ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം. 2017 ലെ അഡ്മിഷനില്‍ നൂറു ശതമാനം വിജയം കൈവരിച്ച യൂറോപ്പിലെ ഏക സ്ഥാപനം, 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് … Read more

നൈറ്റ് ഷിഫ്റ്റ് ജോലി സ്ത്രീകളില്‍ കാന്‍സറിനു കാരണമാകുന്നതായി കണ്ടെത്തല്‍

  നൈറ്റ് ഷിഫ്റ്റില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത ഏറുന്നതായി ഗവേഷകര്‍. തുടര്‍ച്ചയായ ഷിഫ്റ്റും സ്ഥിരതയില്ലാത്ത സമയക്രമങ്ങളും മറ്റും സ്ത്രീകളുടെ ആരോഗ്യത്തെ മോശമാക്കുന്നുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ 19 ശതമാനത്തോളം കാന്‍സര്‍ സാധ്യത ഏറുന്നതായാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഐടി, നഴ്സിംഗ്, മാധ്യമ പ്രവര്‍ത്തനം എന്നി മേഖലകളിലാണ് പൊതുവായും നൈറ്റ് ഷിഫ്റ്റുകള്‍ ഒഴിച്ചുകൂടാനാവാതെ നിലനില്‍ക്കുന്നത്. പുരുന്‍മാര്‍ക്കൊപ്പം സ്ത്രീകളെയും നൈറ്റ് ഷിഫ്റ്റില്‍ നിയമിച്ചതോടുകൂടി ഇവരുടെ ആരോഗ്യപ്രശ്നങ്ങളും ഏറിവരികയാണ്. ഇവരില്‍ നഴ്സിംഗ് ജോലിക്കാരിലാണ് ഏറ്റവും കൂടുതല്‍ അപകട … Read more

ഒന്‍പത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 400 മൈല്‍ യാത്ര ചെയ്യാം; അത്ഭുതപ്പെടുത്തി ഫിസ്‌കര്‍ ഇമോഷന്‍

  ഒറ്റ ചാര്‍ജില്‍ 400 മൈല്‍ ഓടുന്ന ഇലക്ട്രിക് കാര്‍ നിര്‍മ്മിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിസ്‌കര്‍ കമ്പനി. ലാസ് വെഗാസില്‍ നടന്ന ചടങ്ങിലാണ് പുതിയ മോഡല്‍ ആയ ആള്‍ ഇലക്ട്രിക് ഫിസ്‌കര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. വാഹനത്തിന്റെ ഘടനയെക്കുറിച്ച് നേരത്തെ തന്നെ നിരവധി ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. ചില വിവരങ്ങള്‍ കമ്പനി നേരിട്ടു തന്നെ അറിയിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ തന്നെ വരാനിരിക്കുന്ന മോഡല്‍ ചില്ലറക്കാരനല്ല എന്ന് ഏവര്‍ക്കും അറിയാമായിരുന്നു. വാഹനം പുറത്തിറങ്ങിയതോടെ, പ്രചരിച്ചത് പലതും സത്യമാണെന്ന് തെളിയുകയാണ്. 9 മിനിറ്റ് ചാര്‍ജിങ്ങില്‍ … Read more

അന്താരാഷ്ട്ര വളര്‍ച്ച കൈവരിച്ച് നമ്മുടെ വെളിച്ചെണ്ണ; വെള്ളിച്ചെണ്ണയ്ക്ക് സെലിബ്രിറ്റി ഇമേജ്

