ബക്കറ്റില്‍ തൊട്ടതിന് യുപിയില്‍ ദളിത് യുവതിയേയും ഗര്‍ഭസ്ഥ ശിശുവിനെയും ഉന്നതജാതിക്കാര്‍ മര്‍ദ്ദിച്ചു കൊന്നു

  യു.പിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലുള്ള ഖേട്ടാല്‍പ്പൂര്‍ ഭാന്‍സോലി ഗ്രാമത്തില്‍ ബക്കറ്റില്‍ തൊട്ടെന്നാരോപിച്ച് ഗര്‍ഭിണിയായ ദളിത് സ്ത്രീയെ ഉന്നത ജാതിക്കാരായ താക്കൂറുകള്‍ മര്‍ദ്ദിച്ചു കൊന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ടു. താക്കൂറുകളും ദളിതുകളും തമ്മില്‍ സ്ഥിരം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിതെന്നും ഭൂരിപക്ഷമുള്ള താക്കൂറുകള്‍ നടത്തുന്ന ആക്രമണം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ദളിതരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 15-നാണ് സംഭവം. ഇതിനെക്കുറിച്ച് ദൃക്സാക്ഷിയായ കുസുമം ദേവി പറയുന്നത് ഇങ്ങനെയാണ്: വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്ന … Read more

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ: സത്യാഗ്രഹത്തിനൊരുങ്ങി ഗൗരിയുടെ മാതാവ്

  തന്റെ ഇളയകുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ശിക്ഷയെ ചോദ്യം ചെയ്തതിന് മൂത്തമകള്‍ക്ക് വലിയ ശിക്ഷയാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയതെന്ന് കൊല്ലത്ത് ട്രിനിറ്റി ലെസിയം സ്‌കൂളില്‍ നിന്ന് ചാടി മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനി നേഹ ഗൗരിയുടെ മാതാവ് ശാലി. മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്‌കൂളിന് മുന്നില്‍ കുടുംബത്തോടൊപ്പം മരണം വരെ സത്യാഗ്രഹം ഇരിക്കുമെന്നും മാതാവ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ട്രിനിറ്റ് ലെസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ നേഹ ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് … Read more

എച്ച് വണ്‍ ബി, എല്‍ 1 വിസ പുതുക്കുന്നതിനും ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക; ഇന്ത്യക്കാരെ ബാധിക്കും

  ഇന്ത്യയില്‍ നിന്നടക്കം വിദേശജോലിക്കാര്‍ക്ക് അനുവദിക്കുന്ന എച്ച് വണ്‍ ബി, എല്‍ 1 പോലുള്ള താത്കാലിക വിസകള്‍ അനുവദിക്കുന്നതില്‍ കൂടുതല്‍ കര്‍ശനനടപടികളുമായി അമേരിക്ക. ഇത്തരം വിസകള്‍ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങളും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) കൂടുതല്‍ കര്‍ശനമാക്കി. നേരത്തെ വിസ ലഭിക്കാനുള്ള അതേ മാനദണ്ഡംതന്നെയായിരുന്നു പുതുക്കാനും. എന്നാല്‍, ഇനി മുതല്‍ വിസയ്ക്ക് ജീവനക്കാര്‍ക്ക് യോഗ്യതയുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത കമ്പനിക്കാണ്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എച്ച് വണ്‍ ബി, … Read more

സൂപ്പര്‍ ബഗ്ഗ്: മൂന്ന് മരണങ്ങള്‍: താല-ഗാല്‍വേ ആശുപത്രികളില്‍ അടിയന്തരാവസ്ഥ

ഡബ്ലിന്‍: പ്രതിരോധ മരുന്നുകളെ വിഫലമാക്കുന്ന പുതിയതരം സൂപ്പര്‍ ബഗ്ഗുകളെ കണ്ടെത്തി. ഐറിഷ് ആശുപത്രികളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അവസാനത്തോടെ കണ്ടെത്തിയ ബാക്ടീരിയ ഇതിനോടകം മൂന്ന് പേരുടെ ജീവനെടുത്തതായി ആരോഗ്യ വിദഗ്ദ്ധര്‍ സ്ഥിരീകരിച്ചു. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്ലന്‍സ് സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടോണി ഹോലോഹാന്‍ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാര്‍ബ പെനിമാസ്സ് റെസിസ്റ്റന്റ് എന്ററോബാക്ടീരിയസിസ് (സി.ആര്‍.ഇ) ഇനത്തില്‍പ്പെടുന്ന സൂപ്പര്‍ബഗ്ഗുകളെ പ്രതിരോധ മരുന്നുകള്‍ക്ക് നശിപ്പിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തി. 2012 മുതല്‍ ഇവയുടെ സാനിധ്യം മനസിലാക്കിയെങ്കിലും 5 … Read more

അമേരിക്കയിലേക്ക് അഭയാര്‍ത്ഥികള്‍ വരുന്നതിന് കര്‍ക്കശമായ സ്‌ക്രീനിംഗ് നിയമങ്ങള്‍ നടപ്പിലാക്കുന്നു

  അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ക്ക് പകരം പുതിയ സ്‌ക്രീനിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നു. ആഗോളവ്യാപകമായി അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നത് കഴിഞ്ഞ മാസങ്ങളായി ട്രംപ് നിരോധിച്ചിരിക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം ട്രംപ് ഒപ്പ് വച്ചിരുന്ന എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നതിനായിരുന്നു താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ സ്‌ക്രീനിംഗ് നിയമങ്ങള്‍ അനുസരിച്ച് അമേരിക്കയിലേക്ക് വരുന്നവരുടെ പശ്ചാത്തലം കൂടുതല്‍ ശ്രദ്ധയോടെയും സൂക്ഷ്മമായും വിശകലനം ചെയ്യുന്നതാണ്. കടുത്ത … Read more

