നഴ്‌സുമാരുടെ സമരം ഏഴാം ദിവസത്തിലേക്ക്; അനുകൂല തീരുമാനമില്ലെങ്കില്‍ സമരവുമായി മുന്നോട്ട്

ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന നഴ്‌സുമാരുമായി തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സര്‍ക്കാരിന് കൈമാറി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത തിങ്കള്‍ മുതല്‍ ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് സമരം വ്യാപിപ്പിക്കാനായിരുന്നു നഴ്‌സുമാരുടെ തീരുമാനം. അതിനായി ആശുപത്രി അധികൃതര്‍ക്കു നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചതിനാല്‍ എട്ടാം തീയതി നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി വച്ചു. എന്നാല്‍ പത്തിന് നടത്തുന്ന ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം … Read more

യൂറോപ്യന്‍ യൂണിയനില്‍ നിന്നും അയര്‍ലന്‍ഡ് പിന്മാറിയെക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു

അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍. യു.കെ ആസ്ഥാനമായ തിങ്ക്-ടാങ്ക് ഓര്‍ഗനൈസേഷന്റെ പോളിസി എക്‌സ്‌ചേഞ്ച് എന്ന രാഷ്ട്രീയ മാഗസിനില്‍ മുന്‍ ഐറിഷ് അംബാസിഡര്‍ റെ ബാസറ്റ് ആണ് ഐര്‍ എക്‌സിറ്റ് സാധ്യത ഉയര്‍ത്തിക്കാണിക്കുന്നത്. യു.കെയുമായി എല്ലാ അര്‍ത്ഥത്തിലും ബന്ധപെട്ടു കിടക്കുന്ന അയര്‍ലന്‍ഡിന് ബ്രക്സിറ്റ് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ബാസറ്റ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ അയര്‍ലന്‍ഡിന് പ്രതികൂലമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തൊട്ടടുത്ത യൂറോപ്യന്‍ രാജ്യമായ യു.കെ ഐറിഷ് സമ്പദ്ഘടനയെ … Read more

ഇത്തിഹാദ് വിമാനങ്ങളിലെ ലാപ് ടോപ് നിരോധനം നീക്കി യുഎസ്

ഇത്തിഹാദ് വിമാനങ്ങളില്‍ യാത്രക്കാര്‍ ലാപ്‌ടോപ്പുകളും ടാബ്ലറ്റ് കമ്പ്യൂട്ടറുകളും കൈവശം വെയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് പിന്‍ വലിച്ചു. പത്തോളം എയര്‍പോര്‍ട്ടുകളില്‍ നിന്നും യുഎസിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലായിരുന്നു യുഎസ് ഈ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതിലൊന്നായിരുന്നു ഇത്തിഹാദ്. തുര്‍ക്കിയിലും മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലുമാണ് ഈ പത്ത് എയര്‍പോര്‍ട്ടുകള്‍. ഇതിലൊന്നാണ് അബൂദാബി എയര്‍പോര്‍ട്ട്. ഇവിടെ അധിക സുരക്ഷ ക്രമീകരണങ്ങള്‍ സജ്ജീകരിച്ച ശേഷമാണ് യുഎസ് വിലക്ക് നീക്കിയത്. യുഎസിന്റെ തീരുമാനം ഇത്തിഹാദ് സ്വാഗതം ചെയ്തു. ദാഇഷ് പോലുള്ള സംഘടനകളില്‍ നിന്നുള്ള … Read more

