12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ; ക്രിമിനല്‍ നിയമ ഭേദഗതി ബില്ലിന് ലോക്സഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ ഭേദഗതി ലോക്സഭ ഏകകണ്ഠമായി പാസ്സാക്കി. ലൈംഗിക അതിക്രമത്തിന് കുറഞ്ഞശിക്ഷയായി 20 വര്‍ഷത്തെ തടവ് നല്‍കണമെന്നും ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നു. ബലാത്സംഗ കേസുകളിലെ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണമെന്നും ഇരയുടെ മൊഴി വനിതാ പോലീസ് ഓഫീസര്‍ രേഖപ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരത്തെ … Read more

ചുരുളഴിയാത്ത രഹസ്യമായി എംഎച്ച് 370; മലേഷ്യന്‍ വിമാനം മനഃപ്പൂര്‍വം റൂട്ട് മാറിപ്പറന്നെന്ന് സ്ഥിരീകരിച്ചു

ക്വാലലംപുര്‍: മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റെ തിരോധാനം സംബന്ധിച്ച് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. 293 യാത്രക്കാരുമായി യാത്രതിരിച്ച വിമാനമാണ് 2014 മാര്‍ച്ച് എട്ടിനു കാണാതായത്. 495 പേജുള്ള അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ബിയജിംഗിലേക്ക് പുറപ്പെട്ട ബോയിങ് 777 വിമാനം യാത്ര ചെയ്യേണ്ടിയിരുന്ന റൂട്ടില്‍ നിന്നു മനഃപൂര്‍വം മാറ്റി സഞ്ചരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ കാരണമെന്താണ് എന്നതില്‍ റിപ്പോര്‍ട്ട് മൗനത്തിലാണ്. നേരത്തേ സാങ്കേതിക തകരാര്‍ കൊണ്ടാണു വിമാനം തകര്‍ന്നതെന്നായിരുന്നു നിഗമനം, എന്നാല്‍ … Read more

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും ; ഇടുക്കിയില്‍ ജലനിരപ്പ് 2,395.38 ആയി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴതുടരുന്നു. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയുടെ ഫലമായാണ് കേരളത്തില്‍ ശക്തമായ മഴപെയ്യുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അഞ്ച് ദിവസം കനത്ത മഴ തുടരും എന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴമൂലം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഡാമുകള്‍ എല്ലാം തുറന്നുവിട്ടു. ഇടുക്കിഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് ശക്തമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇടുക്കിയില്‍ മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും തുടരുന്നുണ്ട്. 2395.30ലേക്ക് … Read more

നിങ്ങളുടെ മോര്‍ഗേജ് & ലൈഫ് ഇന്‍ഷുറന്‍സുകള്‍ കുറഞ്ഞ നിരക്കില്‍

നിങ്ങളുടെ വീടിന്റെ മോര്‍ഗേജ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് (മോര്‍ഗേജ് ലൈഫ് കവര്‍) സമയാസമയങ്ങളില്‍ മാറ്റുന്നതിലൂടെ നിങ്ങള്‍ക്ക് ആയിരക്കണക്കിന് യൂറോ ലഭിക്കുവാന്‍ സാധിക്കും. പല വീട്ടുടമകളും ബാങ്കില്‍ നിന്നോ അല്ലെങ്കില്‍ മോര്‍ഗേജ് ബ്രോക്കറില്‍ നിന്നോ മോര്‍ഗേജ് എടുക്കുമ്പോള്‍ അവരുടെ ആവശ്യത്തിന് ഇന്‍ഷുറന്‍സുകള്‍ എടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. നമ്മുടെ കവറിനെപ്പറ്റിയോ ഓപ്ഷണല്‍ ബെനിഫിറ്റ്‌സിനെപ്പറ്റിയോ താരതമ്യം ചെയ്യാനുള്ള സമയക്കുറവുമൂലം എടുക്കുന്ന പോളിസികള്‍ മാസം തോറും തുടര്‍ന്ന് പോകുന്നതും കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ കോഡ് പ്രകാരം എല്ലാ വീട്ടുടമകള്‍ക്കും അവരുടെ വിവിധതരം ഇന്‍ഷുറന്‍സുകള്‍ എപ്പോള്‍ വേണമെങ്കിലും കുറഞ്ഞ … Read more

