നടിയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യാ മാധവന്‍ ഹൈക്കോടതിയിലേക്ക്

  നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കാവ്യ ഹര്‍ജി സമര്‍പ്പിക്കുന്നത്. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. കാവ്യയ്ക്ക് വേണ്ടി ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള തന്നെയാണ് ഹര്‍ജി സമര്‍പ്പിക്കുക. കാവ്യ ഇന്ന് തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കാനും സാധ്യതയുണ്ട്. മുന്‍കൂര്‍ … Read more

ജൂനിയര്‍ സര്‍ട്ട്; ഡെല്‍വിറ്റ് ജോര്‍ജ്ജ് ഉന്നത വിജയം കരസ്ഥമാക്കി

കാസില്‍ബ്ലേനി ഔര്‍ ലേഡീസ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പാലാ വിളക്കുമാടം കൊല്ലംപറമ്പില്‍ ജോര്‍ജ്ജ് കുര്യന്റെയും കാഞ്ഞിരപ്പള്ളി കാപ്പാട് പുന്നത്താനത്ത് കുന്നേല്‍ സിമി ജോര്‍ജ്ജിന്റെയും മകളായ ഡെല്‍വിറ്റ് ജോര്‍ജ്ജ് ജൂനിയര്‍ സെര്‍ട്ടില്‍ ഉന്നത വിജയം കരസ്ഥമാക്കി. 9 എഗ്രേഡും (ഇംഗ്ലീഷിന് ഹയര്‍ മെറിറ്റ്) 1 ബി ഗ്രേഡും നേടിയാണ് ഡെല്‍വിറ്റ് ജോര്‍ജ്ജ് കാസില്‍ബ്ലേനി മലയാളികള്‍ക്ക് അഭിമാനമായത്. മുദ്രാ ഡാന്‍സ് സ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥിനി, കാസില്‍ബ്ലേനി ജോണ്‍ പോള്‍ സെക്കന്‍ഡ് യുവജന അംഗം, ഡണ്‍ഡാല്‍ക്ക് സെ.അല്‍ഫോന്‍സാ കമ്മ്യൂണിറ്റി അംഗവുമായ ഡെല്‍വിറ്റ് … Read more

ഗൂഗില്‍ പ്ലേസ്റ്റോറില്‍ ഉപദ്രവകാരികളായ ആപ്പുകള്‍; ഉപയോക്താക്കളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ഗൂഗിളിന്റെ അനുവാദമില്ലാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത അമ്പതോളം ഉപദ്രവകാരികളായ ആപ്പുകളെ ഗൂഗിള്‍ നീക്കം ചെയ്തു. മൊബൈല്‍ ഫോണുകളെ നശിപ്പിക്കുന്നതും, ഉപയോക്താവിന് വ്യാജ സേവനങ്ങളും നല്‍കുന്ന ആപ്പുകളെയാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഒരു മില്ല്യണ്‍ മുതല്‍ 4.2 മില്ല്യണ്‍ തവണ വരെ ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് ഗൂഗില്‍ പറയുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ 5000 ത്തോളം ഫോണുകളെ ഈ ആപ്പുകള്‍ നശിപ്പിക്കുമെന്നും ഗൂഗില്‍ പറയുന്നു. എക്സ്പെന്‍സീവ് വാള്‍ എന്നറിയപ്പെടുന്ന ആണ്‍ഡ്രോയിഡ് മാല്‍വെയറുകളെയാണ് ഗൂഗില്‍ പ്ലേസ്റ്റോറില്‍ … Read more

യാത്രക്കാരെ വലച്ചുകൊണ്ട് റൈന്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു: ദിവസേനയുള്ള 50 സര്‍വീസുകള്‍ക്ക് മുടക്കം

