2018 ല്‍ പറന്നുയര്‍ന്ന വിമാനം ഇറങ്ങിയത് 2017 ലേക്ക്.

  ന്യൂസിലന്റില്‍ നിന്നും ഹോണോലുലുവിലേക്ക് പറന്ന ഹവായ് എയര്‍ലൈന്‍ ഫ്ളൈറ്റ് 446 വിമാനം ന്യൂസിലന്റിലെ ഓക് ലാന്റ് വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക സമയം ഡിസംബര്‍ 31 ന് 11. 55 നാണ് പുറപ്പെടേണ്ടിയിരുന്നത്. പക്ഷേ വിമാനം 10 മിനിറ്റ് വൈകിയതോടെ ഉയര്‍ന്നത് 2018 ജനുവരി 1 ന് പുലര്‍ച്ചെ 12. 05 നായിരുന്നു. പക്ഷേ നാലായിരം മൈലുകള്‍ സഞ്ചരിച്ച് വിമാനം അമേരിക്കന്‍ സ്റ്റേറ്റായ ഹവായ് ഹോണോലുലുവില്‍ ഇറങ്ങിയത് 2017 ഡിസംബര്‍ 31 ന് പുലര്‍ച്ചെ 10. 16 … Read more

മഹാരാഷ്ട്രയില്‍ മറാത്ത-ദലിത് വിഭാഗങ്ങള്‍ തമ്മില്‍ കലാപം; ഒരാള്‍ മരണപ്പെട്ടു

  കഴിഞ്ഞ ദിവസം ഉടലെടുത്ത സമുദായിക സംഘര്‍ഷം മുംബൈയില്‍ കലാപത്തിലേക്ക് നീങ്ങുന്നു. ദലിത് വിഭാഗങ്ങളും മറാത്താ വിഭാഗവും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് കൊല്ലപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നാളെ മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പൂനെയ്ക്ക് സമീപം ഭീമ കൊറിഗാവോണിലാണ് കഴിഞ്ഞ ദിവസം ദലിത്-മറാത്താ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇത് ഇന്ന് മുംബൈയിലെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. … Read more

പക്ഷിഭാഷ സംസാരിക്കുന്ന തുര്‍ക്കിയിലെ ഗ്രാമം യുനെസ്‌കോ പട്ടികയില്‍

  പക്ഷി ഭാഷ സംസാരിച്ച് തുര്‍ക്കിയിലെ കനാക്സി ജില്ലയിലെ കുസ്‌കോയ് ഗ്രാമം യുനസ്‌കോയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. അസാധാരണമായ പക്ഷി ശബ്ദത്തിലൂടെ ആശയവിനിമയം നടത്താന്‍ വടക്കന്‍ തുര്‍ക്കിയിലെ ഈ ഗ്രാമവാസികള്‍ക്ക് അറിയാം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമവാസികളുടെ ഈ പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കുന്നതിനായാണ് യുനസ്‌കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. കുന്നും മലയും നിറഞ്ഞ കനാക്സി പ്രവിശ്യയില്‍ 10,000 ആളുകളാണ് വസിക്കുന്നത്. മലനിരകളില്‍ പരസ്പരം കാണാന്‍ പറ്റാത്ത ദൂരെ നില്‍ക്കുന്ന ആളുകളുമായി പോലും ഈ പക്ഷിഭാഷയിലൂടെ … Read more

മിനിമം ബാലന്‍സ്? സൂക്ഷിക്കാത്തവരില്‍ നിന്നും പിഴയിനത്തില്‍ എസ്.ബി.ഐ സമ്പാദിച്ചത് 1,771 കോടി

  ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ സേവന ദാതാക്കളില്‍ നിന്നും പിഴ ഇനത്തില്‍ ഈടാക്കിയത് 1,771 കോടി രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്നും മറ്റിനങ്ങളിലുമായി ഈടാക്കിയ പിഴയാണ് കോടികള്‍ വരുന്നത്. ബാങ്കിന്റെ ജുലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നെറ്റ് പ്രൊഫിറ്റിനേക്കാള്‍ (1,581 കോടി) അധികമാണ് പിഴയായി ലഭിച്ച തുക. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നെറ്റ് പ്രൊഫിറ്റിന്റെ (3,586 … Read more

എല്ലാ ദിവസവും ജവാന്‍മാര്‍ മരിക്കും, സൈനികര്‍ മരിക്കാത്ത രാജ്യമുണ്ടോ; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

  രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിരിക്കുകയാണ് ബിജെപി എംപിയായ നേപ്പാള്‍ സിംഗ്. എല്ലാ ദിവസവും ജവാന്‍മാര്‍ മരിക്കും. സൈനികര്‍ മരിക്കാത്ത ഏതെങ്കിലും രാജ്യം ഉണ്ടോ എന്നാണ് നേപ്പാള്‍ സിംഗ് ചോദിച്ചത്. കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഉണ്ടായ അക്രമത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവെയാണ് നേപ്പാള്‍ സിംഗ് വിവാദ പരാമര്‍ശനം നടത്തിയത്. സൈനികര്‍ മരിക്കുന്നത് സര്‍വസാധാരമാണെന്നും അതുകൊണ്ട് അതിന് അത്ര പ്രാധാന്യം നല്‍കേണ്ട എന്ന രീതിയിലായിരുന്നു നേപ്പാള്‍ സിംഗിന്റെ പ്രതികരണം. … Read more

