സരിതയുടെ മൊഴി ശരിവെച്ച് ബിജു രാധാകൃഷ്ണന്‍; ഉമ്മന്‍ചാണ്ടിയുടെ സഹായിക്ക് പണം നല്‍കി; ജനപ്രതിനിധികള്‍ക്കായി തലസ്ഥാനത്ത് നക്ഷത്ര വേശ്യാലയം

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് ഡല്‍ഹിയില്‍ വെച്ച് പണം നല്‍കിയിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷനില്‍ ബിജു രാധാകൃഷ്ണന്‍. 35 ലക്ഷം രൂപയാണ് തോമസ് കുരുവിളയ്ക്ക് നല്‍കിയത്. സരിതയുടെ മൊഴി ശരിവെച്ചാണ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. പണം കൈമാറിയ കാര്യം സരിത തന്നെ അറിയിച്ചിരുന്നു. പണം തരപ്പെടുത്തി നല്‍കിയത് താനെന്നും പിസി വിഷ്ണുനാഥിനും പണം നല്‍കിയിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാലിന് പണം നല്‍കിയെന്ന കാര്യത്തിലും ബിജു ഉറച്ചു നിന്നു. … Read more

ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ഓണാഘോഷം സെപ്തംബര്‍ 17 ന്

ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊമിനിക് സാവിയോ, സെക്രട്ടറി റോയി പേറയില്‍, ട്രഷറര്‍ ജയന്‍ തോമസ് എന്നിവര്‍ അറിയിച്ചു. ഇതിനായി രാജു കുന്നക്കാട്ട്, റോയി കുഞ്ചലക്കാട് എന്നിവര് ജനറല്‍ കണ്‍വീനര്‍മാരായി 33 അംഗ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു. സെപ്തംബര്‍ 17 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 6 വരെ പാമേഴ്‌സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂളിലാണ് പ്രധാന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. 4 ന് അത്തം നാളില്‍ അത്തപ്പൂക്കള … Read more

‘സ്വതന്ത്ര’ ബ്രിട്ടന്റെ വിദേശകാര്യം കൈകാര്യം ചെയ്യാന്‍ ബോറിസ് ജോണ്‍സണ്‍

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്ന പ്രചാരണത്തിന്റെ അമരക്കാരനായ ബോറിസ് ജോണ്‍സണ്‍ ഇനി രാജ്യത്തിന്റെ വിദേശകാര്യമന്ത്രി. അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തെരേസ മേയ് സര്‍ക്കാരിലെ പ്രധാന വകുപ്പുകളിലെ മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ക്ക് ലഭിച്ച മേല്‍ക്കൈ രാജ്യത്തിന്റെ ഭാവി നയരൂപീകരണങ്ങളില്‍ നിര്‍ണായകമാകും. ബ്രെക്‌സിറ്റ് വിജയത്തിന്റെ തുടര്‍ച്ചയായി പ്രധാനമന്ത്രിപദം തന്നെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടത്തിയിരുന്ന ജോണ്‍സണ്‍ പിന്നീട് മറ്റൊരു ബ്രെക്‌സിറ്റ് അനുകൂലിയായ ആന്‍ഡ്രിയ ലീഡ്‌സമിന് പിന്തുണ നല്‍കി മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. ബ്രെക്‌സിറ്റിനെ എതിര്‍ത്തിരുന്ന തെരേസ മേയുടെ സ്ഥാനാരോഹണം തടയാന്‍ ഇതുകൊണ്ടുമായില്ല. … Read more

കേരളത്തില്‍ നിന്ന് കാണാതായവര്‍ ഇറാനിലെത്തിയെന്ന് സൂചന

കേരളത്തില്‍ നിന്ന് കാണാതായവരില്‍ ചിലര്‍ ടൂറിസ്റ്റ് വിസയില്‍ ഇറാവിലെത്തിയതായി സൂചന. കാണാതായ 21 പേരില്‍ 17 പേര്‍ ഇറാനില്‍ എത്തിയതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി ഇന്ത്യ ഇറാന്റെ സഹായം തേടി. ഇവരെക്കുറിച്ചുള്ള വിശദ വിവരങ്ങളും ഇറാന് കൈമാറിയിട്ടുണ്ട്. ഇവര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിപ്പെട്ടതായാണ് സംശയിക്കപ്പെടുന്നത്. രണ്ട് സംഘമായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഒരു സംഘം മസ്‌കറ്റിലും രണ്ടാമത്തെ സംഘം ദുബായിലുമാണ് ആദ്യമെത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ മസ്‌കറ്റില്‍ നിന്നും ദുബായില്‍ നിന്നും വിമാനമാര്‍ഗം ടെഹ്‌റാനിലെത്തിയിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. രണ്ട് … Read more

തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് സാക്കിര്‍ നായിക്, ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