എസി തകരാറായി; ചൂടെടുത്ത എയര്‍ ഇന്ത്യ യാത്രക്കാര്‍ പേപ്പര്‍ വിശറിയാക്കി

വിമാനത്തിലെ എയര്‍ കണ്ടീഷണര്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ സംഘര്‍ഷം. പശ്ചിമബംഗാളില്‍നിന്ന് ഡല്‍ഹിയിലേയ്ക്കു വരികയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ-880 വിമാനത്തിലാണ് യാത്രക്കാര്‍ പ്രതിഷേധിച്ച് ബഹളമുണ്ടാക്കിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.55ന് വിമാനം പുറപ്പെട്ട് 20 മിനിറ്റിനുള്ളില്‍ത്തന്നെ എ സിയുടെ പ്രവര്‍ത്തനം തകരാറിലായി. വിമാനത്തിനുള്ളിലെ ചൂട് വല്ലാതെ ഉയരുകയും ചിലര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. ചിലര്‍ വിമാനത്തിനുള്ളിലെ ഓക്സിജന്‍ മാസ്‌ക് ഉപയോഗിച്ചു നോക്കിയെങ്കിലും അതും പ്രവര്‍ത്തനരഹിതമായിരുന്നു. വിമാനത്തില്‍ യാത്രക്കാര്‍ ബഹളം സൃഷ്ടിക്കുന്നതിന്റെ വീഡിയോ യാത്രക്കാരില്‍ ചിലര്‍ ചിത്രീകരിച്ചത് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. … Read more

ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ യാത്രാവിമാനത്തിന് തീപിടിച്ചു

ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ യാത്രാവിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 63 പേരേയും സുരക്ഷിതരായി പുറത്തിറക്കിയതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു. സ്‌കൈവെസ്റ്റിന്റെ ഇരട്ട എഞ്ചിന്‍ വിമാനമാണ് അപകടത്തില്‌പെട്ടത്. അസ്‌പെനില്‍ നിന്നുമെത്തിയതായിരുന്നു വിമാനം. 2.20 സാധാരണ രീതിയില്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്തു. വിമാനം നിലം തൊടുംവരെ എഞ്ചിന്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‌പെട്ടിരുന്നില്ലെന്ന് വക്താവ് പറഞ്ഞു. എഞ്ചിന് തീപിടിക്കുന്നതിനിടയില്‍ 59 യാത്രക്കാരേയും 4 ജീവനക്കാരേയും അപകടം കൂടാതെ പുറത്തിറക്കുകയായിരുന്നു. ഉടനെ തന്നെ തീകെടുത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ … Read more

ഇന്ത്യക്ക് കൈമാറുന്ന ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് അമേരിക്ക എക്സ്പോര്‍ട്ട് ലൈസന്‍സ് നല്‍കി

ഇന്ത്യന്‍ നാവികസേനക്ക് അമേരിക്ക കൈമാറുന്ന 22 പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് അമേരിക്കന്‍ ഭരണവകുപ്പ് എക്സ്പോര്‍ട്ട് ലൈസന്‍സ് നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് ഈ തീരുമാനം. ഡിഎസ്പി-5 ഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്കാണ് എക്സ്പോര്‍ട്ട് ലൈസന്‍സ് നല്‍കിയത്. 200 കോടിയോളം രൂപയുടെ കരാറാണിത്. ഇന്ത്യയുമായി ട്രംപ് ഭരണകൂടം നല്ലൊരു ബന്ധം ആഗ്രഹിക്കുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു. ഉയര്‍ന്ന മലനിരകളില്‍ പറന്ന് നിരീക്ഷണം നടത്താനുള്ള കഴിവാണ് പ്രഡേറ്റര്‍ ഗാര്‍ഡിയന്‍സിന്റെ … Read more

