അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ അവസരം

ഡബ്ലിന്‍:അയര്‍ലണ്ടിലെ സ്‌കൂള്‍ കോളജ് തലങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനാവസരം തേടുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കകള്‍ ഉളവാക്കുന്ന അവസരമാണ്.മക്കള്‍ക്ക് ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം,എന്ത് പഠിക്കണം,ഏവിടെ പഠിക്കണം എന്നിവയെ കുറിച്ചെല്ലാം തീരുമാനമെടുക്കാന്‍ മാതാപിതാക്കള്‍ ഏറെ അന്വേഷണങ്ങള്‍ നടത്താതെ തരമില്ല.അയര്‍ലണ്ട് പോലെ എണ്ണത്തില്‍ കുറഞ്ഞ അവസരങ്ങളും,കൂടിയ ഫീസ് ഘടനയുമുള്ള രാജ്യത്തെ മാതാപിതാക്കള്‍ മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുക തന്നെ വേണ്ടി വരും. മെഡിക്കല്‍,ഡന്‍ഡിസ്ട്രി,വെറ്റിനറി തുടങ്ങിയ കൂടുതല്‍ ആവശ്യക്കാരുള്ള കോഴ്‌സുകള്‍ക്ക് പ്രത്യേകിച്ചും.എന്‍ ആര്‍ ഐ ക്വോട്ടയിലോ,മറ്റു സംസ്ഥാനങ്ങളിലോ വിട്ടു മക്കളെ പഠിക്കാമെന്ന് അയര്‍ലണ്ടിലോ … Read more

യൂറോപ്യന്‍ യൂണിയനെ ഒരുമിച്ചു നിര്‍ത്താന്‍ ക്രിയാത്മകമായ മാര്‍ഗങ്ങള്‍ തേടണം: ഫ്രാന്‍സിസ് മാര്‍പാപ്പ

ബ്രെക്‌സിറ്റ് സൃഷ്ടിച്ച വേര്‍പിരിയലിന്റെ അന്തരീക്ഷത്തില്‍ നിന്ന് യൂറോപ്പ് ഐക്യത്തിന്റെ വഴിയിലേക്ക് തിരിച്ചുപോകണമെന്ന പരസ്യ ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്പിലും പുറത്തും വിതയ്ക്കപ്പെടുന്ന വിഭാഗീയതയുടെ അന്തരീക്ഷത്തെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യണമെന്നും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളെ ഒന്നിച്ചുനിര്‍ത്താന്‍ ക്രിയാത്മകമായ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും അര്‍മേനിയയില്‍ നിന്ന് വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ മാര്‍പാപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാനപരമായ ശക്തി വീണ്ടും കണ്ടെത്തണമെന്ന് മാര്‍പാപ്പ പറഞ്ഞു. യൂണിയനിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണം. അതേസമയം കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇ്ല്ലാതാക്കുന്ന അവസ്ഥ ഉണ്ടാവരുത്. … Read more

ഫിനഗേലില്‍ വിമതനീക്കം ശക്തം; പ്രധാനമന്ത്രി രാജിയുടെ വക്കില്‍

ഭരണമുന്നണിയിലും മുഖ്യഭരണകക്ഷിയായ ഫിനഗേലിലും വിമതനീക്കം ശക്തമായതോടെ പ്രധാനമന്ത്രി എന്‍ഡാ കെന്നി രാജിയുടെ വക്കില്‍. എന്‍ഡാ കെന്നിയുടെ നേതൃത്വത്തിനെതിരേ പാര്‍ട്ടിയില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്ന അസംതൃപ്തി അടുത്തിടെ കെന്നി പാര്‍ട്ടിയുടെ ഉപനേതാവായി ജയിംസ് റെയ്‌ലിയെ ഏകപക്ഷീയമായി തീരുമാനിച്ച സംഭവത്തോടെയാണ് പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. ജനപ്രീതിയില്‍ ഏറെ മുന്നിലുള്ള ഇന്ത്യന്‍ വംശജനായ മന്ത്രി ലിയോ വരാദ്കറാണ് വിമതരുടെ തുറുപ്പുചീട്ട്. പാര്‍ട്ടിയില്‍ കെന്നി ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പിന്തുണ ഏറിയതോടെ പാര്‍ട്ടിയിലും കൂടുതല്‍ ശക്തനായ വരാദ്കര്‍ പുറമേയ്ക്ക് കെന്നിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമതനീക്കങ്ങള്‍ക്ക് … Read more

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പോന്ന രണ്ടു മലയാളികളെ കൂടി കാണാതായെന്ന് പരാതി; ഐഎസില്‍ ചേര്‍ന്നെന്ന് സംശയം

