ജുറാസിക് മല്‍സ്യത്തിന്റെ അസ്ഥിപഞ്ജരം ഇന്ത്യയില്‍ കണ്ടെത്തി

  ഡിനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്നെന്നു കരുതപ്പെടുന്ന ഉരഗവിഭാഗത്തില്‍പ്പെട്ട വലിയ കടല്‍ ജീവികളായ ജുറാസിക് ഇക്തിയോസൗറിന്റെ അസ്ഥിപഞ്ജരം ഇന്ത്യയില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇക്തിയോസൗര്‍ എന്നാല്‍ ഗ്രീക്കില്‍ മല്‍സ്യ പല്ലി എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ ഫോസിലുകള്‍ നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലുമാണു നേരത്തേ കാണപ്പെട്ടിരുന്നത്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവ ഡോള്‍ഫിനെപ്പോലെ സമുദ്രത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. ഇപ്പോള്‍ ഗുജറാത്തില്‍ കണ്ടെത്തിയ ഇക്തിയോസൗറിന്റെ ഫോസിലിന് 15.2 കോടി വര്‍ഷം പഴക്കമുണ്ടെന്നു പ്ലോസ് വണ്‍ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ … Read more

രാഷ്ട്രപതി ഇന്ന് കേരളത്തില്‍: ടെക്നോ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും

  രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് സംസ്ഥാനത്തെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തില്‍ എത്തുന്നത്. ഉച്ചക്ക് 2.50 ന് തിരുവനന്തപുരത്ത് പ്രത്യേക വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ഇന്നും നാളെയുമായി തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാഷ്ട്രപതി ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്. ഈ മാസം എട്ടിന് മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കേരളത്തിലെത്തിയിരുന്നു, വെള്ളിയാഴ്ച ഉച്ചക്ക് 2.50 ന് തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തില്‍ എത്തുന്ന രാഷ്ട്രപതി … Read more

ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നല്‍കി സൗദി അറേബ്യ

  ലോക ചരിത്രത്തില്‍ ആദൃമായി മനുഷ്യ നിര്‍മ്മിത യന്ത്രമനുഷ്യന് സൗദി അറേബ്യ പൗരത്വം കൊടുത്തു. തനിക്ക് സൗദി പൗരത്വം ലഭിച്ചുവെന്ന് സോഫിയ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് തന്നെയാണ് വെളിപ്പെടുത്തിയത്. വന്‍ നിക്ഷേപ പദ്ധതികളുമായി സൗദി അറേബ്യയെ മാറ്റിമറിക്കാനൊരുങ്ങുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് സോഫിയ എന്ന ഹ്യുമനോയ്ഡിന് പൗരത്വം നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചത്. രാജൃത്തിന്റെ മെഗാ പ്രോജക്ടായ നിയോം സിറ്റിയുടെ ഭാഗമായാണ് സോഫിയയുടെ വരവ്. ലോകത്തെ ഏറ്റവും ഇന്റലിജന്റായ യന്ത്രമനുഷ്യനാണ് സോഫിയ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ വിപല്‍കരമായ … Read more

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

  പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള(77) അന്തരിച്ചു. വെള്ളിയാഴ്ച രാവിലം 7.40 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലമുകളിലെ അബ്ദുള്ള, സ്മാരകശിലകള്‍, അലിഗഢിലെ തടവുകാരന്‍, സൂര്യന്‍, മരുന്ന്, തുടങ്ങി അനേകം കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. സ്മാരകശിലകള്‍ എന്ന കൃതിക്ക് 1978 ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും 1980 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. … Read more

ലണ്ടനിലെ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കില്‍ സൈബര്‍ ആക്രമണം; പ്രമുഖ നടിമാരുടെ നഗ്‌ന ചിത്രങ്ങള്‍ ചോര്‍ന്നു

  ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജില്‍ സൈബര്‍ ആക്രമണത്തില്‍ നിരവധി പ്രമുഖ നടിമാരുടെ നഗ്‌ന ചിത്രങ്ങള്‍ ചോര്‍ന്നു. ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന ഹാക്കര്‍മാരാണ് ക്ലിനിക്കിലെ വിവരങ്ങള്‍ ചോര്‍ത്തി എന്നു പറഞ്ഞ് രംഗത്തെത്തിയത്. പ്രമുഖ സിനിമാ നടിമാരെല്ലാം പ്ലാസ്റ്റിക് സര്‍ജറി നടത്താനായി ഇവിടെയാണ് എത്താറ്. നടിമാരുടേതടക്കം നിരവധിപ്പേരുടെ നഗ്‌നചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്തിയെന്നും ഇവ പ്രസിദ്ധപ്പെടുത്തും എന്ന ഭീഷണിയുമായി ഹാക്കര്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ലെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ക്ലിനിക്ക് … Read more

ശതകോടീശ്വരന്മാരുടെ പട്ടികയില്‍ യുഎസിനെ കടത്തിവെട്ടി ഏഷ്യ

  ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത് ഏഷ്യയിലാണെന്ന് റിപ്പോര്‍ട്ട്. ശതകോടീശ്വരന്മാരുടെ റാങ്കിംഗില്‍ ഇതാദ്യമായി ഏഷ്യന്‍ മേഖല അമേരിക്കയെ കടത്തിവെട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിസ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ യുബിഎസ് എജിയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016ല്‍ ശതകോടീശ്വരന്മാരുടെ ആസ്തി 17 ശതമാനം വര്‍ധിച്ച് ആറ് ട്രില്യണ്‍ ഡോളറിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യന്‍ മേഖലയില്‍ ഓരോ ദിവസവും ഒരു ശതകോടീശ്വരന്‍ വീതം ഉണ്ടാകുന്നുണ്ട്. ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ അടുത്ത … Read more

