തിമിംഗലം സമുദ്ര പര്യവേക്ഷകയെ ചിറകിനടയില്‍ ഒളിപ്പിച്ച് സ്രാവില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ വൈറല്‍

50,000 പൗണ്ട് തൂക്കമുള്ള തിമിംഗലം സമുദ്ര പര്യവേക്ഷകയേയും സംഘത്തേയും ചിറകിനടിയില്‍ ഒളിപ്പിച്ച് സ്രാവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ വൈറലായി. ദക്ഷിണ പസഫിക്കിലെ ററോട്ടോങ്ക ദ്വീപിന് സമീപത്തെ ഉള്‍ക്കടലിലാണ് സംഭവം. തിമിംഗലം രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. 63 കാരിയായ നാന്‍ ഹൗസറിനേയും സംഘത്തേയുമാണ് തിമിംഗലം രക്ഷിച്ചത്. ഇവരെ ബോട്ടില്‍ എത്തിച്ചതിനുശേഷമാണ് തിമിംഗലം സമുദ്രത്തിലേക്ക് മടങ്ങുന്നത്. ഏകദേശം 10 മിനിട്ടോളം തിമിംഗലം ഹോസറെ സ്രാവിന്റെ പിടിയില്‍ അകപ്പെടാതെ കാത്തു. പിന്നീട് തലകൊണ്ടുയത്തി നാന്‍ ഹോസറെ ജലോപരിതലത്തിലെത്തിക്കാനും … Read more

അഭിമാന കുതിപ്പിനൊരുങ്ങി ഐഎസ്ആര്‍ഒ: നൂറാം ഉപഗ്രഹം നാളെ ഭ്രമണപഥത്തിലേക്ക്; കെ.ശിവന്‍ പുതിയ ഐ.എസ്.ആര്‍.ഒ മേധാവി

  ഐഎസ്ആര്‍ഒ യുടെ നൂറാമത് ഉപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും. ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-2 ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വിസി 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കുന്നത്. വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും. കാര്‍ട്ടോസാറ്റ്-2 ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനോടൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് നാളെ വിക്ഷേപിക്കുന്നത്. അമേരിക്ക, കാനഡ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ചെറു ഉപഗ്രഹങ്ങള്‍. … Read more

ആധാര്‍ കാര്‍ഡിനു പകരം ഇനി വെര്‍ച്വല്‍ ഐഡി; പുതിയ സംവിധാനം സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി

  ആധാര്‍കാര്‍ഡ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വെര്‍ച്വല്‍ കാര്‍ഡ് നല്‍കാനുള്ള ഒരുക്കത്തിലാണ് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ നമ്പറിനു പകരം ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വെര്‍ച്വല്‍ ഐഡി ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം എന്ന് യുഐഡിഎഐ പറയുന്നു. ആധാര്‍കാര്‍ഡു വഴി വ്യക്തിവിവരങ്ങള്‍ ചോരും എന്നും സുരക്ഷിതമല്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് യുഐഡിഎഐ ഉപഭോക്താക്കള്‍ക്ക് വെര്‍ച്വല്‍ ഐഡി ലഭ്യമാക്കുന്നത്. ഇതിലൂടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കാന്‍ സാധിക്കും. 16 അക്കങ്ങളാണ് വെര്‍ച്വല്‍ ഐഡിയില്‍ ഉണ്ടാവുക. ആധാര്‍കാര്‍ഡിലേതു പോലെ ഉപയോക്താവിന്റെ പേര്, … Read more

ഇനി വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ക്ക് നിരോധനം

  എന്നാല്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ക്ക് രണ്ടു തരം ബാഗേജുകളിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായുള്ള പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടു പോകുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് . ഇനി മുതല്‍ ഇത്തരം പവര്‍ ബാങ്കുകള്‍ ചെക് ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ അനുവദിയ്ക്കില്ല. ഹാന്‍ഡ് ബാഗേജുകളില്‍ ഇവ കൊണ്ടു പോകാന്‍ കഴിയും. എന്നാല്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ക്ക് ഈ രണ്ടു തരം ബാഗേജുകളിലും … Read more