അഞ്ച് വയസ്സുകാരി കൊച്ചിയില്‍ സ്‌കൂട്ടര്‍ ഓടിച്ചു, പിതാവിന്റെ ലൈസന്‍സ് റദ്ദാക്കി

കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ അഞ്ചു വയസുകാരിക്ക് സ്‌കൂട്ടറിന്റെ നിയന്ത്രണം നല്‍കി ഡ്രൈവ് ചെയ്യാന്‍ അനുവദിച്ച സംഭവത്തില്‍ പിതാവിനെതിരെ നടപടി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കാന്‍ ജോയിന്റ് ആര്‍.ടി.ഒ നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു. ഷിബുവും കുടുംബവും യാത്ര ചെയ്യുന്നതിനിടെ മുന്‍പില്‍ ഇരിക്കുന്ന അഞ്ചുവയസുകാരിയായ മകള്‍ സ്‌കൂട്ടര്‍ നിയന്ത്രിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടി സ്‌കൂട്ടര്‍ ഓടിക്കുന്നതിന്റെ വീഡിയോ കാര്‍ യാത്രികര്‍ ചിത്രീകരിച്ച് ഫെയ്സ്ബുക്കില്‍ … Read more

യൂറോപ്പ്യന്‍ യൂണിയന്‍ മാതൃകയില്‍ ഇന്ത്യയിലും പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ വരുന്നു

ആഗോളതലത്തില്‍ യൂറോപ്യന്‍ യൂണിയന്റെ വ്യക്തിവിവര സംരക്ഷണത്തിനായുള്ള ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍) നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷമുണ്ടായിട്ടുള്ള സുപ്രധാന നിയമ നിര്‍മാണ നീക്കമാണ് ഇന്ത്യയുടേത്. ജിഡിപിആര്‍ നിയമം അനുശാസിക്കുന്ന യൂറോപ്യന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് മാതൃകയില്‍ ഡേറ്റാ സംരക്ഷണത്തിനായി സ്വയം നിയന്ത്രണാവകാശമുള്ള ഡേറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ശ്രീകൃഷ്ണ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. വ്യക്തിവിവരങ്ങളുടെ കാര്യത്തില്‍ പൗരന്മാര്‍ക്ക് പ്രാമുഖ്യം ലഭിക്കണം. എന്ത് വിലകൊടുത്തും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. കച്ചവട, വ്യാവസായിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാവരുത്. എല്ലാ സ്ഥാപനങ്ങളിലും ഡേറ്റാ … Read more

ഇടുക്കി അണക്കെട്ട് തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി; ഓറഞ്ച് അലര്‍ട്ടിന് ഇനി ആറു സെന്റിമീറ്റര്‍ മാത്രം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉള്‍പ്പെടെ വെള്ളം കയറും

ഇടുക്കി ഡാമിലെ ജല നിരപ്പ് അനു നിമിഷം വര്ധിക്കുന്ന സാഹചര്യത്തില് ഇടുക്കി ഡാമിനോട് ചേര്ന്നുള്ള ചെറുതോണി ഷട്ടറുകള് നിയന്ത്രിത അളവില് തുറന്ന് വിടാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്ത്തിയായിക്കഴിഞ്ഞു. ഏത് നിമിഷവും ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കി കളയാന് അധികൃതര് ശ്രമമാരംഭിച്ചിട്ടുണ്ട്. ഇന്നു മൂന്നുമണിവരെയുള്ള കണക്കുകള്‍ പ്രകാരം 2394.80 അടിയായി ജലനിരപ്പ് ഉയര്‍ന്നു. ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി വെറും 0.2 അടി (ആറു സെന്റിമീറ്റര്‍) മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി അതിജാഗ്രതാ … Read more

