ന്യൂയോര്‍ക്ക് പൊലീസിനെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ്

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പൊലീസ് ഫെയ്സ്ബുക്ക് പേജ് എന്ന നേട്ടം കൈവരിച്ച് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് ലോക നെറുകയിലേക്ക്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേജിനെ മറികടന്നാണ് കേരള പൊലീസിന്റെ പേജ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിന് 783 ലക്ഷം ലൈക്കുകളാണ് ഉള്ളത്. എന്നാല്‍ കേരള പൊലീസിന്റെ പേജ് ലൈക്ക് ചെയ്തവരുടെ എണ്ണം 816 ലക്ഷമായിരിക്കുകയാണ്. പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും കൂടെ നിന്നവരെ ഈ ഘട്ടത്തില്‍ … Read more

അസംസ്‌കൃത മാലിന്യങ്ങള്‍ ഐറിഷ് ജലാശയങ്ങളെ വിഷലിപ്തമാക്കുന്നു: മുന്നറിയിപ്പ് നല്‍കി പരിസ്ഥിതി സംരക്ഷണ സമിതി

ഡബ്ലിന്‍: അയര്‍ലണ്ടിലെ മുപ്പത്തിയെട്ടോളം സ്ഥലങ്ങളില്‍ നിന്ന് അസംസ്‌കൃത മാലിന്യങ്ങള്‍ ഐറിഷ് ജലാശയങ്ങളില്‍ എത്തിക്കുന്നത് വന്‍തോതിലുള്ള വിഷവസ്തുക്കള്‍. മലിനജലം വിഷാംശങ്ങള്‍ ഒഴിവാക്കി ജലാശയങ്ങളില്‍ ഒഴുക്കി വിടുന്നതിന് പകരം ഇവ നേരിട്ട് കടലിലും നദികളിലും നിക്ഷേപിക്കുന്നത് അയര്‍ലണ്ടിലെ ജലവിതരണത്തെ തന്നെ വിഷമയമാക്കുന്നുവെന്ന് പരിസ്ഥിതി സംരക്ഷണ ഏജന്‍സി (EPA) മുന്നറിയിപ്പ് നല്‍കുന്നു. മലിനജല ശുദ്ധീകരണം കാര്യക്ഷമമല്ലാത്തതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ അയര്‍ലന്റിന് അന്ത്യശാസനം നല്‍കിയിരുന്നു. യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന ജല ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി യൂറോപ്യന്‍ കോടതിയില്‍ അയര്‍ലന്‍ഡിന് മേല്‍ നിയമ നടപടി തുടരുന്നതിനിടയിലാണ് … Read more

ആന്റിബയോട്ടിക്ക് പ്രതിരോധം വെല്ലുവിളിയാകുന്നു; 2050ഓടെ ക്യാന്‍സറിനെയും പ്രമേഹത്തെക്കാളും കൂടുതല്‍ രോഗാണുക്കള്‍ വ്യാപിക്കുമെന്ന് മുന്നറിയിപ്പ്

2050ഓടെ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ മനുഷ്യരാശിക്ക് വന്‍ പ്രതിസന്ധിയാകുമെന്ന് വിലയിരുത്തല്‍. നിലവിലെ ഏറ്റവും വലിയ കൊലയാളികളായ ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ഈ സൂപ്പര്‍ബഗ്ഗുകള്‍ കവച്ചുവെക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നു. ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കണമെന്ന ബോധവല്‍ക്കരണം നടക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് പതിവാക്കിയിരിക്കുകയാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ പോലും മാരകമാക്കിയേക്കാമെന്നാണ് മുന്നറിയിപ്പ്. സാധാരണ മരുന്നുകള്‍ പോലും രോഗികളില്‍ ഫലപ്രദമാകാത്ത അവസ്ഥ സംജാതമാകും. നിലവിലുള്ള ആന്റിബയോട്ടിക്കുകളും ഫലിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും മുന്നറിയിപ്പ് … Read more

55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോകത്തിലെ ഏറ്റവും നീണ്ട കടല്‍പ്പാലം ചൈനയില്‍ സഞ്ചാരത്തിന് റെഡി

ബെയ്ജിംഗ്: എന്‍ജിനിയറിംഗ് മികവിന്റെ പര്യായമായ ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം സഞ്ചാരത്തിന് തയാറായി. ചൈനീസ് വന്‍കരയെ ഹോങ്കോംഗ്, മക്കാവ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 55 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഡെല്‍റ്റ നദിയെ ചുറ്റി നിര്‍മിച്ചിരിക്കുന്ന പാലം ഹോങ്കോംഗ് – ഷുഹായ് – മക്കാവ് പാലം എന്നാണ് അറിയപ്പെടുന്നത്. ഭൂകമ്പങ്ങളും, ചുഴലി കൊടുങ്കാറ്റുമൊക്കെ അതിജീവിക്കാന്‍ പറ്റുന്ന വിധത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. കപ്പല്‍ ഗതാഗതത്തിന് തടമുണ്ടാകാതിരിക്കാന്‍ 6.7 കിലോമീറ്റര്‍ ദൂരം പാലം കടലിനടിയിലൂടെയാണ് കടന്നു പോകുന്നത്. കൃത്രിമ ദ്വീപുകളുണ്ടാക്കിയാണ് ഇത് … Read more

