അന്താരാഷ്ട്ര വളര്‍ച്ച കൈവരിച്ച് നമ്മുടെ വെളിച്ചെണ്ണ; വെള്ളിച്ചെണ്ണയ്ക്ക് സെലിബ്രിറ്റി ഇമേജ്

മലയാളിയെ സംബന്ധിച്ചിടത്തോളം വെളിച്ചെണ്ണ ഇല്ലാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. എത്ര കൊളസ്ട്രോള്‍ പേടി ഉണ്ടെങ്കിലും കറി താളിക്കാനെങ്കിലും നമുക്കിത്തിരി വെളിച്ചെണ്ണ വേണം. ത്വക്കിന്റെയും മുടിയുടേയും സൗന്ദര്യ കാര്യത്തിലാണെങ്കില്‍ വെളിച്ചെണ്ണ ഇല്ലാത്ത വീട്ട് മരുന്നുകളും കുറവാണ്. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നാഷണല്‍ രംഗത്തേയ്ക്കുള്ള വളര്‍ച്ചയാണ് വെളിച്ചെണ്ണ കൈവരിച്ചിരിക്കുന്നത്.. അന്താരാഷ്ട്ര വിപണിയില്‍ വെളിച്ചെണ്ണയുടെ വില്‍പ്പനയില്‍ കുതിപ്പുണ്ടായിരിക്കുകയാണ്. വായ്നാറ്റം മുതല്‍ ദഹനസംബന്ധിയായ അസുഖങ്ങള്‍ വരെ പരിഹരിക്കാന്‍ ഈ ദ്രാവകത്തിനാകുമെന്ന സെലിബ്രിറ്റികളുടെ സാക്ഷ്യമാണ് കാരണം. ഹോളിവുഡ് താരം ആഞ്ജലീന ജോളി പ്രാതലിനൊപ്പം ഒരു സ്പൂണ്‍ … Read more

വര്‍ഷങ്ങള്‍ക്ക് ശേഷം സഹാറ മരുഭൂമിയില്‍ വീണ്ടും മഞ്ഞു പെയ്തു

  ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയില്‍ നിന്ന് അസാധാരണമായ ഒരു വാര്‍ത്തയാണ് വരുന്നത്. ജീവിക്കാന്‍ ഒട്ടുമേ സുഖകരമല്ലാത്ത ഇടമായി കരുതിപ്പോരുന്ന അവിടെ കഴിഞ്ഞ ഞായറാഴ്ച മഞ്ഞു പെയ്തു. സഹാറ മരുഭൂമിയുടെ ഭാഗമായ ഐന്‍ സെഫ്ര എന്ന അള്‍ജീരിയന്‍ പട്ടണത്തിലാണ് ഏതാനും ഇഞ്ച് കനത്തില്‍ മഞ്ഞ് ലഭിച്ചത്. ഒന്നര മണിക്കൂറോളം നേരമെടുത്തു ഇത് ഉരുകിത്തീരാന്‍. സമുദ്ര നിരപ്പില്‍ നിന്നേതാണ്ട് 3280 അടി മുകളിലുള്ള ഈ പ്രദേശം യാഥാര്‍ത്ഥത്തില്‍ മഞ്ഞ് പെയ്യുന്നിടമല്ല. ജര്‍മന്‍ വെതര്‍ സര്‍വ്വീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് … Read more

ഒരേ ജോലി ചെയ്തിട്ടും തുല്യ ശമ്പളം നല്‍കിയില്ലെന്ന് ആരോപണം; ബിബിസിയുടെ എഡിറ്റര്‍ രാജിവച്ചു

  ഒരേ പദവിയിലിരുന്ന് ജോലി ചെയ്തിട്ടും പുരുഷന്‍മാരായ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിബിസി ചൈന എഡിറ്റര്‍ രാജിവച്ചു. കാരി ഗ്രേസി ആണ് തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സ്ഥാനമൊഴിഞ്ഞത്. ഗ്രേസി തന്നെ എഴുതിയ തുറന്ന കത്തിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഉയര്‍ന്ന പദവിയിലിരിക്കുന്ന പുരുഷ ജീവനക്കാര്‍ക്ക് അതേ സ്ഥാനം വഹിക്കുന്ന സ്ത്രീകളേക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ ശമ്പളമാണ് ബിബിസി നല്‍കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഫണ്ട് ചെലവഴിക്കുന്നതിന്റെ കണക്കുകള്‍ ബിബിസി വെളിപ്പെടുത്തിയിരുന്നു. … Read more