2700 വര്‍ഷം പഴക്കമുള്ള ജെറൂസലേം ഗവര്‍ണറുടേതെന്ന് കരുതപ്പെടുന്ന സീല്‍ കണ്ടെത്തി

  ബൈബിള്‍ സംഭവങ്ങളുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജെറൂസലേം ഗവര്‍ണറുടേതെന്നു കരുതപ്പെടുന്ന കളിമണ്ണു കൊണ്ടുണ്ടാക്കിയതും, ചിത്രങ്ങളും പുരാതന ഹീബ്രു ആലേഖനം ചെയ്തിട്ടുള്ളതുമായ സീല്‍ ഇസ്രയേല്‍ പുരവസ്തു ഗവേഷകര്‍ കണ്ടെത്തി. ജെറൂസലേമില്‍ പഴ നഗരത്തിലെ വെസ്റ്റേണ്‍ വാളിനടുത്തുള്ള ഒരു കെട്ടിടത്തില്‍ നിന്നാണ് വൃത്താകൃതിയുള്ളതും, ബി.സി ഏഴാം നൂറ്റാണ്ട് കാലഘട്ടത്തിലുള്ളതെന്ന് കരുതപ്പെടുന്നതുമായ സീല്‍ ലഭിച്ചത്. ആദ്യ യഹൂദ ദേവാലയം നിര്‍മിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണെന്ന് ഇസ്രയേല്‍ പുരവസ്തു അതോറിറ്റി പറഞ്ഞു. അങ്കി ധരിച്ച രണ്ട് പുരുഷന്മാര്‍ നേര്‍ക്കു നേര്‍ നില്‍ക്കുന്ന ചിത്രമാണ് സീലില്‍ … Read more

മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍

നിര്‍ണായകമായ മുത്തലാഖ് നിരോധന ബില്‍ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ ലോകസഭ പാസാക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ബില്ലാണിത്. എന്നാല്‍ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനൊരുങ്ങുമ്പോള്‍ എല്ലാ കണ്ണുകളും കോണ്‍ഗ്രസിലേക്കാണ്. എന്‍ഡിഎയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ലോക്സഭയില്‍ ശബ്ദവോട്ടോടെ ബില്‍ പാസാക്കാന്‍ … Read more

2018 അയര്‍ലണ്ടിലെ കത്തോലിക്ക ചര്‍ച്ചുകള്‍ക്ക് തിരക്കുപിടിച്ച വര്‍ഷമാകും

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിലെ കത്തോലിക്കാ സഭാ നേതൃത്വത്തിന് തിരക്കുപിടിച്ച ദിനങ്ങളാണ് വരാനിരിക്കുന്നത്. ആഗോള കുടുംബസംഗമത്തിനു പങ്കെടുക്കാനെത്തുന്ന മാര്‍പ്പാപ്പയുടെ വരവുമായി ബന്ധപ്പെട്ട് സജീവ തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ഡബ്ലിനില്‍ ആയിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പോപ്പിന്റെ വരവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം തന്നെ കത്തോലിക്കാ സഭ സാമ്പത്തിക ചിലവുകള്‍ക്കുള്ള ധനശേഖരണവും നടത്തേണ്ടതുണ്ട്. മാര്‍പ്പാപ്പയുടെ വരവിന് രാജ്യം തയ്യാറെടുത്ത് വരികയാണെന്ന് മന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കിയിരുന്നു. സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പുരോഹിതന്മാരുടെ കുറവ് അനുഭവപ്പെടുന്ന അയര്‍ലണ്ടില്‍ പോപ്പിന്റെ … Read more

ജീവന്‍ നോക്കാതെ തോളിലേറ്റി രക്ഷിച്ചത് മൂന്ന് പേരെ: തീപിടിത്തത്തിനിടെ താരമായി പൊലീസുകാരന്‍

  മുംബൈയില്‍ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ച ദുരന്തത്തില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഒരു പോലീസുകാരനെ പുകഴ്ത്തുകയാണ് സമൂഹമാധ്യമങ്ങള്‍. അഗ്നിബാധയില്‍ പെട്ട് അവശനായ ആളെ തോളിലേറ്റി പുറത്തേക്ക് വരുന്ന ഒരു പോലീസുകാരന്റെ ഫോട്ടോയാണ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആദ്യം വ്യാജ ചിത്രമാണെന്നാണ് പലരും സംശയം പ്രകടിപ്പിച്ചെങ്കില്‍ തുടര്‍ന്ന് നടന്ന അന്വേഷണം രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘത്തിലുണ്ടായിരുന്ന പോലീസുകാരന്റേതാണെന്ന് വ്യക്തമായി. അതോടെ ഉത്തരവാദ ബോധത്തിന്റെ പ്രതീകമായി ആ ചിത്രം മാറി. സുദര്‍ശന്‍ ഷിന്‍ഡെ … Read more

പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി

  പാകിസ്താന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് 25.5 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. അഫ്ഗാനിസ്താനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചാണ് നടപടി. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് 3300 കോടി ഡോളറിന്റെ സഹായം പാകിസ്താന് നല്‍കിയത്. തങ്ങളുടെ നേതാക്കള്‍ക്ക് പറ്റിയ വിഡ്ഢിത്തരമായിരുന്നു അത്. നുണകളും വഞ്ചനയും മാത്രമാണ് ഇതില്‍ തിരിച്ച് ലഭിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ട്വിറ്റിറലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന് നല്‍കാനുദ്ദേശിക്കുന്ന 25.5 കോടി ഡോളറിന്റെ … Read more