മെജോ മെമ്മോറിയൽ കെസിസി ചാംപ്യൻഷിപ് വിജയികളായി ആതിഥേയരായ കേരള ക്രിക്കറ്റ് ക്ലബ്

അയർലണ്ടിലെ 2024 ടെന്നിസ് ബോൾ ക്രിക്കറ്റ് സീസണ് തുടക്കം കുറിച്ച് കേരള ക്രിക്കറ്റ് ക്ലബ് (KCC)-ന്റെ ആഭിമുഖ്യത്തിൽ ഡബ്ലിനില്‍ വച്ച് നടന്ന മെജോ മെമ്മോറിയൽ KCC ചാംപ്യൻഷിപ് ആതിഥേയരായ KCC കരസ്ഥമാക്കി . വാശിയേറിയ ഫൈനലിൽ KCC, ശക്തരായ AMC-യെ 18 റൺസിന് കീഴ്പ്പെടുത്തി. അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നായി ശക്തരായ 16 ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുത്തത്. വിജയികൾക്ക് 1001 യൂറോയും KCC മെജോ മെമ്മോറിയൽ ട്രോഫിയും, റണ്ണേഴ്‌സ് അപ്പിന് 501 യൂറോ കാഷ് പ്രൈസും, … Read more

‘ആട്ടം’ മലയാളികളോട് പറഞ്ഞതെന്ത്? അഭിമുഖം: ആനന്ദ് ഏകർഷി- അശ്വതി പ്ലാക്കൽ

‘ആട്ടം’ എന്ന വാക്ക് കേൾക്കുമ്പോൾ സന്തോഷമാണ് പൊതുവെ നമ്മുടെ മനസ്സിൽ വന്നിരുന്നത്. എന്നാൽ ‘ആട്ടം’ എന്ന സിനിമയ്ക്ക് ശേഷം അതൊരു സ്റ്റേറ്റ്മെന്റ് ആയി മാറി. ആട്ടം എന്ന സിനിമ ഒരു കണ്ണാടി ആയിരുന്നു; മലയാളികൾക്ക് നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടി. ഓരോ മലയാളികളും ആ കണ്ണാടിയിൽ നോക്കി പറഞ്ഞു “ഞാൻ ഒരിക്കലും അങ്ങിനെയല്,ല ഞാൻ അത് ചെയ്യില്ല…” അവരുടെ പ്രതിരൂപം ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടിരുന്നു.ഇത്തവണ ആട്ടത്തിന്റ സംവിധായകൻ ആനന്ദ് ഏകർഷിയാണ് നമ്മളോട് സംസാരിക്കുന്നത്. Q. … Read more

ഐഡി കാർഡില്ലാതെ എത്തിയ യു.കെ മുൻപ്രധാനമന്ത്രി ബോറിസ് ജോൺസണെ വോട്ട് ചെയ്യാൻ അനുവദിക്കാതെ ഇലക്ഷൻ ഓഫിസർമാർ

സാധുതയുള്ള ഐഡി കാര്‍ഡ് ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാതെ പോളിങ് ഓഫിസര്‍മാര്‍. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി വ്യാഴാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിനിടെയാണ് രസകരമായ സംഭവം. അതേസമയം ഐഡിയില്ലാതെ വോട്ട് ചെയ്യാനെത്തിയ തന്നെ തിരികെ പറഞ്ഞുവിട്ട മൂന്ന് ഓഫിസര്‍മാര്‍ക്കും നന്ദിയറിയിക്കുന്നതായി ജോണ്‍സണ്‍ പിന്നീട് ‘ഡെയ്‌ലി മെയില്‍’ പത്രത്തില്‍ എഴുതി. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് ഇലക്ഷന്‍സ് ആക്ട് 2022 പ്രകാരം വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയത്. … Read more

ഐഫോണിലെ അലാം പണിമുടക്കുന്നു; അമിത സമയം ഉറങ്ങിപ്പോയവർ പരാതിയുമായി രംഗത്ത്

ഐഫോണില്‍ അലാം അടിക്കാത്തത് കാരണം അധികസമയം ഉറങ്ങിപ്പോകുന്നതായി ഉപയോക്താക്കളുടെ പരാതി. ഫോണിലെ ക്ലോക്ക് ആപ്പിലുള്ള അലാം ആണ്, സമയം സെറ്റ് ചെയ്താലും ശബ്ദം കേള്‍പ്പിക്കാത്തത് കാരണം പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ജോലിക്കും, സ്‌കൂളിലും മറ്റും പോകാനായി അലാം സെറ്റ് ചെയ്ത പലരും അലാം ശബ്ദം കേള്‍ക്കാതെ അമിതമായി ഉറങ്ങിപ്പോയെന്നാണ് പരാതി. ഇത് പലരും സോഷ്യല്‍ മഡീയയില്‍ ഉന്നയിച്ചതോടെ പ്രതികരണവുമായി ആപ്പിള്‍ തന്നെ രംഗത്തെത്തി. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും, ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ആപ്പിള്‍ വ്യക്തമാക്കി. … Read more

