ശൈത്യം അതിരൂക്ഷം; കണ്‍പീലികളില്‍ മഞ്ഞ് കട്ടപിടിച്ച സൈബീരിയന്‍ യുവാവിന്റെ ചിത്രം വൈറലാകുന്നു

  ഏറ്റവും ശൈത്യമേറിയ പ്രദേശങ്ങളില്‍ ഒന്നായ സൈബീരിയയിലെ ഒയ്മ്യാകോണില്‍ താപനില 62 ഡിഗ്രി വരെയായി താഴ്ന്നു. അതിശൈത്യത്തെ തുടര്‍ന്ന് കണ്‍പീലികളില്‍ വരെ മഞ്ഞ് കട്ടപിടിക്കുന്നതിന്റെ ചിത്രങ്ങള്‍ ഒയ്മ്യാകോണ്‍ നിവാസികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താപനില താഴ്ന്നതിനെ തുടര്‍ന്ന് സാധാരണ തെര്‍മോ മീറ്ററുകള്‍ പൊട്ടിത്തകര്‍ന്നു. തുടര്‍ന്ന് ഇലക്ട്രോണിക് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ താപനില 62 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞെന്ന് സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശൈത്യം അതി കഠിനമായതോടെ താപനില പരിശോധിച്ച ചിലരുടെ ഇലക്ട്രോണിക് … Read more

ലഗേജ് ചാര്‍ജ് ഒഴിവാക്കാന്‍ യാത്രക്കാരന്‍ ധരിച്ചത് എട്ട് പാന്റും പത്ത് ഷര്‍ട്ടും

  വിമാനയാത്രയ്ക്കൊരുങ്ങുന്ന സകലരുടെയും മുന്നിലെ വെല്ലുവിളിയാണ് ലഗേജ് അധികമാകുന്നത്. അനുവദിച്ചതിലും കൂടുതല്‍ ഭാരം ലഗേജ് ഉണ്ടെങ്കില്‍ വിമാനകമ്പനികള്‍ വലിയ പിഴയാണ് ഈടക്കുന്നത്. ഇത് ഒഴിവാക്കാന്‍ യാത്രക്കാര്‍ പല വഴികളും പയറ്റാറുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു മാര്‍ഗമാണ് ഐസ്ലാന്‍ഡില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് പോകാനെത്തിയ ഒരു യാത്രക്കാര്‍ പയറ്റിയത്. ഇതേതുടര്‍ന്ന് 10 ഷര്‍ട്ടും എട്ട് പാന്റുമിട്ടാണ് അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയത്. ബോര്‍ഡിങ് പാസ് വാങ്ങാന്‍ എത്തിയ റെയാന് ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ അത് നിഷേധിക്കുകയായിരുന്നു. റെയാന്‍ അധികമായി ധരിച്ചിരിക്കുന്ന … Read more

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്

  നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അനുബന്ധകുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് എട്ടാം പ്രതി ദിലീപിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി പ്രോസിക്യൂഷന്റെ നിലപാട് അറിയാന്‍ ജനുവരി 22 ലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ തള്ളിയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ദിലീപ് ഉള്‍പ്പെടെ ഏഴ് പ്രതികളെ ഉള്‍പ്പെടുത്തിയായിരുന്നു അന്വേഷണസംഘം നവംബര്‍ 22 ന് അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് … Read more

മക്കളെ മെഡിസിന്‍ പഠിപ്പിക്കാന്‍ അയര്‍ലണ്ട് മലയാളികള്‍ കണ്ണ് വെക്കുന്നത് ബള്‍ഗേറിയയിലേക്ക് ; 2018 സെപ്തംബര്‍ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

