‍ ഐഫോണുകള്‍ വാങ്ങുമ്പോള്‍ കമ്പനി നല്‍കുന്നത് 47.5 ശതമാനം വരെ വിലക്കുറവാണ്. ഐഫോണ്‍ ശ്രേണിയില്‍ ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും വിലകൂടിയ ഫോണായ 256 GB ഐഫോണ്‍ സെവന്‍ പ്ലസിന്റെ വില 92,000 രൂപയാണ്. ജിഎസ്ടി വന്നതോടെ ഈ ഫോണിന്റെ വില 85,400 രൂപയായി. 46,900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 6s 32GB യുടെ വില 6.2 … Read more

ഡബ്ലിനെ പ്രകമ്പനം കൊള്ളിച്ച് പ്രോലൈഫ് പ്രവര്‍ത്തകരുടെ റാലി; ജീവന്റെ മഹത്വം വിളിച്ചോതി ആവേശമായി മലയാളികളും

ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രോലൈഫ് മാര്‍ച്ചിന് ഈ വര്‍ഷം മലയാളികളില്‍ നിന്നുള്‍പ്പെടെ അഭൂതപൂര്‍വമായ പ്രതികരണം. ഡബ്ലിനില്‍ നടന്ന റാലി ഫോര്‍ ലൈഫ് വാര്‍ഷിക റാലിയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. എട്ടാം ഭേദഗതി നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കുമെന്നും ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള ഏതൊരു അഭിപ്രായ വോട്ടെടുപ്പും പരാജയപ്പെടുത്തുമെന്നും പ്രവര്‍ത്തകര്‍ ഉത്ഘോഷിച്ചു. പങ്കെടുത്തവരുടെ എണ്ണത്തിലും മലയാളിപ്രാതിനിധ്യത്തിലും, വിശിഷ്ട ആത്മീയാചാര്യന്മാരുടെ എണ്ണം കൊണ്ടും ഡബ്ലിനിലെ പ്രോലൈഫ് മാര്‍ച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചു. ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, യൂത്ത് ഡിഫന്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് ഗ്രൂപ്പായ പ്രഷ്യസ് ലൈഫ് എന്നിവയുള്‍പ്പെടെ വിവിധ … Read more

സ്‌നേഹവീട് കൂദാശ രാവിലെ പതിനൊന്നു മണിക്ക് നടത്തപ്പെടുന്നു

സ്‌നേഹവീട് നിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ എല്ലാവിധ സഹകരണവും നല്‍കിയ ഏവരോടും ഉള്ള സന്തോഷം അറിയ്ക്കുന്നു. ഐ ഓ സി ദ്രോഗ്‌ഹെഡാ പത്താമത് വാര്‍ഷികത്തോട് അനുബന്ധിച്ചു മെറിന്‍ ഫൗണ്ടേഷനുമായി ചേര്‍ന്നു നിര്‍മ്മിക്കുന്ന ഭവനമാണ് സ്‌നേഹവീട് . ഇന്ന് സ്‌നേഹവീട് കുദാശയെ തുടര്‍ന്ന് നിലബൂര്‍ മുതുകുളം പുത്തന്‍വീട്ടില്‍ രാജുവിനും കുടുബത്തിനുമായി റവ ഫാ . ടി .ജോര്‍ജ്.സ്‌നേഹവീട് താക്കോല്‍ ദാനം നിര്‍വഹിക്കുന്നതാണ് നിലബൂര്‍ മുതുകുളം സെ.മേരീസ് ഓര്‍ത്തോഡോസ് ഇടവകയിലെ ചുമതക്കാര്‍ അല്‍മിയപ്രവര്‍ത്തകര്‍ ഇടവക ജനങ്ങള്‍ എല്ലാത്തിനും മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ … Read more

ജിഎസ്ടി കേരളത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇങ്ങനെ; ആശയക്കുഴപ്പം തുടരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃസംസ്ഥാനമെന്ന നിലയില്‍ ജിഎസ്ടി (ഏകീകൃത ചരക്ക് നികുതി) കേരളത്തിനു വലിയ നേട്ടമാകുമെന്നു പ്രതീക്ഷ. രാജ്യത്താകമാനം ഒരു നികുതിഘടന കൊണ്ടുവരുന്ന ജി.എസ്.ടി വലിയ മാറ്റത്തിനാണ് വഴിയൊരുക്കുക എന്നതാണ് ശരി. അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെ സ്ലാബുകളാണ് ജി.എസ്.ടിയില്‍ വരുക. വാറ്റ് പരിധിയിലുണ്ടായിരുന്ന സംസ്ഥാനത്തെ വ്യാപാരികളില്‍ 90 ശതമാനത്തോളം ഇതിനകം ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഒരേ നികുതി അടിസ്ഥാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേസയം ചുമത്തുന്ന രണ്ടുതരത്തിലുള്ള ജി.എസ്.ടിയാണ് നടപ്പാവുക. ചരക്കുകളുടെയും സേവനങ്ങളുടെയും … Read more

