നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ധൂര്‍ത്ത്; ബോര്‍ഡ് ചെയര്‍മാന്‍ രാജിവെച്ചു; സമ്മര്‍ദ്ദത്തിലായി വരേദ്കര്‍ ഗവണ്‍മെന്റ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ നേഴ്സുമാര്‍ ആവശ്യപ്പെട്ട ശമ്പള വര്‍ധനവിന് മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന വരേദ്കര്‍ ഗവണ്മെന്റ് നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ്. ആശുപത്രി നിര്‍മാണത്തിന് മൊത്തം ചിലവ് നേരത്തെ നിശ്ചയിച്ചിരുന്ന 983 മില്യണ്‍ യൂറോയില്‍ നിന്ന് 2 ബില്യണ്‍ യൂറോയാകുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ചിലവ് ക്രമാതീതമായി ഉയര്‍ന്നതോടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്ന നാഷണല്‍ പീടിയാട്രിക് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ടോം കോസ്റ്റല്ലോ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചു. ഇതോടെ സൈമണ്‍ … Read more

സമത്വം, സമാധാനം, ദാരിദ്യ നിര്‍മാര്‍ജ്ജനം:കേരളം രാജ്യത്തെക്കാള്‍ ഏറെ മുന്നില്‍; കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ജീവിത നിലവാരം ഉയര്‍ത്താനായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കൈക്കൊണ്ട പതിനേഴ് ലക്ഷ്യങ്ങളില്‍ പത്തെണ്ണത്തിലും കേരളം ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നില്‍. 2030ല്‍ 100പൊയിന്റ് നേടുക എന്ന ലക്ഷ്യത്തോടെയാണ് 2015 സെപ്റ്റംബറില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനം 17 ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടുവച്ചത്. ഇതില്‍ ഏതെങ്കിലും പതിമൂന്നെണ്ണത്തില്‍ നേട്ടമുണ്ടാക്കിയല്‍ മതിയെന്നാണ് നിബന്ധന. ഇത് പ്രകാരം ആസൂത്രണ ബോര്‍ഡ് നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 ജനുവരി ഒന്നുമുതലാണ് ഇത് നടപ്പാക്കിയത്. മൂന്നെണ്ണത്തില്‍ പിന്നിലായെങ്കിലും … Read more

അതിശൈത്യം ആഘോഷമാക്കി യുഎസ് ജനത ; വീഡിയോകള്‍ വൈറല്‍

വാഷിങ്ടണ്‍ : അപകടകരമായ കൊടും ശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം മരവിച്ചിരിക്കുകയാണ് അമേരിക്കയിലെ മധ്യമേഖലയിലെ പല പ്രദേശങ്ങളും. ചരിത്രത്തിലെ ഏറ്റവും വലിയ അതിശൈത്യത്തിന്റെ പിടിയിലാണ് ഇവിടം. മൈനസ് 29 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. കൊടും തണുപ്പ് ജനജീവിതത്തെ സാരമായി ബാധിച്ചു. പോളാര്‍ വെര്‍ട്ടക്സ് എന്ന പ്രതിഭാസമാണ് അസാധാരണമായ കൊടും സൈത്യത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ശൈത്യകാലത്തു പരമാവധി മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെടാറുള്ള ഷിക്കാഗോയില്‍ ഇത്തവണ രേഖപ്പെടുത്തിയത് മൈനസ് 46 ഡിഗ്രി … Read more

ട്രംപിന്റെ നയപ്രഖ്യാപനത്തിന് അതിഥിയായി മലയാളി വിദ്യാര്‍ത്ഥിനിയും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് അതിഥിയായി മലയാളി വിദ്യാര്‍ത്ഥിനിയും. തൃശൂര്‍ സ്വദേശികളായ രാംകുമാര്‍ മേനോന്റെയും ഷൈലജ അലാട്ടിന്റെയും മകളായ ഉമ മേനോനാണ് മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിപിടിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ നയപ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക. വര്‍ഷാരംഭത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്റ് നയപ്രഖ്യാപന പ്രസംഗം നടത്തുന്ന പതിവുണ്ട്. ഫെബ്രുവരി അഞ്ച് ചൊവ്വാഴ്ച വാഷിംഗ്ടണില്‍ ട്രംപ് നടത്തുന്ന സ്റ്റേറ്റ് ഒഫ് ദി യൂണിയന്‍ പ്രസംഗത്തിനാണ് ഉമയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം സ്റ്റെഫാനി … Read more

15-ാം വയസില്‍ ഐസിസില്‍,? നാലുവര്‍ഷത്തിന് ശേഷം കൈക്കുഞ്ഞുങ്ങളുമായി നാട്ടിലേക്ക്

ബാഗൗസ്: പതിനഞ്ചാം വയസില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ജര്‍മ്മന്‍ പെണ്‍കുട്ടി നാലുവര്‍ഷത്തിന് ശേഷം പിടിയില്‍. കിഴക്കന്‍ സിറിയയില്‍ അവസാനത്തെ ഭീകരനേയും ലക്ഷ്യമിട്ട് അമേരിക്കയുടെ നേതൃത്വത്തിലുളള സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്. ആയിരക്കണക്കിന് പേരാണ് ഈയാഴ്ച മാത്രം പ്രദേശത്ത് നിന്നും പലായനം ചെയ്തത്. യുവതികളും കുട്ടികളും അടങ്ങുന്ന സംഘത്തില്‍ ലിയണോരയും അവരുടെ രണ്ട് കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. 15ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നാലെ രണ്ട് മാസം കഴിഞ്ഞാണ് സിറിയയിലേക്ക് വന്നതെന്ന് ലിയണോര പറഞ്ഞു. ‘മൂന്ന് … Read more