ആധാര്‍ നിര്‍ബന്ധമാക്കിയത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു

ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രവാസികള്‍ക്ക് ആധാര്‍ എടുക്കുന്നതിന് തടസ്സമാകുന്നു. ആധാറിന് ആപേക്ഷിക്കണമെങ്കില്‍ രാജ്യത്ത് 182 ദിവസം താമസിക്കണമെന്ന വ്യവസ്ഥയാണ് പ്രതിസന്ധി സ്യഷ്ടിക്കുന്നത്. ഇത് മൂലം ചുരുങ്ങിയ നാളത്തേക്ക് അവധിക്ക് നാട്ടില്‍ എത്തുന്ന ഭൂരിഭാഗം പ്രവാസികള്‍ക്കും ആധാര്‍ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. 182 ദിവസം രാജ്യത്ത് താമസിക്കണമെന്ന് വ്യവസ്ഥ പലരും വിദേശത്താണെന്ന വിവരം മറച്ച് വെക്കുന്നു. പ്രവാസികളില്‍ ഭൂരിഭാഗം പേരും ആധാര്‍ എടുക്കാത്തവരാണ്. ബാങ്ക് നടപടികള്‍ക്കടക്കം കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയതോടെ പ്രവാസികള്‍ ആദാര്‍ എടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നാല്‍ … Read more

ഭക്ഷണശേഷം ഉടന്‍ പാടില്ലാത്തവ…

പോഷക സംപുഷ്ടമായ നിയന്ത്രിത ഭക്ഷണം, ഒപ്പം ശാരീരിക പ്രവര്‍ത്തനങ്ങളും. ഇതാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ആരോഗ്യകരമായ ഭക്ഷണത്തില്‍ ഉയര്‍ന്ന അളവില്‍ മാംസ്യം, അന്നജം, ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. കൂടാതെ ധാരാളം വെള്ളവും കുടിക്കണം. പൂരിത കൊഴുപ്പുകള്‍, പ്രോസസ്ഡ് ഫുഡ്സ്, മദ്യം, പുകവലി ഇവയെല്ലാം ഒഴിവാക്കുകയോ കുറയ്ക്കുകയോ വേണം. ശരീരഭാരം നിയന്ത്രിച്ച് രോഗമില്ലാത്ത അവസ്ഥയില്‍ എത്താന്‍ ഇത് മൂലം സാധിക്കും. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാന പ്പെട്ട കാര്യമാണ്. ഭക്ഷണം കഴിച്ച … Read more

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിലാകുന്നത് ദിലീപ് തന്നെയാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന

മലയാള സിനിമയെ പിടിച്ചുലച്ച നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നിര്‍ണായകമായ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. പോലീസ് ആസ്ഥാനത്ത് ഡിജിപി ലോക്നാഥ് ബഹ്രറയുടെ നേതൃത്വത്തില്‍ നടന്ന അടിയന്തര യോഗത്തില്‍ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചതോടെയാണ് അറസ്റ്റ് നീക്കത്തിലേക്ക് നീങ്ങുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ തന്നെ തങ്ങണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കശ്യപിനെ കൂടാതെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ … Read more

ഭവന വിപണിയിലെ ഏവര്‍ക്കും പ്രയപ്പെട്ട സ്ഥലം ഡബ്ലിന്‍; അയര്‍ലണ്ടില്‍ ഭവന വിലയിലെ മാറ്റങ്ങള്‍ ഇങ്ങനെ

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ അയര്‍ലന്റിലെ ഒരു ശരാശരി വീടിന് 24,000 യൂറോ വിലവര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. ദേശീയ തലത്തില്‍ ശരാശരി 251,5000 യൂറോയാണ് ഇപ്പോഴത്തെ ഭവന വില. അതായത് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 5 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ലോങ്ങ്‌ഫോര്‍ഡ് കൗണ്ടിയിലാണ് ഭവന വില ഏറ്റവും താഴ്ന്ന നിലയില്‍ ഉള്ളതെന്ന് MyHome.ie നടത്തിയ പഠനത്തില്‍ കണ്ടെത്തി. 70,000 യൂറോയാണ് ഈ പ്രദേശങ്ങളിലെ ഭവന വില. റോസ്‌കോമണ്‍, ലെയിട്രിം, ഡോണഗല്‍ എന്നിവിടങ്ങളിലും ഭവന വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ക്ക് വീട് വാങ്ങാന്‍ … Read more