അയർലണ്ടിലെ ഇന്ത്യൻ എംബസിയിൽ ഇനി സേവനങ്ങൾക്കുള്ള ഫീസ് കാർഡ് ഉപയോഗിച്ച് അടയ്ക്കാം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ഇനിമുതല്‍ ഫീസ് ഡിജിറ്റലായി അടയ്ക്കാം. വിവിധ സേവനങ്ങള്‍ക്കായി എംബസിയുടെ കൗണ്ടര്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം. അതേസമയം പോസ്റ്റല്‍ വഴി അപേക്ഷ നല്‍കുകയാണെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഫീസ് അടയ്ക്കാവുന്നതാണ്. ഇതോടെ ഏറെക്കാലമായുള്ള പ്രവാസികളുടെ ആവശ്യത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. കൗണ്ടര്‍ വഴി പേയ്‌മെന്റിനായി വിസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്റ്ററോ, ജെസിബി, യൂണിയന്‍ പേ മുതലായ പ്രധാനപ്പെട്ട കാര്‍ഡുകളെല്ലാം സ്വീകരിക്കും. എംബസിയുടെ POS ടെര്‍മിനലാണ് ഇതിനായി … Read more

അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം മെയ് 11-ന്

ഡബ്ലിൻ: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈവർഷത്തെ  നാഷണൽ നോക്ക് തീർത്ഥാടനം മെയ് 11 ശനിയാഴ്ച്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ  റിപ്പബ്ലിക് ഓഫ്  അയര്‍ലണ്ടിലേയും നോർത്തേൺ  അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ ഒത്തുചേരും. അയർലണ്ടിലെ സീറോ മലബാർ സഭയുടെ 37 വി. കുർബാന സെൻ്ററുകളിലും  മരിയൻ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.   2024 മെയ് 11  ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും. … Read more

സ്ലൈഗോയിൽ നോമ്പ്കാല ധ്യാനം മാർച്ച് 23-ന്

സ്ലൈഗോ: സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കുർബാന സെൻ്ററിൻ്റെ  ആഭിമുഖ്യത്തിൽ ഏകദിന നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. 2024 മാർച്ച്‌ 23 ഓശാന ഞായറാഴ്ച സ്ലൈഗോ സെൻ്റ് അഞ്ചേലസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള ധ്യാനം നയിക്കുന്നത് ഫാ. ജോൺ വെങ്കിട്ടക്കൽ ആണ്. അന്നേ ദിവസം ഈസ്റ്ററിന് ഒരുക്കമായുള്ള കുമ്പസാരവും വി. കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കും. ഓശാന തിരുക്കർമ്മങ്ങളും കുരുത്തോല വെഞ്ചരിപ്പും വൈകുന്നേരം നടത്തപ്പെടുന്നു. എല്ലാവരെയും നവീകരണ ധ്യാനത്തിലേക്കും ഓശാന … Read more

കേരളാ ഹൗസ് കാർണിവൽ 2024 ജൂലൈ 6-ന്

ഈ വർഷത്തെ കേരളാ ഹൗസ് കാർണിവൽ ജൂലൈ മാസം 6-ആം തീയതി നടക്കും. കൗണ്ടി കിൽഡെയറിലെ Johnstown-ലുള്ള Palmerstown Housing Estate-ൽ വച്ച് രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് കാർണിവൽ. കൂടുതൽ വിവരങ്ങൾക്ക്:ഉദയ്- 086 352 7577വിനോദ്- 087 132 0706മെൽബിൻ- 087 682 3893

Vikings Winter Premier League Season -2 വാട്ടർഫോഡ് വൈക്കിങ്ങ്സ് കിരീട ജേതാക്കളായി

വാട്ടർഫോർഡ് വൈക്കിങ്സ് സംഘടിപ്പിച്ച“ Vikings Winter Premier League Season -2” ക്രിക്കറ്റ്‌ ടൂർണമെന്റലെ കിരീടം ചൂടി വാട്ടർ ഫോർഡ് വൈക്കിങ്സ് കിങ്‌സ്. ഓൾ അയർലണ്ടിലെ മികച്ച 18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ്‌ ആയിരിക്കുന്നത് വൈകിങ്സ്ന്റെ തന്നെ ടീമായ വൈക്കിങ്ങ്സ് ലെജന്റസ് ആണ്. ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ, പ്ലയെർ ഓഫ് ദി സീരീസ് എന്നിവയും വൈക്കിങ്സിലെതന്നെ കളിക്കാരായ ഫെബിൻ, മുകേഷ്, സുനിൽ എന്നിവർ യഥാക്രമം കരസ്ഥമാക്കി. ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിച്ച … Read more