യുഎഇ ഔദ്യോഗികമായി സന്ദര്‍ശിക്കുന്ന ആദ്യ പോപ്പാകാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ; ചരിത്ര സന്ദര്‍ശനമെന്ന് കത്തോലിക്ക സഭ

”ഈ സന്ദര്‍ശനം ലോകം എക്കാലവും ഓര്‍ക്കും, അറേബ്യന്‍ നാടുകള്‍ ഔദ്യോഗികമായി സന്ദര്‍ശിക്കാനെത്തിയ ആദ്യത്തെ പോപ്പ് എന്ന് ചരിത്രം ഫ്രാന്‍സിസ് മാര്‍പാപ്പയെ വാഴ്ത്തും, ഈ അടുത്തകാലം വരെ ഒരു പോപ്പിനും ചിന്തിക്കാന്‍ പോലും വയ്യാതിരുന്ന ഒരു സന്ദര്‍ശനമാണിത്. അറബ്യയിലെ ക്രിസ്ത്യാനികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന അസുലഭ മുഹൂര്‍ത്തം…!” ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ യുഎഇ സന്ദര്‍ശനത്തെ ദക്ഷിണ അറേബ്യന്‍ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ സ്വാഗതം ചെയ്യുന്നതിങ്ങനെയാണ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനിന്റെ ക്ഷണം സ്വീകരിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ചരിത്ര … Read more

മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 10-ന്

മെല്‍ബണ്‍: 1976-ൽ സ്ഥാപിതമായി 43 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്ഡാംഡിനോംഗ് യുണൈറ്റിംഗ് പള്ളി ഹാളിൽ (Robinsons St, Dandenong) വച്ചു് നടക്കും. മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുക, അടുത്ത 2വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അംഗീകരിക്കുക തുടങ്ങിയവ ആയിരിക്കും പ്രധാന അജണ്ട. തുടക്കകാലം മുതൽ ഭാരവാഹികളായിരുന്നു് … Read more

ആവശ്യത്തിന് ജീവനക്കാരില്ല, കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ ഇല്ല, വീണ്ടും സമരത്തിന് തയ്യാറെടുത്ത് നേഴ്സുമാര്‍

ഡബ്ലിന്‍: തൊഴില്‍ മേഖലയിലെ അവകാശ പോരാട്ടങ്ങള്‍ തുടരുമെന്ന് INMO യുടെ പ്രസ്താവന. കഴിഞ്ഞ ജനുവരി 30 ന് ദേശീയ വ്യാപകമായി നടന്ന പണിമുടക്ക് ഈ മാസവും തുടരാന്‍ നേഴ്സുമാരുടെ സഘടന തീരുമാനിച്ചു. ഫെബ്രുവരി 5 ചൊവ്വാഴ്ചയും തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ച 7, 12, 13, 14 തിയതികളോടൊപ്പം 19, 21 തിയ്യതികളിലും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് യൂണിയന്‍ ഏറ്റവുമൊടുവില്‍ തീരുമാനമായി. ഇതോടെ ഈ മാസം ആരോഗ്യമേഖല നിശ്ചലാവസ്ഥയിലേക്കാണ് നീങ്ങുന്നത്. നേഴ്സുമാര്‍ ആവശ്യപ്പെട്ട ന്യായമായ ആവശ്യങ്ങള്‍ വരേദ്കര്‍ ഗവണ്‍മെന്‍ഡ് … Read more

ആസിയാ ബീബിക്ക് അമേരിക്കയില്‍ അഭയം; യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം

ആസിയാ ബീബിക്ക് അഭയം നല്‍കണമെന്ന് യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം. മതനിന്ദാക്കേസില്‍ പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വീട്ടമ്മ ആസിയാ ബീബിക്ക് അമേരിക്കയില്‍ അഭയം നല്‍കണമെന്ന് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കെന്‍ കാല്‍വെര്‍ട്ടാണ് ആവശ്യപ്പെട്ടത്. കീഴ്ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയാണ് ആസിയായെ കുറ്റവിമുക്തയാക്കിയത്. ഇതിനെതിരേ നല്‍കിയ റിവ്യു ഹര്‍ജി ചൊവ്വാഴ്ച തള്ളിയ സുപ്രീം കോടതി ആസിയായ്ക്ക് രാജ്യത്തോ പുറത്തോ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനു വിലക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ആസിയായ്ക്ക് അഭയം നല്‍കാമെന്നു കാനഡ സമ്മതിച്ചിട്ടുണ്ട്. അവരുടെ രണ്ടു മക്കള്‍ കാനഡയിലുണ്ട്. … Read more

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്യാനൊരുങ്ങുന്നു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ നിയമങ്ങള്‍ പ്രകാരം കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനുളള നടപടികള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് സ്വീകരിച്ചതായാണ് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്. ടെലികോം രംഗത്ത് നിന്ന് പൂര്‍ണമായി പിന്‍മാറി, റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചിരുന്നു. ടെലികോം രംഗത്ത് വലിയ കടബാധ്യതയില്‍ അകപ്പെട്ട റിലയന്‍സ് … Read more