സ്‌കൂള്‍ കലോത്സവം: 12 -ാം തവണയും കിരീടം കോഴിക്കോടിന്

  58മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വീണ്ടും കലാകിരീടം ചൂടി കോഴിക്കോട് വിദ്യാഭ്യാസ ജില്ല . 895 പോയിന്റ് നേടിയാണ് കോഴിക്കോട് സ്വര്‍ണകപ്പ്? സ്വന്തമാക്കിയത്?. തുടര്‍ച്ചയായ 12ാം തവണയാണ് കോഴിക്കോട് ജില്ല ജേതാക്കളാകുന്നത്. അവസാന ദിനം രണ്ടാം സ്ഥാനത്തുള്ള പാലക്കാടുമായി ഫോ?േട്ടാഫിനിഷിലെത്തിയെങ്കിലും നാലു മത്സരങ്ങളുടെ ഫലം കൂടി വന്നതോടെ കോഴിക്കോട്? സ്വര്‍ണകപ്പുയര്‍ത്തുകയായിരുന്നു. പാലക്കാട് 893 പോയിന്റുമായി രണ്ടാം സ്ഥാനവും 875 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി. കണ്ണൂര്‍ (865), തൃശൂര്‍ (864) നാലും അഞ്ചും സ്ഥാനങ്ങളില്‍. … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം. 2017 ലെ അഡ്മിഷനില്‍ നൂറു ശതമാനം വിജയം കൈവരിച്ച യൂറോപ്പിലെ ഏക സ്ഥാപനം, 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് … Read more

നൈറ്റ് ഷിഫ്റ്റ് ജോലി സ്ത്രീകളില്‍ കാന്‍സറിനു കാരണമാകുന്നതായി കണ്ടെത്തല്‍

  നൈറ്റ് ഷിഫ്റ്റില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത ഏറുന്നതായി ഗവേഷകര്‍. തുടര്‍ച്ചയായ ഷിഫ്റ്റും സ്ഥിരതയില്ലാത്ത സമയക്രമങ്ങളും മറ്റും സ്ത്രീകളുടെ ആരോഗ്യത്തെ മോശമാക്കുന്നുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ 19 ശതമാനത്തോളം കാന്‍സര്‍ സാധ്യത ഏറുന്നതായാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐടി, നഴ്സിംഗ്, മാധ്യമ പ്രവര്‍ത്തനം എന്നി മേഖലകളിലാണ് പൊതുവായും നൈറ്റ് ഷിഫ്റ്റുകള്‍ ഒഴിച്ചുകൂടാനാവാതെ നിലനില്‍ക്കുന്നത്. പുരുന്‍മാര്‍ക്കൊപ്പം സ്ത്രീകളെയും നൈറ്റ് ഷിഫ്റ്റില്‍ നിയമിച്ചതോടുകൂടി ഇവരുടെ ആരോഗ്യപ്രശ്നങ്ങളും ഏറിവരികയാണ്. ഇവരില്‍ നഴ്സിംഗ് ജോലിക്കാരിലാണ് ഏറ്റവും കൂടുതല്‍ അപകട … Read more

ഒന്‍പത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 400 മൈല്‍ യാത്ര ചെയ്യാം; അത്ഭുതപ്പെടുത്തി ഫിസ്‌കര്‍ ഇമോഷന്‍