ഡബ്ലിന്‍: മക്കളെ ഡോക്ടറാക്കാനുള്ള അയര്‍ലണ്ട് മലയാളികളുടെ ആഗ്രഹം ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ വഴി സാക്ഷാത്കരിക്കപ്പെടുന്നതായി അവിടെയെത്തുന്ന മലയാളികളുടെ വന്‍ സാന്നിധ്യം സൂചിപ്പിക്കുന്നു. ബള്‍ഗേറിയയിലെ വര്‍ണ്ണ യൂണിവേഴ്‌സിറ്റി കാമ്പസ് അക്ഷരാര്‍ത്ഥത്തില്‍ മലയാളിക്കുട്ടികള്‍ കയ്യടക്കിയിരിക്കുകയാണ്. ഓണാഘോഷപ്പരിപാടികള്‍, കായികമേളകള്‍, ഭക്ഷണമേളകള്‍ എന്നിവയൊക്കെയായി മെഡിക്കല്‍ കാമ്പസ് മലയാളികളുടെ നിറസാന്നിധ്യത്തിലാണ്. കാമ്പസിന്റെ മുക്കിലും മൂലയിലും മലയാളികളാണുള്ളത്. ജര്‍മ്മന്‍ കുട്ടികള്‍ കഴിഞ്ഞാല്‍ കാമ്പസില്‍ മലയാളിക്കുട്ടികളാണ് ഏറെയുള്ളത്.ബള്‍ഗേറിയയിലെ വര്‍ണ്ണ എന്ന ടൂറിസ്റ്റ് നഗരത്തിന്റെ പ്രക്രിതി രമണീയതയും പ്രശസ്തമായ ബീച്ചുകളും അനുകൂലമായ കാലാവസ്ഥയും എല്ലാത്തിനുമുപരി സുരക്ഷിത നഗരമെന്ന ഖ്യാതിയും … Read more

സയനൈഡിനേക്കാള്‍ മാരക വിഷമടങ്ങിയ മത്സ്യം വിപണിയില്‍; അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ജാപ്പനീസ് നഗരം

സയനൈഡിനേക്കാള്‍ മാരക വിഷമുള്ള മത്സ്യം വിപണിയിലെത്തിയതായി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ജാപ്പനീസ് നഗരം. ഗാമഗോരി നഗരത്തില്‍ വില്‍പനക്കെത്തിച്ച ഫുഗു മത്സ്യത്തിലാണ് മാരക വിഷാംശം ഉള്ളതായി സ്ഥിരീകരിച്ചത്. കൊടുംവിഷമടങ്ങിയ ഈ മത്സ്യം ജപ്പാനിലെ സുഷി വിഭവങ്ങളിലും സൂപ്പുകളിലും വിലപിടിച്ച ഒന്നാണ്. ഇവയുടെ തൊലിയിലും ആന്തരികാവയവങ്ങലും സയനൈഡിനേക്കാള്‍ 1200 മടങ്ങ് ശേഷിയുള്ള ടെട്രോഡോടോക്സിന്‍ വിഷമാണ്രേത അടങ്ങിയിരിക്കുന്നത്. കരള്‍ നീക്കം ചെയ്യാത്ത ഫുഗു വിപണിയിലെത്തിയതായി സ്ഥിരീകരിച്ചതോടെയാണ് നഗരത്തിലെ എമര്‍ജന്‍സി മുന്നറിയിപ്പ് സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വിഷാംശമുള്ള … Read more

എയര്‍ബസ് എ 380 കളുടെ കാലം അവസാനിക്കുന്നു? സൂപ്പര്‍ ജംബോകളോട് മുഖം തിരിച്ച് എയര്‍ലൈനുകള്‍

  ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനങ്ങളായ എയര്‍ബസ് എ 380യുടെ സുവര്‍ണ്ണകാലം അവസാനിക്കുന്നു. എയര്‍ലൈന്‍ കമ്പനികള്‍ ഈ മോഡലുകള്‍ക്ക് പിന്നാലെ പായുന്നത് അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.. 2017 ഈ മോഡലുകള്‍ക്ക് അത്ര നല്ല വര്‍ഷമായിരുന്നില്ലെന്നാണ് എയര്‍ബസ് സെയില്‍സ് ടീം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2036വരെ പ്രതിവര്‍ഷം 70 വിമാനങ്ങള്‍ വിറ്റഴിക്കാമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുതിയ ഓര്‍ഡറുകള്‍ ലഭിച്ചില്ലെന്ന് മാത്രമല്ല, രണ്ട് ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തു. നിലവില്‍ ഒരു വര്‍ഷം 27 എയര്‍ക്രാഫ്റ്റുകളാണ് നിര്‍മ്മാണം … Read more

