എയര്‍ ഇന്ത്യ വില്‍ക്കാന്‍ തയാറെടുത്ത് കേന്ദ്രസര്‍ക്കാര്‍

  വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പ്പനയിലൂടെ ഈ വര്‍ഷം 72,500 കോടി രുപ കണ്ടെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ളതിനാല്‍ എയര്‍ ഇന്ത്യ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന നീക്കം ഉദ്ദേശിച്ച രീതിയില്‍ ഫലം കാണുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 72500 കോടി രൂപ കണ്ടെത്തുമെന്ന് … Read more

വധശിക്ഷയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിക്കൂടെയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി

  രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിക്കൂടെയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി. തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വധശിക്ഷ നടപ്പാക്കാന്‍ വേദനരഹിതമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഒരു വ്യക്തി സമാധാനപൂര്‍വ്വം വേണം മരിക്കാന്‍, അല്ലാതെ വേദനയോടെ ആകരുത്. ചീഫ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ സഹായം ആവശ്യപ്പെട്ട കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. മൂന്ന് മാസത്തിനുള്ളില്‍ … Read more

സമാധാനത്തിനുളള നൊബേല്‍ സമ്മാനം അണ്വായുധ വിരുദ്ധ സംഘടനയായ ഐസിഎഎന്നിന്

  ഇത്തവണത്തെ സമാധാനത്തിനുളള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ആണവ വിരുദ്ധ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍ [ഐസിഎഎന്‍] എന്ന സംഘടനയ്ക്കാണ് പുരസ്‌കാരം. നൂറിലേറെ സര്‍ക്കാരിതര സംഘടനകളുടെ സംയുക്ത സമിതിയാണ് ഐസിഎഎന്‍. 300 ലേറെ നോമിനേഷനുകളില്‍ നിന്നാണ് നൊബേല്‍ സമിതി ഐസിഎഎന്നിനെ തെരഞ്ഞെടുത്തത്. ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നിര്‍ണായക പങ്കുവഹിച്ച സംഘടനയാണ് ഐസിഎഎന്‍. 2007ല്‍ നിലവില്‍ വന്ന സംഘടനയ്ക്ക് 101 രാജ്യങ്ങളിലായി 468 പങ്കാളികളുണ്ട്. ജനീവയാണ് ആസ്ഥാനം. ആണവ നിരായുധീകരണ ഉടമ്പടി … Read more

അമേരിക്കയുടെ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തി

ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നുമാണ് അമേരിക്കയുടെ നിര്‍ണ്ണായക രഹസ്യ വിവരങ്ങള്‍ നഷ്ടമായത്. റഷ്യന്‍ ഹാക്കര്‍മാരാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഹാക്കിങ് ഡിവിഷനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളുടെ സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന സംവിധാനം വികസിപ്പിക്കുന്ന വിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയുന്നത്. ഈ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ ഉണ്ടായിരുന്ന കാസ്പര്‍സ്‌കി ആന്റി വൈറസ് സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെയാണ് റഷ്യ വിവരം ചോര്‍ത്തിയത്. റഷ്യയക്ക് ലഭിച്ച വിവരങ്ങള്‍ എല്ലാം … Read more

മകന് വാക്‌സിന്‍ നല്‍കാത്തതിനെ തുടര്‍ന്ന് അമ്മക്ക് ജയില്‍ ശിക്ഷ

മിഷിഗണ്‍: മകന് പ്രതിരോധ കുത്തിവെയ്പ് നല്‍കാന്‍ വിസമ്മതിച്ചതിന് അമ്മയ്ക്ക് ഏഴുദിവസത്തെ ജയില്‍ശിക്ഷ. റെബേക്ക ബ്രെഡൗ എന്ന യുവതിയ്ക്കാണ് ശിക്ഷ വിധിച്ചത്. ആദ്യ ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന് വാക്‌സിനേഷന്‍ നല്‍കാമെന്ന് നവംബറില്‍ റെബേക്ക കോടതിക്ക് മുന്നില്‍ സമ്മതമറിയിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യ പ്രകാരമാണ് കേസെടുത്തത്. കോടതി ഉത്തരവ് പ്രകാരം കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കേണ്ട കാലാവധി ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് അവസാനിച്ചിരുന്നത്. തന്റെ തെറ്റിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു എന്നു പറഞ്ഞ ബ്രെഡോ വാക്‌സിനേഷന്‍ തന്റെ വിശ്വാസങ്ങള്‍ക്ക് … Read more

ഗാന്ധിവധത്തില്‍ ദുരൂഹത: പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മുംബൈ സ്വദേശിയും അഭിനവ്ഭാരത് പ്രവര്‍ത്തകനുമായ ഡോ. പങ്കജ്ഫട്‌നിസാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്ദര്‍ സരണിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.   മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്‌സെയല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഗാന്ധിജിക്ക് മരണസമയത്ത് നാലു വെടിയേറ്റിരുന്നെന്നും ഗോഡ്‌സെ ഉതിര്‍ത്ത മൂന്നു വെടിയുണ്ടകള്‍ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ് … Read more

വ്യാജ ഭക്ഷണ വില്പനക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ഡബ്ലിനില്‍ ഫുഡ് കോണ്‍ഫറന്‍സ്

