1966ലെ ആല്‍പ്‌സ് പര്‍വത എയര്‍ ഇന്ത്യ വിമാന അപകടത്തിലെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി

അമ്പത് വര്‍ഷം മുന്‍പ് ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വ്വത നിരകളുടെ ഭാഗമായ മോണ്ട് ബ്ലാങ്കില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരുടെതെന്ന് കരുതുന്ന ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകട അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചിലിനിടെ ഡാനിയേല്‍ റോഷെ എന്നയാള്‍ വ്യാഴാഴ്ചയാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു കൈയ്യും കാലിന്റെ മുകള്‍ ഭാഗവുമാണ് റോഷേ കണ്ടെത്തിയത്. ഇത് ഒരു സ്ത്രീയുടെ ശരീരഭാഗമാവാമെന്നും, രണ്ട് ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് ഉറപ്പിക്കാനാവില്ലെന്നും റോഷെ വ്യക്തമാക്കി. 1966 ജനുവരിയില്‍ ബോംബയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ … Read more

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ആളില്ലാ ടാങ്കുകള്‍ പുറത്തിറക്കി

ഇന്ത്യയുടെ ആദ്യ ആളില്ലാത്ത ടാങ്ക് മുന്ത്ര പുറത്തിറക്കി. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് ആളില്ലാതെ റിമോര്‍ട്ടില്‍ നിയന്ത്രിക്കാനാവുന്ന മൂന്നുതരം മുന്ത്ര ടാങ്കുകള്‍ പുറത്തിറക്കിയത്. ശത്രുനിരീക്ഷണം, കുഴിബോംബ് കണ്ടെത്തല്‍, ആണവ ഭീഷണിയുള്ള സ്ഥലങ്ങളിലെ പരിശോധന തുടങ്ങിയ ഉപയോഗങ്ങള്‍ക്കായി മുന്ത്ര-എസ്, മുന്ത്ര-എം, മുന്ത്ര-എന്‍ എന്നിങ്ങനെ മുന്ന് ടാങ്കുകളാണ് ഡിആര്‍ഡിഓ പുറത്തിറക്കിയത്. ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ചെന്നൈ ആവടിയിലെ കോംപാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡിവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ (സിവിആര്‍ഡിഇ) വികസിപ്പിച്ചെടുക്കുകയും പരീക്ഷിക്കുകയും ചെയ്ത ടാങ്ക് നക്സല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ … Read more

അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

ലോകരാജ്യങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഉത്തരകൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‍സില്‍ നിന്നായിരുന്നു പരീക്ഷണം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. അമേരിക്കയിലെ ഷിക്കാഗോയിലെത്താന്‍ ശേഷിയുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ഹ്വാസോങ്-3 എന്ന മിസൈല്‍. ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മൂന്നാഴ്ചകള്‍ക്കുള്ളിലാണ് പുതിയ പരീക്ഷണം. ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന പതിനാലാമത്തെ മിസൈല്‍ പരീക്ഷണമാണിത്. 3000 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ കൊളറാഡോ സ്റ്റേറ്റിന്റെ തലസ്ഥാനമായ … Read more

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കില്ലെന്ന നിലപാടിലുറച്ച് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കില്ലെന്ന് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ചിത്രക്ക് അനുകൂലമായ ഹൈക്കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്ന് അത്ലറ്റിക് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. ചിത്രയെ ഉള്‍പ്പെടുത്താനുള്ള സമയ പരിധി അവസാനിച്ചുവെന്നും അത്ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി. ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന കാര്യം അത്ലറ്റിക് ഫെഡറേഷന്‍ ഹൈക്കോടതിയെ അറിയിക്കും. ഇന്നലെയാണ് പി യു ചിത്രക്കനുകൂലമായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അത്റ്റിക് ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീം ലണ്ടനിലേക്ക് പുറപ്പെട്ട സാഹചര്യത്തില്‍ പിയു ചിത്ര പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും … Read more

നവാസ് ഷെരീഫ് രാജിവെച്ചു; ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രി

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി രാജിവച്ച പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ് ചുമതലയേല്‍ക്കും. നവാസ് ഷെരീഫിന്റെ സഹോദരനും ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് -നവാസ് ഷെരീഫ് (പിഎംഎല്‍-എന്‍)വിഭാഗം നേതാവുമായ ഷഹബാസ്, നേരത്തെ മുതല്‍ നവാസ് ഷെരീഫിന്റെ പിന്‍ഗാമിയെന്ന നിലയില്‍ പറഞ്ഞുകേട്ട പേരാണ്. ഔദ്യോഗികമായി തീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും പിഎംഎല്‍-എന്‍ നേതൃത്വം പുതിയ പ്രധാനമന്ത്രിയായി ഷഹബാസിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാനമ ഗേറ്റ് അഴിമതി കേസില്‍ സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നവാസ് ഷെരീഫിന് … Read more

