സിസ്റ്റര്‍ റാണി മരിയ; വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനം നാളെ

  സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെന്റ് പോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ വേദിയില്‍ നാളെ രാവിലെ പത്തിന് ആരംഭിക്കുന്ന ചടങ്ങുകള്‍ക്കിടയില്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കും. . വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് … Read more

വിവാഹിതര്‍ക്കും പുരോഹിതരാകാമെന്ന സൂചന നല്‍കി പോപ്പ് ഫ്രാന്‍സിസ്

വിവാഹിതരായവര്‍ക്കും പുരോഹിതരാകാനുള്ള സാധ്യതയേക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. ബ്രസീലിലെ വിവാഹിതരായ പുരുഷന്‍മാര്‍ക്ക് ഈ വിധത്തില്‍ അനുമതി നല്‍കണമെന്ന് പോപ്പ് അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കത്തോലിക്കാ സഭയിലെ കടുത്ത യാഥാസ്ഥിതികത്വം പുലര്‍ത്തുന്നവരില്‍ നിന്ന് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആമസോണിലും വിദൂര പ്രദേശങ്ങളിലുമുള്ള വിശ്വാസ സമൂഹങ്ങള്‍ക്ക് പുരോഹിതന്‍മാരെ ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഈ രീതി പരിഗണിക്കണമെന്ന് ആമസോണ്‍ എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ പ്രസിഡന്റ് കാര്‍ഡിനല്‍ ക്ലോഡിയോ ഹംസ് പോപ്പിനോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ജര്‍മന്‍ വാരികക്ക് … Read more

ട്രംപിന്റെ ‘ഫേക്ക് ന്യൂസ്’ ഇത്തവണ ഏറ്റവും അധികം ലോകശ്രദ്ധ നേടിയ വാക്ക്

  ആമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച വാക്കായിരുന്നു ഫേക്ക് ന്യൂസ് (വ്യാജ വാര്‍ത്ത). ഇതാണ് ഇത്തവണ ലോകത്ത് ഏറ്റവും പ്രചാരം നേടിയ ഇംഗ്ലീഷ് വാക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കോളിന്‍സ് ഡിക്ഷ്ണറിയാണ് ഫേക്ക് ന്യൂസ് എന്ന വാക്കിന്റെ ഉപയോഗം ഒരു വര്‍ഷത്തിനുള്ളില്‍ വലിയ തോതില്‍ വര്‍ധിച്ചതായി കണ്ടെത്തിയത്. അമേരിക്കന്‍ മാധ്യമങ്ങളെ വിമര്‍ശിക്കാനായിരുന്നു ട്രംപ് ഫേക്ക് ന്യൂസ് എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരവേളയിലും ട്രംപ് ഏറെ തവണ ഉപയോഗിച്ച വാക്കും ഇതുതന്നെയായിരുന്നു. ബ്രിട്ടീഷ് തെരഞ്ഞെടുപ്പിന്റെ … Read more

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്: ബെഹ്‌റയ്ക്കും സന്ധ്യയ്ക്കുമെതിരെ ഗുരുതര ആരോപണം

  നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഡിജിപി ലോക്നാഥ് ബെഹ്റയും, എഡിജിപി സന്ധ്യയും തന്നെ കുടുക്കിയെന്നും ദിലീപ് കത്തില്‍ പറയുന്നു. രണ്ടാഴ്ച മുന്‍പാണ് പന്ത്രണ്ട് പേജുകളടങ്ങിയ കത്ത് ദിലീപ് നല്‍കിയത്. സംഭവത്തില്‍ വ്യാജ തെളിവുണ്ടാക്കി പൊലീസ് തന്നെ കുടുക്കുകയാണെന്നാണ് ദിലീപ് കത്തില്‍ ആരോപിക്കുന്നത്. നടി ആക്രമിച്ച ദിവസം തൊട്ടുള്ള ഓരോ വിവരങ്ങളും ദിലീപ് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തെറ്റ് ചെയ്തത് പള്‍സര്‍ സുനിയാണെന്നിരിക്കെ തന്നെ കുറ്റക്കാരനെന്ന് ആരോപിച്ച് … Read more

ഗിസ പിരമിഡിനുള്ളില്‍ ശൂന്യ അറ കണ്ടെത്തി ഗവേഷകര്‍

കെയ്‌റോ: ഗിസ പിരമിഡിനുള്ളില്‍ നൂറടിയിലേറെ നീളത്തിലുള്ള വായു ശൂന്യ അറ ഗവേഷകര്‍ കണ്ടെത്തി. ഫ്രഞ്ച്-ജാപ്പനീസ് ഗവേഷകരാണ് പിരമിഡിനുള്ളില്‍ വായു ശൂന്യ അറ കണ്ടെത്തിയത്. രണ്ട് വര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകരുടെ കണ്ടെത്തല്‍. സ്‌കാന്‍ പിരമിഡ് പ്രൊജക്ടിന്റെ ഭാഗമായിട്ടായിരുന്നു ഗവേഷണം. പിരമിഡിനുള്ളില്‍ എന്തിന് വേണ്ടിയാണ് ഇത്തരമൊരു അറ നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് കൃത്യമായ ഒരു ഉത്തരമില്ല. പിരമിഡിന്റെ വടക്ക് ഭാഗത്തും സമാനമായ ഒരു ചെറിയ വായുരഹിത സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൗഗ്രഫി എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പിരമിഡിനുള്ളില്‍ … Read more