കാസര്‍കോട്: പടന്നയില്‍ നിന്ന് രണ്ടുപേരെക്കൂടി കാണാതായതായി പരാതി. ഇവര്‍ക്ക് ഐ.എസ്.ബന്ധമുള്ളതായി ബന്ധുക്കള്‍ സംശയിക്കുന്നു. ഖത്തറില്‍ നിന്നും അബുദാബിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച ഇവര്‍ ഇനി വീട്ടിലേക്ക് വരുന്നില്ലെന്ന് വ്യാഴാഴ്ച അറിയിച്ചു. ബന്ധുക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി. അതെസമയം, കേരളത്തില്‍ നിന്ന് അഞ്ച് ദമ്പതികളടക്കം 16 പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വിവരത്തെക്കുറിച്ച് വിപുലമായ അന്വേഷണം. സംസ്ഥാന പൊലീസിനുപുറമേ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൊച്ചിയില്‍ പറഞ്ഞു. … Read more

കാണാതായ ബിഡിഎസ് വിദ്യാര്‍ഥിനിക്ക് ഭീകര ബന്ധമുള്ളതായി സംശയിക്കുന്നതായി അമ്മ

തിരുവനന്തപുരം: പാലക്കാട്ട് നിന്നു എട്ടുമാസം മുമ്പ് കാണാതായ യുവതിയുടെ തിരോധാനത്തിനു പിന്നില്‍ ഭീകര സംഘടനകള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി വിദ്യാര്‍ഥിനിയുടെ അമ്മ. മണക്കാട് സ്വദേശിനിയും ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമയേയും പാലക്കാട് സ്വദേശി ഈസയേയും കാണാതായ സംഭവത്തിലാണ് അമ്മ ബിന്ദു ദുരൂഹത ആരോപിക്കുന്നത്. കാസര്‍ഗോഡ് പൊയിനാച്ചിയില്‍ പഠിക്കുകയായിരുന്ന ‘നിമിഷ’ ഈസയെ(ബെക്‌സന്‍ വിന്‍സന്റ്) വിവാഹം ചെയ്തശേഷം മതം മാറി ഫാത്തിമ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഭീകരസംഘടനയായ ഐഎസില്‍ കാസര്‍ഗോഡ് സ്വദേശികള്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് കാണാതായ മകള്‍ക്ക് ഭീകരസംഘടനയുമായി ബന്ധമുള്ളതായി സംശയിക്കുന്നെന്ന് ആരോപിച്ച് … Read more

16 മലയാളികളെ കാണാതായി; ഐഎസില്‍ ചേര്‍ന്നെന്ന് അഭ്യൂഹം: സംഭവം അതീവഗൗരവതരമെന്നു മുഖ്യമന്ത്രി; സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: കാസര്‍കോട്ട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളള 16 പേര്‍ എത്തിയതായി സംശയിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേന്ദ്ര രഹസ്യാന്വേഷണ സംഘം റോ കാസര്‍കോട് എത്തി. കാണാതായവരുടെ ബന്ധുക്കളില്‍ നിന്നും റോ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തതായാണ് വിവരങ്ങള്‍. കേന്ദ്രത്തിലെ മറ്റ് അന്വേഷണ ഏജന്‍സികളും കേരളത്തില്‍ എത്തുമെന്നാണ് അറിയുന്നത്. 16 പേരെ കാണാതായ സംഭവം അതീവഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതു പരിശോധിക്കേണ്ട വിഷയമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി … Read more

ഓസ്‌ട്രേലിയയില്‍ കാറപകടത്തില്‍ കോട്ടയം രാമപുരം സ്വദേശി മരിച്ചു; ഭാര്യ ആശുപത്രിയില്‍

പെര്‍ത്ത്: പെര്‍ത്തില്‍ നിന്നും കാല്‍ഗൂര്‍ലി റൂട്ടില്‍ നോര്‍ത്താമിന് സമീപം ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തില്‍ മലയാളി യുവാവ് മരിച്ചു. സോണി ജോസ് (30) എന്നാളാണ് മരിച്ചത്, കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയാണ്. ഒപ്പമുണ്ടായിരുന്ന ഭാര്യ അല്‍ഫോന്‍സയെ പരുക്കുകളോടെ പെര്‍ത്തിലെ റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2008 ല്‍ സ്റ്റുഡന്റ് വിസയില്‍ സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ സോണി, രണ്ടു വര്‍ഷം മുന്‍പാണ് ഭാര്യ അല്‍ഫോന്‍സയോടൊത്ത് നോര്‍ത്താമിലേക്ക് കുടിയേറിയത്. നോര്‍ത്താമിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ഇരുവരും ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ … Read more