ഗാനഗന്ധര്‍വന് ഇന്ന് എഴുപത്തിയെട്ടാം പിറന്നാള്‍

  ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് ഇന്ന് 78-ാം പിറന്നാള്‍. മലയാള സംഗീത ലോകത്തെ പകരംവെയ്ക്കാനില്ലാത്ത അതുല്ല്യ പ്രതിഭയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. 1940 ജനുവരി പത്തിന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. 1949 ല്‍ ഒമ്പതാം വയസ്സില്‍ ആദ്യമായി കച്ചേരി അവതരിപ്പിച്ച അദ്ദേഹം, 1961 ല്‍ കെഎസ് ആന്റണിയുടെ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം..!’ എന്നുതുടങ്ങുന്ന ഗുരുദേവ കീര്‍ത്തനം പാടിയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറാന്‍ … Read more

ഓണ്‍ലൈന്‍ കുറ്റകൃത്യം തടയാന്‍ വെബ് പോര്‍ട്ടലുമായി കേന്ദ്രം

  ഇന്റര്‍നെറ്റ് വഴിയുള്ള അപമാനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ പരാതി സമയബന്ധിതമായി പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വെബ് പോര്‍ട്ടല്‍ തുടങ്ങുന്നു. സര്‍ക്കാര്‍ പോര്‍ട്ടലുമായി ബാങ്കുകളെയും ബന്ധിപ്പിക്കും. ക്രെഡിറ്റ് കാര്‍ഡ്. വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ പണം തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് ഈ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. ബാങ്കുകള്‍ക്കു കൂടി പോര്‍ട്ടലിലേക്ക് ബന്ധം ഉണ്ടാകുന്നതോടെ ഇതുമായി ബന്ധപ്പെട്ട ബാങ്കിന് ഈ പരാതി പോര്‍ട്ടല്‍ വഴി നേരിട്ടു സ്വീകരിക്കാം. … Read more

കേരളത്തില്‍ 17 വര്‍ഷത്തിനിടെ റോഡില്‍ പൊലിഞ്ഞത് അരലക്ഷം ജീവനുകള്‍

  കേരളത്തിലെ റോഡുകള്‍ കുരുതിക്കളങ്ങള്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പൊതുപാതകളില്‍ പൊലിഞ്ഞു വീഴുന്നത് പതിനായിരക്കണക്കിന് ജീവനുകള്‍. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ റോഡപകടങ്ങളിലൂടെ പൊലിഞ്ഞത് അരലക്ഷത്തിലധികം ജീവനുകളാണ്. ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടങ്ങളില്‍പെടുന്നത്. അടുത്തകാലത്തായി അപകടങ്ങളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മരണസംഖ്യയില്‍ വലിയ കുറവ് ഉണ്ടാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 തുടങ്ങി 10 ദിവസങ്ങള്‍ക്കുള്ളില്‍ 40 ലേറെ ആളുകള്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 2001 ല്‍ സംസ്ഥാനത്തുണ്ടായ ആകെ വാഹനാപകടങ്ങള്‍ 38,361 ആണെങ്കില്‍ 2017 ല്‍ അത് 35, … Read more

ചോക്ലേറ്റിന്റെ ആയുസ് തീരുന്നു; 40 വര്‍ഷത്തിനുള്ളില്‍ ചോക്ലേറ്റ് ഉല്‍പ്പാദനം നിലയ്ക്കും

  ചോക്ലേറ്റുകള്‍ക്ക് ഇനി അധികം ആയുസില്ലെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഏകദേശം നാല്‍പ്പത് വര്‍ഷം മാത്രമായിരിക്കും ചോക്ലേറ്റുകള്‍ക്ക് ആയുസ്. 2050 ആകുമ്പോഴേക്കും ചോക്ലേറ്റുകളുടെ ഉല്‍പ്പാദനം തന്നെ ഭൂമിയില് നിന്ന് അപ്രതൃക്ഷമാകുമെന്നാണ് നിഗമനം. കൊക്കൊ മരത്തിന്റെ നാശമാണ് ചോക്ലേറ്റിനെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുന്നതിന് കാരണമാകുന്നത്. അടുത്ത മുപ്പതു വഷം കൊണ്ട് ആഗോള താപനത്തിന്റെ ഭാഗമായി അന്തരീക്ഷ താപനില 2.1 സെല്‍ഷ്യസ് വര്‍ധിക്കും. ഇത് കൊക്കോയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നാണ് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് … Read more

