തളര്‍ന്നു വീഴുമായിരുന്ന ഓട്ടക്കാരിയെ കൈപിടിച്ച് ഫിനിഷിങ് ലൈനിലെത്തിച്ച് മറ്റൊരു ഓട്ടക്കാരി; വീഡിയോ വൈറലാകുന്നു

  ഡാലസ് മാരത്തോണ്‍ വേദിയാണ് രംഗം. ഫിനിഷിങ് ലൈന്‍ ലക്ഷ്യമാക്കി കുതിക്കുന്ന ഒരു ഓട്ടക്കാരി. ചാന്‍ഡ്ലര്‍ എന്നാണ് അവരുടെ പേര്. എന്നാല്‍ ഫിനിഷിങ് ലൈന്‍ അടുത്തതോടെ അവര്‍ ക്ഷീണിതയാവുകയും കുഴഞ്ഞ് വീഴാന്‍ പോവുകയും ചെയ്യുന്നു. എന്നാല്‍ വീഴാന്‍ തുടങ്ങിയ ചാന്‍ഡ്ലര്‍ക്ക് കൈത്താങ്ങായി ഒരു പെണ്‍കുട്ടിയെത്തി. അടുത്ത ട്രാക്കില്‍ മറ്റൊരു മത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവള്‍. അരിയാന ലുട്ടര്‍മാന്‍ എന്നായിരുന്നു അവളുടെ പേര്. കുഴഞ്ഞ് വീഴാന്‍ തുടങ്ങിയ മുപ്പത്തിരണ്ട് വയസ്സുകാരിയായ ചാന്‍ഡ്ലറെ ഫിനിഷിങ് ലൈന്‍ വരെ അരിയാന കൈപിടിച്ച് എത്തിച്ചു. … Read more

കേള്‍വിക്കാരെ ഈറനണിയിച്ച് മകന്റെ അന്ത്യയാത്രയില്‍ അമ്മയുടെ വിടവാങ്ങല്‍ പ്രസംഗം

  സ്വന്തം മകന്റെ വിയോഗം ദൈവീക പദ്ധതിയായി കണ്ട് സന്തോഷത്തോടെ അവനെ മടക്കിയയക്കാന്‍ ആവശ്യപ്പെടുന്ന ഒരമ്മയെയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച വിനു കുര്യന്‍ എന്ന യുവാവിന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ കൂടി നിന്നവര്‍ കണ്ടത്. സ്‌കൂള്‍ അധ്യാപികയായ മറിയാമ്മ ജേക്കബാണ് 25 വയസുള്ള തന്റെ മകന്റ മൃതദേഹത്തിന് മുന്നില്‍ ദൈവവിശ്വാസത്തില്‍ കരുത്താര്‍ജ്ജിച്ച് പ്രസംഗിച്ചത്. സ്വന്തം മകന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ മകനെ ഓര്‍മിച്ചുകൊണ്ട് അമ്മ നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് മാതൃത്വത്തിന്റെ മഹത്വത്തെ വാനോളം വാഴ്ത്തിയാണ്. ‘ഈ … Read more

യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങല്‍ കരാറില്‍ അന്തിമതീരുമാനം നടപ്പാക്കാനുള്ള അധികാരം കൈക്കലാക്കി പാര്‍ലമെന്റ്

    ബ്രെക്‌സിറ്റ് നടപടിക്രമങ്ങളുടെ ഭാഗമായി പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേക്ക് തിരിച്ചടി. ഭരണപക്ഷത്തെ 11 എം.പിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ എല്ലാ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്ക് വിധേയമായിരിക്കണമെന്ന ഭേദഗതി പാര്‍ലമെന്റില്‍ പാസായി. ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെ യൂറോപ്യന്‍ യൂണിയനുമായി രണ്ടുവര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ബ്രെക്സിറ്റ് ഉടമ്പടിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഭാഗികമായി തള്ളിയത്. കരാര്‍ നടപ്പാക്കാനുള്ള അധികാരം മന്ത്രിമാരില്‍ നിക്ഷിപ്തമാകണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും അന്തിമ കരാര്‍ നടപ്പാക്കാനുള്ള അധികാരം പാര്‍ലമെന്റ് … Read more

ചരിത്രപരമായ തീരുമാനവുമായി ബെര്‍മുഡ: സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുത റദ്ദാക്കുന്നു

  വിവാഹത്തിന്റെ പവിത്രതയെ മനസ്സിലാക്കിയുള്ള ചരിത്രപരമായ തീരുമാനവുമായി വടക്കേ അറ്റ്‌ലാന്റിക് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് പരമാധികാരത്തില്‍ പെടുന്ന ദ്വീപായ ബെര്‍മുഡ. സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുത റദ്ദാക്കുവാനാണ് പാര്‍ലമെന്റ് പ്രതിനിധികള്‍ തീരുമാനിച്ചത്. നേരത്തെ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കിയിരിന്നെങ്കിലും ആറു മാസങ്ങള്‍ക്ക് ശേഷം തീരുമാനം റദ്ദാക്കുവാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരിന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തു സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി നല്‍കിയതിന് ശേഷം തീരുമാനം റദ്ദാക്കാന്‍ തീരുമാനിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വവര്‍ഗ്ഗ വിവാഹം നിരോധിക്കുന്ന ‘ഡൊമസ്റ്റിക്ക് പാര്‍ട്ണര്‍ഷിപ്പ്’ ബില്‍ ബെര്‍മുഡയിലെ ഹൗസ് … Read more

യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ ഓഫറുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും വലിയ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റായ യൂറേഷ്യയില്‍ വന്‍ ഓഫറുകള്‍. ഡിസമബര്‍ 14, 15, 16,17 തീയതികളിലാണ് പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകുന്നത്. 2010 മുതല്‍ അയര്‍ലണ്ട് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് ഏറെ പുതുമുകളും വൈവിധ്യമാര്‍ന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും കലവറകളാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു കുടക്കീഴില്‍ Eurasia Supermarket, Eurasia Groceries, Eurasia Sweets, Eurasia Dosa Corner, Eurasia Hot Deli, Eurasia … Read more

രാമസേതു മനുഷ്യനിര്‍മിതമെന്ന് അമേരിക്കന്‍ സയന്‍സ് ചാനല്‍

  ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതു മനുഷ്യ നിര്‍മിതമാണെന്ന വാദവുമായി അമേരിക്കന്‍ ചാനല്‍. സയന്‍സ് ചാനലിലാണ് ഇതുസംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാനല്‍ റിലീസ് ചെയ്ത പ്രമോഷണല്‍ വീഡിയോയില്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതിയാണെന്നും വിശദീകരിക്കുന്നുണ്ട്. ഹിന്ദു വിശ്വാസപ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്. രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതമാകാമെന്നും വീഡിയോയില്‍ പറയുന്നു. 5000 വര്‍ഷങ്ങള്‍ക്ക് … Read more

12 ആഴ്ച വരെ ഭ്രൂണഹത്യ നടത്താം: മന്ത്രിസഭാ കമ്മറ്റിയുടെ തീരുമാനം വിവാദത്തിലേക്ക്

  ഡബ്ലിന്‍: അബോര്‍ഷന്‍ അനുകൂലിച്ച് തീരുമാനമെടുത്ത മന്ത്രിസഭയുടെ നീക്കത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഏറുന്നു. സ്ത്രീയുടെ ശാരീരിക മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ 12 ആഴ്ച വരെ ഭ്രൂണഹത്യ നടത്താന്‍ മന്ത്രിസഭയുടെ അബോര്‍ഷന്‍കാര്യ കമ്മിറ്റി നിര്‍ണ്ണായക തീരുമാനത്തിലെത്തി. ഇക്കാര്യത്തില്‍ ഭരണഘടനാപരമായ നിയമ നിര്‍മ്മാണം ആവശ്യമായതിനാല്‍ വിഷയം പാര്‍ലമെന്റിന്റെ ഇരു സഭകളിലും വോട്ടിന് ഇടും. അബോര്‍ഷന്‍ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് എട്ടാം ഭരണഘടനാ ഭേദഗതി എടുത്തു കളയേണ്ടി വരും. ഗര്‍ഭസ്ഥ ശിശുവിനും അമ്മയ്ക്കും തുല്യ നീതി ഉറപ്പാക്കുന്ന … Read more

കേരളം കാത്തിരുന്ന വിധി; ജിഷ വധക്കേസില്‍ അമിറുള്‍ ഇസ്ലാമിന് വധശിക്ഷ

കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വധശിക്ഷ. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ജിഷ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നാണ് കോടതി വിലയിരുത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 302 പ്രകാരം കൊലപാതകത്തിന് കോടതി പ്രതിക്ക് വധശിക്ഷയും 5 ലക്ഷം രൂപ പിഴയും വിധിച്ചു. … Read more

ബ്രിട്ടീഷ് വനിതയെ മസാജിംഗ് അറിയാമെന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  മസാജ് ചെയ്യുന്നെന്ന പേരില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. വിദേശികളുടെ പ്രിയപ്പെട്ട സ്ഥലമായ ആലപ്പുഴയിലാണ് ബ്രിട്ടീഷ് യുവതിക്കു നേരെ ഹൗസ് ബോട്ടില്‍ വെച്ച് പീഡനശ്രമമുണ്ടായത്. 47 കാരിയായ ബ്രിട്ടീഷ് വനിതയെ മസാജിംഗ് അറിയാമെന്ന വ്യാജേനെ ഹൗസ് ബോട്ട് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ വിദേശ വനിതയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഹൗസ് ബോട്ട് ജീവനക്കാരനെ പിടികൂടി. ഹൗസ് ബോട്ട് ജീവനക്കാരനായ ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ആഞ്ചലോസിനെയാണ് (38) പോലീസ് … Read more

നിലവിലെ ബാറ്ററിയേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാവുന്ന പുതിയ ബാറ്ററിയുമായി ശാസ്ത്രജ്ഞര്‍

  മൊബൈല്‍ ഫോണുകളില്‍ നിലവിലെ ബാറ്ററി; ചാര്‍ജ്ജ് ചെയ്യുന്നതിനേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചുകൊണ്ട് ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ഗ്രാഫെന്‍ മെറ്റീരിലുപയോഗിച്ചാണ് പുതിയ ബാറ്ററി വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററി നിര്‍മ്മിച്ചിരിക്കുന്നത് ലിതിയം ലോഹം കൊണ്ടാണ്. ദക്ഷിണ കൊറിയയിലെ സാംസങ് ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ടെക്കനോളജിയാണ് പുതിയ ബാറ്ററി വികസിപ്പിച്ചിരിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പുതിയ ബാറ്ററി ഉപയോഗപ്പെടുത്തി വരും തലമുറ മൊബൈല്‍ ഫോണുകളും ഇലക്ട്രിക് വാഹനങ്ങളും നിര്‍മ്മിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. പുതിയ ബാറ്ററിയില്‍ പൂര്‍ണ്ണമായും … Read more