ഇന്ത്യയെ ആംബർ ലിസ്റ്റിലേക്ക് മാറ്റി യു.കെ; ഹോട്ടൽ ക്വാറന്റൈൻ വേണ്ട, പകരം രണ്ട് കോവിഡ് ടെസ്റ്റുകൾ; അയർലണ്ട് മലയാളികൾക്കും ആശ്വാസം

യു.കെയുടെ കോവിഡ് നിയന്ത്രണം സംബന്ധിക്കുന്ന റെഡ് ലിസ്റ്റില്‍ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആംബര്‍ ലിസ്റ്റിലേയ്ക്ക് മാറ്റി. ഇതോടെ ഹോട്ടല്‍ ക്വാറന്റൈന്‍ അടക്കമുള്ള നിരവധി നിയന്ത്രണങ്ങളില്‍ ഈ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ഇളവ് ലഭിക്കും. ഇന്ത്യ, ബഹ്‌റിന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളെ ആംബര്‍ ലിസ്റ്റിലേയ്ക്ക് മാറ്റിയതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖാപിച്ചു. റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും ഇംഗ്ലണ്ടിലെത്തുന്നവര്‍, മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലുകളില്‍ 11 രാത്രികള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ആംബര്‍ ലിസ്റ്റില്‍ … Read more

അയർലണ്ടിലെ പുതിയ കോവിഡ് രോഗികളിൽ 97% പേർ 65-നു താഴെ പ്രായമുള്ളവർ; ജനുവരിക്ക് ശേഷം ഏറ്റവും കൂടുതൽ രോഗികൾ ഇന്നലെ

അയര്‍ലണ്ടില്‍ നിലവില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നത് ഭൂരിഭാഗവും 16-34 പ്രായക്കാരിലാണെന്ന് ചീഫ് ക്ലിനിക്കല്‍ ഓഫിസര്‍ Dr Ronan Glynn. ഇന്നലെ 1,837 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തെക്കാള്‍ ഒമ്പത് പേര്‍ അധികം. ജനുവരിക്ക് പകുതിക്ക് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 208 ആയി ഉയര്‍ന്നതായും ഇതില്‍ 31 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. Donegal, Louth, Galway, Mayo, … Read more

സ്വർണ്ണം കൊയ്ത് കെല്ലി; ടോക്കിയോ ഒളിമ്പിക്സിന്റെ അവസാന ദിനം അയർലണ്ടിന് ബോക്സിങ്ങിൽ സ്വർണ്ണം

ടോക്കിയോ ഒളിംപിക്‌സില്‍ അയര്‍ലണ്ടിന്റെ കെല്ലി ഹാരിങ്ടണ് സ്വര്‍ണ്ണം. വനിതകളുടെ ലൈറ്റ് വെയ്റ്റ് ബോക്‌സിങ് ഫൈനലില്‍ ബ്രസീലിന്റെ ബിയാട്രിസ് ഫെറേരയെ ഇടിച്ചൊതുക്കിയാണ് കെല്ലി സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. ഇതോടെ ഇത്തവണത്തെ ഒളിംപിക്‌സില്‍ അയര്‍ലണ്ടിന്റെ സ്വര്‍ണ്ണനേട്ടം രണ്ടായി. പുരുഷന്മാരുടെ തുഴച്ചില്‍ ടീം നേരത്തെ സ്വര്‍ണ്ണവുമായി മടങ്ങിയിരുന്നു. ടോക്കിയോ ഒളിംപിക്‌സിന്റെ അവസാന ദിനമായ ഇന്ന് വീണ്ടും അയര്‍ലണ്ടിനെ സ്വര്‍ണ്ണശോഭയില്‍ മുക്കിയാണ് കെല്ലി തിരികെ വിമാനം കയറുന്നത്. അയര്‍ലണ്ടിനായി ബോക്‌സിങ്ങില്‍ സ്വര്‍ണ്ണം നേടുന്ന മൂന്നാമത്തെ താരമാണ് കെല്ലി. മുമ്പ് Michael Carruth, Katie Taylor … Read more

ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ സ്വർണ്ണം

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ സ്വർണ്ണം. പ്രാഥമിക റൗണ്ടിലെ മികവ് ഫൈനലിലും തുടർന്ന നീരജ് ചോപ്ര 87.58 മീറ്റർ എറിഞ്ഞാണ്  സ്വർണ്ണം നേടിയത്. 100 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്സ് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ  നേടാനായത്.

അയർലണ്ടിലെ ആശുപത്രികളിലുള്ള കോവിഡ് രോഗികൾ ഇരട്ടിയായേക്കുമെന്ന് മുന്നറിയിപ്പ്; ലൈവ് മ്യൂസിക് അടക്കം കൂടുതൽ ഇളവുകൾ നൽകാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്

അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മാസാവസാനത്തോടെ ഇരട്ടിയായി ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. അതേസമയം രാജ്യത്ത് കൂടുതല്‍ കോവിഡ് ഇളവുകള്‍ നല്‍കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയുമാണ്. ആരോഗ്യവിദഗ്ദ്ധര്‍ വെള്ളിയാഴ്ച മന്ത്രിമാരുടെ ഉപസമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ ആശുപത്രികളിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഈ മാസം അവസാനത്തോടെ 400 ആയി ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നലെത്തെ കണക്കനുസരിച്ച് 189 ആണ് ആശുപത്രികളില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം. എന്നാല്‍ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാനുഗതമായ വര്‍ദ്ധന, സ്ഥിതി … Read more