മെസ്സിക്കും ലോകകപ്പിനും ഐഎസ് ഭീഷണി

  അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കും അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനും ഐഎസ് ഭീഷണി. ലോകകപ്പിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് മെസ്സിയുടെ കണ്ണില്‍ നിന്ന് രക്തം ഒഴുകുന്ന ചിത്രം ഐഎസ് അനുകൂലികള്‍ പുറത്തുവിട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വാക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ് ചിത്രം പുറത്തുവിട്ടതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിനായി റഷ്യയിലേക്കെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ ഭയപ്പെടുത്തുന്നതാണ് ചിത്രം. നിഘണ്ടുവില്‍ പരാജയമില്ലാത്ത ഒരു രാഷ്ട്രത്തിനെതിരെയാണ് നിങ്ങള്‍ യുദ്ധം ചെയ്യുന്നതെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. അഴിക്ക് പിറകില്‍, … Read more

തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ ആദ്യ സ്റ്റേജ് ദ്രോഗഡയില്‍ നവംബര്‍ 10 ന്

ഡബ്ലിന്‍: മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അസ്വാദകരെ ഇളക്കിമറിക്കുന്ന പ്രകടനവുമായി അയര്‍ലണ്ടിലേക്കെത്തുന്ന പ്രമുഖ ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ ആദ്യ ലൈവ് സ്റ്റേജ് ദ്രോഗഡയില്‍ നവംബര്‍ 10 ന് അരങ്ങേറും. 18 പേരടങ്ങുന്ന തൈക്കൂടം ബ്രിഡ്ജ് ആദ്യമായാണ് അയര്‍ലണ്ടിലെത്തുന്നത്. വിശ്വാസ് ഫുഡ്‌സ്, ഡബിള്‍ ഹോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് തൈക്കൂടം ബ്രിഡ്ജ് അയര്‍ലണ്ടിലെത്തുന്നത്. ദ്രോഗഡ TLT Concert Hall and Thetare ലാണ് തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ നടക്കുക. 900 സീറ്റിംഗ് … Read more

സിറിയയില്‍ പിടിമുറുക്കി സൈന്യം; പ്രധാന താവളം നഷ്ടമായി ഐഎസ്

  സിറിയയില്‍ ഇസ്‌ളാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ട റാഖ നഗരവും അവര്‍ക്ക് കൈവിട്ടു. ചൊവ്വാഴ്ച നഗരത്തിലെ നാഷണല്‍ ഹോസ്പിറ്റലിന്റെയും മറ്റും നിയന്ത്രണം കുര്‍ദിഷ് പെഷ്‌മെര്‍ഗ സേനയുടെ നേതൃത്വത്തിലുള്ള സിറിയന്‍ ജനാധിപത്യ സേന (എസ്ഡിഎഫ്) പിടിച്ചെടുത്തതോടെ അവസാനത്തെ പ്രധാന താവളവും അവര്‍ക്ക് നഷ്ടമായി. ഇനി ഡിര്‍ എസ്സോര്‍മാത്രമാണ് ഐഎസിന്റെ നിയന്ത്രണത്തിലുള്ളത്. റാഖ നഗരം പിടിച്ചെടുത്തതായി ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ലെങ്കിലും ഇസ്‌ളാമിക ജിഹാദികളുടെ ഭരണമെന്ന ശവപ്പെട്ടിക്ക് അവസാനത്തെ ആണിയും വീണതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. … Read more

മനുഷ്യ മനസിനെ ഡീ കോഡ് ചെയ്യുന്ന കൃത്രിമ ബുദ്ധി വികസിപ്പിച്ചു

  മനുഷ്യ മനസ്സിനെ ഡീകോഡ് ചെയ്യാനും, തലച്ചോറിന്റെ സ്‌കാനിങ് വിശകലനം ചെയ്യുന്നതിലൂടെ ഒരാള്‍ എന്താണു കാണുന്നതെന്നു വ്യാഖ്യാനിക്കാനും കഴിയുന്ന പുതിയ കൃത്രിമ ഇന്റലിജന്‍സ് സംവിധാനം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഗവേഷണം കൂടുതല്‍ വികസിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പുതിയ ഉള്‍ക്കാഴ്ചകളിലേക്കു നയിക്കുന്നതിനും ഇത് ഇടയാക്കുമെന്നും കരുതുന്നുണ്ട്. സങ്കീര്‍ണമായ നാഡീ ശൃംഖല എന്ന് അറിയപ്പെടുന്ന അല്‍ഗോരിഥമാണു ഗവേഷണത്തില്‍ നിര്‍ണായകമായത്. മനുഷ്യന്റെ മുഖവും മറ്റ് തിരിച്ചറിയല്‍ വസ്തുവും തിരിച്ചറിയാന്‍ കമ്പ്യൂട്ടറുകളെയും സ്മാര്‍ട്ട്ഫോണിനെയും പ്രാപ്തമാക്കുന്നത് ഈ അല്‍ഗോരിഥമാണ്. ഡീപ് ലേണിംഗ് … Read more

ഐവി ശശിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്; അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകം

  അന്തരിച്ച സംവിധായകന്‍ ഐവി ശശിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും. സാലിഗ്രാം സ്റ്റേറ്റ് ബാങ്ക് കോളനി അബുസാലി സ്ട്രീറ്റിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ആറുമണിയോടെ പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു വൈകീട്ട് മൂന്നോടെ ചെന്നൈയിലെത്തും. ഇതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍. മോഹന്‍ലാല്‍, സുരേഷ് ഗോപി, കമല്‍ഹാസന്‍, രേവതി, ശാരദ, ഖുശ്ബു തുടങ്ങി നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഐ.വി ശശിയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐവി ശശി … Read more