യുഎസില്‍ പതിനഞ്ചാം വയസ്സില്‍ എഞ്ചിനിയറിങ് ബിരുദം നേടിയ മലയാളി ബാലന്‍ ശ്രദ്ധിക്കപ്പെടുന്നു

അമേരിക്കയില്‍ പതിനഞ്ചാം വയസില്‍ എന്‍ജിനീയറിങ്ങ് ബിരുദം നേടിയ ഇന്ത്യന്‍ ബാലന്‍ ശ്രദ്ധേയനാകുന്നു. തനിഷ്‌ക്ക് എബ്രഹാം എന്ന പതിനഞ്ച് വയസ്സുകാരനാണ് ഇത്ര ചെറുപ്പത്തില്‍ തന്നെ മുതിര്‍ന്നവരുടെ പാഠങ്ങള്‍ പഠിച്ച് മികവ് തെളിയിച്ചിരിക്കുന്നത്. യു.സി ഡേവിസ് മെഡിക്കല്‍ സെന്ററില്‍ നിന്ന് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിലാണ് തനിഷ്‌ക് ബിരുദം നേടിയത്. നേരത്തെ ആറാം വയസ്സില്‍ തന്നെ ഓണ്‍ലൈന്‍ വഴി ഹൈ സ്‌കൂള്‍ കോളേജ് തല ക്ലാസ്സുകള്‍ പഠിച്ചു തുടങ്ങിയ തനിഷ്‌ക് ഉയര്‍ന്ന മാര്‍ക്കുകളോടെ വിജയം നേടുകയും ചെയ്തിരുന്നു. അഞ്ചാം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി … Read more

അല്‍ഷിമേഴ്‌സ് രോഗത്തിന് മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍; വൈദ്യശാസ്ത്രത്തിന് പ്രത്യാശ

വാഷിങ്ടണ്‍: ആധുനിക വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയായ ‘അല്‍ഷിമേഴ്‌സ്’ എന്ന മറവിരോഗചികിത്സയില്‍ നാഴികക്കല്ലായി പുതിയ മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍. ഷികാഗോയില്‍ കഴിഞ്ഞ ദിവസം നടന്ന അല്‍ഷിമേഴ്‌സ് അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സിലാണ് ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് പ്രത്യാശനല്‍കുന്ന ഈ വിവരം പുറത്തുവിട്ടത്. പുതിയ മരുന്ന് ഉപയോഗിച്ച് നിരവധി രോഗികളില്‍ നടത്തിയ പരീക്ഷണം ആദ്യഘട്ടത്തില്‍തന്നെ വന്‍ വിജയമായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘എയ്‌സായ്’ എന്ന ഔഷധ നിര്‍മാണ കമ്പനിയാണ് പുതിയ മരുന്നിന്റെ കണ്ടെത്തലിനു പിന്നില്‍. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ കാരണമായി കണ്ടെത്തിയ തലച്ചോറില് … Read more

മലയാളി ശാസ്ത്രജ്ഞ ഡോ.മരിയ പറപ്പിള്ളി ഓസ്ട്രേലിയന്‍ ഫിസിക്സ് ഹോള്‍ ഓഫ് ഫെയിമിലേക്ക്

ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിററൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോ ആയി ഡോ. മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയായിലെ ഉയര്‍ന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്‌ലിന്‍ഡേര്‍സ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റുമാണ് മരിയ. ഫ്‌ലിന്‍ഡേര്‍സ് യൂണിവേര്‍സിറ്റിയിലെ സീനിയര്‍ ഫിസിസിസ്റ്റും ഗവേഷണ വിഭാഗം STEM Education മേധാവിയുമായ മരിയ 2017 ല്‍ South Australian Women Honour Roll നും അര്‍ഹയായിരുന്നു. 2018 ജൂണ്‍ 20 ന് ഫ്‌ലിന്‍ഡേര്‍സ് യൂണിവേര്‍സിറ്റിയില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ Australian … Read more