എന്‍ആര്‍ഐ അക്കൗണ്ടുകളെപ്പറ്റി അറിയാം

  ഒരു സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായിട്ടോ ഇടവിട്ടോ 182 ദിവസത്തില്‍ താഴെ മാത്രം ഇന്ത്യയില്‍ താമസിച്ചിരുന്നവരെ തൊട്ടടുത്ത വര്‍ഷം പ്രവാസിയായി കണക്കാക്കും. ജോലിക്കും മറ്റുമായി വിദേശത്തേക്കു പോകുന്നവര്‍ ആ സാമ്പത്തിക വര്‍ഷം മുതല്‍ തന്നെ എന്‍ആര്‍ഐ സ്റ്റാറ്റസില്‍ എത്തും. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), ആദായനികുതി നിയമം എന്നിവയുമായി ബന്ധപ്പെട്ടാണ് ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത്. എന്‍ആര്‍ഇ അക്കൗണ്ട് നോണ്‍ റസിഡന്റ് (എക്സ്റ്റേണല്‍) റുപ്പി അക്കൗണ്ടുകള്‍ അഥവാ എന്‍ആര്‍ഇ അക്കൊണ്ടുകള്‍ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സാധാരണ … Read more

വേങ്ങരയില്‍ കെഎന്‍എ ഖാദറിന് വിജയം; 20,000 ന് മേല്‍ ഭൂരിപക്ഷം

  രാഷ്ട്രീയകേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന് വിജയം. 23,310 വോട്ടുകള്‍ക്കാണ് ഖാദര്‍ എല്‍ഡിഎഫിലെ പിപി ബഷീറിനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷത്തില്‍ യുഡിഎഫിന് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ പികെ കുഞ്ഞാലിക്കുട്ടി 38,057 വോട്ടുകള്‍ക്ക് വിജയിച്ചിടത്താണ് ഖാദറിന്റെ ഭൂരിപക്ഷം 25,000 ല്‍ താണിരിക്കുന്നത്. കെഎന്‍എ ഖാദറിന് 65,227 വോട്ടകളും പിപി ബഷീറിന് 41, 917 വോട്ടുകളും ലഭിച്ചു. ബിജെപിയെ പിന്തള്ളി എസ്ഡിപിഐ മൂന്നാം സ്ഥാനത്തെത്തിയതാണ് തെരഞ്ഞെടുപ്പിലെ സവിശേഷത. എസ്ഡിപിഐയുടെ കെസി … Read more

ഒഫീലിയ നാളെ ആഞ്ഞടിക്കും; അഞ്ച് കൗണ്ടികളില്‍ റെഡ് അലേര്‍ട്ട്; സ്‌കൂള്‍ ബസ് സര്‍വീസുകള്‍ റദ്ദാക്കി ബസ് ഐറാന്‍

  തിങ്കളാഴ്ച ഐറിഷ് മേഖലയില്‍ ഒഫീലിയ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് പ്രസ്താവിച്ച് മെറ്റ് ഐറാന്‍ വിവിധ കൗണ്ടികളില്‍ റെഡ് വാണിങ് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് ബസ് ഐറാന്‍ അനേകം കൗണ്ടികളില്‍ സ്‌കൂള്‍ ബസ് സര്‍വീസുകളും റദ്ദാക്കി. കോര്‍ക്, കെറി, ക്ലെയര്‍, മായോ, ഗാല്‍വേ എന്നിവിടങ്ങളില്‍ സ്‌കൂള്‍ ബസ് റൂട്ടുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സ്റ്റേറ്റ് ബസ് സര്‍വീസ് പറഞ്ഞു. മാതാപിതാക്കളുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടര്‍മാരുടെയും ഇ-മെയില്‍ വഴി ഇക്കാര്യം അറിയിച്ചതായും ബസ് ഐറാന്‍ അധികൃതര്‍ പറഞ്ഞു. 116,000 ത്തോളം … Read more

സ്ലൈഗോയില്‍ ദീപാവലി ഡോക്യൂമെന്ററി സംപ്രേക്ഷണം ഒക്ടോബര് 19 ന് വൈകിട്ട് 5:40 ന് R T E 1 ചാനലില്‍