ലിയോ വരാദ്കര്‍: മാറുന്ന അയര്‍ലന്റിന്റെ പ്രതീകം

ആഴത്തിലുള്ള ഐറിഷ് സ്വത്വചിന്തയും യാഥാസ്ഥിതിക കാത്തലിക് മതവിശ്വാസവുമുള്ള അയര്‍ലന്റില്‍ ലിയോ വരാദ്കറിനെ പോലെ ഒരു നേതാവ് ഉയര്‍ന്നുവരുമെന്നത് ഒരുപക്ഷേ പത്തുവര്‍ഷം മുമ്പു പോലും ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. അത് ഇന്ത്യയില്‍ നിന്നും അയര്‍ലന്റിലേക്ക് കുടിയേറിയ ഒരു ഡോക്ടറുടെ മകനും രൂപത്തില്‍ പോലും ഇന്ത്യക്കാരനും ആയതുകൊണ്ടു മാത്രമല്ല, താന്‍ സ്വവര്‍ഗപ്രണയിയാണെന്ന് പരസ്യമായി പറയാന്‍ കാണിച്ച ധൈര്യം കൊണ്ടു കൂടിയാണ്. എന്‍ഡാ കെന്നി നേതൃസ്ഥാനത്തുനിന്ന് മാറുന്ന സാഹചര്യമുണ്ടായാല്‍ പിന്‍ഗാമിയായി ഇപ്പോള്‍ രാജ്യത്തെ മുപ്പത്തൊന്നു ശതമാനം വോട്ടര്‍മാരുടെയും മനസ്സിലുള്ളത് വരാദ്കറിന്റെ പേരാണ്. ഉറച്ച … Read more

കെന്നി മാറിയാല്‍ ഫിനഗേല്‍ നേതൃസ്ഥാനത്തേക്ക് വരാദ്കറിന് പ്രഥമപരിഗണന

 പ്രധാനമന്ത്രി എന്‍ഡാ കെന്നി നേതൃസ്ഥാനത്തുനിന്ന് മാറാനുള്ള സാഹചര്യമുണ്ടായാല്‍ പിന്‍ഗാമിയായി വോട്ടര്‍മാരുടെ മനസ്സില്‍ ഒന്നാംസ്ഥാനത്തുള്ളത് ഇന്ത്യന്‍ വംശജനായ സാമൂഹ്യസുരക്ഷാ വകുപ്പ് മന്ത്രി ലിയോ വരാദ്കര്‍. ഐറിഷ് ടൈംസ്/ ഇപ്‌സോസ് എംആര്‍ബിഐ സര്‍വേയില്‍ തൊട്ടുപിന്നിലുള്ളത് സൈമണ്‍ കോവനിയാണ്. കൃഷിക്കാരുടെയും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന വോട്ടര്‍മാരുടെയും ഉറച്ച പിന്തുണയാണ് കോവനിയെ രണ്ടാംസ്ഥാനത്ത് പിടിച്ചുനിര്‍ത്തുന്നത്. സര്‍വേ പ്രകാരം വരാദ്കര്‍ക്ക് 31 ശതമാനത്തിന്റെയും കോവനിക്ക് 21 ശതമാനത്തിന്റെയും പിന്തുണയാണ് ഉള്ളത്. അതേസമയം 29 ശതമാനം വോട്ടര്‍മാര്‍ വ്യക്തമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. മന്ത്രിമാരായ ഫ്രാന്‍സസ് … Read more

നാഷണല്‍ ബ്രോഡ്ബാന്റ് പ്ലാന്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം; എതിര്‍പ്പുമായി ഫിയനാഫാള്‍

നാഷണല്‍ ബ്രോഡ്ബാന്റ് പ്ലാന്‍ (എന്‍ബിപി) സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചതായി വിവര വിനിമയ വകുപ്പ് മന്ത്രി ഡെന്നിസ് നോട്ടന്‍ ഡോളിനെ അറിയിച്ചു. ഇതോടെ രാജ്യത്തെ ഗ്രാമീണമേഖലയില്‍ ബ്രോഡ്ബാന്റിന് കൂടുതല്‍ പണം നല്‍കേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്ന സൂചന ശക്തമായി. സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തുകൊണ്ട് പിയനാഫാള്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷയം ഡോളില്‍ ചര്‍ച്ചയ്ക്ക് വെക്കണമെന്ന് പാര്‍ട്ടി വക്താവ് ടിമ്മി ഡൂലി ആവശ്യപ്പെട്ടു. സ്വകാര്യവല്‍ക്കരണം രാജ്യത്ത് ബ്രോഡ്ബാന്‍ര് സേവനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഡെന്നീസ് നോട്ടന്‍ പറഞ്ഞു. 25 വര്‍ഷ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ … Read more