മലയാളിയെ സംബന്ധിച്ചിടത്തോളം വെളിച്ചെണ്ണ ഇല്ലാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. എത്ര കൊളസ്ട്രോള്‍ പേടി ഉണ്ടെങ്കിലും കറി താളിക്കാനെങ്കിലും നമുക്കിത്തിരി വെളിച്ചെണ്ണ വേണം. ത്വക്കിന്റെയും മുടിയുടേയും സൗന്ദര്യ കാര്യത്തിലാണെങ്കില്‍ വെളിച്ചെണ്ണ ഇല്ലാത്ത വീട്ട് മരുന്നുകളും കുറവാണ്. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നാഷണല്‍ രംഗത്തേയ്ക്കുള്ള വളര്‍ച്ചയാണ് വെളിച്ചെണ്ണ കൈവരിച്ചിരിക്കുന്നത്.. അന്താരാഷ്ട്ര വിപണിയില്‍ വെളിച്ചെണ്ണയുടെ വില്‍പ്പനയില്‍ കുതിപ്പുണ്ടായിരിക്കുകയാണ്. വായ്നാറ്റം മുതല്‍ ദഹനസംബന്ധിയായ അസുഖങ്ങള്‍ വരെ പരിഹരിക്കാന്‍ ഈ ദ്രാവകത്തിനാകുമെന്ന സെലിബ്രിറ്റികളുടെ സാക്ഷ്യമാണ് കാരണം. ഹോളിവുഡ് താരം ആഞ്ജലീന ജോളി പ്രാതലിനൊപ്പം ഒരു സ്പൂണ്‍ … Read more

വര്‍ഷങ്ങള്‍ക്ക് ശേഷം സഹാറ മരുഭൂമിയില്‍ വീണ്ടും മഞ്ഞു പെയ്തു

  ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയില്‍ നിന്ന് അസാധാരണമായ ഒരു വാര്‍ത്തയാണ് വരുന്നത്. ജീവിക്കാന്‍ ഒട്ടുമേ സുഖകരമല്ലാത്ത ഇടമായി കരുതിപ്പോരുന്ന അവിടെ കഴിഞ്ഞ ഞായറാഴ്ച മഞ്ഞു പെയ്തു. സഹാറ മരുഭൂമിയുടെ ഭാഗമായ ഐന്‍ സെഫ്ര എന്ന അള്‍ജീരിയന്‍ പട്ടണത്തിലാണ് ഏതാനും ഇഞ്ച് കനത്തില്‍ മഞ്ഞ് ലഭിച്ചത്. ഒന്നര മണിക്കൂറോളം നേരമെടുത്തു ഇത് ഉരുകിത്തീരാന്‍. സമുദ്ര നിരപ്പില്‍ നിന്നേതാണ്ട് 3280 അടി മുകളിലുള്ള ഈ പ്രദേശം യാഥാര്‍ത്ഥത്തില്‍ മഞ്ഞ് പെയ്യുന്നിടമല്ല. ജര്‍മന്‍ വെതര്‍ സര്‍വ്വീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് … Read more

ഒരേ ജോലി ചെയ്തിട്ടും തുല്യ ശമ്പളം നല്‍കിയില്ലെന്ന് ആരോപണം; ബിബിസിയുടെ എഡിറ്റര്‍ രാജിവച്ചു

  ഒരേ പദവിയിലിരുന്ന് ജോലി ചെയ്തിട്ടും പുരുഷന്‍മാരായ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിബിസി ചൈന എഡിറ്റര്‍ രാജിവച്ചു. കാരി ഗ്രേസി ആണ് തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സ്ഥാനമൊഴിഞ്ഞത്. ഗ്രേസി തന്നെ എഴുതിയ തുറന്ന കത്തിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഉയര്‍ന്ന പദവിയിലിരിക്കുന്ന പുരുഷ ജീവനക്കാര്‍ക്ക് അതേ സ്ഥാനം വഹിക്കുന്ന സ്ത്രീകളേക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ ശമ്പളമാണ് ബിബിസി നല്‍കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഫണ്ട് ചെലവഴിക്കുന്നതിന്റെ കണക്കുകള്‍ ബിബിസി വെളിപ്പെടുത്തിയിരുന്നു. … Read more