ലോകം മുഴുവനുള്ള മാധ്യമങ്ങള്‍ അനുകൂലിച്ചു; ചാര്‍ളിക്ക് അല്‍പം കൂടി ആയുസ് അനുവദിച്ച് ലണ്ടനിലെ ആശുപത്രി

സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്‌ഫോണ്ടിലുള്ള ക്രിസ് ഗാര്‍ഡിന്റെയും കോണി യേറ്റ്സിന്റെയും ദുഃഖം ലോകം ഒത്തൊരുമിച്ച് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇവരുടെ പത്ത് മാസം പ്രായമുള്ള ചാര്‍ളിയുടെ ആയുസ് വീണ്ടും നീട്ടിക്കിട്ടിരിയിരിക്കുകയാണ്. നിലവില്‍ ഗ്രേറ്റ് ഓര്‍മണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററില്‍ കഴിയുന്ന ചാര്‍ളിയുടെ ലൈഫ് സപ്പോര്‍ട്ട് ഇന്നലെ അവസാനിപ്പിക്കുമെന്നായിരുന്നു ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നത്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ലോകമാകമാനമുള്ള മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും മനസാക്ഷി വറ്റിയിട്ടില്ലാത്ത അനേകം ആളുകള്‍ കണ്ണീരൊഴുക്കുകയും ചെയ്തതുവഴിയായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇക്കാര്യത്തെക്കുറിച്ചറിഞ്ഞു. മാതാപിതാക്കളുടെ കണ്ണീരില്‍ … Read more

കൊടുങ്കാടിന് നടുവില്‍ യുവതിയ്ക്ക് സുഖപ്രസവം! കാവല്‍ നിന്നത് 12 സിംഹങ്ങള്‍

ജൂണ്‍ 29 ലെ രാത്രി മങ്കുവെന്‍ മക്വാന എന്ന സ്ത്രീയ്ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഗീര്‍ വനത്തിന്റെ മദ്ധ്യത്തില്‍ അര്‍ദ്ധരാത്രി ആംബുലന്‍സില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കുക എന്നാല്‍ ചെറിയ കാര്യമല്ലല്ലോ. വനത്തിലാണ് കുഞ്ഞിന് ജന്മം നല്‍കിയത് എന്നതല്ല വാര്‍ത്തയായത്. മറിച്ച് ഭീമാകാരന്മാരായ 12 സിംഹങ്ങളുടെ നടുവിലാണ് മങ്കുവെന്‍ തന്റെ ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയതെന്നതാണ്. സംഭവിച്ചതിതാണ്.. പ്രസവ വേദനയെത്തുടര്‍ന്ന് ‘108’ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു പോവുകയായിരുന്നു ലുനാസ്പുര്‍ സ്വദേശിയായ മങ്കുബെന്‍ മക്വാന. കാടിനു നടുവിലൂടെ ജാഫര്‍ബാദിലെ ആശുപത്രിയിലേക്കായിരുന്നു യാത്ര. പുലര്‍ച്ചെ … Read more

ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുവാന്‍ പുതിയ നീക്കവുമായി ലോകാരോഗ്യ സംഘടന

ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുവാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പുതിയ നീക്കവുമായി ലോകാരോഗ്യസംഘടന. ഇതിന്റെ മുന്നോടിയായി ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഭ്രൂണഹത്യാ നിയമങ്ങളെക്കുറിച്ചും, നയങ്ങളെക്കുറിച്ചുമുള്ള പുതിയ വിവരശേഖരണത്തിന് ലോകാരോഗ്യസംഘടന (WHO) തുടക്കം കുറിച്ചുയെന്നാണ് പ്രമുഖ പ്രോലൈഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗര്‍ഭാവസ്ഥയിലുള്ള കുട്ടിയുടെ നിയമപരമായ സംരക്ഷണം ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഐക്യരാഷ്ട്രസഭാ ഏജന്‍സികളുടേയും, ഉദ്യോഗസ്ഥരുടേയും നിര്‍ദ്ദേശപ്രകാരമുള്ള ഭ്രൂണഹത്യാനിയമങ്ങള്‍ നിലവില്‍ വരുത്തുവാന്‍ ലോകരാഷ്ട്രങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അനായാസവും, സുരക്ഷിതവുമായ … Read more

ഫാ. മാര്‍ട്ടിന്റെ പോസ്റ്മോര്‍ട്ടം കഴിഞ്ഞു, മരണകാരണം പുറത്തുവിട്ടില്ല

ദുരൂഹതകള്‍ മാത്രം ബാക്കിയാക്കി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ നടന്നെങ്കിലും മരണകാരണം കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനും നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനും ഏറെ വൈകും. വിദഗ്ധര്‍ അടങ്ങിയ സംഘം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുനര്‍ അവലോകനം ചെയ്യും. ഇതില്‍ മരണകാരണം കണ്ടെത്താനായാല്‍ അടുത്തയാഴ്ച ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ചയും അധികൃതര്‍ക്ക് മരണകാരണ സംബന്ധമായ സൂചനകള്‍ ഒന്നും ലഭിക്കുന്നില്ല എങ്കില്‍ കൂടുതല്‍ കോശ … Read more