വൈദികന്റെ മരണം: ഫ്രാങ്കോയ്ക്ക് എതിരെ മൊഴി നല്‍കിയവരുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയും മൊഴിയും നല്‍കിയവര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം. പരാതിക്കാരിയായ കന്യാസ്ത്രീയും കുടുംബാംഗങ്ങളും, ബിഷപ്പിനെതിരെ ജലന്ധറിലും േകരളത്തിലും മൊഴി നല്‍കിയ വൈദികര്‍-കന്യാസ്ത്രീകള്‍, കുറവിലങ്ങാെട്ട മഠം, സമരത്തില്‍ പെങ്കടുത്ത കന്യാസ്ത്രീകള്‍ എന്നിവര്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍േദശം. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടി പൂര്‍ത്തിയാക്കുന്നതിനിടെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ട വൈദികന്‍ മരിച്ചത് സാക്ഷികളെ പിന്തിരിപ്പിച്ചേക്കുമെന്നാണ് ആശങ്ക. വൈദികെന്റ മരണം സ്വാഭാവികമോ അസ്വാഭാവികമോ ആയാല്‍പോലും സാക്ഷികളുടെ പിന്മാറ്റം കേസിനെ ദുര്‍ബലമാക്കുമെന്നും ഇന്റലിജന്‍സ് പറയുന്നു. ഫ്രാങ്കോ … Read more

അതിര്‍ത്തിയില്‍ തീവ്രവാദികളുടെ താവളം: പാക് സൈന്യം നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതായി ഇന്ത്യ

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ തീവ്രവാദികളുടെ സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നതായി ഇന്ത്യന്‍ സൈന്യം. കശ്മീരിലെ പര്‍വത പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച ശക്തമാകുന്നതിന് മുമ്പ് അതിര്‍ത്തി നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറാനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സൗത്ത് കശ്മീരിലെ കുല്‍ഗാമില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരരെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കാന്‍ ഇരു രാജ്യങ്ങളും മെയ് മാസം തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനം വന്നതിനു ശേഷം ഏഴു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഇന്ത്യ … Read more

അമ്മയില്‍ നിന്നും പുറത്താക്കിയതല്ല; രാജിവെച്ചതാണെന്ന് ദിലീപ്

കൊച്ചി: ‘അമ്മ’യില്‍ തനിക്കുള്ള സ്വാധീനം പരോക്ഷമായി പറഞ്ഞ് ദിലീപ് തന്റെ രാജിക്കത്ത് പുറത്തുവിട്ടു. വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനാണു രാജിയെന്നാണ് രാജിക്കത്തില്‍ ദിലീപ് പറയുന്നത്. ദിലീപ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കത്ത് പുറത്ത് വിട്ടത്. ‘അമ്മ’ എന്ന സംഘടനയില്‍ നിന്നുള്ള എന്റെ രാജിക്കത്ത് അമ്മയിലെ അംഗങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കും, എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ് ഞാന്‍ പങ്കുവെയ്ക്കുകയാണെന്ന് പറഞ്ഞാണ് ദിലീപ് രാജിക്കത്ത് പുറത്തു വിട്ടിരിക്കുന്നത്. ‘അമ്മ’യുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതു കൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തു വിടുന്നത്. … Read more

സംസ്ഥാനത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം രാജീവനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. സംസ്ഥാനത്തെ ആദ്യത്തേതും, രാജ്യത്തെ നാലാമത്തെയും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രമാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.അഹമ്മദാബാദ്, ഭുവനേശ്വര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് നിലവില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉള്ളത്. കേരളം, കര്‍ണ്ണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങളെ ബാധിക്കുന്ന ന്യൂനമര്‍ദ്ദങ്ങളെയും ചുഴിലിക്കാറ്റുകളെയും കുറിച്ചുള്ള മുന്നറിയിപ്പുകളായിരിക്കും തിരുവനന്തപുരത്തെ കേന്ദ്രം നല്‍കുക. ചെന്നൈയിലെ ഏര്യാ … Read more

ഓ ഐ സി സി മേഖല കമ്മറ്റികള്‍ രൂപീകരിക്കുന്നു.

ഡബ്ലിന്‍  : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മേഖല കമ്മറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. 2019 ഭാരതത്തിലെ പാര്‌ലമെന്റ് തിരഞ്ഞെടുപ് മുന്നില്‍കണ്ടുകൊണ്ടു അയര്‍ലണ്ടിലെ ഭാരതീയരുടെ ഇടയില്‍ പ്രത്യേകിച്ച് മലയാളികളോട് ഒപ്പം നിന്ന് കൊണ്ട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ഓ ഐ സി സി കമ്മറ്റി നിലപാട് സ്വീകരിച്ചു. മേഖല കമ്മറ്റികള്‍ രൂപീകരിക്കുന്നതിന്റെ ചുമതലകള്‍ പുനഃസംഘടിപ്പിച്ച കമ്മറ്റിയില്‍ നിന്നും ശ്രീ ജോര്‍ജ് വര്ഗീസ് ( വാട്ടര്‍ഫോര്‍ഡ് ) , ശ്രീ വിനോയ് പനച്ചിക്കല്‍ ( … Read more

അയര്‍ലണ്ടിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധയിടങ്ങളില്‍ നേഴ്‌സ്, ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍, അസി.ഡയറക്ടര്‍ ഓഫ് നേഴ്‌സിംഗ് തുടങ്ങിയ തസ്തികകളിലേക്ക് നിരവധി അവസരങ്ങള്‍. മാനേജര്‍ തസ്തികകളിലേക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനൊപ്പം താമസ സൗകര്യത്തിനാവശ്യമായ സഹായം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +353 879727446