IFC വോയ്‌സ് ഓഫ് അയര്‍ലണ്ട് ടാലന്റ് ഹണ്ടില്‍ ഗ്രേസ് മരിയ ജോസ്, എവ്‌ലിന്‍ വിന്‍സെന്റ് ജേതാക്കള്‍

ഡബ്ലിന്‍ :ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ്ബ് കലാസന്ധ്യ സീസണ്‍ 3 യോടനുമബന്ധിച്ച് നടത്തിയ IFC വോയ്‌സ് ഓഫ് അയര്‍ലണ്ട് ടാലന്റ് ഹണ്ടില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഗ്രേസ് മരിയ ജോസും സീനിയര്‍ വിഭാഗത്തില്‍ എവ്‌ലിന്‍ വിന്‍സെന്റും ജേതാക്കളായി. പ്രമുഖ ഗായകന്‍ ജി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ക്രൗണ്‍പ്ലാസയിലാണ് മത്സരത്തിന്റെ ഓഡിഷന്‍ നടത്തിയത്. ഓഡിഷനില്‍ നിന്നും ഇരു വിഭാഗത്തിലുമായി 3 പേരെ വീതം തിരഞ്ഞെടുക്കുകയും ഗ്രാന്‍ഡ് ഫൈനല്‍ കലാസന്ധ്യ ദിനത്തിലുമാണ് നടത്തിയത്. ജൂനിയര്‍ വിഭാഗത്തില്‍ വിജയിയായ ഗ്രേസ് മരിയ ജോസ് … Read more

29 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്റെ ആവേശത്തില്‍ തിരുവനന്തപുരം

  29 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്താര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് തിരുവനന്തപുരം. എന്നാല്‍ മഴ കളി മുടക്കുമോ എന്ന ആശങ്കയും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. കേരളത്തില്‍ വിരുന്നെത്തിയ ഇന്ത്യ-ന്യൂസ് ലാന്‍ഡ് 20-20 മത്സരത്തിന്റെ ആവേശത്തിലാണ് തിരുവനന്തപുരം. തലസ്ഥാനത്ത് ആവേശം കൊടുമുടിയിലെത്തിച്ച് കൊടികള്‍ പാറിത്തുടങ്ങി. 43,000 വരുന്ന കാണികളാണ് മത്സരം കാണാനെത്തുന്നത്. ഇതില്‍ 5000 പേര്‍ ന്യൂസ് ലാന്‍ഡില്‍ നിന്നുള്ള കായിക പ്രേമികളാണ്. എന്നാല്‍ തലസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ആശങ്കയുണ്ട്. മത്സര … Read more

ടെക്‌സസ് വെടിവയ്പ്: ഹൃദയം തകര്‍ന്നുവെന്ന് ട്രംപ്; പ്രശ്‌നം തോക്കുനിയമമല്ല, മാനസിക ദൗര്‍ബല്യം

  ടെക്‌സസിലെ പള്ളിയിലുണ്ടായ വെടിവയ്പില്‍ തങ്ങളുടെ ഹൃദയം തകര്‍ന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൂതാട്ട പറുദീസയായ ലാസ്വെഗാസില്‍ നിറതോക്കുകളുമായി ദൂരെ ഹോട്ടല്‍മുറിയിലിരുന്ന് സ്റ്റീഫന്‍ പാഡോക് എന്നയാള്‍ 58 പേരെ നിര്‍ദയം വധിക്കുകയും 500 ലേറെ പേരെ പരിക്കേല്‍പിക്കുകയും ചെയ്തതിന്റെ ഞെട്ടലൊടുങ്ങും മുമ്പാണ് ടെക്‌സസില്‍ കഴിഞ്ഞദിവസം മറ്റൊരു തോക്കുധാരി അമേരിക്കയെ വീണ്ടും കണ്ണീരിലാഴ്ത്തിയത്. ടെക്‌സസിലെ ദേവാലയത്തിലുണ്ടായ വെടിവയ്പിനു കാരണം തോക്കു നിയമങ്ങളിലെ പ്രശ്‌നമല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടോക്കിയോയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കൊപ്പം നടത്തിയ സംയുക്ത … Read more

പാരഡൈസ് പേപ്പേഴ്സ് വെളിപ്പെടുത്തലിനെക്കുറിച്ച് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു

  കള്ളപ്പണ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന പാരഡൈസ് പേപ്പേഴ്സ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരും ഉന്നതനേതാക്കളും ബിസിനസുകാരുമടക്കം 714 ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചാണ് പാരഡൈസ് പേപ്പേഴ്സ് വാര്‍ത്ത പുറത്തുവിട്ടത്. മാധ്യപ്രവര്‍ത്തകരുടെ സംയുക്ത കൂട്ടായ്മയാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്ന പാരഡൈസ് പേപ്പേഴ്സ്. പ്ര?ത്യ?ക്ഷ?നി?കു?തി ബോ?ര്‍?ഡ് അ?ധ്യ?ക്ഷ?ന്‍ സു?ശീ?ല്‍ ച?ന്ദ്ര?യു?ടെ നേ?തൃ?ത്വ?ത്തി?ലു?ള്ള സ?മി?തിയെയാണ് വാര്‍ത്തയ്ക്ക് പിന്നിലുള്ള വസ്തുതകളെക്കുറിച്ച് അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. ധ?ന?കാ?ര്യ ര?ഹ?സ്യാ?ന്വേ?ഷ?ണ വി?ഭാ?ഗം, ആ?ര്‍?ബി?ഐ, എ?ന്‍?ഫോ?ഴ്‌സ്‌മെ?ന്റ് വി?ഭാ?ഗം എ?ന്നി?വ?യു?ടെ പ്ര?തി?നി?ധി?ക?ള്‍ അ?ന്വേ?ഷ?ണ സ?മി?തി?യി?ലു?ണ്ട്. കേന്ദ്രവ്യാമയാന സഹമന്ത്രി … Read more

വാട്‌സ്ആപ്പ് വ്യാജനെ സൂക്ഷിക്കുക; പത്ത് ലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നതായി കണ്ടെത്തല്‍

  സോഷ്യല്‍ മീഡിയയിലെ പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്റെ വ്യാജന്‍ പുറത്തിറങ്ങിയതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി പത്ത് ലക്ഷം വ്യാജ വാട്‌സ്ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.അപ്‌ഡേറ്റ് വാട്‌സ് ആപ്പ് മെസെഞ്ചര്‍ എന്നാണ് വ്യാജന്റെ പേര്. വ്യാജ ആപ്പ് നിര്‍മിച്ചതിന് പിന്നില്‍ മറ്റെതെങ്കിലും ചാറ്റ് സര്‍വീസ് കമ്പനി ആയിരിക്കാമെന്ന് വാട്‌സ്ആപ്പ് പറഞ്ഞു. വ്യാജ ആപ്പിനെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കി. യഥാര്‍ത്ഥ വാട്‌സ്ആപ്പിന് സമാനമായ രീതിയിലാണ് വ്യാജനും നിര്‍മിച്ചിരിക്കുന്നത്. വാട്സ്ആപ്പിന്റെ അതേ പേരില്‍, അതേ … Read more

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മല്‍സരത്തിനു വാശിയേറുന്നു

  ഈ മാസം നാലിനു ഐ ഫോണ്‍ x വിപണിയിലെത്തിയതോടെ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ തമ്മിലുള്ള മല്‍സരത്തിനു കടുപ്പമേറിയിരിക്കുകയാണ്. ഒട്ടേറെ സവിശേഷതകളുമായിട്ടാണു ആപ്പിള്‍ ഐ ഫോണ്‍ x എത്തിയിരിക്കുന്നത്. ഫേസ് ഐഡി, എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ തുടങ്ങിയവ ഏതാനും സവിശേഷതകളാണ്. എന്നാല്‍ ആപ്പിളിനെ മറികടക്കാന്‍ സാംസങും ഹുവായ്യും രംഗത്തെത്തിയിട്ടുണ്ട്. ഓഗസ്റ്റ് മാസം അവസാനത്തോടെയാണു സാംസങ് ഏറ്റവും പുതിയ മോഡലായ ഗ്യാലക്സി നോട്ട് 8 പുറത്തിറക്കിയത്. സെപ്റ്റംബര്‍ 12 നായിരുന്നു ആപ്പിള്‍ ഐ ഫോണ്‍ x പുറത്തിറക്കിയത്. സാംസങിന്റെ … Read more

മനുഷ്യന്‍ ചൊവ്വയില്‍ കോളനി നിര്‍മിക്കുമോ ? പിതിയ പരീക്ഷണങ്ങളുമായി ബഹിരാകാശ ഏജന്‍സികള്‍

