തൃശൂരില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

തൃശൂര്‍: എടവിലങ്ങില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. പൊക്കുളങ്ങര ചെമ്പന്‍ വീട്ടില്‍ ശശികുമാര്‍(44) ആണ് മരിച്ചത്. രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് ശശികുമാറിനെ ഒരു സംഘം ആക്രമിച്ചത്. ക്രൂരമായ മര്‍ദ്ദനത്തില്‍ ശശികുമാറിന്റെ ആന്തരികാവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എസ്.ശര്‍മ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

നിയമസഭ ചേരുന്നതിന്റെ ഭാഗമായി പ്രോടെം സ്പീക്കറായി എസ്.ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറാണ്. ജൂണ്‍ രണ്ടിനാണ് പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം. ജൂണ്‍ മൂന്നിന് സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതും പ്രോടെം സ്പീക്കറാണ്.

ജിഷയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക്

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയക്കും. മരണത്തിന് മുന്‍പ് ജിഷയുടെ ഉള്ളില്‍ ലഹരി പദാര്‍ഥം ചെന്നതായി കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണിത്. അന്വേഷണപുരോഗതി ദക്ഷിണമേഖലാ എഡിജിപി ബി സന്ധ്യ ഇന്ന് വിലയിരുത്തും. അതേസമയം കൊലയുമായി ബന്ധപ്പെട്ട് ജിഷയുടെ കൂടുതല്‍ സഹപാഠികളുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തി. സംശയമുള്ളവരുടെ ചിത്രങ്ങള്‍ പോലീസ് അയല്‍ക്കാരെയും മറ്റും കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കാര്യമായ തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തില്‍ കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് … Read more

നീറ്റ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നീറ്റ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന (നീറ്റ്) പരീക്ഷ മാത്രം മാനദണ്ഡമാക്കിയ സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരേയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനായ ആനന്ദ് റായിയും മെഡിക്കല്‍ വിദ്യാര്‍ഥിയായ സഞ്ജീവ് സക്‌സേനയുമാണ് പരാതിക്കാര്‍. നീറ്റ് പരീക്ഷയ്‌ക്കൊപ്പം സംസ്ഥാനങ്ങളുടെ പ്രവേശന പരീക്ഷയ്ക്കും ഈ വര്‍ഷത്തേക്കു സാധുത നല്‍കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതിനിടെ ഓര്‍ഡിനന്‍സിന് അനകൂലമായി ഒരു … Read more

ജിഷ വധം:പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ദക്ഷിണ മേഖല എഡിജിപിയായി നിയമിതയായ ബി.സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല. എസ്പിമാരായ പി.എന്‍. ഉണ്ണിരാജ, പി.കെ.മധു എന്നിവരും സംഘത്തിലുണ്ട്. രാവിലെ എഡിജിപി ബി.സന്ധ്യ കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ പരിശോധന നടത്തി. പഴയ അന്വേഷണ സംഘത്തിന്റെ തുടര്‍ച്ച വേണ്ടെന്നും പുതിയ അന്വേഷണം തുടങ്ങണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ ദക്ഷിണ മേഖല എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു ജിഷ വധം അന്വേഷിച്ചിരുന്നത്. … Read more

ജര്‍മ്മനിയില്‍ മലയാളി യുവതി ജാനറ്റ് കൊല്ലപ്പെട്ടത് പണം പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ; കൊന്നത് കഴുത്തു ഞെരിച്ച്

അങ്കമാലി: ജര്‍മനിയില്‍ വെച്ച് മലയാളി യുവതി ജാനറ്റിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിന് ശേഷം മരണം ഉറപ്പാക്കാന്‍ കഴുത്തില്‍ ആഴത്തില്‍ കുത്തുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ജാനറ്റിന്റെ അക്കൗണ്ടില്‍ നിന്ന് പണം അവരറിയാതെ ഭര്‍ത്താവ് പണം പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കലാശിച്ചത്. ജാനറ്റ് അറിയാതെ റെനെ പലപ്പോഴും പണം പിന്‍വലിച്ചിരുന്നു. നെറ്റ് ബാങ്കിങ്ങിലൂടെയായിരുന്നു പണം തട്ടിയിരുന്നത്. നെറ്റ് ബാങ്കിങ്ങിനാവശ്യമായ പാസ്‌വേഡ് റെനെയ്ക്ക് അറിയാമായിരുന്നു. അക്കൗണ്ടില്‍ നിന്ന് താന്‍ അറിയാതെ പണം പിന്‍വലിക്കുന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ … Read more