ഗാനഗന്ധര്‍വന് ഇന്ന് എഴുപത്തിയെട്ടാം പിറന്നാള്‍

  ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് ഇന്ന് 78-ാം പിറന്നാള്‍. മലയാള സംഗീത ലോകത്തെ പകരംവെയ്ക്കാനില്ലാത്ത അതുല്ല്യ പ്രതിഭയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. 1940 ജനുവരി പത്തിന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. 1949 ല്‍ ഒമ്പതാം വയസ്സില്‍ ആദ്യമായി കച്ചേരി അവതരിപ്പിച്ച അദ്ദേഹം, 1961 ല്‍ കെഎസ് ആന്റണിയുടെ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം..!’ എന്നുതുടങ്ങുന്ന ഗുരുദേവ കീര്‍ത്തനം പാടിയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറാന്‍ … Read more

ഓണ്‍ലൈന്‍ കുറ്റകൃത്യം തടയാന്‍ വെബ് പോര്‍ട്ടലുമായി കേന്ദ്രം

  ഇന്റര്‍നെറ്റ് വഴിയുള്ള അപമാനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ പരാതി സമയബന്ധിതമായി പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വെബ് പോര്‍ട്ടല്‍ തുടങ്ങുന്നു. സര്‍ക്കാര്‍ പോര്‍ട്ടലുമായി ബാങ്കുകളെയും ബന്ധിപ്പിക്കും. ക്രെഡിറ്റ് കാര്‍ഡ്. വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ പണം തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് ഈ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. ബാങ്കുകള്‍ക്കു കൂടി പോര്‍ട്ടലിലേക്ക് ബന്ധം ഉണ്ടാകുന്നതോടെ ഇതുമായി ബന്ധപ്പെട്ട ബാങ്കിന് ഈ പരാതി പോര്‍ട്ടല്‍ വഴി നേരിട്ടു സ്വീകരിക്കാം. … Read more

കേരളത്തില്‍ 17 വര്‍ഷത്തിനിടെ റോഡില്‍ പൊലിഞ്ഞത് അരലക്ഷം ജീവനുകള്‍

  കേരളത്തിലെ റോഡുകള്‍ കുരുതിക്കളങ്ങള്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പൊതുപാതകളില്‍ പൊലിഞ്ഞു വീഴുന്നത് പതിനായിരക്കണക്കിന് ജീവനുകള്‍. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ റോഡപകടങ്ങളിലൂടെ പൊലിഞ്ഞത് അരലക്ഷത്തിലധികം ജീവനുകളാണ്. ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടങ്ങളില്‍പെടുന്നത്. അടുത്തകാലത്തായി അപകടങ്ങളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മരണസംഖ്യയില്‍ വലിയ കുറവ് ഉണ്ടാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 തുടങ്ങി 10 ദിവസങ്ങള്‍ക്കുള്ളില്‍ 40 ലേറെ ആളുകള്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 2001 ല്‍ സംസ്ഥാനത്തുണ്ടായ ആകെ വാഹനാപകടങ്ങള്‍ 38,361 ആണെങ്കില്‍ 2017 ല്‍ അത് 35, … Read more

ചോക്ലേറ്റിന്റെ ആയുസ് തീരുന്നു; 40 വര്‍ഷത്തിനുള്ളില്‍ ചോക്ലേറ്റ് ഉല്‍പ്പാദനം നിലയ്ക്കും

  ചോക്ലേറ്റുകള്‍ക്ക് ഇനി അധികം ആയുസില്ലെന്ന് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഏകദേശം നാല്‍പ്പത് വര്‍ഷം മാത്രമായിരിക്കും ചോക്ലേറ്റുകള്‍ക്ക് ആയുസ്. 2050 ആകുമ്പോഴേക്കും ചോക്ലേറ്റുകളുടെ ഉല്‍പ്പാദനം തന്നെ ഭൂമിയില് നിന്ന് അപ്രതൃക്ഷമാകുമെന്നാണ് നിഗമനം. കൊക്കൊ മരത്തിന്റെ നാശമാണ് ചോക്ലേറ്റിനെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുന്നതിന് കാരണമാകുന്നത്. അടുത്ത മുപ്പതു വഷം കൊണ്ട് ആഗോള താപനത്തിന്റെ ഭാഗമായി അന്തരീക്ഷ താപനില 2.1 സെല്‍ഷ്യസ് വര്‍ധിക്കും. ഇത് കൊക്കോയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നാണ് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് … Read more