അയർലണ്ടിൽ നിര്യാതനായ ഇന്ത്യക്കാരൻ മീനാക്ഷി സുന്ദരത്തിന്റെ കുടുംബത്തെ സഹായിക്കാനായി ധനസമാഹരണം

ഡബ്ലിനില്‍ നിര്യാതനായ ഇന്ത്യക്കാരനായ മീനാക്ഷി സുന്ദരത്തിന്റെ കുടുംബത്തെ സഹായിക്കാനായി ധനസമാഹരണ പദ്ധതി. ഏപ്രില്‍ 30-നാണ് ഡബ്ലിനിലെ Connolly Hospital-ല്‍ വച്ച് അദ്ദേഹം വിടപറഞ്ഞത്. അയര്‍ലണ്ടിലെ പ്രവാസികള്‍ക്കിടയിലെ പരിചിതമുഖമായിരുന്ന മീനാക്ഷി സുന്ദരം, മികച്ച ബാഡ്മിന്റണ്‍, ക്രിക്കറ്റ് പ്ലെയര്‍ എന്ന നിലയിലും സമൂഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. ആഡംസ്ടൗണ്‍, ലൂക്കന്‍, കാസില്‍റോക്ക് ക്രിക്കറ്റ് ക്ലബ്ബുകള്‍ക്കായും, വിവിധ ബാഡ്മിന്റണ്‍ ക്ലബ്ബുകള്‍ക്കായും കളിച്ച അദ്ദേഹം ഏറെ പ്രശംസകളും ഏറ്റുവാങ്ങി. അദ്ദേഹത്തെ സംസ്‌കാരച്ചെലവുകള്‍, ഭൗതികദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് എന്നിവയ്ക്കായാണ് GoFundMe വഴി സുമനസ്സുകളായവരില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കുന്നത്. … Read more

വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ പിതൃവേദിയുടെ നേതൃത്വത്തിൽ മാതൃവേദിയും, യൂത്തും ചേർന്ന് ‘വോക്കിങ് ചലഞ്ച്’ സംഘടിപ്പിക്കുന്നു

വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി പിതൃവേദിയുടെ നേതൃത്വത്തിൽ മാതൃവേദിയും, യൂത്തും ചേർന്ന് ‘വോക്കിങ് ചലഞ്ച്’ സംഘടിപ്പിക്കുന്നു. മെയ് മാസം1 മുതൽ 31 വരെയാണ് വാക്കിംഗ് ചലഞ്ച് നടത്തപ്പെടുന്നത്. ഓരോ മെമ്പേഴ്സും 100 കിലോമീറ്റർ ആണ് നടക്കേണ്ടത്. വാട്ടർഫോഡിൽ വോക്കിങ് പ്രോത്സാഹിപ്പിക്കുവാനായി നിർമ്മിച്ചിരിക്കുന്ന സ്ഥലങ്ങളിൽ 18,25 തീയതികളിൽ അംഗങ്ങളുടെ കുടുംബത്തോട് ഒപ്പമോ, കൂട്ടുകാരുമൊത്തോ കൂട്ടായ നടത്തവും സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും നടത്തുന്നുണ്ട്. ചലഞ്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ … Read more

IFAയുടെ പ്രഥമ റമ്മി ടൂർണമെന്റ് വൻ വിജയമായി

ഏപ്രിൽ ഇരുപത്തിയേഴാം തിയതി ദ്രോഗ്‌ഹെഡായിലെ ടുള്ളിയാളൻ ഹാളിൽ വച്ച് നടന്ന IFAയുടെ പ്രഥമ റമ്മി ടൂർണമെന്റ് പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും വൻ വിജയമായി. അയർലണ്ടിന്റെ വിവിധ മേഖലകളിൽ നിന്നും പങ്കെടുത്തവർ വാശിയേറിയതും മികവുനിറഞ്ഞതുമായ മത്സരമാണ് കാഴ്ചവച്ചത്. വിവിധ ഘട്ടങ്ങളായി നടന്ന മല്‍സരങ്ങൾക്ക് ശേഷം വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ഒന്നാം സമ്മാനമായ 1001 യൂറോ ഒന്നാം സ്ഥാനം നേടിയ ജോബി ഡേവിസിന് IFAയുടെ പ്രസിഡന്റ് സാൻഡി മനോജ് കൈമാറി. രണ്ടാം സ്ഥാനം നേടിയ ജിജി നടുകൂടിയിലി‌ന് രണ്ടാം … Read more