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. വിവാദമായ പല പോസ്റ്റുകളുമായി ട്രംപ് രംഗത്തെത്താറുള്ള ‘റിയല്‍ ഡൊണാള്‍ഡ് ട്രംപ്’ എന്ന അക്കൗണ്ടാണ് വ്യാഴാഴ്ച രാത്രിയില്‍ പെട്ടെന്ന് അപ്രത്യക്ഷമായത്. 11 മിനിട്ടിന് ശേഷം അക്കൗണ്ട് പുനസ്ഥാപിച്ചു. ലോകം മുഴുവന്‍ ചര്‍ച്ചയായ ഈ ഗുരുതര പിഴവിനു പിന്നില്‍ ട്വിറ്റര്‍ വിട്ടുപോകുന്ന ജീവനക്കാരന്റെ ഇടപെടലാണെന്ന് പിന്നീട് കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് സന്ദര്‍ശിച്ചവര്‍ക്കാണ് ‘ഈ പേജ് നിലവിലില്ല’ എന്ന സന്ദേശം ലഭിച്ചത്. … Read more

അയര്‍ലണ്ടില്‍ വന്‍ അവസരങ്ങളുമായി ഫേസ്ബുക്: പ്രഖ്യാപനം വരേദ്കറിന്റെ സിലിക്കണ്‍വാലി സന്ദര്‍ശനത്തിനിടയില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് ഫേസ്ബുക്. ഫേസ്ബുക്കിന്റെ കാലിഫോര്‍ണിയയിലെ പ്രധാനകേന്ദ്രത്തിന് പുറത്തുള്ള ഏറ്റവും വലിയ കേന്ദ്രം കൂടിയാണ് അയര്‍ലണ്ടില്‍ ഉള്ളത്. ഈ വര്‍ഷം 150-ല്‍ പരം തൊഴിലവസരങ്ങളാണ് ഫേസ്ബുക് ഡബ്ലിന്‍ ശാഖയില്‍ പ്രഖ്യാപിക്കപ്പെട്ടത്. ഓഫിസ് സ്റ്റാഫ് മുതല്‍ സീനിയര്‍ മാനേജര്‍ പോസ്റ്റ് വരെ നീളുന്ന തൊഴിലവസരങ്ങളാണ് ഇതില്‍പെടുന്നത്. ഡിപ്ലോമ, പ്രൊഫഷണല്‍ ബിരുദം കരസ്ഥമാക്കിയവര്‍ക്കും ഫേസ്ബുക് അവസരം ഒരുക്കുന്നുണ്ട്. പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജ് ലഭിക്കും. 2009-ല്‍ 30 ജീവനക്കാര്‍ മാത്രമാണ് ഫേസ്ബുക്കിന്റെ ഡബ്ലിന്‍ ശാഖയില്‍ ജോലി … Read more

കുട്ടികള്‍ക്ക് സെഹിയോന്‍ ടീം ഒരുക്കുന്ന FAITH FEST ക്ലോണ്മലിലും ഡബ്ലിനിലും

ഡബ്ലിന്‍: സെഹിയോന്‍ ടീം നവംബര്‍ 1 മുതല്‍ നടത്തിവരുന്ന FAITH FEST ഫോര്‍മേഷന്‍ ധ്യാനം 3, 4 തീയതികളില്‍ ക്ലോണ്മലിലും ഡബ്ലിനിലും നടത്തപ്പെടുന്നു.കിഡ്‌സ് (5 മുതല്‍8 വയസ് വരെ), പ്രീ ടീന്‍സ് (9 മുതല്‍ 12 വരെ), ടീന്‍സ് (13 മുതല്‍ 17 വരെ) എന്നീ 3 വിഭാഗങ്ങളിലായി രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ധ്യാനം നടത്തപ്പെടുന്നത്. അതാത് സെന്ററുകളില്‍ രാവിലെ 8:30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.  

‘നൃത്താഞ്ജലി & കലോത്സവം 2017’ നാളെ (വെള്ളിയാഴ്ച) തിരി തെളിയും

ഡബ്ലിന്‍: നവംബര്‍ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിന് നാളെ തിരി തെളിയും.കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ (Scoil Mhuire Boys’ National School, Griffith Avenue) , രാവിലെ 9 മണിക്ക് ഈ വര്‍ഷത്തെ പുതിയ ഇനമായ ശാസ്ത്രീയ സംഗീത മത്സരത്തോടെ കലയുടെ രണ്ടു ദിവസത്തെ മാമാങ്കത്തിന് തുടക്കമാവും.തുടര്‍ന്ന് നൃത്ത ഇനങ്ങളാവും ഒന്നാം ദിവസം അരങ്ങേറുക. രണ്ടാം … Read more

യുപിയിലെ എന്‍ടിപിസി പ്ലാന്റില്‍ സ്ഫോടനം; മരണസംഖ്യ 25 ആയി,

  ഉത്തര്‍പ്രദേശിലെ റായ്ബലേറി തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍(എന്‍ടിപിസി) പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചിലധികമായി . നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടക്കുമ്പോള്‍ 150 ഓളം ജീവനക്കാരാണ് പ്ലാന്റിനകത്ത് ഉണ്ടായിരുന്നത്. തെര്‍മല്‍ ബോയിലറിലുണ്ടായ അമിത സമ്മര്‍ദ്ദമാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. 500 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നുപറഞ്ഞ മോദി, … Read more