കെന്നഡി വധം: ആയിരക്കണക്കിന് രേഖകള്‍ യു.എസ് പുറത്തുവിട്ടു

  യു.എസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് നാഷനല്‍ ആര്‍ക്കൈവ്‌സില് സൂക്ഷിച്ചിരുന്ന 2891 രഹസ്യരേഖകള്‍ പുറത്തുവിട്ടു. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം, രഹസ്യരേഖകളുടെ ഒരു ഭാഗം മാത്രമാണ് യു.എസ് സര്‍ക്കാര്‍ ഓണ്‍ലൈനായി പുറത്തുവിട്ടത്. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സി.ഐ.എയുടെയും എഫ്.ബി.ഐയുടെയും അഭ്യര്‍ഥന മാനിച്ച് ചില സുപ്രധാനരേഖകള്‍ പുറത്തുവിടാതെ മാറ്റിവെക്കുകയായിരുന്നു. കെന്നഡിയുടെ ഘാതകനെന്നുകരുതുന്ന ലീ ഹാര്‍വി ഒസ്വാള്‍ഡിനെതിരെ വധഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ ഡാളസ് പൊലീസിന് എഫ്.ബി.െഎ … Read more

മെര്‍സല്‍ സിനിമയാണ്, വിലക്കാനാവില്ല -മദ്രാസ് ഹൈകോടതി

  കേന്ദ്രസര്‍ക്കാറിനെതിരായ വിവാദപരാമര്‍ശങ്ങള്‍ നടത്തിയ മെര്‍സല്‍ സിനിമക്ക് നല്‍കിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈകോടതി തള്ളി. ജനാധിപത്യരാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നും യഥാര്‍ഥ ജീവിതമല്ലെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തില്‍ ചരക്കു-സേവന നികുതി (ജി.എസ്.ടി) സംബന്ധിച്ച സംഭാഷണങ്ങള്‍ നീക്കണമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന് നിര്‍േദശം നല്‍കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന് എ. അശ്വഥമാന്‍ നല്കിയ പൊതുതാല്‍പര്യഹര്‍ജിയാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷും എം. സുന്ദറുമടങ്ങിയ ബെഞ്ച് … Read more

ഡിസംബര്‍ മുതല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ബില്ല് കൂടും

ഡബ്ലിന്‍: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വില ഉയര്‍ത്താന്‍ ഊര്‍ജ്ജ കമ്പനിയായ എനര്‍ജി ഒരുങ്ങുന്നു. ഡിസംബര്‍ 1 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. വീട്ടാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയില്‍ 3.9 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാവും. ഇലക്ട്രിക് അയര്‍ലന്‍ഡ്, ബോര്‍ഡ് ഗ്യാസ് എനര്‍ജി, എസ്.എസ്.ഇ എയര്‍ട്രിസിറ്റി തുടങ്ങിയ ഊര്‍ജ്ജ കമ്പനികള്‍ ഗ്യാസ് ഇലക്ട്രിസിറ്റി വില വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എനര്‍ജിയ നിരക്ക് വര്‍ധിപ്പിച്ചത്. ഗ്യാസ് വിലയിലും നെറ്റ്വര്‍ക്ക് ചെലവിലും ഉണ്ടായ വിലവര്‍ധനവിന് അനുസരിച്ച് ഗാര്‍ഹിക വൈദ്യുതി ബില്ലുകള്‍ വര്‍ധിപ്പിക്കേണ്ടി വന്നതായി എനര്‍ജിയ … Read more

സ്പാനിഷ് ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

  സ്പെയിനിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനംപേരും സ്‌പെയിനില്‍ നിന്നും വേര്‍പെടുന്നതിന് കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നാണ് കാറ്റലന്‍ പാര്‍ലമെന്റ് ഔദ്യോഗിക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. കാറ്റലോണിയക്കുമേല്‍ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സ്പെയിന്‍ നടത്തിവരുന്നതിനിടയ്ക്കാണ് ഇവര്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സ്വാതന്ത്ര പ്രഖ്യാപനത്തിനു പിന്നാലെ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ചു. സ്‌പെയിനില്‍ നിന്നു വേര്‍പ്പെട്ട് സ്വാതന്ത്ര്യം … Read more

