മാസ്മരിക സംഗീതത്തിന്റെ മാന്ത്രിക സ്പര്‍ശവുമായി ‘ഡെയിലി ഡിലൈറ്റ് മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ്’ ഫെബ്രുവരി 3 ന്

ഐര്‍ലണ്ടിലെ മലയാളി സമൂഹത്തിനായി കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ഈ വര്‍ഷത്തെ ആദ്യ പരിപാടിയായി മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് ഫെബ്രുവരി 3 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് തലയിലെ ഫിര്‍ഹൌസിലുള്ള സൈന്റോളജി കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്നു .തായമ്പകയിലെ മുടിചൂടാ മന്നനായ പദ്മശ്രീ പുരസ്‌കാര ജേതാവ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും വയലിന്‍ പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന ശബരീഷ് പ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഇമോര്‍ട്ടല്‍ രാഗ ട്രൂ പ്പും വിവിധതരംവാദ്യോപകരണങ്ങളുമായി അണിനിരക്കുന്ന മനോഹരമായ ഒരുസംഗീത ഫ്യൂഷന്‍ സന്ധ്യയാണ് ഐര്‍ലണ്ടിലെ … Read more

തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; കടലില്‍ പതിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റണ്‍വേയില്‍നിന്നും തെന്നിമാറിയ വിമാനം കടലില്‍ പതിക്കാതിരുന്നത് ഭാഗ്യംകൊണ്ട്. തുര്‍ക്കിയിലെ കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ട്രാബ്‌സണ്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. റണ്‍വേയില്‍നിന്നും തെന്നിമാറിയ പേഗസുസ് എയര്‍ലൈന്‍സിന്റെ വിമാനം മുന്നോട്ട് നീങ്ങി കടലിനു അഭിമുഖമായി നിന്നു. ഏതാനും മീറ്ററുകള്‍ കൂടി മുന്നോട്ടുനീങ്ങിയിരുന്നെങ്കില്‍ വിമാനം കടലില്‍ പതിച്ചേനെ. അങ്കാറയില്‍നിന്നും ട്രാബ്‌സണിലേക്ക് വന്ന ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 162 യാത്രക്കാരും രണ്ടു പൈലറ്റുമാരും 4 വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ യാത്രക്കാര്‍ക്കോ വിമാന ജീവനക്കാര്‍ക്കോ യാതൊരു വിധ പരുക്കും ഏറ്റിട്ടില്ലെന്ന് ടര്‍ക്കിഷ് മാധ്യമങ്ങള്‍ … Read more

ഇന്റര്‍നെറ്റ് വഴി വ്യാജ വിമാന ടിക്കറ്റുകള്‍; മുന്നറിയിപ്പുമായി എമിറേറ്റ്സ്

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദുബായിയുടെ ഫ്‌ലാഗ്ഷിപ്പ് വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. എമിറേറ്റ്‌സ് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നുവെന്ന വാഗ്ദാനവുമായി വ്യാജവെബ്‌സൈറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. 33 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നുവെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ഇനി 196 ടിക്കറ്റുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും വെബ്സൈറ്റ് പറയുന്നു. സന്ദേശത്തെത്തുടര്‍ന്ന് ഒരു ചോദ്യവുമുണ്ട്. ”എമിറേറ്റ്‌സ് മികച്ചതാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” എന്നാണ് ചോദ്യം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്ന് എമിറേറ്റ്‌സ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ഈ … Read more

DMA യുടെ പന്ത്രണ്ടാമത് ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണോജ്യലമായി

ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡായുടെ പൊന്‍തിളക്കമായ DMA യുടെ പന്ത്രണ്ടാമത് ക്രിസ്മസ് പുതുവത്സരാഘോഷം ആവേശകരമായി. നിറ ദീപം തെളിയിച്ചു ആഘോഷത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ച ചീഫ് ഗസ്റ്റ് ഫാദര്‍ ഷോണ്‍ ധൂളി യുടെ ക്രിസ്മസ് സന്ദേശം സമൂഹത്തിന്റെ ദീപമായി വര്‍ത്തിക്കേണ്ടതിനെ കുറിച്ച് ഏവരെയും ഓര്‍മപ്പെടുത്തി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളോട് കൂടി തുടങ്ങിയ പരിപാടി രാത്രി 10 :30 യോടെ അവസാനിച്ചു. അയര്‍ലണ്ടിലെ പ്രമുഖ ഗാനമേള ട്രൂപ്പായ ജോഷിയുടെ ഡബ്‌ളിന്‍ ബീറ്റ്‌സിന്റെ ഗാനമേള പരിപാടിക്ക് കൊഴുപ്പേകി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ … Read more

ട്രംപിന്റെ ആരോഗ്യ റിപ്പോര്‍ട്ട് പുറത്തുവന്നു; ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വൈറ്റ്ഹൗസ് ഡോക്ടര്‍

  ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ ശേഷമുള്ള ആദ്യ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു. എഴുപത്തിയൊന്നുകാരനായ ട്രംപിന്റെ ആരോഗ്യസ്ഥിതി ഏറ്റവും മികച്ചതാണെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരാണ് ട്രംപിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചത്. ബോഡി മാസ് ഇന്‍ഡക്സ്, റെസ്റ്റിങ് ഹാര്‍ട്ട് റേറ്റ്, രക്തസമ്മര്‍ദ്ദം, രക്തത്തിലേക്കുള്ള ഓക്സിജന്റെ ആഗിരണം എന്നിവയാണ് പ്രാഥമികമായി പരിശോധിച്ചത്. അതിനുശേഷം ഹൃദയം, ശ്വാസകോശം, കാഴ്ച, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ വിശദമായി പരിശോധിച്ചു. മുന്‍ പ്രസിഡന്റുമാരുടെ മാനസികാരോഗ്യം … Read more

അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനില്‍ ബോംബ് വാങ്ങി, ഇന്ത്യന്‍ വംശജന് യുകെയില്‍ തടവ്

  അച്ഛനെ കൊല്ലാന്‍ ബോംബ് ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ച യുവാവിന് യുകെ കോടതി ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ് റന്‍ധാവയെ 8വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. വെള്ളക്കാരിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് സിഖ് വംശജനായ അച്ഛനെ കൊല്ലാന്‍ പത്തൊമ്പതുകാരന്‍ തീരുമാനിക്കുന്നത്. ഓണ്‍ലൈനായി കാര്‍ബോംബ് ഗുര്‍ജിത് ഓര്‍ഡര്‍ ചെയ്യുന്നത് കഴിഞ്ഞ മെയിലാണ്. എന്നാല്‍ ഇത് നിരീക്ഷിച്ച യുകെയിലെ രഹസ്യാന്വേഷണ വിഭാഗം ബോംബെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു ഇതിനു പകരം വെച്ച് ഡെലിവറി ചെയ്യുകയായിരുന്നു. ഗുര്‍ജിതിന്റെ പദ്ധതി വിജയിച്ചിരുന്നെങ്കില്‍ … Read more

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തി; സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കും

  ആറുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി അദ്ദേഹത്തെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു. സാധാരണയായി മറ്റുരാജ്യത്തലവന്മാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിക്കാറില്ല. മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിക്കുക പതിവ്. ഇതിനു ശേഷം രാഷ്ട്രപതി ഭവനില്‍ വച്ചാകും പ്രധാനമന്ത്രി ഔദ്യോഗിക സ്വീകരിക്കുക. എന്നാല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. നാളെയാണ് രാഷ്ട്രപതി ഭവനില്‍ വച്ച് നെതന്യാഹുവിന് സ്വീകരണം നല്‍കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര- പ്രതിരോധ-നയതന്ത്ര … Read more

