എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പത്നി അന്തരിച്ചു

ചങ്ങനാശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പത്നി ദേവിയമ്മ (കെ കുമാരി-75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപ്പ്ത്രിയിലായിരുന്നു അന്ത്യം. ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ട് 4.40നായിരുന്നു മരണം. സംസ്‌കാരം നാളെ മതുമൂലയിലെ വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: ഡോ.എസ്.സുജാത (പ്രിന്‍സിപ്പല്‍, എന്‍എസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), സുരേഷ് കുമാര്‍ (കൊടക് മഹിന്ദ്ര ബാങ്ക്), ശ്രീകുമാര്‍ (എന്‍എസ്എസ് ഹെഡ് ഓഫിസ്, പെരുന്ന), ഉഷ റാണി (ധനലക്ഷ്മി ബാങ്ക്)

ഒസിഐ കാര്‍ഡ് പുതുക്കിയോ? ഇന്ത്യന്‍ ഗവണ്‍മെന്റ് നിയമം ശക്തമാക്കുന്നു; ഈസ്റ്ററിന് നാട്ടിലെത്താന്‍ തയ്യാറെടുക്കുന്നവര്‍ ജാഗ്രതൈ…

ന്യൂ ഡല്‍ഹി: ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഒസിഐ കാര്‍ഡ് വിമാന യാത്രയില്‍ നിര്‍ബന്ധമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച് നല്‍കുന്ന ആജീവനാന്ത വിസയാണ് ഒസിഐ. ഇന്ത്യയിലേക്ക് ഉള്ള യാത്രയില്‍ അത്ര നിര്‍ബന്ധമല്ലാതിരുന്ന ഈ വിസ ഇപ്പോള്‍ പല എയര്‍പോര്‍ട്ടുകളിലും ചെക്ക്-ഇന്‍ സമയത്ത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. യു.കെ എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ ഒസിഐ കാര്‍ഡുകള്‍ നിര്‍ബന്ധമായും അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനം കയറുമ്പോഴും ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യുമ്പോഴും ഒസിഐ കാര്‍ഡ് … Read more

മുള്ളര്‍ റിപ്പോര്‍ട്ട് പുറത്ത്: ട്രെമ്പിനെ കുടുക്കാന്‍ ഡെമോക്രറ്റുകള്‍ ഉയര്‍ത്തിയ വാദങ്ങള്‍ പൊളിഞ്ഞു

വാഷിംഗ്ടണ്‍: 2016 യു.എസ് പ്രെസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നിട്ടില്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. യു.എസ് സ്പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളര്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യന്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും തെരെഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ട്രംപ് നിയമം ലംഘിച്ചിട്ടില്ലെന്നും മുള്ളര്‍ വ്യക്തമാക്കി. ട്രംപിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഡെമോക്രാറ്റുകളുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഈ ഔദ്യോഗിക റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് സ്പെഷ്യല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ … Read more

അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെ ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമാകും

ന്യൂഡല്‍ഹി: അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും. സിയാച്ചിന്‍ ലഡാക്ക് പോലുള്ള ഉയര്‍ന്ന മേഖലകളിലെ സൈനിക വിന്യാസം കണക്കിലെടുത്താണ് ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നത്. അമേരിക്കന്‍ കമ്പനി ബോയിങ്ങാണ് ഇന്ത്യയ്ക്കു വേണ്ടി ഹെലിക്കോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യ വാങ്ങുന്ന 15 ചിനൂക്കുകളില്‍ ആദ്യ നാലെണ്ണമാണ് ഇന്ന് വ്യോമസേനയുടെ ഭാഗമാകുന്നത്. ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് 10,000 കോടി രൂപയുടെ കരാറാണ് ബോയിങ്ങുമായി ഇന്ത്യയ്ക്കുള്ളത്. ഉയര്‍ന്ന ഭാരവാഹക ശേഷിയുള്ള സി.എച്ച്.-47 എഫ് -1 വിഭാഗത്തില്‍പ്പെട്ട ചിനൂക്കിന്റെ ഏറ്റവും … Read more

താലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സ്‌ഫോടകവസ്തു; നിവാസികള്‍ പരിഭ്രാന്തിയിലായത് മണിക്കൂറുകള്‍.

