യു.കെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ- ഐഒസി (യു.കെ) കേരള ചാപ്റ്റർ സെമിനാർ സംഘടിപ്പിക്കുന്നു; സംശയങ്ങൾ/ ആശങ്കകൾക്ക് നിയമ വിദഗ്ധർ മറുപടി നൽകും

ലണ്ടൻ: ഐഒസി (യു.കെ) – കേരള ചാപ്റ്റർ യു.കെയിലെ പ്രമുഖ നിയമവിദഗ്ധരെ  പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘നിയമസദസ്സ്’ ഫെബ്രുവരി 25 ഞായറാഴ്ച 01.30-ന് നടത്തപ്പെടും. യു.കെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങൾ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴിൽ സംബന്ധമായി അടുത്തിടെ യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ  ‘നിയമസദസ്സി’ലൂടെ  നൽകും. കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു … Read more

പുതിയ ആകാശം, പുതിയ ഭൂമി, പുത്തൻ ചുവടുവയ്പ്പ്; സിറ്റിവെസ്റ്റ് MIC ഉദ്‌ഘാടനം ഗംഭീരമായി

മൂന്ന് മാസങ്ങൾക്ക് മുൻപാണ്… കുടുംബം പോലൊരു കൂട്ടായ്മ എന്നൊരാശയവുമായി സിറ്റിവെസ്റ്റ് മലയാളികളുടെ ഇടയിലേക്ക് ഒരു കൂട്ടം ആളുകൾ ഇറങ്ങി ചെന്നപ്പോൾ ആണ് MIC എന്ന സങ്കല്പം സഫലമായത്. 2024 ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച താല കിൽനമാന ഹാളിന്റെ വിശാലതയിലേക്ക് വീശിയടിച്ച നാലുമണിക്കാറ്റിനെ സാന്ദ്രമാക്കികൊണ്ട് ഒരു പ്രാർത്ഥന സംഗീതം അവിടെമാകെ അലയടിച്ചു. ശേഷം കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും പ്രാതിനിധ്യത്തിൽ സിറ്റിവെസ്റ്റിന്റെ സ്വന്തം കൗൺസിലർ ബേബി പെരേപ്പാടന്റെ കാർമ്മികത്വത്തിൽ നൂറുകണക്കിന് സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയത്തുടിപ്പുകളെ … Read more

ജീവിത നദികൾ (ചെറുകഥ): സെബി സെബാസ്റ്റ്യൻ

സെബി സെബാസ്റ്റ്യൻ ഞാൻ എന്റെ ഗ്രാമത്തിൽ നിന്നും വളരെ വളരെ ദൂരെയാണ് ഇപ്പോൾ ജീവിക്കുന്നത്.എന്റെ ഗ്രാമത്തിൽ ബാല്യ- കൗമാരങ്ങൾക്ക് നിറങ്ങളും സുഗന്ധങ്ങളും ചാർത്തിനൽകിയവർ ഓരോന്നായികൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് തലമുടി വെട്ടാൻ അച്ഛൻ കൊണ്ടുപോകുമ്പോൾ രാഘവൻ ചേട്ടന്റെ ചായക്കടയിൽ നിന്നും വാങ്ങി തരുന്ന പത്രകടലാസിൽ പൊതിഞ്ഞ ബോണ്ടയും പരിപ്പുവടയും ആണ് തലമുടി വെട്ടൽ ദിനത്തെ ഒരു ഉത്സവം ആക്കിയിരുന്നത്. ആ രാഘവൻ ചേട്ടനും ഭാര്യ കർത്യായിനിയമ്മയും കഴിഞ്ഞ മാസങ്ങളിൽ മരിച്ചു. എപ്പോഴും കുശലങ്ങൾ ചോദിച്ച് വീട്ടിലും പരിസരത്തുമായി നടന്നിരുന്ന … Read more

വിദേശ ഇന്ത്യക്കാരായ അച്ഛനോ അമ്മയോ വിദേശ പൗരത്വം സ്വീകരിച്ചാൽ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമോ?

