ഗുര്‍മീത് റാമിന്റെ വിധിക്കുപിന്നാലെ അക്രമമഴിച്ചുവിട്ട് അനുയായികള്‍; പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വെടിവയ്പ്പ്

ആശ്രമത്തിലെ അന്തേവാസിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ദേരാ സച്ചാ സൗദാ ആത്മീയ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ അക്രമം തുടങ്ങി. പഞ്ചാബ്, ഹരിയാന സംസ്ഥാത്ത് പലയിടത്തും അനുയായികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്. ഹരിയാന പഞ്ചകുള സിബിഐ കോടതിയാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അനുയായികള്‍ അക്രമം തുടങ്ങിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേര്‍ക്ക് ആക്രമണമുണ്ടായി. … Read more

പീഡനക്കേസില്‍ ദേരാ സച്ചാ നേതാവ് ഗുര്‍മീത് സിംഗ് കുറ്റക്കാരന്‍; പഞ്ചാബില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു

അനുയായിയായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ദേരാ സച്ചാ സൗദാ ആത്മീയ നേതാവായ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് പഞ്ചകുള സിബിഐ കോടതിയുടെ വിധി. ഏഴുവര്‍ഷത്തെ തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ്. ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ സച്ചാ സൗദാ നേതാവിനെതിരെയുള്ള വിധി പുറപ്പെടുവിക്കുന്നുവെന്നറിഞ്ഞ് ഒരാഴ്ചയോളമായി അദ്ദേഹത്തിന്റെ അനുയായികള്‍ പ്രധാന ആശ്രമം സ്ഥിതി ചെയ്യുന്ന സിര്‍സയിലെ ദേരാ ആശ്രമത്തിലേക്കും വിചാരണ നടന്ന പഞ്ചഗുള കോടതിയിലേക്കും ഒഴുകുകയായിരുന്നു. ഇതുവരെ ഒരുലക്ഷത്തിലധികം പേരാണ് സിര്‍സയിലെ പ്രധാന ആശ്രമത്തിലെത്തിച്ചേര്‍ന്നത്. വിധി ഗുര്‍മീത് റാം … Read more

മുത്തലാഖ് നിരോധിച്ച് മണിക്കൂറുകള്‍ക്കകം മുത്തലാഖിലൂടെ ഗര്‍ഭിണിയെ മൊഴിചൊല്ലി ഭര്‍ത്താവ്

മുത്തലാഖിലൂടെ മൊഴി ചൊല്ലാനുളള മുസ്ലീം പുരുഷന്റെ അവകാശം ഭരണാഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയെ ഭര്‍ത്താവ് മുത്തലാഖിലൂടെ മൊഴി ചൊല്ലി. ഉ?ത്ത?ര്‍?പ്ര?ദേ?ശി?ലെ മീററ്റിലെ സര്‍ദാനയിലാണ് സംഭവം. മൊ?ഹ?ല്ല കമറാ നവബാന്‍ സ്വ?ദേ?ശി?യാ?യ യു?വ?തി??യാ?ണ് ഭ?ര്‍?ത്താ?വ് മു?ത്ത?ലാ?ഖ് ചൊല്ലി തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന പരാതിയുമായി വന്നത്. യുവതി ഭര്‍ത്താവിനെതിരേ പൊലീസില്‍ പരാതി നല്‍കി. സ്ത്രീ?ധ?നം ആ?വ?ശ്യ?പ്പെ?ട്ട് ഭ?ര്‍?ത്താ?വ് മ?ര്‍?ദി?ക്കാ?റു?ണ്ടാ?യി?രു?ന്നെ?ന്നും ത?ന്നെ വീ?ട്ടി?ല്‍?നി?ന്നു പു?റ?ത്താ?ക്കി?യെ?ന്നും യു?വ?തി പ?രാ?തി?യി?ല്‍ ആ?രോ?പി?ക്കു?ന്നു. ആ?റു വ?ര്‍?ഷം മു?ന്പ് വി?വാ?ഹി?ത?യാ?യ യു?വ?തി മൂ?ന്നു കു?ട്ടി?ക?ളു?ടെ … Read more

