തണുത്തുറഞ്ഞ് അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളും കാനഡയും; ‘ബോംബ് സൈക്ലോണി’ല്‍ മരണം 20

  കിഴക്കന്‍ അമേരിക്കയിലും കാനഡയിലും അനുഭവപ്പെടുന്ന കടുത്ത ശൈത്യം പ്രകൃതിയെ ഒന്നാകെ ഐസുകട്ടയാക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ അടക്കം മഞ്ഞുറഞ്ഞ് മരവിച്ചുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷോഷ്മാവാണ് ഇത്തവണ ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ശീതക്കാറ്റിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ ശൈത്യം അതിരൂക്ഷമായത്. കാനഡയില്‍ പലയിടത്തും -50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തുകൊണ്ടിരിക്കുകയാണ് അന്തരീക്ഷോഷ്മാവ്. അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും -42 ഡിഗ്രി സെല്‍ഷ്യസ് ആണ് ഊഷ്മാവ്. ഇവിടങ്ങളില്‍ അമിത തണുപ്പു മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ കരുതിയിരിക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് … Read more

സാന്‍ഡ് വിച്ചുമായി ബഹിരാകാശത്തെത്തി വാര്‍ത്തയില്‍ നിറഞ്ഞ ജോണ്‍ യങ് അന്തരിച്ചു

  ബഹിരാകാശ ശാസ്ത്രജ്ഞനും യാത്രികനുമായ ജോണ്‍ യംഗ് (87) അന്തരിച്ചു. ചന്ദ്രനില്‍ ഇറങ്ങിയ ഒമ്പതാമത്തെ മനുഷ്യനാണ് ജോണ്‍ യംഗ്. നാസയുടെ ആദ്യ സ്‌പേസ് ഷട്ടില്‍ ഫ്‌ലൈറ്റിന്റെ കമാണ്ടര്‍ പൈലറ്റും. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജോണ്‍ യംഗ് ഹൂസ്റ്റണിലെ വീട്ടിലാണ് അന്തരിച്ചത്. 1972ല്‍ അപ്പോളോ 16ന്റെ കമാന്‍ഡറായാണ് ജോണ്‍ യംഗ് ചന്ദ്രനിലറങ്ങിയതും നടന്നതും. ആറ് തവണ ബഹിരാകാശ യാത്ര നടത്തി. ജെമിനി, അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. 1962ല്‍ നീല്‍ ആംസ്ട്രോംഗിനും പീറ്റ് കോണ്‍റാഡിനും ഒപ്പം നാസയുടെ സെക്കണ്ട് … Read more

ബാലചന്ദ്രമേനോന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്

  ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ബാലചന്ദ്രമേനോന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്. തനിക്ക് റെക്കോഡ് ലഭിച്ച വിവരം ബാലചന്ദ്രമേനോന്‍ തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചത്. ”ഇത് അപൂര്‍വ്വമായ ഒരു അനുഭവം. വെട്ടിക്കാട് ശിവശങ്കരപിള്ളയുടെയും കണ്ടനാട് ലളിത ദേവിയുടെയും മകനായി എല്ലാവരെയും പോലെ ഭൂജാതനായ എന്നില്‍ എല്ലാവരെയും പോലെ മത്സരബുദ്ധിയുണ്ടായതെങ്ങനെ എന്ന് ഇപ്പോഴും അറിയില്ല” എന്ന് തുടങ്ങുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയതിന്റെ സന്തോഷം … Read more

അബോര്‍ഷന്‍ വിഷയത്തില്‍ തുറന്നടിച്ച് അയര്‍ലന്‍ഡ് ആര്‍ച്ച്ബിഷപ് എമോണ്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍: രാജ്യത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന അബോര്‍ഷന്‍ റഫറണ്ടത്തിനെതിരെ മൗനം വെടിഞ്ഞ് ഓള്‍ അയര്‍ലന്‍ഡ് ആര്‍ച്ച് ബിഷപ്പ്. 12 ആഴ്ച വരെ നിയന്ത്രണങ്ങളില്ലാതെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന ബില്ലിന് കഴിഞ്ഞ മാസം മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. സഭാ വിശ്വാസികളോട് ഈ നിയമത്തിന്റെ ദോഷഫലങ്ങള്‍ എടുത്തു പറയുകയാണ് ആര്‍ച്ച് ബിഷപ് എമോണ്‍ മാര്‍ട്ടിന്‍. ഗര്‍ഭത്തില്‍ കിടക്കുന്ന മനുഷ്യ ജീവനും തുല്യ പ്രാധാന്യം നല്‍കണമെന്നാണ് ബിഷപ്പിന്റെ അഭിപ്രായം. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുമാറ്റപ്പെടുമ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ മനുഷ്യ ജീവനുകള്‍ കുരുതികൊടുക്കപ്പെടുകയാണെന്നും … Read more

ഗ്രേറ്റര്‍ കൊച്ചിന്‍ ക്ലബ്ബ് കുടുംബസംഗമം ജനുവരി 27 ന് ബ്ലാഞ്ചാര്‍ട്‌സ്ടൗണില്‍

ഡബ്ലിന്‍; ഗ്രേറ്റര്‍ കൊച്ചിനില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയിരിക്കുന്നവരുടെ മൂന്നാമത് കുടുംബസംഗമം ജനുവരി 27 ശനിയാഴ്ച ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ക്രൗണ്‍ പ്ലാസയില്‍ നടത്തപ്പെടും. വൈകിട്ട് 5:30 മുതല്‍ ആരംഭിക്കുന്ന കുടുംബസംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ലൈവ് മ്യൂസിക്കും ഡിന്നറും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് Jibu 0863756054 Joseph 0863111703  