മലയാളികള്‍ക്ക് നേട്ടങ്ങള്‍ ഇല്ലാത്ത തീരുമാനവുമായി അയര്‍ലന്‍ഡ് നേഴ്‌സിങ് ബോര്‍ഡ്

ഡബ്ലിന്‍: വിദേശരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേക്ക് ജോലിക്ക് എത്തുന്ന നേഴ്സുമാര്‍ക്ക് ഒ.ഇ.ടി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ നേഴ്‌സിങ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ തീരുമാനിച്ചു. ഇതുവരെ ഐ.ഇ.എല്‍.ടി.എസ് പാസാവണം എന്ന നിബന്ധന മാത്രമാണ് ഉണ്ടായിരുന്നത്. മലയാളി നേഴ്സുമാര്‍ക്ക് തിരിച്ചടിയാകും പുതിയ നിയമം. ബ്രിട്ടീഷ് ഇംഗ്ലീഷ് പ്രചാരത്തിലുള്ള കേരളത്തില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തുന്ന ഭാഷാ പ്രാവീണ്യ ടെസ്റ്റ് പാസാവാന്‍ മലയാളികള്‍ക്ക് താരതമ്യേന എളുപ്പവുമായിരുന്നു. എന്നാല്‍ പുതിയ ടെസ്റ്റ് മലയാളികള്‍ക്ക് കടുത്ത വെല്ലുവിളി ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന … Read more

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കനത്ത തിരിച്ചടി;പുതിയ നീക്കവുമായി ഫെയ്സ്ബുക്ക്…

  നെറ്റ് ലോകത്ത് വിപ്ലവം സൃഷ്ടിച്ച നവ മാധ്യമ ഇടപെടലുകള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നീക്കവുമായി സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് ഭീമന്‍ ഫെയിസ് ബുക്ക് . ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന പുതിയ നീക്കവുമായി ഫെയ്സ്ബുക്ക് രംഗത്ത് . സാധാരണയായി ഫെയ്സ്ബുക്കില്‍ സംഭവിക്കുന്നത് എന്തും കാണിച്ചുതരുന്ന ന്യൂസ്ഫീഡില്‍ നിന്ന് ന്യൂസ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്. ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമാല, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെയ്സ്ബുക്ക് പുതിയ പരീക്ഷണം നടത്തി കഴിഞ്ഞു. ആഗോളതലത്തില്‍ … Read more

ഇനി ട്രെയിനിന് പാളങ്ങള്‍ വേണ്ട, പാളങ്ങളില്ലാത്ത ആദ്യ ട്രെയിന്‍ ചൈനയില്‍ ഓട്ടം തുടങ്ങി

  പാളങ്ങള്‍ ഇല്ലാതെ ട്രെയിന്‍ ഓടുക എന്നത് സങ്കല്പങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ.എന്നാല്‍ ആ സാങ്കല്പങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. പാളങ്ങള്‍ ഇല്ലാത്ത ലോകത്തെ ആദ്യ ട്രെയിന്‍ ചൈനയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. റോഡിലെ സാങ്കല്‍പിക പാതയിലൂടെ സെന്‍സര്‍ ഉപയോഗിച്ച് ഓടുന്ന ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 78 കിലോമീറ്ററാണ്. പ്ലാസ്റ്റിക്കില്‍ റബര്‍ പൊതിഞ്ഞ ചക്രങ്ങളുള്ള ട്രെയിന്‍ വൈദ്യുതി കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. 2013-ല്‍ ചൈന റെയില്‍ കോര്‍പറേഷന്‍ ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ച ട്രെയിന്‍ അടുത്ത വര്‍ഷം സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹുനന്‍ … Read more