ബ്രിട്ടന് ഇനിയും മടങ്ങിവരാമെന്ന് യൂറോപ്യന്‍ യൂണിയന്‍

  ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കവേ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനിലേക്ക് തിരിച്ച് വിളിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റുമാര്‍. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ടാസ്‌കും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ ജീന്‍ ക്ളൗഡ് ജങ്കാറും സംസാരിച്ചത്. സമയം അതിക്രമിച്ചെങ്കിലും ഇപ്പോഴും ബ്രിട്ടന്റെ മനസ്സ് മാറ്റാമെന്നാണ് ഡൊണാള്‍ഡ് ടാസ്‌ക് പറഞ്ഞത്. ഡൊണാള്‍ഡ് ടാസ്‌കിനെ പിന്താങ്ങി ജങ്കാറും ബ്രിട്ടനെ ഇയുവിലേക്ക് സ്വാഗതം ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തില്‍ ബ്രിട്ടന്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ബ്രെക്സിറ്റ് … Read more

ഉത്തര കൊറിയന്‍ മിസൈല്‍ വ്യോമപാതയില്‍ ; ഞെട്ടിത്തരിച്ച് വിമാന യാത്രക്കാര്‍

  ഉത്തരകൊറിയ നവംബറില്‍ നടത്തിയ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്ത്. ഉത്തരകൊറിയ നടത്തിയ ഈ മിസൈല്‍ പരീക്ഷണം സഞ്ചരിച്ചത് വ്യോമപാതയിലാണെന്നും സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്ന വിമാന യാത്രികര്‍ സാക്ഷികളായെന്നുമാണ് അമേരിക്ക ആരോപിക്കുന്നത്. ആഗോളതലത്തിലെ എതിര്‍പ്പിനെ വകവെയ്ക്കാതെ കിം ജോംഗ് ഉന്‍ നടത്തുന്ന ഈ പരീക്ഷണങ്ങള്‍ ധാര്‍ഷ്ട്യത്തിന്റെ തെളിവാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് സാക്ഷികളാകുമ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോ-ഹോങ്കോങ് വിമാനം ലക്ഷ്യസ്ഥാനത്തിന് 280 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നെന്നാണ് … Read more

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്ന് ദിലീപ്

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്ന വാദവുമായി നടന്‍ ദിലീപ് കോടതിയില്‍. കേസിലെ കുറ്റപത്രം ചോദ്യംചെയ്ത് നടന്‍ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ കുറ്റപത്രത്തില്‍നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്ന് ദിലീപ് പരാതിപ്പെട്ടു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറഞ്ഞതിനു വിപരീതമാണ്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും പോലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ട്. പോലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ … Read more

കടുത്ത ശൈത്യം തുടരുന്ന അയര്‍ലണ്ടിലേക്ക് സ്റ്റോം Fionn കടന്നു വരുന്നു

ഡബ്ലിന്‍: കാലാവസ്ഥയില്‍ കാതലായ മാറ്റം സംഭവിച്ചതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ 4 കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ടു. തണുപ്പ് കടുത്തതിനൊപ്പം തന്നെ മറ്റൊരു കാറ്റുകൂടി ഇന്ന് രാത്രിയോടെ രാജ്യത്ത് ആഞ്ഞുവീശും. 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുന്ന സ്റ്റോം ഫിയോണിന്റെ വരവിനെ തുടര്‍ന്ന് ഡോനിഗല്‍, ഗാല്‍വേ, ലിറ്റ്‌റീം, മായോ, സിലിഗോ, ക്ലയര്‍, കോര്‍ക്ക്, കെറി എന്നീ കൗണ്ടികളില്‍ യെല്ലോ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ടു. കൊടും ശൈത്യത്തിന്റെ മുന്നറിയിപ്പുമായി യെല്ലോ സ്‌നോ ആന്‍ഡ് ഐസ് വാണിങ് രാജ്യവ്യാപകമായി തുടരുമ്പോഴാണ് കാറ്റിന്റെ കടന്നുവരവ്. ഐറിഷ് … Read more