സെന്റ് പാട്രിക് ഡേ വാര്‍ഷിക ആഘോഷം; വരേദ്കര്‍ യു.എസ് സന്ദര്‍ശനത്തില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡ്-യു.എസ് പരമ്പരാഗത സെന്റ് പാട്രിക് ഡേ ആഘോഷത്തിന്റെ ഭാഗമായി വരേദ്കര്‍ യു.എസ്സില്‍. ആചാര ബഹുമതികളോടെ യു.എസ് വൈസ് പ്രസിഡന്റ് വരേദ്കറിന് സ്വാഗതം നല്‍കി. യൂറോപ്പുമായി അമേരിക്കയെ ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയില്‍ ഐറിഷ് പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുനുണ്ട്. യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വരേദ്കര്‍ പങ്കെടുക്കും. യു.എസ്സില്‍ നിക്ഷേപം നടത്താനുദ്ദേശിക്കുന്ന ഐറിഷ് കമ്പനികളുടെ പ്രഖ്യാപനവും ഇന്ന് ഉണ്ടാവും. അമേരിക്കയിലെ 50 സ്റ്റേറ്റുകളിലായി 600-ല്‍ പരം കമ്പനികളില്‍ ഒരു ലക്ഷം യു.എസ്സുകാര്‍ … Read more

സൂപ്പര്‍മാര്‍ക്കറ്റ് ചതിച്ചു; പാക്കറ്റിന് മുകളില്‍ പതിച്ച ലേബല്‍ മാറി മട്ടനു പകരം ബീഫ് വാങ്ങിക്കഴിച്ചു; പരിഹാര കര്‍മ്മങ്ങള്‍ക്കായി സ്വദേശത്തേക്ക് പോകാന്‍ പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജന്‍

ന്യൂസിലാന്‍ഡ്: പാക്കറ്റിന് മുകളില്‍ പതിച്ച ലേബല്‍ മാറിയതിനെ തുടര്‍ന്ന് മട്ടനു പകരം ബീഫ് വാങ്ങി കഴിച്ച സംഭവത്തില്‍ പരിഹാരക്രിയകള്‍ക്കുള്ള പണം നല്‍കണമെന്ന് സൂപ്പര്‍ മാര്‍ക്കറ്റിനോട് ഇന്ത്യന്‍ വംശജന്‍ ആവശ്യപ്പെട്ടു. 20 വര്‍ഷമായി ന്യൂസിലന്‍ഡില്‍ കഴിയുന്ന ജസ്വിന്ദര്‍ പോളാണ് തനിക്ക് പരിഹാര കര്‍മ്മങ്ങള്‍ നടത്താനായി ഇന്ത്യയില്‍ പോയി മടങ്ങി വരുന്നതിനുള്ള പണം ആവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുന്നത്. ഇതിനുള്ള മുഴുവന്‍ യാത്രാച്ചെലവും സൂപ്പര്‍ മാര്‍ക്കറ്റ് വഹിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ലേബല്‍ മാറിയതിനാല്‍ മട്ടനാണെന്ന് കരുതി ജസ്വിന്ദര്‍ വാങ്ങിയത് ബീഫായിരുന്നു. പക്ഷേ … Read more

ഐറിഷ് ബാക്ക് സ്റ്റോപ്പുമായി ബന്ധപ്പെട്ട അതൃപ്തി: തെരേസ മേയുടെ പുതിയ ബ്രെക്‌സിറ്റ് ഡീലും പാര്‍ലമെന്റ് തള്ളി. രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് ബ്രിട്ടണ്‍.

