36000 അടി ഉയരത്തില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ ഒരു വിവാഹം

  കാര്‍ലസ് കുഫാഡിയുടെയും പോളാ പോഡെസ്റ്റിന്റെയും വിവാഹം നടന്നത് 36000 അടി ഉയരത്തില്‍ ആയിരുന്നു. ഇവരുടെ വിവാഹം നടത്തിക്കൊടുത്തതാകട്ടെ സാക്ഷാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും. ലാറ്റിനമേരിക്കന്‍ വിമാനക്കമ്പനിയായ ലറ്റാം എര്‍ലൈനിലെ ജീവനക്കാരാണ് ദമ്പതികള്‍. 2010 ല്‍ കാര്‍ലസ് കുഫാഡിയുടെയും പോളാ പോഡെസ്റ്റിന്റെയും വിവാഹം നടന്നിരുന്നതാണെങ്കിലും ഇരുവര്‍ക്കും കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം നടത്താന്‍ സാധിച്ചിരുന്നില്ല.. വിവാഹം നടത്താനായി നിശ്ചയിച്ചിരുന്ന പള്ളി ഭൂകമ്പത്തില്‍ തകര്‍ന്നുപോയതായരുന്നു കാരണം. എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്ന വിമാനത്തിലെ യാത്രക്കാരനായി ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയതോടെ അസുലഭമായ ഭാഗ്യം … Read more

ഇന്ത്യയിലെ വിമാനയാത്രക്കിടെ ഇനി മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാം

  വിമാനയാത്രക്കിടെ ഇനി മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാം. ഇന്ത്യന്‍ ആകാശപരിധിയിലൂടെ വിമാനയാത്ര ചെയ്യുന്നവര്‍ക്ക് ഉപഗ്രഹ-ഭൂതല നെറ്റ്വര്‍ക്കുകളുടെ സഹായത്തോടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. കുറഞ്ഞത് മൂവായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അനുമതി നല്‍കാന്‍ ട്രായി നിര്‍ദേശത്തില്‍ പറയുന്നുണ്ട്. മൊബൈല്‍ ഫ്ളൈറ്റ് മോഡിലായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. വൈഫൈ സൗകര്യം ലഭ്യമായിരിക്കും. ഇത് ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം എന്നതാണ് … Read more

ബിക്രം യോഗ കൂടിയ ഊഷ്മാവില്‍ ഫലപ്രദമല്ലെന്ന് പഠനങ്ങള്‍

ടെക്‌സാസ് : കൂടിയ റൂം താപനിലയില്‍ പ്രാക്ടീസ് ചെയ്യുന്ന ബിക്രം യോഗ വേണ്ടത്ര ഫലപ്രദമല്ലെന്ന് പഠനങ്ങള്‍. ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ആദ്യമായ് ഇത്തരമൊരു പഠനവുമായി രംഗത്തെത്തിയത്. യൂണിവേഴ്‌സിറ്റി യുടെ Experimental Psysiology ജേര്‍ണല്‍ ഗവേഷണ ഫലം പുറത്തുവിടുകയായിരുന്നു. 35 -42 ഡിഗ്രി ഊഷ്മാവില്‍ പ്രാക്ടീസ് ചെയ്യുന്ന ഈ യോഗ മുറകള്‍ ഹ്ര്യദയാഘാതം ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഉത്തമ പരിഹാരമായി മാറിയിരുന്നു. എന്നാല്‍ ഉയര്‍ന്ന താപനിലയില്‍ ബിക്രം യോഗ പ്രാക്ടീസ് ചെയ്യേണ്ടതില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സാധരണ റൂം താപനിലയിലും, … Read more

മഞ്ഞിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല: രാജ്യവ്യാപകമായി വീണ്ടും യെല്ലോ വാണിങ്