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിനിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. സംഭവം ശ്രദ്ധയില്‍പ്പെത്തതിനെ തുടര്‍ന്ന് താലയിലെ ‘ബ്രൂക് വ്യൂ റൈസ്’ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും താമസക്കാരെ ഉടന്‍ മാറ്റുകയായിരുന്നു. ഞായറാഴ്ച 12 എഎം ഓടെ അപ്പാര്‍ട്ട്‌മെന്റില്‍ അജ്ഞാതവസ്തു കണ്ടെത്തിയതായി ഗാര്‍ഡയ്ക്ക് അറിയിപ് ലഭിക്കുകയായിരുന്നു. ഉടന്‍ സംഭവസ്ഥലത്ത് എത്തിയ പോലീസ് കെട്ടിടം മുഴുവന്‍ ഒഴിപ്പിച്ച ശേഷം സ്‌ഫോടക വസ്തു പരിശോധിക്കാന്‍ ബോംബ് സ്‌കോഡിന്റെ സഹായം തേടുകയായിരുന്നു. അപ്പാര്‍ട്ട്‌മെറ്റണിലെ ഒരു മുറിയില്‍ ജനല്‍ തല്ലിതകര്‍ത്ത് സ്‌ഫോടക വസ്തു എറിഞ്ഞ രീതിയിലാണ് കാണപ്പെട്ടത്. … Read more

നോര്‍വീജിയന്‍ കപ്പല്‍ ‘വൈക്കിങ് സ്‌കൈ’ അപകടത്തില്‍പ്പെട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഓസ്ലോ: കൊടുങ്കാറ്റില്‍പെട്ട് നോര്‍വീജിയന്‍ കടലില്‍ അപകടത്തിലായ നോര്‍വീജിയന്‍ കപ്പല്‍ ‘വൈക്കിങ് സ്‌കൈ’യില്‍ നിന്ന് 1300 പേരെ രക്ഷപ്പെടുത്തുന്ന പ്രവര്‍ത്തനം സജീവവമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഉച്ചയോടെയാണ് കൊടുങ്കാറ്റില്‍പ്പെട്ട് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് ഈ ആഡംബരക്കപ്പല്‍ കടലില്‍ കുടുങ്ങിയത്. മോശം കാലാവസ്ഥയാണ് എന്‍ജിന്‍ തകരാറാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ കപ്പിത്താന്‍ സഹായ സന്ദേശം അയക്കുകയായിരുന്നു. പലരും കൈകാലുകള്‍ ഒടിഞ്ഞ നിലയിലാണ് കരയിലെത്തിച്ചേരുന്നതെന്ന് റെഡ് ക്രോസ്സ് പറയുന്നു. ഏറ്റവുമൊടുവില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം നാനൂറിലധികം … Read more

അഭയാര്‍ത്ഥി ജിഹാദികളെ മാതൃരാജ്യത്തെത്തിക്കാന്‍ നീക്കം: അയര്‍ലന്‍ഡ് ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഭീതിയില്‍

ഡബ്ലിന്‍: യുദ്ധമേഖലയില്‍ നിന്നും ജിഹാദികളായ അഭയാര്‍ത്ഥികളെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമം. ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന കേന്ദ്രവും തകര്‍ത്തതായി യു.എസ് ഭീകര വിരുദ്ധ സേന അറിയിച്ചതോടെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ അവരുടെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ അസംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. സിറിയന്‍ ക്യാമ്പില്‍ സന്‍സാല്‍ക്കി സ്വദേശി ലിസ സ്മിത്തിനെ കൂടാതെ അലക്സാണ്ടര്‍ ബെക്ക് മിര്‍സേവ് എന്ന ഐറിഷുകാരനും ഇക്കൂട്ടത്തിലുണ്ട്. ഭീകരവാദവുമായി ബന്ധപ്പെട്ടവരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനെതിരെ അയര്‍ലണ്ടില്‍ വന്‍ പ്രതിഷേധമാണ് ആളിക്കത്തുന്നത്. ഏകദേശം 50 ഐറിഷുകാര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ … Read more