താന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ബംഗ്ലാദേശിലെ ഭീകര ആക്രമണത്തില്‍ പങ്കെടുത്തവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായിക്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബിയയില്‍ നിന്ന് സ്‌കൈപ്പിലൂടെ മാധ്യമങ്ങളുമായി സംവദിക്കവെയാണ് സാകിര്‍ നായിക് ആരോപണങ്ങളോട്  പ്രതികരിച്ചത്. ചാവേറാക്രമണങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്നും എന്നാല്‍ യുദ്ധമുറ എന്ന നിലയില്‍ ചാവേര്‍ അക്രമങ്ങളെ ചില മുസ്‌ലിം പണ്ഡിതര്‍ അംഗീകരിച്ചിട്ടുണ്ടെന്നും സാക്കിര്‍ നായിക് വ്യക്തമാക്കി. നിരപരാധികളെ കൊല്ലുന്നത് … Read more

ഫ്രാന്‍സില്‍ ഭീകരാക്രമണം: 84 മരണം

??????????? ??????? ????? ??????????????? ?????? ???????????????? 84 ????? ??????????????? ????????????????? ?????????????????? ??????. 100 ??? ????? ????????? ????????????????????????? ?????????????. ????? ?????????????? ???????????????? ???????? ?????????? ?????? ??????? ??????? ?????????????????. ?????????? ??????? ???????????????????? ?????????????? ?????? ???????????? ??????? ??????? ?????????. ???????? ?????? ????? ????????? ??????. ???????????? ???? ?????? ??????????? ?????????????? ???????????? ??????????????????????. ?????????????????? ??????? ??????????????????? ??????? ???????????????. ??????? ?????????????? … Read more

ദുരന്തഭൂമിയായി നീസ് നഗരം; ചിത്രങ്ങള്‍

നീസ്:ഫ്രാന്‍സിനെ നടുക്കി വീണ്ടും ഭീകരാക്രമണം. നീസ നഗത്തില്‍ ദേശീയ ദിനാഘോഷത്തിനിടെ അക്രമി ട്രക്ക് ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 80 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 18 ഓളം പേരുടെ നില ഗുരുതരമാണ്. ട്രക്ക് ഡ്രൈവറെ പിന്നീട് വെടിവെച്ചുകൊന്നു. കരിമരുന്നുപ്രയോഗം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അമിതവേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തോളം പേര്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. നിരവധി പേര്‍ റോഡില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് … Read more

ഇനിയെന്ന് കാര്യങ്ങള്‍ തിരിച്ചറിയും, പ്രശ്‌നങ്ങള്‍ വഷളാകുകയാണ്; താന്‍ പ്രസിഡന്റായാല്‍ ഐഎസിനെതിരേ യുദ്ധം പ്രഖ്യാപിക്കും: ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: താന്‍ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ യുദ്ധം പ്രഖ്യാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിലെ നീസില്‍ നടന്ന ഭീകരാക്രമണത്തിനു മണിക്കൂറുകള്‍ക്കു ശേഷം ട്രംപ് ട്വിറ്ററില്‍ തന്റെ പ്രതിഷേധമറിയിച്ചു. മറ്റൊരു ഭീകരാക്രമണം കൂടി സംഭവിച്ചിരിക്കുന്നു. ഇത്തവണ അത് നീസിലാണ്. നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. ഇനിയെന്നാണ് നാം കാര്യങ്ങള്‍ തിരിച്ചറിയാനും പഠിക്കാനും പോകുന്നത്? ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; 80 മരണം: അടുത്ത ഇര ആരെന്ന ഭീതിയില്‍ ലോകം

??????: ??????????? ??????? ????????????????????????? ??????? ?????????????????? ?????????? 80 ????? ?????????????. ????????? ????????? ???????????. ????????? ??????????? ??????? ?????????????????????????? ?????????? ??????????? ????????????????????????. ????? ?????? ??????????? ???? ???????????? ?????? ?????????? ???????????????????? ?????????????????? ????? ??????? ?????????. ????????????? ??????????????? ???????? ????????? ??????? ???????? ??????? ??????????????????????????? ??????????????? ????????? ?????. ?????? ?????? ?????? ???????????? ???? ???????????? ?????????????? ????? ???????????????? ??????? ????????. ???????????????? … Read more

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതി: ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഉത്തരവ്

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതിയില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് ഉത്തരവിട്ടു. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണം നടത്തുന്നതിന്റെ ചുമതല. വിഎസ് സര്‍ക്കാരിന്റെ കാലം മുതലുള്ള പത്തുവര്‍ഷത്തിനിടെ സ്‌പോര്‍ട്‌സ് ലോട്ടറി, കൗണ്‍സില്‍ ചിലവിലുള്ള വിദേശ യാത്രകള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെലവില്‍ വിദേശ പരിശീലനം, മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് ട്രെയ്‌നിങ് സെന്റര്‍, ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണം തുടങ്ങിയവയില്‍ അഴിമതി നടന്നുവെന്നായിരുന്നു പരാതി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ അഞ്ജു ബോബി … Read more