ഡബ്ലിന്‍: മഞ്ഞ് വീഴ്ച ശക്തമായതിനെ തുടര്‍ന്ന് അയര്‍ലന്‍ഡ് മുഴുവന്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡിലൂടെയുള്ള വാഹനയാത്രയും കാല്‍നടയാത്രയും ദുഷ്‌കരമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആള്‍സ്റ്ററിലും, നോര്‍ത്ത് വെസ്റ്റ് കോനാട്ടിലും ഐസ് കൂമ്പാരമായി മാറിയിരിക്കുകയാണ്. മഞ്ഞിനൊപ്പം ഒറ്റപ്പെട്ട ഇടിയോടുകൂടിയുള്ള മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കുന്നു. പലയിടങ്ങളിലും താപനില സബ് സീറോയില്‍ തുടരുകയാണ്. വാരാന്ത്യത്തിലും മഞ്ഞുവീഴ്ചയില്‍ മാറ്റമുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഊഷ്മാവില്‍ നേരിയ പുരോഗതി പ്രതീക്ഷിക്കാം.   ഡികെ  

ഇലക്ട്രിക് കാറുകള്‍ കേരളത്തിലും; പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് കെഎസ്ഇബി

  ഇന്ധനവിലവര്‍ധനവും അന്തരീക്ഷമലിനീകരണവും പ്രതിസന്ധിയിലാക്കിയ മലയാളികളെ രക്ഷിക്കാന്‍ വൈദ്യുത ഗതാഗത സംവിധാനവുമായി കെഎസ്ഇബി. പരീക്ഷണാടിസ്ഥാനത്തില്‍ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കാറുകള്‍ തിരുവനന്തപുരത്തെ കെഎസ്ഇബി ആസ്ഥാനത്ത് ഓടിത്തുടങ്ങി. പട്ടത്തെ വൈദ്യുതി ഭവനിലാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് രണ്ട് കാറുകള്‍ ഓടാന്‍ തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. രണ്ടു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍ വരെ എസിയിട്ട് യാത്ര ചെയ്യാം. പുകയും ശബ്ദവുമില്ലാത്തതിനാല്‍ ഈ രണ്ട് മലിനീകരണവും ഒഴിവാക്കി പ്രകൃതിയെയും ഉപദ്രവിക്കാതിരിക്കാം. … Read more

പൈലറ്റ് എത്തിയത് മദ്യലഹരിയില്‍; സ്‌പൈസ് ജെറ്റ് വിമാനം അഞ്ചു മണിക്കൂറിലേറെ വൈകി

  പൈലറ്റ് മദ്യലഹരിയില്‍ എത്തിയതിനെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം അഞ്ചു മണിക്കൂറിലധികം വൈകി. ഇന്ന് പുലര്‍ച്ചെ മംഗളൂരു വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് ആശങ്കാജനകമായ കാരണത്താല്‍ അഞ്ചു മണിക്കൂറിലേറെ വൈകി പുറപ്പെട്ടത്. പുലര്‍ച്ചെ പന്ത്രണ്ടേകാലിന് പുറപ്പെടേണ്ടതായിരുന്നു സ്‌പൈസ് ജെറ്റിന്റെ ദുബായിലേക്കുള്ള വിമാനം. എന്നാല്‍ തുര്‍ക്കി പൗരനായ പൈലറ്റ് മദ്യലഹരിയില്‍ ലക്കുകെട്ട നിലയിലായിരുന്നു. ബോര്‍ഡിംഗിനു മുമ്പുള്ള പതിവ് വൈദ്യ പരിശോധനയില്‍ ഇവര്‍ മദ്യലഹരിയിലാണെന്നും വിമാനം പറത്താന്‍ ക്ഷമതയില്ലെന്നും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇതിനകം തന്നെ 18O … Read more

മരിച്ചവരെ പുനര്‍ജീവിപ്പിക്കും; പത്ത് വര്‍ഷത്തിനുള്ളില്‍ മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ശാസ്ത്രലോകം