യുപിയില്‍ സ്വിസ് യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ടു; വിശദീകരണം തേടി

  ഉത്തര്‍പ്രദേശില്‍ സ്വിസ് യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഒരു കൂട്ടം ആളുകള്‍ സ്വിസ് യുവതിയേയും സുഹൃത്തിനേയും ദമ്പതികളെ ആയുധങ്ങളും വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ പുരുഷന്റെ തലയോട്ടിക്ക് എല്ലിനും സാരമായി പരിക്കേറ്റു. യുവതിയുടെ എല്ലുകള്‍ക്ക് പൊട്ടലുണ്ടായിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടായ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശകാര്യ … Read more

അമേരിക്കയില്‍ ഫോണില്‍ നോക്കി നടന്നാല്‍ 35 ഡോളര്‍ പിഴ; ശിക്ഷ കാല്‍നടയാത്രക്കാരുടെ മരണനിരക്കിന്റെ ഉയരുന്ന പശ്ചാത്തലത്തില്‍

  അമേരിക്കിയിലെ തിരക്കുള്ള തെരുവുകളിലൂടെയൊ പാതകളിലൂടെയോ മൊബൈല്‍ ഫോണില്‍ നോക്കി നടന്നാല്‍ 35 യുഎസ് ഡോളര്‍ പിഴ. വാഹനാപകടങ്ങളിലായി നിരവധി കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്. യുഎസ്, യൂറോപ്യന്‍ നഗരങ്ങളിലാണ് ഇത്തരം ഒരു പിഴശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി യുഎസ് സംസ്ഥാനമായ ഹവായിയുടെ തലസ്ഥാനം ഹോണോലുലുവില്‍ ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. തെരുവുകളിലൂടെ നടക്കുമ്‌ബോള്‍ എന്ത് ഇലക്ട്രോണിക്ക് ഉപകരണം നോക്കി നടന്നാലും പിഴ ഈടാക്കും. ഇന്ത്യന്‍ തുക അനുസരിച്ച് 2275 രൂപയോളമാണ് പിഴ. റോഡ് … Read more

ജസ്റ്റിസ് ഫോര്‍ ഷെറിന്‍: ഷെറിന്റെ കൊലപാതകത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു; വെസ്ലിക്കും ഭാര്യ സിനി മാത്യുവിനും പങ്കുണ്ടെന്ന് സമീപവാസികളുടെ ആരോപണം

  മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. കുട്ടിയുടെ അച്ഛന്റെ മൊഴികളിലുള്ള വൈരുദ്ധ്യമാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. കുട്ടിയെ കാണാതായ അന്നുതന്നെ റിച്ചാഡ്സണ്‍ പോലീസ് വെസ്ലിയെ അറസ്റ്റ് ചെയ്തിരുന്നു. പാല് കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുട്ടിയെ താന്‍ വീടിന് പുറത്തുള്ള മരത്തിന് കീഴെ നിര്‍ത്തിയെന്നും പിന്നീട് കാണാതായെന്നുമാണ് അന്ന് വെസ്ലി പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, മൃതദേഹം കണ്ടെത്തിയതിന് ശേഷം വെസ്ലി മൊഴി മാറ്റിയതായി റിച്ചാഡ്സണ്‍ പോലീസ് ഔദ്യോഗികമായി അറിയിക്കുന്നു. മാനസികവളര്‍ച്ചയും വളര്‍ച്ചാക്കുറവുമൂലം സംവേദനശേഷിയും കുറവായിരുന്ന ഷെറിന് … Read more

ബക്കറ്റില്‍ തൊട്ടതിന് യുപിയില്‍ ദളിത് യുവതിയേയും ഗര്‍ഭസ്ഥ ശിശുവിനെയും ഉന്നതജാതിക്കാര്‍ മര്‍ദ്ദിച്ചു കൊന്നു

  യു.പിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലുള്ള ഖേട്ടാല്‍പ്പൂര്‍ ഭാന്‍സോലി ഗ്രാമത്തില്‍ ബക്കറ്റില്‍ തൊട്ടെന്നാരോപിച്ച് ഗര്‍ഭിണിയായ ദളിത് സ്ത്രീയെ ഉന്നത ജാതിക്കാരായ താക്കൂറുകള്‍ മര്‍ദ്ദിച്ചു കൊന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ടു. താക്കൂറുകളും ദളിതുകളും തമ്മില്‍ സ്ഥിരം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിതെന്നും ഭൂരിപക്ഷമുള്ള താക്കൂറുകള്‍ നടത്തുന്ന ആക്രമണം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ദളിതരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 15-നാണ് സംഭവം. ഇതിനെക്കുറിച്ച് ദൃക്സാക്ഷിയായ കുസുമം ദേവി പറയുന്നത് ഇങ്ങനെയാണ്: വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്ന … Read more