ഡബ്ലിന്‍: യാതൊരു മുന്നറിയിപ്പുമില്ലാതെ റൈന്‍എയര്‍ സര്‍വീസുകള്‍ നിറുത്തി വെയ്ക്കുന്നു. സെപ്റ്റംബര്‍ 20 മുതല്‍ 6 ആഴ്ചക്കാലത്തേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. എയര്‍ലൈന്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ട ഫിയാന ഫോളിന്റെ ഗതാഗത വക്താവ് റോബര്‍ട്ട് ടോയ് ആണ് ഇക്കാര്യം പൊതു ജന ശ്രദ്ധയില്‍ കൊണ്ട് വന്നത്. ഏറ്റവും കുറഞ്ഞത് ഒരാഴ്ച മുന്‍പെങ്കിലും സേവനം നിര്‍ത്തിവയ്ക്കുന്ന പ്രഖ്യാപനം നടത്താതിരുന്ന റൈന്‍ എയറിന്റെ പ്രവര്‍ത്തിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് റോബര്‍ട്ട് വാര്‍ത്ത പുറത്തു വിട്ടത്. ദിവസേനെ 50 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തി വെയ്ക്കുന്നതോടെ … Read more

സത്ഗമയ ഓണാഘോഷം പ്രൗഡഗംഭീരമായി: വിദ്യാരംഭം സെപ്റ്റംബര്‍ 30 ന്.

ഡബ്‌ളിന്‍: അയര്‍ലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി. ഭാരതീയ സംസ്‌കാരങ്ങളിലും, മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിയ്ക്കുന്ന ഈ കൂട്ടായ്മ കേരളത്തിന്റെ തനതായ ശൈലിയില്‍ പൂക്കളമൊരുക്കി, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിമന്നനെ വേദിയിലേയ്ക്ക് ആനയിച്ച്, മലയാളി മങ്കമാര്‍ തിരുവാതിര അവതരിപ്പിച്ചപ്പോള്‍ പ്രവാസിമനസ്സുകളില്‍ എന്തെന്നില്ലാത്ത ആഹ്‌ളാദവും ഒപ്പം ഗൃഹാതുരത്വവുമുണര്‍ത്തി. സെപ്റ്റംബര്‍ 9 ശനിയാഴ്ച ഡബ്ലിനിലെ ക്രംലിന്‍ WSAF ഹാളിലാണ് വര്‍ണ്ണാഭമായ പരിപാടികള്‍ അരങ്ങേറിയത്.എം.കെ.നീലകണ്ഠന്‍ ,ടി .പി. ചെല്ലമ്മ ,കെ.പി.വിജയന്‍,കെ.പി.വിജയലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് രാവിലെ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി … Read more

കോര്‍ക്കില്‍ കൃപാഗ്‌നി 2017 കുടുംബധ്യാനത്തിന് തുടക്കമായി.

കോര്‍ക്ക് : സീറോ മലബാര്‍ സഭ, കോര്‍ക്ക്, അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍, യു.കെ സെഹിയോന്‍, മിനിസ്ട്രി, നയിക്കുന്ന കുടുംബധ്യാനം, ബഹുമാനപെട്ട സോജി അച്ഛന്റെ നേത്രത്വത്തില്‍ തുടക്കം കുറിച്ചു, ഇന്ന് സെപ്റ്റംബര്‍ 16 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെയും, ഞായറാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെയുമാണ് കുടുംബ ധ്യാനം നടത്തപ്പെടുന്നത്.വചനം നമ്മുടെ വിശ്വാസം വര്‍ധിപ്പിക്കുന്നു.ആമുഖ പ്രഭാഷണത്തില്‍ വിശ്വാസവളര്‍ച്ചയുടെ തലങ്ങളാണ് കൂടുതലായും അച്ചന്‍ അനുസ്മരിപ്പിച്ചത്. കുടുംബത്തോടൊപ്പം ദൈവകൃപ അനുഭവിച്ച് വളരുവാന്‍ നാം ദൈവ വചനത്താല്‍ ശക്തിപ്പെടേണ്ടതുണ്ട്, … Read more

സണ്ണി ഇളംകുളത്ത് ചാരിറ്റബിള്‍ ഫൗണ്ടഷന്‍ രൂപീകൃതമായി.