ഐറിഷ് റസിഡൻസ് പെർമിറ്റ് ഫീസ് 100 യൂറോ ആക്കി കുറയ്ക്കണം; Fine Gael പാർട്ടി യോഗത്തിൽ പ്രബന്ധം അവതരിപ്പിച്ച് മലയാളിയായ അജു സാമുവൽ കുട്ടി

ഡബ്ലിൻ: അയർലണ്ട് പ്രധാനമന്ത്രി സൈമൺ ഹാരിസും, നീതിന്യായ മന്ത്രി ഹെലൻ മക്എന്റിയും പങ്കെടുത്ത അയർലണ്ടിലെ ഗാൽവേയിൽ നടന്ന Fine Gael പാർട്ടിയുടെ യോഗത്തിൽ, കുടിയേറ്റക്കാരുടെയും അന്തർദേശീയ വിദ്യാർത്ഥികളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ഐറിഷ് റെസിഡൻസ് പെർമിറ്റ് ഫീസ് 300 യൂറോയിൽ നിന്ന് 100 യൂറോയായി കുറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രബന്ധം അവതരിപ്പിച്ചിരിക്കുകയാണ് ഡബ്ലിനിലെ താലയിൽ നിന്നുള്ള മലയാളിയും, Fine Gael പാർട്ടിയുടെ ഡബ്ലിൻ സൗത്ത് വെസ്റ്റ് നിയോജകമണ്ഡലം പാർട്ടി അംഗവുമായ അജു സാമുവൽകുട്ടി.   വരാനിരിക്കുന്ന പാർലമെൻ്റ് യോഗത്തിൽ വിഷയം … Read more

ഡബ്ലിനിൽ ഇനി ക്രിക്കറ്റ് വസന്തം; KCC ചാമ്പ്യൻഷിപ്പ് മെയ് 4 ശനിയാഴ്ച

അതിശൈത്യത്തിന്റെ ആലസ്യനാളുകള്‍ക്ക് വിട… ഡബ്ലിനില്‍ ഇനി ക്രിക്കറ്റ് വസന്തം! ആവേശത്തിന്റെ ക്രിക്കറ്റ് ലഹരിയിലേയ്ക്ക് മുന്‍ വര്‍ഷങ്ങളിലേത് പോലെ KCC ചാമ്പ്യൻഷിപ്പോടെ ഇത്തവണയും ഡബ്ലിന്‍ മലയാളികള്‍ ഇറങ്ങുകയാണ്. കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കെ.സി.സി ചാമ്പ്യന്‍ഷിപ്പ് മെയ്‌ 4 ശനിയാഴ്ച ടൈറസ്ടൗൺ ഗ്രൗണ്ടില്‍ നടത്തപ്പെടുന്നു. ആവേശകരമായ ഈ പോരാട്ടത്തില്‍ അയര്‍ലണ്ടിലെ ശക്തരായ വിവിധ ക്ലബ്ബുകള്‍ ഏറ്റുമുട്ടും. Ed-hoc, Spice Village, Xpress Nursing, Miller Brothers, Cremore Clinic, My Tax Mate, CarHoc, Shamrock Holidays, Vitallity … Read more

ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡിലുമായി മെയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു; ഡോ.സുനിൽ പി.ഇളയിടം മുഖ്യാതിഥി

ഡബ്ലിൻ: തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമ്മപ്പെടുത്തി വീണ്ടുമൊരു മെയ്ദിനം കൂടി കടന്നു വരികയാണ്. “സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ” എന്ന മുദ്രാവാക്യത്തെ ഉയർത്തിപ്പിടിച്ചാണ് ഓരോ വർഷവും തൊഴിലാളി ദിനം ആചരിക്കുന്നത്. നീണ്ടകാലത്തെ കഠിന പോരാട്ടങ്ങളിലൂടെ പീഢനങ്ങളെ അതിജീവിച്ച് അവകാശങ്ങൾ നേടിയെടുത്ത സ്മരണയിൽ ലോക തൊഴിലാളി സമൂഹം മെയ്ദിനം ആഘോഷിക്കുമ്പോൾ അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. മെയ് 11ന് ഡബ്ലിനിലും മെയ് 12ന് വാട്ടർഫോർഡിലുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ … Read more