  മനുഷ്യനെ ചൊവ്വയില്‍ എത്തിക്കുകയെന്നതായിരിക്കുന്നു ബഹിരാകാശ പര്യവേക്ഷണത്തിലെ പുതിയ വെല്ലുവിളി. ഇതിനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും, യുഎസ് എയറോ സ്പേസ് മാനുഫാക്ചററും ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് കമ്പനിയുമായ സ്പേസ് എക്സും, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുമൊക്കെ. പരീക്ഷണാടിസ്ഥാനത്തില്‍ ചരക്കുകള്‍ മാത്രം വച്ചുള്ള ബിഎഫ്ആര്‍ (ബിഗ് ഫാല്‍ക്കന്‍ റോക്കറ്റ്) 2022-നകം ചൊവ്വയിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുമെന്നു കരുതുന്നതായി സ്പേസ് എക്സ് സിഇഒ എലോണ്‍ മസ്‌ക് പറയുകയുണ്ടായി. ബിഎഫ്ആര്‍ ഇപ്പോഴും ഡിസൈന്‍ ഘട്ടത്തിലാണ്. 2013 നവംബര്‍ അഞ്ചിനാണ് … Read more

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: റെയില്‍വേ സമരം ഇന്ന് രണ്ടാം ഘട്ടത്തിലേക്ക്

  നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്റെ റെയില്‍വേ പണിമുടക്ക് ഇന്ന് വീണ്ടും പുനരാരംഭിക്കും. ഓരോ ആഴ്ച ഇടവിട്ട് നടത്തുന്ന സമരം ഡിസംബര്‍ വരെ തുടര്‍ച്ചയായി നടക്കുമെന്ന് NBRU വ്യക്തമാക്കി. റെയില്‍വേയും റെയില്‍ യൂണിയനുകളും തമ്മില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാത്തതിനാല്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് യൂണിയന്‍ ഭീക്ഷണി മുഴക്കി. സംഭവത്തില്‍ ഇടപെട്ട ലേബര്‍ കമ്മീഷന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചെങ്കിലും ജീവനക്കാര്‍ ആവശ്യപ്പെടുന്ന ശമ്പള നിരക്ക് നല്‍കാന്‍ തയ്യാറല്ലെന്ന് റെയില്‍വേ അറിയിക്കുകയായിരുന്നു. ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് നിക്ഷ്പക്ഷമായ … Read more

ട്രംപിന് നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചു; യുവതിയുടെ ജോലി പോയി

  അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് അശ്ലീല അംഗ്യം കാണിച്ച യുവതിയ്ക്ക് ജോലി പോയി. ജൂലി ബ്രിസ്‌ക്മാന്‍ (50) എന്ന സ്ത്രീയ്യെയാണ് അകിമി എല്‍എല്‍സി എന്ന കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. കമ്പനിയുടെ പെരുമാറ്റചട്ടം ലംഘിച്ചു എന്നാരോപിച്ചായിരുന്നു നടപടി. ഒക്ടോബര്‍ 28 ന് വൈകീട്ട് വിര്‍ജീനിയയിലെ ട്രംപിന്റെ ഗോള്‍ഫ് കോര്‍ട്ടിന് സമീപം വെച്ചായിരുന്നു സംഭവം. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ജൂലി അതുവഴി കടന്നുവന്ന ട്രംപിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് അവര്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫര്‍ … Read more

ജപ്പാനില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോട്ടിന് റെസിഡന്‍സി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അത്ഭുതകരമാം വിധമാണു മുന്നേറ്റം നടത്തുന്നത്. ഓരോ ദിവസവും എഐ ഗവേഷണരംഗത്തുനിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഇത്തരത്തിലൊരു വാര്‍ത്തയാണു ജപ്പാനില്‍നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ജപ്പാനിലെ ടോക്യോ നഗരത്തില്‍ ശനിയാഴ്ച ആദ്യമായി ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഥാപാത്രത്തെ (AI bot) നഗരത്തിലെ താമസക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏഴ് വയസുള്ള ഒരു കുട്ടിയുടേതിനു സമാനതയുള്ള രൂപമാണ് ഈ വെര്‍ച്വല്‍ കഥാപാത്രത്തിനുള്ളത്. Shibuya Mirai എന്നു പേരുള്ള എഐ ബോട്ടിന്, ജപ്പാനില്‍ പരക്കെ ഉപയോഗിക്കപ്പെടുന്ന LINE … Read more