ഡബ്ലിന്‍: മാര്‍ക്കറ്റില്‍ നിന്നും ദിനംപ്രതി വാങ്ങുന്ന ഭക്ഷണ ഉല്‍പ്പനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഡബ്ലിനില്‍ ഫുഡ് കോണ്‍ഫറന്‍സ് ആരംഭിച്ചു. രാജ്യത്ത് വില്പന നടത്തുന്ന മത്സ്യം, ഒലിവ് ഓയില്‍, മദ്യം, ഇറച്ചി ഉത്പന്നങ്ങള്‍ എന്നിവയില്‍ വ്യാപകമായ മായം കലരുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2014-ല്‍ വ്യാജ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കപെട്ടതിനെ തുടര്‍ന്ന് 60 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2016-ല്‍ 156 കേസുകള്‍ ആണ് പുറത്ത് വന്നത്. മാട്ടിറച്ചി എന്ന വ്യാജേന മറ്റു ജീവികളുടെ ഇറച്ചി വില്പന നടത്തുന്ന സംഘങ്ങളും അയര്‍ലണ്ടില്‍ ഉണ്ട്. വില … Read more

ഇത് കന്യാസ്ത്രീകളുടെ ജിമിക്കിക്കമ്മല്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

  ജിമിക്കിക്കമ്മല്‍ എന്ന ഗാനം ദിവസേന കൂടുതല്‍ കാഴ്ച്ചക്കാരെയും കൂടുതല്‍ ആരാധകരേയും നേടി കുതിക്കുകയാണ്. ശരാശരിയിലൊതുങ്ങിയ ചിത്രത്തില്‍ അപ്രതീക്ഷിതമായി വിജയം നേടിയതും ഈ ഗാനം തന്നെ. നാടന്‍ ശൈലിയിലുള്ള ചിട്ടപ്പെടുത്തല്‍ ആരേയും ആകര്‍ഷിക്കാന്‍പോന്നതാണ്. ഗാനത്തിന് പലയാളുകളും ചുവടുവയ്ക്കുന്നതും സോഷ്യല്‍മീഡിയ കണ്ടു. ഇപ്പോഴിതാ ഒരുകൂട്ടം കന്യാസ്ത്രീകളാണ് ഗാനത്തിന് ചുവടുവയ്ക്കുന്നത്. ആവേശം ഒട്ടും ചോരാതെയുള്ള ഇവരുടെ നൃത്തം സോഷ്യല്‍ മീഡിയയ്ക്കാകെ കൗതുകവും പകരുന്നു. കഴിഞ്ഞ ദിവസം റഷ്യന്‍ സുന്ദരികള്‍ ഗാനത്തിന് ചുവടുവച്ച് രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍തന്നെ നൃത്തച്ചുവടുകളുമായി എത്തിയതോടെയാണ് ജിമിക്കിക്കമ്മലിന്റെ ആവേശം … Read more

അടുത്ത മിന്നലാക്രമണത്തില്‍ പാകിസ്താന്റെ ആണവശേഖരം തകര്‍ക്കും: വ്യോമസേന മേധാവി

ഇനിയൊരു മിന്നലാക്രമണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിര്‍ത്തിക്ക് അടുത്തുള്ള പാകിസ്താന്റെ ആണവശേഖരം തകര്‍ക്കുമെന്ന് വ്യോമസേന മേധാവി ബിഎസ് ധനോവ മുന്നറിയിപ്പു നല്‍കി. ഒരേസമയം പാകിസ്താനേയും ചൈനയേയും നേരിടാന്‍ വ്യോമസേന സജ്ജമാണ്. ദോക്ലാം മേഖലയില്‍നിന്ന് ചൈനീസ് സേന ഇതുവരെയും പൂര്‍ണ്ണമായും പിന്‍വലിഞ്ഞിട്ടില്ലെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. വ്യോമസേനയുടെ 85 ആം വാര്‍ഷിക ദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ധനോവ. രാജ്യത്തിന് നേരെ ഉണ്ടാകുന്ന ഏത് ആക്രമണവും നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന സജ്ജമാണെന്ന് സേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ … Read more

സൂക്ഷിക്കുക: ഉഗ്രവിഷം പുറന്തള്ളുന്ന ചിലന്തിയുടെ സാന്നിധ്യം ഐറിഷ് നഗരങ്ങളില്‍

ഡബ്ലിന്‍: ബ്രിട്ടനില്‍ സ്ഥിര സാന്നിധ്യമായ ‘ഫാള്‍സ് വിഡോ സ്‌പൈഡര്‍’ എന്ന വിഷചിലന്തി ഐറിഷ് നഗരങ്ങളില്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. കടിയേല്‍ക്കുന്നവരെ അബോധാവസ്ഥയില്‍പോലും കൊണ്ടെത്തിക്കുന്ന ഇവയുടെ പ്രജനനം ഡബ്ലിന്‍, കോര്‍ക്ക്, വെസ്റ്റ്‌ഫോര്‍ഡ് നഗരഗങ്ങളില്‍ വര്‍ധിച്ചു വരികയാണ്. വീടുകളില്‍ സാധാരണ കണ്ടുവരുന്ന ചിലന്തികളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഫാള്‍സ് വിഡോ സ്‌പൈഡര്‍. ശരീരത്തില്‍ വളരെ ആഴത്തിലും വലുതുമായ മുറിവേല്‍പ്പിക്കാന്‍ കഴിവുള്ള ഇവയുടെ വിഷം ഏല്‍ക്കുന്നത് അപകടകരമാണ്. വര്‍ഷങ്ങള്‍ എടുത്താണ് കടിയേറ്റവര്‍ രോഗാവസ്ഥയില്‍ നിന്നും മുക്തി നേടുന്നത്. 20 വര്‍ഷം മുന്‍പ് തന്നെ … Read more