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന സണ്ണി എബ്രഹാം ഇളം കുളത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ എന്നെന്നും സ്മരിക്കപ്പെടുവാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ രൂപീകൃതമായതായി ചെയര്‍മാന്‍ ദീപു ശ്രീധര്‍, പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ബിജു പള്ളിക്കര, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഷാജു കുര്യന്‍ (കോര്‍ക്ക് ), യൂറോപ്പ് റീജിയന്‍ വൈസ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു. സിഞ്ജുമോള്‍ സണ്ണി, ബിജു ഇടക്കുന്നത്ത്, രാജു കുന്നക്കാട്ട്, റോയ് … Read more

കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.

കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ബാലിഹേയ്‌സ് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് ബിജോ മുളകുപ്പാടത്തിലിന്റെയും മറ്റ് ഭാരവാഹികളൂടേയും നേത്രത്വത്തില്‍ നടത്തപ്പെട്ടു.വര്‍ണാഭമായ അത്തപ്പൂക്കളം, മാവേലിയെ വരവേല്‍ക്കല്‍, വിഭവസമ്പന്നമായ ഓണസദ്യ , വിവിധ കലാപരിപാടികള്‍ എന്നിവ ഓണാഘോഷത്തിന് കൊഴുപ്പേകി.

വിവാഹ മോചനം നേടുന്നതിനുള്ള സമയ പരിധി രണ്ട് വര്‍ഷമായി കുറക്കുന്നു

ഡബ്ലിന്‍: വിവാഹമോചന നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അഭിപ്രായ വോട്ടെടുപ്പ് രേഖപ്പെടുത്തേണ്ടത് നവംബര്‍ മാസത്തില്‍. വിവാഹ മോചനത്തിന് വേണ്ടിയുള്ള കാത്തിരുപ്പ് 4 വര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷം ആക്കി ചുരുക്കാനുള്ള തീരുമാനത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫൈന്‍ ഗെയ്ല്‍ അംഗം ജോസഫ മധിഗനയുടെ അഭിപ്രായത്തെ തുടര്‍ന്ന് വിവാഹ മോചനം നേടേണ്ടവരുടെ സമയ കാലയളവ് കുറക്കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പൊതുജന താത്പര്യം ആരാഞ്ഞ ശേഷമായിരിക്കും വിവാഹ മോചന കാത്തിരിപ്പിന് ഭരണഘടനാ സാധ്യത ലഭിക്കുക. വിവാഹ മോചനത്തിന് ആഗ്രഹിക്കുന്ന ദമ്പതിമാര്‍ 4 … Read more

ലണ്ടന്‍ മെട്രോയിലെ സ്‌ഫോടനം ഭീകരക്രമണമെന്ന് പോലീസ്; ഒന്നില്‍ കൂടുതല്‍ ബോംബുകള്‍ ഉള്ളതായി സംശയം; വിദഗ്ധ അന്വേഷണം ആരംഭിച്ചു

  ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയിലുണ്ടായ പൊട്ടിത്തെറി തീവ്രവാദി ആക്രമണമായിട്ടാണ് കാണുന്നതെന്ന് ലണ്ടന്‍ പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ മറ്റൊരു സ്ഫോടകവസ്തു നിര്‍വീര്യമാക്കി കൊണ്ടാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലണ്ടന്‍ മെട്രോയിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലാണ് പ്രാദേശിക സമയം രാവിലെ 8.20 ഓടെയാണ് സ്ഫോടനമുണ്ടായത്. ട്രെയിനിന്റെ പിന്‍ഭാഗത്ത് ഒരു ബാഗില്‍ സൂക്ഷിച്ച ബക്കറ്റ് പൊട്ടിത്തെറിച്ചന്നായിരുന്നു ആദ്യം വിവരം. സ്ഥലത്തെത്തിയ പോലീസ് സമാനമായ മറ്റൊരു സ്ഫോടക വസ്തു കൂടി കണ്ടെത്തുകയും ഇത് നിര്‍വീര്യമാക്കുകയും ചെയ്തു. പൊട്ടിത്തെറി സംബന്ധിച്ച … Read more