3.21 കോടി യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് ജീവനക്കാരി അറസ്റ്റിലായി

  ജെറ്റ് എയര്‍വേയ്‌സിന്റെ ഡല്‍ഹി-ഹോങ്കോംഗ് വിമാനത്തിലെ വനിതാ ജീവനക്കാരിയില്‍ നിന്നും 3.21 കോടിയുടെ യു.എസ് ഡോളര്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച അര്‍ദ്ധരാത്രി നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. വിമാനത്തിലെ വനിതാ ജീവനക്കാരി ഹോങ്കോംഗിലേക്ക് കള്ളപ്പണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ നിന്ന് പിടിയിലായത്. വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതായി റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹോങ്കോംഗിലേക്ക് കള്ളപ്പണം കടത്തി ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്നും … Read more

തലച്ചോറുകൊണ്ട് കാറോടിക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി നിസാന്‍

  എത്രയൊക്കെ ഫീച്ചറുകളുള്ള കാറാണെങ്കിലും അതിന്റെ പൂര്‍ണ നിയന്ത്രണം ഡ്രൈവറുടെ കൈയ്യിലാണ്. ഡ്രൈവര്‍ എന്ത് ചിന്തിക്കുന്നോ, അതാണ് കാറിന്റെ ഗതിയേയും നിര്‍ണയിക്കുന്നത്. പക്ഷേ,ഡ്രൈവറുടെ ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ദൂരം അല്‍പം കൂടുതലാണ്. ഡ്രൈവര്‍ ചിന്തിക്കുന്നത് അപ്പോള്‍ തന്നെ കാറിന്റെ ഗതിയെ നിര്‍ണ്ണയിക്കുന്ന സാങ്കേതിക വിദ്യയുടെ പ്രസക്തി ഇവിടെയാണ്. ഡ്രൈവറുടെ തലച്ചോറിലെ തരംഗങ്ങള്‍ അളന്ന് വാഹനങ്ങളുടെ നിയന്ത്രണം സാധ്യമാക്കുന്ന ബ്രെയിന്‍ ടു വെഹിക്കിള്‍ (ബി2 വി) സാങ്കേതികവിദ്യ നിസാനാണ് അവതരിപ്പിക്കുന്നത്. ഡ്രൈവഗ് കൂടുതല്‍ ആസ്വദിക്കാനാകും വിധം ഡ്രൈവര്‍മാരുടെ പ്രതികരണ … Read more

ആധാര്‍ വിവരങ്ങള്‍ക്ക് 500 രൂപ; മാധ്യമപ്രവര്‍ത്തക അവാര്‍ഡ് അര്‍ഹിക്കുന്നുവെന്ന് സ്നോഡന്‍

  ആധാര്‍ ഡേറ്റ ബാങ്കിലെ സുരക്ഷ വീഴ്ച്ചകള്‍ തുറന്നു കാണിച്ച ദി ട്രിബ്യൂണ്‍ മാധ്യമപ്രവര്‍ത്തക രചന ഖൈരയെ പിന്തുണച്ച് എഡ്വേര്‍ഡ് സ്നോഡന്‍. 500 രൂപ കൊടുത്താല്‍ കോടിക്കണക്കിന് ഇന്ത്യക്കാരില്‍ ആരുടെയും ആധാര്‍ വിവരങ്ങള്‍ കിട്ടുമെന്നായിരുന്നു രചനയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരേയും മാധ്യമപ്രവര്‍ത്തകയ്ക്കെതിരേയും യുഐഡിഎഐ(യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) കേസ് ഫയല്‍ ചെയ്തിരുന്നു. ഈ നടപടിയെ വിമര്‍ശിച്ചും രചനയെ പിന്തുണച്ചുമാണ് സ്നോഡന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കോടിക്കണക്കിനു ഇന്ത്യക്കാരുടെ സ്വകാര്യത തകര്‍ക്കുന്ന നയങ്ങള്‍ എന്ന വിമര്‍ശമവും സ്നോഡന്റെ ട്വീറ്റിലുണ്ട്. … Read more