രാഷ്ട്രപതിയായി അമിതാഭ് ബച്ചന്റെ പേര് നിര്‍ദേശിക്കാന്‍ നരേന്ദ്രമോദി ആലോചിക്കുന്നതായി വെളിപ്പെടുത്തല്‍

  ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ പേര് നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി വെളിപ്പെടുത്തല്‍. സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ രാജ്യസഭാംഗവുമായ അമര്‍സിംഗ് ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് മോദി അമിതാഭ് ബച്ചനെ പരിചയപ്പെടുന്നത്. ‘പാ’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെ താനാണ് മോദിക്ക് അമിതാഭ് ബച്ചനെ പരിചയപ്പെടുത്തി കൊടുത്തത്. ഗുജാറാത്തിന്റെ ബ്രാന്‍ഡ് അംബാസിറാകണമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മോദി ബച്ചനോട് ആവശ്യപ്പെട്ടതായും അമര്‍സിംഗ് പറഞ്ഞു. -എജെ-

യോഗ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളം വെച്ചു; പൈലറ്റ് വിമാനം തിരിച്ചുവിട്ടു

ഹോണോലുലു: വിമാനയാത്രയ്ക്കിടെ യോഗയും ധ്യാനവും ചെയ്യണമെന്നാവശ്യപ്പെട്ടു യാത്രക്കാരന്‍ ബഹളം വച്ചതിനെ തുടര്‍ന്നു വിമാനം വഴി തിരിച്ചുവിട്ടു. യുഎസില്‍ നിന്നു ജപ്പാനിലേക്ക് പോകുകയായിരുന്ന വിമാനത്തിനുള്ളിലാണ് സംഭവം. യാത്രക്കാരന്റെ ആക്രമണാസക്തമായ പെരുമാറ്റം മൂലം പൈലറ്റ് വിമാനം ഹവായിലെ ഹോണോലുലു വിമാനത്താവളത്തിലേക്കു വഴി തിരിച്ചുവിട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 26നായിരുന്നു സംഭവം. ഹവായില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചശേഷം മടങ്ങിയ ദക്ഷിണ കൊറിയന്‍ സ്വദേശിയായ ഹോങ്ക്‌തേ പേ(70) ആണ് പ്രശ്‌നം സൃഷ്ടിച്ചത്. വിമാനത്തില്‍ യാത്രക്കാര്‍ ഭക്ഷണം കഴിക്കവേ തനിക്കു യോഗയും ധ്യാനവും ചെയ്യണമെന്നു ആവശ്യപ്പെട്ട് … Read more

ഫിയന ഫാള്‍ ഫിന ഗേലുമായി ചര്‍ച്ച വൈകും

ഡബ്ലിന്‍: ഫിയന ഫാള്‍ ഫിന ഗേലുമായി ചര്‍ച്ചകള്‍ നടത്തുന്നത് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്ര ടിഡിമാരുമായി ഒരു തവണ കൂടി ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഫിയന ഫാള്‍  ഫിനഗേലുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാവുക.  അടുത്ത ബുധനാഴ്ച്ചവരെ പ്രധാനപ്പെട്ട ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കില്ലെന്നാണ് സൂചന.  ഫിനയ ഫേല്‍ നിലവില്‍ ഫിനഗേല്‍ ന്യൂനപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന് എന്തെല്ലാം നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ടീഷക് എന്‍ഡ കെന്നിയുമായി സംസാരിച്ചിരുന്ന ടിഡിമാര്‍ കെന്നി വെള്ളിയാഴ്ച്ചയോടെ … Read more

ഭീകരവാദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് മോദി

ബ്രസല്‍സ്: ഭീകരവാദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ബ്രസല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, തീവ്രവാദത്തിന് മുന്നില്‍ ഇന്ത്യ കുമ്പിടില്ലെന്ന് വ്യക്തമാക്കി. തീവ്രവാദത്തെ തടയാന്‍ കഴിയാത്ത ഐക്യരാഷ്ട്ര സഭയുടെ പ്രസക്തി നഷ്ടപ്പെട്ടു വരികയാണെന്നും മോദി പറഞ്ഞു. മോദി വിളികള്‍ക്ക് നടുവില്‍ നിന്നാണ് ബ്രസല്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ഹിന്ദിയില്‍ ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ ഭരണനേട്ടങ്ങളും ഭീകരവാദവും മോദി പ്രധാനവിഷയങ്ങളാക്കി. ഭീകരവാദത്തെ മതവുമായി കൂട്ടിയിണക്കരുതെന്നും ചില പ്രദേശങ്ങള്‍ക്ക് … Read more

ത്രിശൂലവുമായി വിമാനത്തില്‍:ആള്‍ദൈവം രാധാമക്കെതിരെ കേസ്

മുംബൈ: ത്രിശൂലവുമായി വിമാനത്തില്‍ യാത്ര ചെയ്തതിന് ആള്‍ദൈവം രാധേ മായ്‌ക്കെതിരെ കേസ്. ഔറംഗാബാദില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനത്തില്‍ 2015 ഓഗസ്റ്റ് മാസത്തിലായിരുന്നു വിവാദ യാത്ര. ഇതിനെതിരെ വിവരാവകാശ പ്രവര്‍ത്തകന്‍ ആസാദ് പട്ടേല്‍ കോടതിയെ സമീപിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് അനുസരിച്ച് എയര്‍പോര്‍ട്ട് പോലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. ആയുധ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍, ഇവര്‍ സഞ്ചരിച്ച ജെറ്റ് എയര്‍വേയ്‌സിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്