എനര്‍ജി ഡ്രിങ്കുകളില്‍ മാരക വിഷവസ്തുക്കളുടെ സാന്നിധ്യം: ജോലിത്തിരക്ക് മൂലം ആഴ്ചകള്‍ എനര്‍ജിഡ്രിങ്ക് ഉപയോഗിച്ച ആള്‍ ഗുരുതരാവസ്ഥയില്‍

ഡബ്ലിന്‍: ജോലിത്തിരക്ക് മൂലം 3 ആഴ്ച തുടര്‍ച്ചയായി എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ച ആള്‍ക്ക് ഗുരുതരമായ രോഗം സ്ഥിരീകരിച്ചു. ഭക്ഷണം കഴിക്കാന്‍ സമയമില്ലാത്തതിനാല്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 50 വയസ്സുകാരനായ ഐറിഷുകാരനാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ഇയാള്‍ ദിനംപ്രതി 4 മുതല്‍ 5 കുപ്പി വേറെ എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ചതായി കണ്ടെത്തി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ശാരീരിക അവശതകള്‍ പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിവയറ്റില്‍ ശക്തമായ വേദന, ഛര്‍ദ്ദി, തലചുറ്റല്‍ തുടങ്ങിയ അസ്വസ്ഥതകളില്‍ ആരംഭിച്ച് പിന്നീട് ഇദ്ദേഹം അബോധാവസ്ഥയില്‍ … Read more

ജിഷ്ണുവിന്റെ ഓര്‍മ്മയ്ക്ക് ഒരാണ്ട്: അനുസ്മരണ പരിപാടികളുമായി നാട്

  പാമ്പാടി നെഹ്രു കോളജില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി മരിച്ചിട്ട് ഒരാണ്ട്. 2017 ജനുവരി ആറിനാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ ജിഷ്ണുവിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിഷ്ണുവിന്റെത് അത്മഹത്യയെന്നാണ് മാനേജ്‌മെന്റ് വാദം. എന്നാല്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലും പി. ആര്‍. ഒയും അടങ്ങുന്ന സംഘം മര്‍ദിച്ചതായി സഹപാഠികള്‍ വെളിപ്പെടുത്തി. കോപ്പിയടിച്ചെന്ന് ആരോപിച്ച ശിക്ഷിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. അതേസമയം, കോളേജിലെ ദുരൂഹമായ ഇടിമുറിയില്‍ കണ്ട രക്തക്കറകളും ജിഷ്ണുവിന്റെ … Read more

സൗദിയില്‍ പിഞ്ചു കുഞ്ഞിന്റെ തലയും മുഖവും ഞെരിച്ച് വീഡിയോ പകര്‍ത്തിയ നഴ്സുമാരെ പുറത്താക്കി

  പിഞ്ചു കുഞ്ഞിന്റെ തലയും മുഖവും പിടിച്ച് ഞെരിച്ച് വീഡിയോ പകര്‍ത്തി നഴ്സുമാര്‍. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലാണ് സംഭവം. മൂത്രനാളിയിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സക്ക് പ്രവേശിപ്പിച്ച നവജാത ശിശുവിനെയാണ് നഴ്സുമാര്‍ ഉപദ്രവിച്ചത്. കുഞ്ഞിന്റെ കഴുത്തിലും തലയിലും പിടിച്ച് മുഖം അമര്‍ത്തുന്ന വീഡിയോ ഇവര്‍ പകര്‍ത്തുകയും ചെയ്തു. കുഞ്ഞിനെ ഉപദ്രവിച്ചുകൊണ്ട് ഇവര്‍ ചിരിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് രോഷപ്രകടനവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആശുപത്രി ഏതാണെന്ന് തിരിച്ചറിയുകയും … Read more

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

  കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ് ജയിറ്റ്‌ലി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. സാമ്പത്തിക സര്‍വേയും അന്നു തന്നെ പാര്‍ലമെന്റില്‍ വെക്കും. രണ്ടു ഘടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 29ന് ആരംഭിച്ച് ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് അഞ്ചിന് ആരംഭിച്ച് ഏപ്രില്‍ ആറിന് അവസാനിക്കും. സാമ്പത്തിക വളര്‍ച്ചയും … Read more

വിമാനത്തില്‍ പീഡനശ്രമം: അമേരിക്കയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

  വിമാനത്തില്‍ ഒപ്പമിരുന്ന സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അമേരിക്കയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റിലായി. ലാസ് വേഗസില്‍ നിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാനത്തിലാണ് സംഭവം. സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്ത പ്രഭു രാമമൂര്‍ത്തി അടുത്ത സീറ്റിലെ 22 വയസ്സുളള യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍നിന്നും ഉണര്‍ന്നപ്പോള്‍ തന്റെ വസ്ത്രത്തിന്‍ അഴിഞ്ഞിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഭാര്യയ്ക്കും യുവതിക്കും നടുവിലാണ് പ്രഭു രാമമൂര്‍ത്തി ഇരുന്നത്. പ്രഭു രാമമൂര്‍ത്തി എന്നയാളാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായതെന്ന് … Read more