ബട്ടന്‍ മാറിപ്പോയി; അമേരിക്കയെ ഭീതിയിലാഴ്ത്തി മിസൈലാക്രമണ സന്ദേശം

  അമേരിക്കയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി വ്യാജ മിസൈലാക്രമണ സന്ദേശം.ഹവായി ദ്വീപിലെ ജനങ്ങള്‍ക്കാണ് സന്ദേശം ലഭിച്ചത്. മിസൈല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നുമുള്ള സന്ദേശമാണ് ഹവായിയെ പരിഭ്രാന്തിയിലാഴ്ത്തിയത്. മൊബൈല്‍ ഫോണിലാണ് ജനങ്ങള്‍ക്ക് സന്ദേശം ലഭിച്ചത്. ഉത്തരകൊറിയയുടെ മിസൈല്‍ ആക്രമണ ഭീഷണി നിലനില്‍ക്കെയാണ് വ്യാജ സന്ദേശം ഹവായി ദ്വീപില്‍ പ്രചരിച്ചത്. ഹവായിയില്‍ മിസൈല്‍ ആക്രമണത്തിന് സാധ്യത.എത്രയും പെട്ടെന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറിക്കൊള്ളുക എന്ന സന്ദേശമാണ് സ്റ്റേറ്റ് എമര്‍ജന്‍സി ഏജന്‍സിയില്‍ നിന്നും ജനങ്ങള്‍ക്ക് എത്തിയത്. വാര്‍ത്താ ചാനലുകളിലൂടെയും റേഡിയോ സ്റ്റേഷനുകളിലൂടെയും ഈ വാര്‍ത്ത … Read more

ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിങിന്റെ അപരനോ ? പ്രശസ്ത ശാസ്ത്രജ്ഞന്‍ മരിച്ചതായി അവകാശപ്പെട്ട് ചിന്തകര്‍

  ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം സിദ്ധാന്തകര്‍. 76 ാം പിറന്നാള്‍ കഴിഞ്ഞ ദിവസമാണ് സ്റ്റീഫന്‍ ഹോക്കിങ് ആഘോഷിച്ചത്. ദശാബ്ദങ്ങള്‍ക്കു മുമ്പ് യഥാര്‍ഥ ഹോക്കിങ് മരിച്ചതായി ഇവര്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിങിന്റെ അപരനാണ്. നിലവില്‍ ഉള്ള അപരനെ രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും ചേര്‍ന്നു കണ്ടെത്തിയതായി ഇക്കൂട്ടര്‍ പറയുന്നു. ലോകത്തെ വിസ്മയിപ്പിച്ച് സ്റ്റീഫന്‍ ഹോക്കിങിന്റെ ജീവിതം വെള്ളിത്തരയിലും വന്നിട്ടുണ്ട്. ഇതു കൂടാതെ അദ്ദേഹത്തെ ജീവിതത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളാണ് രചിക്കപ്പെട്ടത്. ഹോക്കിങിന്റെ … Read more

അധ്യാപിക മര്‍ദ്ദിച്ചു; മൂന്നാം ക്ലാസുകാരന് കേള്‍വിശക്തി നഷ്ടമായി

  ഗണിത അധ്യാപിക മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ദില്ലിയില്‍ മൂന്നാം ക്ലാസുകാരന് കേള്‍വിശക്തി നഷ്ടമായി. ദില്ലിയിലെ ഭായി പരമാനന്ത് വിദ്യാ മന്ദിറിലെ വിദ്യാര്‍ത്ഥിക്കാണ് കേള്‍വിശക്തി നഷ്ടമായത്. മര്‍ദ്ദനമേറ്റ വിദ്യര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ചെവിക്കല്ല് പൊട്ടിയതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷവും കുട്ടിക്ക് നേരെ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും സമാനമായ പെരുമാറ്റം ഉണ്ടായതായി കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മറ്റൊരു അധ്യാപിക മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചുമലുകള്‍ക്ക് പരുക്ക് പറ്റിയതായും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം … Read more