വിദേശ ഇന്ത്യക്കാരായ മാതാപിതാക്കളില്‍ ഒരാള്‍ വിദേശ പൗരത്വമെടുത്താല്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്ന വാര്‍ത്ത സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ ആശങ്ക. ഈയിടെ ഒരു പത്രത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയതായി വ്യക്തമാക്കിക്കൊണ്ട് ഇങ്ങനെ വാര്‍ത്ത വന്നത്. ഇന്ത്യന്‍ പൗരത്വ നിയമം (1955) 8-ആം വകുപ്പിലെ സബ് സെക്ഷന്‍ 1 പ്രകാരം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ (മാതാവോ, പിതാവോ) പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഇന്ത്യന്‍ പൗരത്വം സ്വമേധയാ നഷ്ടപ്പെടുമെന്നാണ് പറഞ്ഞിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ആഭ്യന്തരമന്ത്രാലയം ഈ നിയമം കര്‍ശനമാക്കിയതായും, … Read more

തുള്ളാമോർ ഇന്ത്യൻ അസോസിയേഷൻ ഇന്ത്യൻ (TIA) റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു

തുള്ളാമോർ: തുള്ളാമോർ ഇന്ത്യൻ അസോസിയേഷൻ റിപ്പബ്ലിക്ക് ഡേയും, പുതിയ ഭരണ സമിതിയുടെ സത്യപ്രതിഞ്ജയും ഒപ്പം അസോസിയേഷന്റെ ലോഗോ, വെബ്സൈറ്റ് ഉദ്ഘാടനവും പ്രൗഢഗംഭീരമായ സദസിൽ നടക്കുകയുണ്ടായി. സെന്റ് മേരീസ് യൂത്ത് & കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ഓഫാലി കൗണ്ടി കൌൺസിൽ പ്രൊജക്റ്റ് കോ ഓർഡിനേറ്റർമാരായ മിസ് ബ്രിഡീയും, മിസ് ക്ലെയറും പങ്കെടുത്ത സദസിൽ പ്രസിഡന്റായി ശ്രീ. സൈമൺ ജെയിംസിനെയും, വൈസ്പ്രസിഡന്റായി ശ്രീ. ജെയ്‌സ് കുര്യൻ, സെക്രട്ടറിയായി ശ്രീമതി. ദിവ്യ നായർ, ജോയിന്റ് സെക്രട്ടറിയായി ശ്രീ. എൽദോസ് … Read more

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ ഓഗസ്റ്റ് 16-ന് ആരംഭിക്കും

സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷൻ’ ഈ വർഷം ഓഗസ്റ്റ്  16,17,18 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. അട്ടപ്പാടി PDM-ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാന ഗുരു റെവ. ഫാ. ബിനോയ് കരിമരുതുങ്കൽ PDM ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക  ധ്യാനവും ലിമറിക്ക് … Read more

ആവേശലഹരി പതഞ്ഞു പൊങ്ങിയ വാട്ടർഫോർഡിലെ മസാല കോഫിയുടെ സംഗീതനിശ കാണികൾക്ക് നവ്യാനുഭവമായി

വാട്ടർഫോർഡ് : സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാൻഡായ മസാല കോഫിയുടെ വാട്ടർഫോർഡിലെ മ്യൂസിക് നൈറ്റ് അവിസ്മരണീയമായി. സംഗീതപ്രേമികളുടെ കണ്ണും കാതും മനസ്സും ഒരുപോലെ നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾക്കാണ് വാട്ടർഫോർഡ് ടവർ ഹോട്ടൽ സാക്ഷ്യം വഹിച്ചത്. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിക് നൈറ്റ് അത്യധികം ആവേശത്തോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് അയർലണ്ടിൽ നാല് വേദികളിലായി സംഘടിപ്പിച്ച സംഗീതനിശ വാട്ടർഫോർഡിൽ ഫെബ്രുവരി രണ്ടിനാണ് അരങ്ങേറിയത്. വാട്ടർഫോഡിൽ നിന്നും സമീപ കൗണ്ടികളിൽ … Read more