കേരളഹൗസ് സ്‌പോര്‍ട്‌സ് മീറ്റ് മെയ് 6 (തിങ്കളാഴ്ച) സാന്‍ട്രിമോര്‍ടോണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

സാന്‍ട്രി: ഇന്ത്യന്‍ കുട്ടികള്‍ക്കും മുതുര്‍ന്നവര്‍ക്കും കേരളഹൗസ് ഒരുക്കുന്ന രണ്ടാമത്തെ സ്‌പോര്‍ട്ട്‌സ് മീറ്റിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. മേയ് 6-ആം തീയതി തിങ്കളാഴ്ച ബാങ്ക് ഹോളിഡേ ദിവസം രാവിലെ 9 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതുര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ രജിസ്റ്ററേഷന്‍ സൗകര്യം ഒരിക്കിട്ടുണ്ട്. മത്സരത്തിന്റെ കുടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്ററേഷനും https://keralahouseireland.com/register എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുക. അയര്‍ലണ്ടിലെ … Read more

മദ്യപിച്ചോ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ ഡ്രൈവ് ചെയ്താല്‍ വാഹനത്തിന്റെ ഓട്ടം തനിയെ നിലയ്ക്കുന്ന അത്യാധുനിക സംവിധാനമുള്ള കാറുമായി വോള്‍വോ…

ഡ്രൈവര്‍ മദ്യപിച്ചോ അമിത വേഗതയില്‍ അശ്രദ്ധമായോ വാഹനമോടിക്കുന്നത് തടയാന്‍ കിടിലന്‍ നീക്കവുമായി സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. മദ്യപിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ ഓട്ടം തനിയെ നിലയ്ക്കുന്ന അത്യാധുനിക സംവിധാനമുള്ള കാറുമായിട്ടാണ് വോള്‍വോ എത്തുന്നത്. നൂതന സെന്‍സറുകളും ക്യാമറയും ഉപയോഗിച്ച് മദ്യപന്മാരായ ഡ്രൈവര്‍മാരെ കുടുക്കാനാണ് ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് കമ്പനിയായ വോള്‍വോയുടെ നീക്കം. ബ്രീത്ത് അനലൈസറിന് സമാനമായ രീതിയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നും അശ്രദ്ധമായ ഡ്രൈവിങ്ങാണോ എന്നും സ്വയം തിരിച്ചറിയുന്ന കാര്‍ സ്വയം വേഗം കുറയ്ക്കുകയും അപകടം … Read more

ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവര്‍ നഗരത്തില്‍ കൂറ്റന്‍ പ്രകടനം നടത്തിയതോടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നില പരുങ്ങലിലായി

ലണ്ടന്‍: ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന പതിനായിരങ്ങള്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ കൂറ്റന്‍ പ്രകടനം നടത്തിയതോടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നില പരുങ്ങലിലായി. ബ്രെക്‌സിറ്റിനുള്ള പുതിയ കരാറില്‍ ഈയാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പ്രതിസന്ധി. കരാറില്ലാതെയെങ്കില്‍ ഏപ്രില്‍ 12 വരെയും അതിനകം കരാറിന് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയാല്‍ മേയ് 22 വരെയുമാണ് യൂറോപ്യന്‍ യൂണിയന്‍ സമയം നീട്ടിക്കൊടുത്തിട്ടുള്ളത്. രണ്ടാം ലോക യുദ്ധത്തിനുശേഷം ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് വിലയിരുത്തപ്പെടുന്നു. ഹൈഡ് പാര്‍ക്കില്‍ … Read more