അയർലണ്ടിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി അഖിലേഷ് മിശ്ര സ്ഥാനമേൽക്കും; സന്ദീപ് കുമാറിന് യാത്രയയപ്പ്

അയര്‍ലണ്ടിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ അഖിലേഷ് മിശ്രയെ നിയമിച്ചു. നിലവിലെ അംബാസഡറായ സന്ദീപ് കുമാറിന് പരകരക്കാരനായി എത്തുന്ന മിശ്ര, 1989 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. ഉടന്‍ തന്നെ അദ്ദേഹം അയര്‍ലണ്ടിലെത്തി പദവി ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നതെന്ന് ഇന്ത്യയുടെ വിദേശകാര്യവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. സെക്രട്ടറി തലത്തില്‍ 2021 മാര്‍ച്ച് മുതല്‍ പ്രത്യേക ചുമതല വഹിച്ചുവരികയാണ് അഖിലേഷ് മിശ്ര. മുമ്പ് 2020 ഫെബ്രുവരി മുതല്‍ 2021 മാര്‍ച്ച് വരെ Development Partnership Administration (DPA) അഡിഷണല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. … Read more

അയർലണ്ടിൽ 1,314 പേർക്ക് കൂടി കോവിഡ്; ആകെ മരണം 5,044

അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം 1,314 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍. നിലവില്‍ 187 രോഗികളാണ് ആശുപത്രികളില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 30 പേര്‍ ഐസിയുവിലാണ്. രാജ്യത്ത് ഇതുവരെ 5,044 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. HSE-ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന് ശേഷം ഇതുവരെ വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലായിരുന്നു. ഇനിയും വാക്‌സിനെടുക്കാത്തവര്‍ കഴിയുന്നത്ര വേഗം തന്നെ കുത്തിവെപ്പെടുക്കാനും, പ്രതിരോധം നേടാനും European Centre for Disease Prevention and Control, European Medicines … Read more

അയർലണ്ടിൽ 1,015 പേർക്ക് കൂടി കോവിഡ്; രോഗലക്ഷണങ്ങളുള്ളവർ പുറത്തുപോകുന്നത് വ്യാപനം വർദ്ധിപ്പിക്കുന്നതായി ടോണി ഹോലഹാൻ

അയര്‍ലണ്ടില്‍ പുതുതായി 1,015 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. അതേസമയം രോഗലക്ഷണങ്ങളുള്ളവര്‍ മറ്റുള്ളവരുമായി ജോലിസ്ഥലത്തും, ഭക്ഷണശാലകളിലും, സുഹൃത്തുക്കളുമായും മറ്റും ഇടപഴകുന്നതാണ് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാന്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ 178 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. 29 പേര്‍ ഐസിയുവിലാണ്. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും വീട് വിട്ട് പുറത്തുപോകാതിരിക്കണമെന്ന് ഈ സാഹചര്യത്തില്‍ ഡോ. ഹോലഹാന്‍ അഭ്യര്‍ത്ഥിച്ചു. വാക്‌സിന്‍ എടുത്തവരായാലും പുറത്തുപോകുമ്പോള്‍ അവര്‍ മറ്റുള്ളവരിലേയ്ക്ക് … Read more

അയർലണ്ടിൽ 1,372 പേർക്ക് കൂടി കോവിഡ്; മൂന്ന് ദിവസത്തിനിടെ വാക്ക്-ഇൻ സെന്ററുകൾ വഴി വാക്സിൻ സ്വീകരിച്ചത് 30,000-ലേറെ പേർ

അയര്‍ലണ്ടില്‍ ഇന്നലെ 1,352 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 177 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. 27 പേരാണ് ഐസിയുവില്‍ കഴിയുന്നത്. അതേസമയം ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാജ്യത്ത് പ്രവര്‍ത്തിച്ച വാക്ക്-ഇന്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി 30,000-ലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി HSE അറിയിച്ചു. വിചാരിച്ചതിലും അധികം പേര്‍ വാക്‌സിനേഷനായി എത്തിയതില്‍ HSE തലവന്‍ Paul Reid സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വിവിധ പ്രായത്തിലുള്ളവര്‍ വാക്‌സിന്‍ എടുക്കാന്‍ എത്തിയതായും, … Read more

അയർലണ്ടിൽ 1,098 പേർക്ക് കൂടി കോവിഡ്; വാക്ക്-ഇൻ സെന്ററുകൾ വഴി ആദ്യ ദിവസം വാക്സിൻ 10,000 സ്വീകരിച്ചത് പേർ

അയര്‍ലണ്ടില്‍ പുതുതായി 1,098 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. നിലവില്‍ 163 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 26 പേര്‍ ഐസിയുവിലാണ്. അതേസമയം രാജ്യത്ത് HSE പുതുതായി ആരംഭിച്ച കോവിഡ് വാക്ക്-ഇന്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ തരംഗമായി മാറിയിരിക്കുകയാണ്. അഭൂതപൂര്‍വ്വമായ പങ്കാളിത്തമാണ് വാക്‌സിനെടുക്കാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് HSE അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച മാത്രം 10,000-ലേറെ പേര്‍ ഈ സെന്ററുകളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചു. 16 വയസ് പൂര്‍ത്തിയായ … Read more