കോണ്‍ഗ്രസിനല സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനല സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നു. അഞ്ച് സിറ്റിംഗ് എം.എല്‍.എമാരുടെ സീറ്റുകളിലാണ് തര്‍ക്കം തുടരുന്നത്. സിറ്റിംഗ് എം.എല്‍.എമാരെ മാറ്റണമെന്ന നിലപാടില്‍ സുധീരനും സിറ്റിംഗ് എം.എല്‍.എമാരെ മാറ്റാനാകില്ലെന്ന നിലപാടി ഉമ്മന്‍ ചാണ്ടിയും ഉറച്ചു നിന്നതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. സുധീരനും ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നിലപാടില്‍ … Read more

ലോങ് ഫോര്‍ഡില്‍ വരുന്ന വാട്ടര്‍പാര്‍ക്കിന് എതിര്‍പ്പ്

‍ഡബ്ലിന്‍: ലോങ് ഫോര്‍ഡില്‍ പ്രമുഖ റിസോര്‍ട്ട് ഗ്രൂപ്പായ സെന്‍റര്‍ പാര്‍ക്സ് വരികയാണ്. ഇവര്‍ മുന്നോട്ട് വെയ്ക്കുന്ന വാട്ടര്‍ പാര്‍ക്ക് പ്രോജക്ടില്‍ ഏകദേശം 1750 പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്.  എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് എല്ലാവരും തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  പന്ത്രണ്ട് മാസം മുമ്പാണ് വാട്ടര്‍ പാര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ബാലിമഹോന്‍ മേഖലയില്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി എന്‍ കെന്നിയും ഉണ്ടായിരുന്നതാണ്.  വലിയൊരു അവസരമാണെന്നും നഷ്ടപ്പെടുത്തരുതെന്നുമായിരുന്നു അന്ന് പറഞ്ഞിരുന്നത്.  ഫെബ്രുവരിയില്‍ പാര്‍ക്കിന് ഔദ്യോഗികമായി  പ്ലാനിങ് അനുമതി നല്‍കി. … Read more

രാഷ്ട്രീയമായി ഇതുവരെ പുലര്‍ത്തിപോന്ന നിലപാടുകളുടെ തുടര്‍ച്ച…തിരഞ്ഞെടുപ്പ് ജീവിതത്തിലെ വഴിതിരെന്ന് നികേഷ് കുമാര്‍

കൊച്ചി: മാധ്യമപ്രവര്‍ത്തനം തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ എംവി നികേഷ് കുമാര്‍. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കില്‍ തന്റെ രാഷ്ട്രീയ നിലപാട് വിശദീകരിച്ച് എംവി നികേഷ് കുമാര്‍ രംഗത്തെത്തിയത്. രാഷ്ട്രീയം തന്റെ രക്തത്തിലുള്ളതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളില്‍ പ്രധാനിയായിരുന്നു അച്ഛന്‍ എം വി രാഘവന്‍. അച്ഛന്‍ പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം എന്ന കര്‍മ്മമണ്ഡലമാണ് ഞാന്‍ തെരഞ്ഞെടുത്തത്. ആ മാധ്യമ … Read more

നിയമസഭ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഐഎം ചിഹ്നത്തില്‍ മത്സരിക്കുന്ന് 124 സ്ഥാനാര്‍ത്ഥികളെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിച്ചത്. വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിണറായി വിജയന്‍ ധര്‍മ്മടത്തും മത്സരിക്കും. മാധ്യമ പ്രവര്‍ത്തകരായ എംവി നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ നിന്നും ജനവിധി തേടും. സിപിഐഎമ്മിന്റെ രണ്ടും സിപിഐയുടെ രണ്ടു സ്ഥാനാര്‍ത്ഥികളെ ഇനിയും തീരുമാനിച്ചിട്ടില്ല. എല്‍ഡിഎഫിന്റെ പ്രകടന പത്രിക ഏപ്രില്‍ അഞ്ചിന് പുറത്തിറക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം … Read more

ഉത്തരാഖണ്ഡിലെ വിശ്വാസ വോട്ടെടുപ്പിന് സ്റ്റേ

  നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടുന്നതിനു സ്റ്റേ. ഉത്തരാഖണ്ഡ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്ക് ഡിവിഷന്‍ ബെഞ്ചാണു സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ ആറുവരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്നാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡില്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയെ തുടര്‍ന്ന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിരവധി കാര്യങ്ങള്‍ പരിഗണിച്ചുവേണം വിശ്വാസവോട്ടെടുപ്പ് നടത്താനെന്നു കോടതി നിരീക്ഷിച്ചു. ഏപ്രില്‍ ആറിന് വീണ്ടും ഹര്‍ജി പരിഗണിക്കും. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുണ്്ടായ സാഹചര്യം … Read more