ഡബ്ലിന്‍: മാര്‍ച്ച് 29 ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പിന്മാറുന്നതിന് മുന്നൊരുക്കമായി തയ്യാറാക്കിയ ഗവണ്‍മെന്റ് ഡീല്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 391 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് കരാര്‍ തള്ളിപ്പോയത്. 242 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഡീല്‍ തൃപ്തികരമല്ലെന്ന് വാദിക്കുന്ന കണ്‍സര്‍വേറ്റീവ് അംഗങ്ങളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഡീലിനെതിരായി വോട്ടു രേഖപ്പെടുത്തി. ജനുവരി 15 ന് നടന്ന സമാനമായ വോട്ടെടുപ്പിലും തെരേസ മേയ് അവതരിപ്പിച്ച ഡീല്‍ … Read more

ഇന്ത്യയില്‍ ബോയിങ് 737 വിമാനങ്ങള്‍ക്ക് വിലക്ക്

ന്യൂ ഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി ബോയിങ് 737 മാക്‌സ് 8 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. വിമാനം സുരക്ഷിതമായി പറത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഒരുക്കുന്നതിനായാണ് ഇത്. കഴിഞ്ഞ ദിവസം എത്യോപ്യന്‍ എയര്‍ലൈന്‍സിലെ ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പല രാജ്യങ്ങളും ബോയിങ് 737 മാക്‌സ് 8 ശ്രേണി വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയും രംഗത്തെത്തിയത്. … Read more

അഭിനന്ദന്‍ വര്‍ധമാനെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി ചിത്രീകരിച്ച് പാകിസ്ഥാനിലെ ചായക്കട

ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി ചിത്രീകരിച്ച് പാകിസ്ഥാനിലെ ചായക്കട. ഒമര്‍ ഫാറൂഖ് എന്നയാളാണ് അഭിനന്ദന്റെ ചിത്രമടങ്ങുന്ന പരസ്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അഭിനന്ദനെ ശാന്തതയും ആത്മവിശ്വാസവും സ്ഫുരിക്കുന്ന മുഖത്തോടെയാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. അഭിനന്ദന്‍ ചായ കുടിക്കുന്ന ചിത്രമാണ് ചായക്കടയുടെ പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ ചായയിലൂടെ എത് ശത്രുവിനേയും സുഹുത്തായി മാറ്റാനാകും എന്നാണ് അഭിനന്ദന്റെ ചിത്രത്തിന് സമീപത്തായി എഴുതിയിരിക്കുന്ന പരസ്യവാചകം. എന്നാല്‍ പാകിസ്ഥാന്റെ ഏത് ഭാഗത്താണ് ഈ ചായക്കടയെന്ന് വ്യക്തമല്ല. പരസ്യത്തിലൂടെ പാക്ക് … Read more

അയര്‍ലന്‍ഡ് ഉള്‍പ്പെടെ 19 രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് നിരോധനം

ഡബ്ലിന്‍: എത്യോപ്യന്‍ വിമാന അപകടത്തെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ ബോയിങ് 737 വിമാനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി യൂറോപ്പിന്റെ വ്യോമാതിര്‍ത്തിയില്‍ ബോയിങ് 737 നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി പുറത്തുവിട്ടു. നെയ്റോബിയിലേക്കുള്ള യാത്രാ മദ്ധ്യേ എത്യോപ്യന്‍ വിമാനം തകര്‍ന്നുവീണ് 157 ആളുകള്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര നടപടി കൈക്കൊണ്ടത്. 4 മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ രീതിയില്‍ ലയണ്‍ എയര്‍ജെറ്റ് ഇന്‍ഡോനേഷ്യന്‍ വിമാനം തകര്‍ന്ന് 189 ആളുകള്‍ മരണമടഞ്ഞിരുന്നു. തുടര്‍ച്ചായി അപകടത്തില്‍പ്പെടുന്ന വിമാനങ്ങള്‍ക്ക് … Read more

ALABARE 2019 : അനോയിന്റിങ് ഫയര്‍ കാത്തോലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മ്യുസിക്കല്‍ കണ്‍സേര്‍ട്ട് മാര്‍ച്ച് 18 ന്

അനോയിന്റിങ് ഫയര്‍ കാത്തോലിക് മിനിസ്ട്രി അയര്‍ലണ്ട്-ന്റെ നേതൃത്വത്തില്‍ സെന്റ് പാട്രിക് ഡേയുടെ അവധി ദിനമായ മാര്‍ച്ച് 18 തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ, 13 വയസിന് മുകളിലുള്ള എല്ലാ യുവതി യുവാക്കള്‍ മാര്‍ക്കുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് കൂടിയ ആത്മീയ വിരുന്ന് ഇഞ്ചികോര്‍ മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ചിലെ ഹാളില്‍വച്ച് നടത്തപ്പെടുന്നു. ഫാദര്‍ ഷൈജു നടുവതാനിയും, ബ്രദര്‍ ജോസ് കുര്യാക്കോസും ടീമംഗങ്ങളും കൂടി ആണ് ഈ ആത്മീയ വിരുന്ന് നയിക്കുന്നത്. രാവിലെ കൃത്യം … Read more