  ഒറ്റ ചാര്‍ജില്‍ 400 മൈല്‍ ഓടുന്ന ഇലക്ട്രിക് കാര്‍ നിര്‍മ്മിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിസ്‌കര്‍ കമ്പനി. ലാസ് വെഗാസില്‍ നടന്ന ചടങ്ങിലാണ് പുതിയ മോഡല്‍ ആയ ആള്‍ ഇലക്ട്രിക് ഫിസ്‌കര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. വാഹനത്തിന്റെ ഘടനയെക്കുറിച്ച് നേരത്തെ തന്നെ നിരവധി ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. ചില വിവരങ്ങള്‍ കമ്പനി നേരിട്ടു തന്നെ അറിയിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ തന്നെ വരാനിരിക്കുന്ന മോഡല്‍ ചില്ലറക്കാരനല്ല എന്ന് ഏവര്‍ക്കും അറിയാമായിരുന്നു. വാഹനം പുറത്തിറങ്ങിയതോടെ, പ്രചരിച്ചത് പലതും സത്യമാണെന്ന് തെളിയുകയാണ്. 9 മിനിറ്റ് ചാര്‍ജിങ്ങില്‍ … Read more

അന്താരാഷ്ട്ര വളര്‍ച്ച കൈവരിച്ച് നമ്മുടെ വെളിച്ചെണ്ണ; വെള്ളിച്ചെണ്ണയ്ക്ക് സെലിബ്രിറ്റി ഇമേജ്

മലയാളിയെ സംബന്ധിച്ചിടത്തോളം വെളിച്ചെണ്ണ ഇല്ലാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. എത്ര കൊളസ്ട്രോള്‍ പേടി ഉണ്ടെങ്കിലും കറി താളിക്കാനെങ്കിലും നമുക്കിത്തിരി വെളിച്ചെണ്ണ വേണം. ത്വക്കിന്റെയും മുടിയുടേയും സൗന്ദര്യ കാര്യത്തിലാണെങ്കില്‍ വെളിച്ചെണ്ണ ഇല്ലാത്ത വീട്ട് മരുന്നുകളും കുറവാണ്. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നാഷണല്‍ രംഗത്തേയ്ക്കുള്ള വളര്‍ച്ചയാണ് വെളിച്ചെണ്ണ കൈവരിച്ചിരിക്കുന്നത്.. അന്താരാഷ്ട്ര വിപണിയില്‍ വെളിച്ചെണ്ണയുടെ വില്‍പ്പനയില്‍ കുതിപ്പുണ്ടായിരിക്കുകയാണ്. വായ്നാറ്റം മുതല്‍ ദഹനസംബന്ധിയായ അസുഖങ്ങള്‍ വരെ പരിഹരിക്കാന്‍ ഈ ദ്രാവകത്തിനാകുമെന്ന സെലിബ്രിറ്റികളുടെ സാക്ഷ്യമാണ് കാരണം. ഹോളിവുഡ് താരം ആഞ്ജലീന ജോളി പ്രാതലിനൊപ്പം ഒരു സ്പൂണ്‍ … Read more

വര്‍ഷങ്ങള്‍ക്ക് ശേഷം സഹാറ മരുഭൂമിയില്‍ വീണ്ടും മഞ്ഞു പെയ്തു

  ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയില്‍ നിന്ന് അസാധാരണമായ ഒരു വാര്‍ത്തയാണ് വരുന്നത്. ജീവിക്കാന്‍ ഒട്ടുമേ സുഖകരമല്ലാത്ത ഇടമായി കരുതിപ്പോരുന്ന അവിടെ കഴിഞ്ഞ ഞായറാഴ്ച മഞ്ഞു പെയ്തു. സഹാറ മരുഭൂമിയുടെ ഭാഗമായ ഐന്‍ സെഫ്ര എന്ന അള്‍ജീരിയന്‍ പട്ടണത്തിലാണ് ഏതാനും ഇഞ്ച് കനത്തില്‍ മഞ്ഞ് ലഭിച്ചത്. ഒന്നര മണിക്കൂറോളം നേരമെടുത്തു ഇത് ഉരുകിത്തീരാന്‍. സമുദ്ര നിരപ്പില്‍ നിന്നേതാണ്ട് 3280 അടി മുകളിലുള്ള ഈ പ്രദേശം യാഥാര്‍ത്ഥത്തില്‍ മഞ്ഞ് പെയ്യുന്നിടമല്ല. ജര്‍മന്‍ വെതര്‍ സര്‍വ്വീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് … Read more