രൂക്ഷമായ ആഗോള സാമ്പത്തീക മാന്ദ്യം ഉണ്ടാകുമെന്ന് പ്രവചിച്ച് സാമ്പത്തീക വിദഗ്ദര്‍

ആഗോളസാമ്പത്തികരംഗം വരുന്ന രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍വീണ്ടും കടുത്ത സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സി ലോകത്തെ 46 രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധര്‍ക്കിടയില്‍ നടത്തി വരുന്ന വര്‍ഷപാദ സാമ്പത്തിക സര്‍വ്വെയില്‍ അവസാനത്തേതിലാണ് ഈ അഭിപ്രായത്തിനു പ്രാമുഖ്യം ലഭിച്ചത്. അതേ സമയം, കഴിഞ്ഞ ദശകത്തില്‍ മൊത്തത്തിലുണ്ടായ സാമ്പത്തിക മുന്നേറ്റം വരുന്ന രണ്ടുവര്‍ഷത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ജൂലൈ 24നു പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ ഐഎംഎഫ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇത് 2008 ലെ സാമ്പത്തികപ്രതിസന്ധിയ്ക്ക് മുമ്പുണ്ടായിരുന്ന സാമ്പത്തിക … Read more

ആന്റിബയോട്ടിക്‌സ് കോഴ്സ് അവസാനിക്കുന്നതുവരെ കഴിക്കുന്നത് അപകടകരം: ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

രോഗം പൂര്‍ണ്ണമായും ഭേദപെട്ടതിനു ശേഷവും ആന്റിബയോയോട്ടിക് കോഴ്സ് തുടരുന്നത് അപകടകരമെന്നു റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പത്ത് ഗവേഷകര്‍ നടത്തിയ പഠന ഫലം അവലോകനം ചെയ്തുകൊണ്ടാണ് ഗവേഷകര്‍ ആന്റിബിയോട്ടിക്സുകളെക്കുറിച്ച് അപകവുകാരമായ സൂചന നല്‍കുന്നത്. എളുപ്പം രോഗമകറ്റാന്‍ കഴിക്കുന്ന അധിക ആന്റിബയോട്ടിക്കുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. രോഗബാധിതര്‍ക്ക് ഒരു പ്രത്യക കാലയളവ് വരെ രോഗപ്രതിരോധ ശേഷി ലഭിക്കാന്‍ നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ രോഗം ഭേദപ്പെട്ട ഉടന്‍ നിര്‍ത്തുന്നതാണ് ഉത്തമമെന്നാണ് പഠനം. അല്ലെങ്കില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മുഴുവനായും … Read more

യൂറോപ്യന്‍ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം നഷ്ടമാക്കേണ്ടി വരും

യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ ഇമിഗ്രെഷന്‍ പരിശോധന ശക്തമാക്കിയതിനാല്‍ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ സമയം ചെലവിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തി നിയന്ത്രണ നിയമങ്ങള്‍ അനുസരിച്ച് ശക്തമായ പരിശോധന വേണമെന്ന യൂണിയന്‍ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ യൂറോപ്യന്‍ എയര്‍ലൈനുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ എയര്‍ലൈനുകള്‍ പരിശോധന ശക്തമാക്കിയതോടെ യാത്രക്കാര്‍ക്ക് 5 മണിക്കൂറോളം കാത്തിരിക്കേണ്ടിതായി വരുന്നു. ഇതോടൊപ്പം വിമാനങ്ങളും വൈകിയാണ് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പറന്നിറങ്ങുന്നത്. റൈന്‍ എയര്‍, ഈസി ജെറ്റ്, എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, … Read more

പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാകിസ്താന്‍ സുപ്രിംകോടതി അയോഗ്യനാക്കി

പാനമ ഗേറ്റ് അഴിമതി കേസില്‍പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിനെ അയോഗ്യനാക്കി. പാക് സുപ്രീംകോടതിയാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ഇജാസ് അഫ്സല്‍ഖാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.സുപ്രിംകോടതി അയോഗ്യനാക്കിയതോടെ, നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം ഉടന്‍ രാജിവയ്ക്കേണ്ടി വരും. ഷെരീഫിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ഉടന്‍ സ്ഥാനം രാജിവയ്ക്കണമെന്നും പാക്ക് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫിന്റെ മൂന്ന് മക്കള്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഡബ്ലിനില്‍ ആഗസ്റ്റ് 6ന്

ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഈ വര്‍ഷത്തെ അഡ്മിഷന്‍ അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം. ആഗസ്റ്റ് 6ന് ഡബ്ലിനില്‍ പ്രവേശന പരീക്ഷ ബള്‍ഗേറിയയിലെ പ്രമുഖ മെഡിക്കല്‍ യുണിവേഴ്‌സിറ്റികളിലേക്ക് ഈ അദ്ധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ഏതാനും ആഴ്ചകള്‍ കൊണ്ട് അവസാനിക്കുകയാണ്. വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഡബ്ലിനില്‍ വെച്ചു നടക്കുക. പ്രവേശന പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റിരിയല്‍സ് കുട്ടികള്‍ക്ക് അയച്ചു കഴിഞ്ഞു. 3 ദിവസത്തെ പഠനം കൊണ്ട് 100 ശതമാനം മാര്‍ക്ക് വാങ്ങാവുന്ന തരത്തിലാണ് അവ തയ്യാറാക്കിയിരിക്കുന്നത്. കിഴക്കേ യൂറോപ്പിലെ … Read more