  മരിച്ചവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കുന്നതായി പുരാണകഥകളില്‍ മാത്രമാണ് കേട്ടിടുള്ളത്. മരിച്ചെന്ന് കരുതിയവര്‍ ജീവനോടെ തിരിച്ചുവന്ന സംഭവമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ജീവന്‍ നഷ്ടപ്പെട്ടവരെ പുനര്‍ജീവിപ്പിച്ച ചരിത്രം വൈദ്യലോകത്തിന് ഇതുവരെയില്ല. എന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പ് പറയുകയാണ് ശാസ്ത്രലോകം. മിഷിഗണ്‍ ആസ്ഥാനമായുള്ള ക്രയോനിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ഡെന്നിസ് കൊവാല്‍സ്‌കി എന്ന വിദഗ്ധനാണ് പത്ത് വര്‍ഷത്തിനകം മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മരണശേഷം ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന് നല്‍കുമെന്നാണ് പ്രഖ്യാപനം. കൊടുംതണുപ്പില്‍ കേടു വരാതെ … Read more

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും; അന്വേഷണം ആരംഭിക്കുംവരെ സമരം തുടരുമെന്ന് സഹോദരന്‍ ശ്രീജിത്ത്

  തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിബിഐ തീരുമാനിച്ചു. സിബിഐ അന്വേഷണം സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. വിജ്ഞാപനം കൊണ്ട് കാര്യമില്ലെന്നും സിബിഐ കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുന്നതു വരെ സമരപ്പന്തലില്‍ തന്നെ തുടരുമെന്നുമാണ് ശ്രീജിത്തിന്റെ നിലപാട്. സമരത്തില്‍ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയും ഇതേ നിലപാടില്‍ തന്നെയാണ്. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് 2014 … Read more

ടെക്നോളജി വമ്പന്‍മാരില്‍ മൈക്രോസോഫ്റ്റ് ഒന്നാമത്

  ടെക്നോളജി വ്യവസായത്തില്‍ സാമ്പത്തികമായും പ്രവര്‍ത്തനപരമായും വിജയം കൈവരിച്ച കമ്പനികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തോംസണ്‍ റോയിട്ടേഴ്സ് കോര്‍പ്പ് പുറത്തിറക്കിയ 100 ആഗോള ടെക്നോളജി ലീഡര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം മൈക്രോസോഫ്റ്റിന്. ഇന്റല്‍ കോര്‍പ്പ് ആണ് രണ്ടാം സ്ഥാനത്ത്. നെറ്റ്വര്‍ക്ക് ഗിയര്‍ നിര്‍മാതാക്കളായ സിസ്‌കോ സിസ്റ്റംസ് മൂന്നാം സ്ഥാനത്തും ഇടം നേടി. യുഎസ് ടെക് ഭീമന്മാരായ ആപ്പിള്‍, ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ്, ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പ്, ടെക്സാസ് ഇന്റ്ട്രുമെന്റ്സ് തുടങ്ങിയ കമ്പനികളും മൈക്രോ ചിപ് നിര്‍മാതാക്കളായ തായ്വാന്‍ സെമികണ്ടക്റ്റര്‍ … Read more

മരണഭീതി വിതച്ച് മാരകമായ ബ്ലീഡിങ് ഐ ഫീവര്‍ പടരുന്നു

എബോളയ്ക്ക് പിന്നാലെ ലോകത്താകമാനം മരണഭീതി വിതച്ച് ബ്ലീഡിങ് ഐ ഫീവര്‍ പടര്‍ന്നു പിടിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇപ്പോള്‍ രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഈ അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മൂന്നുപേര്‍ സുഡാനില്‍ മരണമടഞ്ഞിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഉഗാണ്ടയിലും സമാനരോഗത്തെ തുടര്‍ന്ന് ഒന്‍പത് വയസുകാരി മരിച്ചതോടെയാണ് ലോകാരോഗ്യ സംഘടന പോലും അസുഖത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ലോകത്തില്‍ തന്നെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായാണ് പ്ലേഗിനെ കണക്കാക്കിയിരുന്നത്. എന്നാല്‍, പ്ലേഗിലും മാരകമാണ് ബ്ലീഡിങ് ഐ ഫീവര്‍ എന്നാണ് … Read more