SAG അവാർഡുകൾ വാരിക്കൂട്ടി ഓപ്പൺ ഹൈമർ; മികച്ച നടനായി വീണ്ടും കിലിയൻ മർഫി

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമറിലൂടെ മികച്ച നടനുള്ള മറ്റൊരു അവാര്‍ഡ് കൂടി കരസ്ഥമാക്കി ഐറിഷുകാരനായ കിലിയന്‍ മര്‍ഫി. ഇത്തവണ The Screen Actors Guild Awards (SAG) പുരസ്‌കാരമാണ് നടനെ തേടിയെത്തിയിരിക്കുന്നത്. ഹോളിവുഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന എക്കാലത്തെയും നീണ്ട അഭിനേതാക്കളുടെ സമരത്തിന് ശേഷം നടക്കുന്ന അവാര്‍ഡ് ചടങ്ങ് എന്ന പ്രത്യേകത ഇത്തവണത്തെ SAG-ക്ക് ഉണ്ടായിരുന്നു. പ്രമുഖരടക്കം ഏകദേശം 120,000 അഭിനേതാക്കളാണ് സമരം നടത്തിയ യൂണിയനില്‍ അംഗങ്ങളായിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം ഉണ്ടാകുന്ന ജോലിനഷ്ടം തടയുക എന്ന … Read more

ലൂക്കൻ നിവാസികൾക്ക് സൗജന്യ മാലിന്യ ശേഖരണ കാംപെയ്നുമായി മലയാളിയും, ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയുമായ ജിതിൻ റാം

ലൂക്കന്‍ നിവാസികള്‍ക്കായി സൗജന്യ മാലിന്യ ശേഖരണ കാംപെയിനുമായി മലയാളിയും, ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ജിതിന്‍ റാം. വീടുകളില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍ അഥവാ ഇ-വേസ്റ്റുകളാണ് മൂന്ന് ഘട്ടമായി ശേഖരിക്കുന്നത്. ഇലക്ട്രിക്കല്‍ റീസൈക്ലിങ് കമ്യൂണിറ്റിയായ Recycle IT-മായി ചേര്‍ന്നാണ് ജിതിന്‍ റാം ഈ കാംപെയിന് രൂപം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 28-ന് Shackleton, മാര്‍ച്ച് 5-ന് Shackleton Phase 2, Hallwell, മാര്‍ച്ച് 6-ന് Paddocks, Gandon Park എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് മാലിന്യം ശേഖരിക്കുക. മാലിന്യം ശേഖരിക്കുന്ന ദിവസം … Read more

ഡബ്ലിനിൽ പ്രമുഖ വചന പ്രഘോഷകൻ റവ. ഡോ കുര്യൻ പുരമഠം നയിക്കുന്ന നോമ്പ് കാല ധ്യാനം; ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭ ഡബ്ലിൻ സോണലിലെ വിവിധ കുർബാന സെന്ററുകൾക്കായി നടത്തപ്പെടുന്ന ‘LENTEN RETREAT 2024’ ഫെബ്രുവരി 23-ന് വെള്ളിയാഴ്ച്ച ആരംഭിക്കും. ധ്യാനം നയിക്കുന്ന പ്രശസ്‌ത വചനപ്രഘോഷകൻ റവ. ഡോ. കുര്യൻ പുരമഠം ബുധനാഴ്ച്ച രാവിലെ ഡബ്ലിനിൽ എത്തിച്ചേർന്നു. സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ. ജോസഫ് ഓലിയക്കാട്ടിൽ ,ഫാ. സെബാൻ വെള്ളമത്തറ,ഡബ്ലിൻ സോണൽ ഫിനാൻസ് ട്രസ്റ്റി ബിനോയ് ജോസ് ,OLV Church ധ്യാനത്തിന്റെ കോർഡിനേറ്റർ ജോസ് പോളി ,തോമസ് കുര്യൻ … Read more

‘ബിബ്ലിയ ‘24 – നാഷണൽ ഗ്രാൻ്റ് ഫിനാലെ’ ലൂക്കൻ ടീം ജേതാക്കൾ 

കാവൻ : അയർലണ്ട്  സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ – ബിബ്ലിയ 24  കാവൻ ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ  നടന്നു.  അയർലണ്ടിലെ  നാലു റീജിയണിലെ  ഒൻപത് കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ   പ്രഥമ നാഷണൽ കിരീടം ടീം ലൂക്കൻ സ്വന്തമാക്കി.  ഡബ്ലിൻ റീജിയണൽ തലത്തിലും  ലൂക്കൻ കുർബാന സെൻ്റർ വിജയികളായിരുന്നു.  കാസിൽബാർ (ഗാൽവേ റീജിയൺ)  കുർബാന സെൻ്റർ രണ്ടാം  സ്ഥാനം നേടി, … Read more

മംഗള സ്‌കൂൾ ഓഫ് മ്യൂസിക് ‘സംഗീത അരങ്ങ് 2024’ മാർച്ച് 18-ന്

മംഗള സ്‌കൂള്‍ ഓഫ് കര്‍ണാടിക് മ്യൂസിക് സംഘടിപ്പിക്കുന്ന ‘സംഗീത അരങ്ങ് 2024’ മാര്‍ച്ച് 18-ന്. ഡബ്ലിനിലെ Tallaght-യിലുള്ള The Scientology Centre-ല്‍ വച്ച് വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപരിപാടിയില്‍ മംഗളയിലെ വിദ്യാര്‍ത്ഥി പ്രതിഭകളുടെ സംഗീത മേള അരങ്ങേറും. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക്:സ്റ്റാന്‍ഡാര്‍ഡ്- 10 യൂറോഫാമിലി- 35 യൂറോ (2 മുതിര്‍ന്നവര്‍, 2 കുട്ടികള്‍)ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍: https://www.eventifyed.com/SangeethaArangu.html