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു: ശാസ്ത്രലോകത്തിന്റെ പ്രവചനങ്ങള്‍ സത്യമാവുന്നു…

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതിന്റെ വിഡിയോ പുറത്ത്. ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചാണ് വിഡിയോ പുറത്തുവന്നത്. ശാസ്ത്രം കരുതിയതിനേക്കാള്‍ വേഗത്തിലാണ് ഈ പ്രക്രിയ നടക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. കെനിയയിലെ മായ്മാഹിയു- നരോക് ദേശീയ പാതയെ കീറിമുറിച്ചു കൊണ്ട് 700 മീറ്റര്‍ നീളത്തിലും 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്. ആഫ്രിക്കയുടെ കൊമ്ബ് എന്നറിയപ്പെടുന്ന ഭാഗമാണിത്. ഇതോടെ ഭൂഖണ്ഡവിഭജനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മണ്ണും പറയും ഇട്ട് വിള്ളല്‍ നികത്താന്‍ ശ്രമം നടത്തുന്നുവരികയാണ്. ഭൂമിക്കടയിലിലെ … Read more

യൂ ട്യൂബ് വീഡിയോ കണ്ട് പ്രസവിക്കാന്‍ ശ്രമിച്ചു; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

ലഖ്നൗ: യുട്യൂബില്‍ പ്രസവത്തെ കുറിച്ചുള്ള വീഡിയോകള്‍ കണ്ട് വാടക വീട്ടില്‍ ഒറ്റയ്ക്ക് പ്രസവിക്കാന്‍ ശ്രമിച്ച അവിവാഹിതയായ യുവതി മരിച്ചു. ഉത്തര്‍ പ്രദേശിലെ ബിലാന്ദര്‍പൂരിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. ബഹ്റെയിച്ച് സ്വദേശിയായ യുവതിയാണ് മരിച്ചത്. യുവതിയുടെ മുറിയില്‍ നിന്ന് രക്തം ഒഴുകി വരുന്നത് കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. അവിവാഹിതയായ 26കാരി നടത്തിയ സാഹസം ദാരുണാന്ത്യത്തില്‍ കലാശിക്കുകയായിരുന്നു. പൂര്‍ണഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ പരസഹായമില്ലാതെ സ്വന്തമായി പ്രസവിക്കാന്‍ ശ്രമിക്കവേ ആണ് അപകടം സംഭവിച്ചത്. പ്രസവ കാര്യങ്ങളെ കുറിച്ച് … Read more

എത്യോപ്യന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യക്കാരി ഡോക്ടറും

ടെന്നിസ്സി: എത്യോപ്യന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 157 യാത്രക്കാരില്‍ ടെന്നിസ്സി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഇന്റേണല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിലെ റസിഡന്റ് ഫിസിഷ്യന്‍ ഇന്ത്യക്കാരിയായ ഡോ.മനിഷയും ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വക്താവ് അറിയിച്ചു. നെയ്റോബില്‍ താമസിക്കുന്ന സഹോദരിയെ കാണാന്‍ പുറപ്പെട്ടതായിരുന്നു ആന്ധ്രപ്രദേശില്‍ ഗുണ്ടൂരില്‍ നിന്നുള്ള മനിഷ. ഇവരുടെ മാതാപിതാക്കളും നെയ്റോമ്പിലുള്ള മകളുടെ വീട്ടിലായിരുന്നു. ഗുണ്ടൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഡോക്ടര്‍ ബിരുദം നേടി ഉന്നത വിദ്യാഭ്യാസത്തിന് ടെന്നിസ്സില്‍ എത്തി സ്ഥിരതാമസമാക്കിയതായിരുന്നു മനിഷ. നൈറോബിയില്‍ നിന്നുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റാഹുല്‍ ചമ്പ്ര … Read more