സ്ലൈഗോ:ദീപാവലിയോടനുബന്ധിച്ചു അയര്‍ലണ്ടിന്റെ ദേശീയ ചാനലായ R T E 1 നിര്‍മിക്കുന്ന ഡോക്യൂമെന്ററിയുടെ ചിത്രീകരണം സ്ലൈഗോയില്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭ്യമുഖ്യത്തില്‍ സ്ലൈഗോയിലെ വിവിധ ഇന്ത്യന്‍ ഭവനങ്ങളില്‍ നടന്ന ചിത്രീകരണത്തില്‍ ,ഇന്ത്യയുടെ വിവിധ കോണുകളില്‍നിന്നെത്തിയ നാനാജാതി മതസ്ഥര്‍ ദീപാവലിക്കൊത്തുചേരുന്ന ഒരുമയുടെ സന്ദേശത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത് .കുട്ടികളുടെ ദീപാലങ്കാരവും ,പൂത്തിരി കത്തിക്കലും ഡോക്യൂമെന്ററിയിലുണ്ടാവും ,ഇതോടെയൊപ്പം വിവിധ ഇന്റര്‍വ്യൂകളും ഉള്‍പ്പെടുത്തിയിരിക്കുന്നു .ഇത് മൂന്നാം തവണയാണ് R T E യുടെ ദീപാവലി ഡോക്യൂമെന്ററിക്കു ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് … Read more

യുനെസ്‌കോയുടെ മേധാവിയായി ജൂത വനിത തെരെഞ്ഞടുക്കപ്പെട്ടു.

ഫ്രഞ്ച് സാംസ്‌കാരിക മന്ത്രിയായ ഔഡ്രേ അസോലെയെയാണ് യുനെസ്‌കോയുടെ പുതിയ മേധാവിയായി തെരഞ്ഞെടുത്തത്. ഖത്തറിന്റെ ഹമദ് ബിന് അബ്ദുല് അസീസിനെ അഞ്ചാംവട്ട വോട്ടെടുപ്പില് പിന്തള്ളിയാണ് അസോലെ മുന്നിലെത്തിയത്. ആദ്യമായാണ് ഒരു ജൂത വംശജ യുെനസ്‌കോയുെട തലപ്പത്തെത്തുന്നത്. യുനെസ്‌കോയില് നിന്ന് പിന്മാറാനുള്ള യു.എസിന്റെയും ഇസ്രായേലിേന്റയും തീരുമാനത്തെ പിന്തുണച്ച് ചൈന തെരഞ്ഞെടുപ്പില് നിന്ന് വിട്ടുനിന്നിരുന്നു. സ്ഥാനാര്ഥി ക്വാന് ടാങ്ങിനെ പിന്വലിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. യുനെസ്‌കോയില് നിന്ന് അമേരിക്കയും ഇസ്രായേലും പിന്മാറിയതിന് പിന്നാലെയാണ് ഓഡ്രേ അസോലെ തലപ്പത്തേക്ക് എത്തുന്നത്. ഔഡ്രേ … Read more

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാന്‍ ഈ വീഡിയോ കണ്ടാല്‍ മതി

  സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് പിഴ ഈടാക്കാവുന്ന കുറ്റമാണെങ്കിലും ഒട്ടുമിക്ക വാഹന യാത്രികരും ഈ വിഷയം അത്ര ഗൗരവകരമായി പരിഗണിക്കാറില്ല. കാറിലും മറ്റ് വാഹനങ്ങലിലും യാത്ര ചെയ്യുന്നവര്‍ പൊലീസിനു മുന്നില്‍ പെടുമ്പോള്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിക്കാറുള്ളത്. ഇങ്ങനെ പൊലീസിന്റെ കണ്ണില്‍ പൊടിയിടാനായി മാത്രം സുരക്ഷാ മുന്‍കരുതലുകള്‍ ഒഴിവാക്കുമ്പോള്‍ ജീവന്‍ വെച്ചാണ് കളിക്കുന്നതെന്ന് പലപ്പോഴും ആരും ചിന്തിക്കാറില്ല. അപകടം സംഭവിച്ചു കഴിയുമ്പോള്‍ മാത്രം മുന്‍കരുതലുകളെക്കുറിച്ച് മനുഷ്യരുടെ പൊതു സ്വഭാവമാണ്. എത്രയൊക്കെ ബോധവത്ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്താലും കേട്ടതൊന്നും … Read more

വിഷാദരോഗ ചികിത്സയ്ക്ക് പ്രതീക്ഷയേകി മാജിക് മഷ്റൂം

  ലഹരിവസ്തുവായി അറിയപ്പെടുന്ന മാജിക് മഷ്റൂം വിഷാദ രോഗ ചികില്‍സയ്ക്ക് ഫലപ്രദമെന്ന് പുതിയ പഠനം. കൂണ്‍ വര്‍ഗത്തില്‍പ്പെട്ട ഇവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സൈലോസിബിന്‍ എന്ന രാസവസ്തുവാണ് ഇത്തരത്തില്‍ തലച്ചോറിനെ പുനഃക്രമീകരിച്ച് വിഷാദരോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്നാണ് കണ്ടെത്തല്‍. മറ്റ് ചികിത്സകള്‍ പരാജയപ്പെട്ട വിഷാദരോഗത്തിന് അടിമയായ 19 പേരില്‍ നടത്തിയ പഠനത്തിലാണ് മാജിക് മഷ്റൂമിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. മരുന്ന് പരീക്ഷിച്ച രോഗികളില്‍ ചികിത്സയ്ക്കുശേഷം അഞ്ചാഴ്ച വരെ മാറ്റങ്ങള്‍ നീണ്ടുനിന്നതായാണ് പഠനത്തില്‍ പറയുന്നത്. വിഷാദത്തിന് കാരണമാകുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളെ പുനഃക്രമീകരിക്കാന്‍ മാജിക് … Read more