അയർലണ്ടിലെ പ്രഥമ കോതമംഗലം സംഗമം ഡബ്ലിനിൽ

പ്രഥമ കോതമംഗല സംഗമം ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം പ്രദേശത്തുനിന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് അയർലണ്ടിൽ കുടിയേറി താമസമാക്കിയിട്ടുള്ളത്. അവരെ ഒന്നിച്ച് ചേർത്തുള്ള ആദ്യത്തെ സംഗമം ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ഡബ്ലിൻ 3-ലെ Marino-യിലുള്ള സെന്റ് വിൻസന്റ് GAA ഹാളിലാണ് സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും, വിനോദ പരിപാടികളും, സംഗീതവിരുന്നും, വിഭവസമൃദ്ധമായ സദ്യയും പരിപാടിക്ക് കൊഴുപ്പേകും. കൂടുതൽ വിവരങ്ങൾക്കും, റെജിസ്ട്രേഷനും, പരിപാടിയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവരും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ബിനു … Read more

അയർലണ്ടിൽ ഗാർഡ നിങ്ങളെ അറസ്റ്റ് ചെയ്താൽ ചെയ്യേണ്ടത് എന്തെല്ലാം? നിങ്ങളുടെ അവകാശങ്ങളും നിയമവശങ്ങളും അറിയാം…

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ ഗാര്‍ഡ നമ്മളെ അറസ്റ്റ് ചെയ്‌താല്‍ എന്തെല്ലാമാണ് നമ്മള്‍ ചെയ്യേണ്ടത്? നമ്മുടെ അവകാശങ്ങള്‍ എന്തെല്ലാമാണ്? നമ്മുടെ മാതൃരാജ്യത്തെ അവകാശങ്ങളെ കുറിച്ച് പോലും നമ്മളില്‍ ആരെല്ലാമാണ് പൂര്‍ണ്ണമായും ബോധവാന്മാരായിട്ടുള്ളത്? അങ്ങനെയുള്ള നമ്മളില്‍ പലരും വിദേശ രാജ്യങ്ങളിലെത്തുമ്പോള്‍ നിയമങ്ങള്‍ അറിയാതെ അബദ്ധങ്ങളില്‍ ചെന്ന് ചാടാറുണ്ട്. ഗാർഡയുടെ അറസ്റ്റിലാവുകയും എന്നാൽ നിയമത്തെ പറ്റിയും അവകാശങ്ങളെ പറ്റിയും കാര്യമായ അറിവില്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്ത മലയാളി സുഹൃത്തുക്കൾ അടക്കമുള്ളവരുടെ അനുഭവം അറിഞ്ഞതാണ് ഇങ്ങനെ ഒരു ലേഖനം എഴുതാൻ കാരണമായത്. … Read more

ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം

അയർലണ്ടിൽ County Tipperary-യിൽ Clonmel ആസ്ഥാനമായി പ്രവർത്തിക്കുന്ന Tipp Indian കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റായി ലിജോ ജോസഫ്, സെക്രട്ടറിയായി സിൽവി ജോസഫ്, ട്രഷറർ ആയി നിബുൻ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ദിയാ മത്തായി (വൈസ് പ്രസിഡന്റ്‌) മാത്യു. പി.അഗസ്റ്റിൻ (ജോയിൻറ് സെക്രട്ടറി), ജിബു തോമസ്, ക്ലാര ജോർജ് (കൾചറൽ കോഓർഡിനേറ്റർസ്), മനു ജോസ് (മീഡിയ കോഓർഡിനേറ്റർ),അമല ഐസക് (യൂത്ത് കോഓർഡിനേറ്റർ) അബിമോൻ കിഴെക്കേതോട്ടം (സ്പോർട്സ് & ഗെയിംസ് കോഓർഡിനേറ്റർ), എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് … Read more