ജി 7 ഉച്ചകോടിക്ക് തുടക്കം; സാമ്പത്തികസുരക്ഷ, ഭീകരവാദം, സൈബര്‍ സുരക്ഷ പ്രധാന ചര്‍ച്ചാ വിഷയമാകും

ടോക്യോ: ആഗോള സാമ്പത്തികസുരക്ഷാ പ്രശ്‌നങ്ങള്‍ അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്ത് ജി7 രാജ്യങ്ങളുടെ ഉച്ചകോടി ജപ്പാനിലെ ഇസെഷിമയില്‍ ആരംഭിച്ചു. ബ്രിട്ടണ്‍, കനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നീ ഏഴു പ്രമുഖ വ്യാവസായിക രാഷ്ട്രങ്ങളുടെ മേധാവികളാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. ആഗോള ഭീകരവാദം, സൈബര്‍ സുരക്ഷ, ദക്ഷിണപൂര്‍വ ഏഷ്യന്‍ രാജ്യങ്ങളുടെ സമുദ്ര മേഖലകള്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ആണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടി പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. പസഫിക് മേഖലയില്‍ ചൈന നടത്തുന്ന അവകാശവാദങ്ങള്‍ക്കെതിരെ … Read more

എസ്.ശര്‍മ്മ പ്രോട്ടൈം സ്പീക്കറായി ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: പതിന്നാലാം കേരള നിയമസഭയുടെ പ്രോട്ടെം സ്പീക്കറായി മുന്‍ മന്ത്രി എസ്.ശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. പ്രോട്ടെം സ്പീക്കര്‍ക്ക് മുന്നിലാണ് എം.എല്‍.എ.മാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ജൂണ്‍ രണ്ടിനാണിത്. ജൂണ്‍ മൂന്നിന് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടത്തേണ്ടതും പ്രോട്ടെം സ്പീക്കറാണ്. പി.ശ്രീരാമകൃഷ്ണനെയാണ് എല്‍.ഡി.എഫ്. സ്പീക്കര്‍ സ്ഥാനത്തേക്ക് നിശ്ചയിച്ചിട്ടുള്ളത്.

ജലക്കരം ഒമ്പത് മാസത്തേയ്ക്ക് റദ്ദാക്കികൊണ്ട് തീരുമാനം ആയി

ഡബ്ലിന്‍: ജലക്കരം ഒമ്പത് മാസത്തേയ്ക്ക്  റദ്ദാക്കികൊണ്ട് തീരുമാനം ആയി.  ഡയലിന്‍റെ ആദ്യ പരീക്ഷണമായിരുന്നു ഇക്കാര്യത്തില്‍ വോട്ടെടുപ്പ്.  എതിര്‍പാര്‍ട്ടികളുടെ എതിര്‍പ്പുണ്ടായെങ്കിലും തീരുമാനം പാസാവുകയാണുണ്ടായത്. 38ന് എതിരെ 59 വോട്ടിനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഫിയന ഫാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.   ഭേദഗതികളില്‍ ഒന്നിനോട് സ്വതന്ത്ര ടിഡി മൈക്കിള്‍ ഫിറ്റ്മൗറീസ് സര്‍ക്കാരിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ലേബര്‍ പാര്‍ട്ടി മുന്നോട്ട് വെച്ച ഭേദഗതി 47ന് എതിരെ 59 വോട്ടിന് പരാജയപ്പെടുകയും ചെയ്തു.  വാട്ടര്‍ ചാര്‍ജ് എടുത്ത് കളയുന്നത് നികുതി വരുമാനത്തില്‍ … Read more

സീരിയല്‍ താരവും മോഡലും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി യുവതികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച് വന്നിരുന്ന സംഘത്തിലെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. 10 പുരുഷന്‍മാരും നാല് സ്ത്രീകളും പിടിയിലായവരില്‍പ്പെടുന്നു. സിനിമാ/സീരിയല്‍ നടിയും ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയും പിടിയിലായവരില്‍പ്പെടുന്നു. സിനിമാ രംഗവുമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു യുവതിയും പിടിയിലായവരിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഇടപാടിനെത്തിച്ച ഏഴ് യുവതികളെ പ്രത്യേക അന്വേഷണ സംഘം രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയതില്‍ 16 വയസും 17 വയസും പ്രായമുള്ള പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പോലീസുകാര്‍ ആവശ്യക്കാരെന്ന വ്യാജേന ഇടനിലക്കാരെ ബന്ധപ്പെട്ട് ആണ് പെണ്‍വാണിഭ … Read more