റോബോട്ടുകള്‍ സംസ്‌കാര ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന കാലം വിദൂരമല്ല

സാങ്കേതികവിദ്യയില്‍ ഏറ്റവുമധികം പുരോഗതി കൈവരിച്ചിട്ടുള്ള രാജ്യമാണു ജപ്പാന്‍. മനുഷ്യപ്രയത്നത്തിലൂടെ മാത്രം സാധ്യമാകുമെന്ന് ലോകം കരുതിയിരുന്ന കാര്യങ്ങള്‍ ഇന്ന് റോബോട്ട് ചെയ്യുന്നു. റോബോട്ടിനെ അടിസ്ഥാനമാക്കി ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തുന്ന രാജ്യങ്ങളിലൊന്നു കൂടിയാണു ജപ്പാന്‍. ജനങ്ങളുടെ സുഹൃത്തുക്കളായും മുതിര്‍ന്നവര്‍ക്കു സഹായിയായും വിനോദോപാധിയായും ലൈംഗിക പങ്കാളിയെന്ന തരത്തില്‍ വരെയും ജപ്പാനില്‍ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ ഇതാ ജാപ്പനീസ് മള്‍ട്ടിനാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്റര്‍നെറ്റ് കോര്‍പറേഷനായ സോഫ്റ്റ്ബാങ്കിന്റെ പെപ്പര്‍ എന്ന യന്ത്രമനുഷ്യനെ പുരോഹിതനായും ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. മരണാനന്തര ശുശ്രൂഷയില്‍ … Read more

പൈപ്പ് ബോംബ് കൈവശം വെച്ച് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായ ആള്‍ക്ക് 18 വര്‍ഷം ജയില്‍ ശിക്ഷ

പൈപ്പ് ബോംബ് കൈവശം വെച്ച് വിമാനത്തില്‍ കയറാന്‍ ശ്രമിച്ച് പിടിയിലായ ചാവേറിന് 18 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ജനുവരി 30 നാണ് മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാര്‍ നദീം മുഹമ്മദ് എന്ന വ്യക്തിയുടെ ബാഗിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. മാര്‍ക്കര്‍ പെന്‍ ട്യൂബിനുള്ളില്‍ വെടിമരുന്ന്, ബാറ്ററികള്‍ തുടങ്ങിയവ കണ്ടെത്തിയിരുന്നു. മറ്റാരെങ്കിലും താന്‍ അറിയാതെ ഇത് ബാഗിനുള്ളില്‍ നിക്ഷേപിച്ചതാകാമെന്ന് 43 വയസ്സുകാരനായ ഇയാള്‍ വാദിച്ചെങ്കിലും ഇറ്റലിയിലെ വിമാനത്തില്‍ വച്ച് അത് പൊട്ടിത്തെറിക്കുമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ജനുവരി … Read more

മലിനീകരണ തോതിന്റെ കാര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളും പിന്നിലല്ലെന്ന് പുതിയ റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കഠിന പരിശ്രമത്തിലാണു നിരവധി രാജ്യങ്ങള്‍. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കവും ശക്തമാണ്. ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങള്‍ 2040-ാടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കാര്‍ നിര്‍മാതാക്കളായ വോള്‍വോ, 2019 മുതല്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ മാത്രമായിരിക്കും വില്‍പ്പന നടത്തുകയെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഭാവിയില്‍ ഇലക്ട്രിക് ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കു വഴിമാറുമെന്നാണു കരുതപ്പെടുന്നത്. എന്നാല്‍ ഇലക്ട്രിക് ബാറ്ററി … Read more

ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യക്ക് ഭീഷണിയാകുമോ ?

ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നത് ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ തലവേദനയാകുമെന്നത് ഏകദേശം ഉറപ്പായിരിക്കുകയാണ്. മിക്ക ഇന്ത്യക്കാരുടെയും കയ്യിലുള്ളത് ചൈനീസ് ഹാന്‍ഡ്സെറ്റുകളാണ്. അതാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളില്‍ നിര്‍ണായകമാകാന്‍ പോകുന്നത്. ചൈനീസ് ബ്രാന്‍ഡുകള്‍ രഹസ്യം ചോര്‍ത്തുന്നതായുള്ള ആരോപണങ്ങള്‍ ഏറെക്കാലമായി നിലവിലുണ്ടെങ്കിലും പലതിനും ആധികാരിക ഭാവങ്ങള്‍ കൈവരുന്നത് അടുത്ത കാലത്താണ്. ഇന്ത്യക്കാരുടെ യൂസര്‍ ഡാറ്റ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ ചൈനയിലേക്ക് അയക്കുന്നുണ്ടെന്ന് ചില പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയതാണ് പുതിയ വിവരം. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ നടത്തിയ ഗവേഷണ … Read more

ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പേടിച്ച് കോടികളുടെ നോട്ട് ഉപേക്ഷിച്ച് നാണയം മാത്രം മോഷ്ടിച്ച് ബാങ്ക് കൊള്ളക്കാര്‍

ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പേടിച്ച് കോടികളുടെ രണ്ടായിരം പൂപയുടെ നോട്ട് ഉപേക്ഷിച്ച് നാണയം മാത്രം മോഷ്ടിച്ച് ബാങ്ക് കൊള്ളക്കാര്‍. വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലെ മോഷണം ബാങ്ക് അധികൃതരെയും പോലീസിനെയും അമ്പരപ്പിച്ചു. ജനല്‍ തകര്‍ത്ത് ബാങ്ക് മോഷ്ടാക്കള്‍ 2.3 ലക്ഷം രൂപയുടെ അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങള്‍ മാത്രമെ കൊള്ളയടിച്ചുള്ളൂ. കോടികളുടെ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് കണ്ട് ഇത് എന്തു തരം മോഷണമാണെന്ന് പോലീസ് ആദ്യം കുഴങ്ങിയെങ്കിലും പിറ്റേന്നുതന്നെ മോഷ്ടാക്കളെ പിടിച്ചത്തോടെയാണ് സംഭവം വ്യക്തമായത്. … Read more

ജിഎസ്ടി: സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ കുറഞ്ഞ് 500 കോടിയിലായി

രാജ്യത്ത് ജിഎസ്ടി നടപ്പിലല്‍ വന്നതിന് ശേഷമുള്ള സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ താഴ്ന്നു. മുമ്പ് പ്രതിമാസം 1200 കോടി രൂപയോളം വാറ്റ് നികുതിയായി കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 500 കോടിയിലായിരിക്കുകയാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് നിലപാടിലാണ് ജിഎസ്ടി വകുപ്പ്. ജിഎസ്ടി വരുന്നതോടെ നികുതി വരുമാനം 20 ശതമാനം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരിക്കുന്നത്. വ്യാപാരികള്‍ക്ക് നികുതി അടയ്ക്കാന്‍ ഇനിയും അവസരമുള്ളതിനാലും കേന്ദ്രം പിരിച്ച ഐജിഎസ്ടിയുടെ പങ്ക് ലഭിക്കാനുള്ളതിനാലും ആദ്യ മാസമായ ജൂലൈയിലെ നികുതി വരുമാനം 1000 കോടി … Read more

ജപ്തിയുടെ പേരില്‍ വൃദ്ധദമ്പതികളെ വീട്ടില്‍ നിന്നിറക്കി വിട്ടു; മുഖ്യമന്ത്രി ഇടപെട്ട് തിരികെ വീട്ടിലെത്തിച്ചു

ക്ഷയരോഗ ബാധിതരായ വൃദ്ധ ദമ്പതികളെ ജപ്തിയുടെ പേരില്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ട സംഭവം വന്‍ വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് ദമ്പതികളെ വീട്ടില്‍ തിരികെ പ്രവേശിപ്പിച്ചു. കിടപ്പാടം നഷ്ടമായ ദമ്പതികള്‍ക്ക് അത് തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ് അവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ കാര്യമാണ് അവിടെ നടന്നിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി അവര്‍ക്ക് ആഹാരം ലഭ്യമാക്കാനും മൂന്നു മാസത്തിനുള്ളില്‍ വീടിന്റെ കാര്യം ശരിയാക്കാനും ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തൃപ്പൂണിത്തുറയില്‍ ഏഴു … Read more