കുറ്റവാളിയെ കുടുക്കാന്‍ ഇനി ഡിറ്റക്ടീവ് കണ്ണടയും

  ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കുറ്റവാളികളെ കണ്ടുപിടിക്കുന്ന പുതിയ കണ്ണട വരാന്‍ പോകുന്നു. ദുബായില്‍ നടക്കുന്ന ഏറ്റവും വലിയ ടെക്നോളജി മേളയായ ജൈടെക്സില്‍ അബുദാബി പോലിസ് പ്രദര്‍ശിപ്പിച്ചതാണ് ഈ സ്മാര്‍ട്ട് ഗ്ലാസ്. റോബോട്ടിലൊക്കെ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള കൃത്രിമ ബുദ്ധിശക്തി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ കാമറ വഴിയാണ് കുറ്റവാളികളെ തിരിച്ചറിയുന്നത്. ഒരേ സമയത്ത് നൂറുകണക്കിന് മുഖങ്ങള്‍ സ്‌കാന്‍ ചെയ്ത് പോലിസിന്റെ ഡാറ്റാബേസിലുള്ള കുറ്റവാളിയുടെ മുഖവുമായി ഏതെങ്കിലുമാളുടെ മുഖം മാച്ച് ചെയ്യുന്നത് കണ്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ … Read more

കാലിഫോര്‍ണിയയിലെ കാട്ടുതീ നേരിടാന്‍ ജയില്‍പ്പുള്ളികളും; പങ്കെടുക്കുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ്

  കാലിഫോര്‍ണിയയെ വിഴുങ്ങുന്ന കാട്ടുതീ നേരിടാന്‍ ജയില്‍പ്പുള്ളികളുടെ സേവനവും. 3900 ജയില്‍പ്പുള്ളികളെയാണ് കാട്ടുതീ നേരിടാനുള്ള ഉദ്യമത്തില്‍ പങ്കെടുപ്പിക്കുന്നത്. ഇവരില്‍ 200 സ്ത്രീകളുമുണ്ട്. ഇവര്‍ക്ക് പ്രതിദിനം 2 ഡോളര്‍ വീതം പ്രതിഫലവും 1 ഡോളര്‍ വീതം ഓരോ അധിക മണിക്കൂറിനു നല്‍കും. ശിക്ഷാകാലാവധിയില്‍ ഇളവും ഇവര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വടക്കന്‍ കലിഫോര്‍ണിയയില്‍ ഞായറാഴ്ച ആരംഭിച്ച കാട്ടുതീ ഇതുവരെ അണയ്ക്കാനായിട്ടില്ല. ഇതിനകം 35 പേര്‍ക്കു ജീവഹാനി നേരിട്ടു. 500 പേരെ കാണാതായിട്ടുണ്ട്. മുന്തിരിത്തോപ്പുകള്‍ ഏറെയുള്ള മേഖലയിലെ 76,000 ഹെക്ടര്‍ ഭൂമി … Read more

യുഎസില്‍ മലയാളി ബാലിക കൊല ചെയ്യപ്പെട്ടെന്ന് സൂചന; കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളേറുന്നു

  ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ കുഞ്ഞിനെ വീട്ടിനുള്ളില്‍ തന്നെ കൊലപ്പെടുത്തി വാഹനത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതാവുമെന്നു പൊലീസ് കരുതുന്നു. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിര്‍ണായക തെളിവ് ലഭിച്ചിട്ടുണ്ട്. പോലീസിന്റെ ആവശ്യപ്രകരാം അയല്‍വാസികള്‍ സമര്‍പ്പിച്ച സിസിടിവിയിലെ ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെ 1.6 കോടിയുടെ ജാമ്യത്തില്‍ വിട്ടയച്ച വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യു (37) കൊലക്കേസില്‍ പ്രതിയാകുമെന്നാണു പൊലീസ് നല്‍കുന്ന സൂചന. താമസിക്കാതെ അറസ്റ്റ് ചെയ്‌തേക്കും. ടെക്‌സസിലെ … Read more