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ‘നല്ല’ബാക്ടീരിയയെ കണ്ടെത്തി

  മനുഷ്യരാശിക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്ന രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സറിനെതിരായ ചികില്‍സ ഏറെ മുന്നോട്ടുപോയെങ്കിലും, ആദ്യ ഘട്ടത്തില്‍ അസുഖം കണ്ടെത്തിയില്ലെങ്കില്‍ ചിലയിനം ക്യാന്‍സര്‍ ചികില്‍സകള്‍ ഇപ്പോഴും ഫലപ്രദമാകാറില്ല. ഇപ്പോഴിതാ ക്യാന്‍സര്‍ ചികില്‍സയില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍. കുടലില്‍ രൂപപ്പെടുന്ന നല്ലയിനം ബാക്ടീരിയകളാണ് ക്യാന്‌സറിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരിശോധനാഫലം ആശാവഹമാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. റോബര്‍ട്ട് സ്‌കെയ്സ്റ്റല്‍ പറയുന്നു. നമ്മുടെ ശരീരത്തില്‍ ഉപദ്രവകാരികളും ഉപയോഗകാരികളുമായ ബാക്ടീരിയകളുണ്ട്. … Read more

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കാരണം കേരളത്തില്‍ മരണം വര്‍ധിക്കുന്നതായി പഠനം

  ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗം കാരണം ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നും , അത് വഴി പ്രതിരോധശേഷിക്കുണ്ടാവുന്ന കുറവ് കാരണം മരണത്തിലേക്ക് കലാശിക്കും എന്നുമാണ് പഠനങ്ങള്‍ പറയുന്നത്. മുഖമില്ലാത്ത മരണമായാണ് മിക്കപ്പോഴും ഈ മരണകാരണങ്ങള്‍ വ്യഖ്യാനിക്കപെടുന്നത്. ഉപയോഗപ്രദമായ പുതിയ മരുന്നുകളുടെ കുറവ് കാരണം മിക്കപ്പോഴും മരണകാരണം ഭേദമാക്കാന്‍ പറ്റാത്ത അസുഖം ആയതു കൊണ്ടാണ് എന്ന് വരികയാണ് എന്നും , ഈ മരണങ്ങളില്‍ ആന്റി ബയോട്ടിക്കുകള്‍ വഹിക്കുന്ന പങ്ക് കാണാതെ പോകുന്നു എന്നും വിദഗ്ദര്‍ അഭിപ്രായപെടുന്നു. ആന്റി-ബയോട്ടിക്കുകള്‍ കൂടുതലായി … Read more

കുഞ്ഞിന് ‘ജിഹാദ്’ എന്ന് പേരിട്ടു; ഫ്രഞ്ച് ദമ്പതികള്‍ നിയമകുരുക്കില്‍

  കുഞ്ഞിന് ‘ജിഹാദ്’ എന്ന് പേരിട്ട ഫ്രഞ്ച് ദമ്പതികള്‍ വിവാദത്തില്‍. സൗത്ത് ഫ്രാന്‍സില്‍ താമസിക്കുന്ന മുസ്ലിം ദമ്പതികള്‍ക്കാണ് കുഞ്ഞിന് ‘ജിഹാദ്’ എന്ന പേരിട്ടതിനെ തുടര്‍ന്ന് കോടതി കയറേണ്ടി വന്നത്. ഓഗസ്റ്റിലാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്‌നങ്ങളുടെ ആരംഭം. ‘ജിഹാദ്’ എന്ന അറബി വാക്കിന് ഭീകരവാദവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അധികാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം ‘ജിഹാദ്’ എന്ന വാക്കിന് ഭീകരവാദവുമായി ബന്ധമില്ലെന്ന നിലപാടിലാണ് ദമ്പതികള്‍. വിശുദ്ധ യുദ്ധം എന്നല്ല ‘ജിഹാദ്’ അര്‍ത്ഥമാക്കുന്നതെന്നും … Read more