ഉറപ്പുകൾ പാഴ് വാക്കുകൾ മാത്രം; അഫ്ഗാനിൽ പ്രതിഷേധക്കാരെ താലിബാൻ വെടിവച്ചുകൊന്നു; സ്ത്രീകളെ മർദ്ദിച്ചു

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്നും, ആരോടും പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നുമുള്ള വാഗ്ദാനങ്ങള്‍ പാഴ് വാക്കെന്ന് തെളിയിച്ച് അഫ്ഗാനിലെ താലിബാന്‍. കഴിഞ്ഞ ദിവസം അഫ്ഗാന്‍ പതാകയുമായി ജലാലാബാദില്‍ പ്രതിഷേധപ്രകടനം നടത്തിയ ആള്‍ക്കൂട്ടത്തിന് നേരെ താലിബാന്‍ ഭീകരര്‍ വെടിവച്ചതായും, മൂന്ന് പേര്‍ കൊല്ലപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. തല മറയ്ക്കാതെ പുറത്തിറങ്ങിയ ഒരു സ്ത്രീയെയും വെടിവച്ചുകൊന്നതായി ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് ഏതാനും സ്ത്രീകളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും, സ്ത്രീകകളെയും അംഗങ്ങളാക്കുമെന്നുമുള്ള സുപ്രധാന പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് … Read more

കീടനാശിനി സാന്നിദ്ധ്യം; ഇന്ത്യൻ നിർമ്മിത മഞ്ഞൾപ്പൊടി അടക്കം 5 ഉൽപ്പന്നങ്ങൾ തിരികെ വിളിച്ച് അയർലണ്ട് ഭക്ഷ്യവകുപ്പ്

അയര്‍ണ്ടിലെ കടകളില്‍ നിന്നും ആരോഗ്യസുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഒരുപിടി ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവ് നല്‍കി Food Safety Authority of Ireland (FSAI). മൂന്ന് ബ്രാന്‍ഡുകളുടെ ഐസ്‌ക്രീം ഉല്‍പ്പന്നങ്ങള്‍, ഒരു സ്‌പൈസ് പൗഡര്‍, ഏതാനും ബാച്ച് വിറ്റാമിന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഉടനടി പിന്‍വലിക്കാന്‍ ഒരാഴ്ചയ്ക്കിടെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Tesco, Dunnes Stores, SuperValu, Boots തുടങ്ങിയ പ്രമുഖ സ്റ്റോറുകളിലെ ഉല്‍പ്പന്നങ്ങളും ഇതില് പെടും. പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ചുവടെ: NestlWp Milkybar Mini Multipack ice cream … Read more

അഫ്ഗാന് സഹായഹസ്തവുമായി അയർലണ്ട്; 195 അഭയാർത്ഥികളെ സ്വീകരിക്കും

താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനില്‍ നിന്നും 195 അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഐറിഷ് സര്‍ക്കാര്‍. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സേന പിന്‍മാറ്റം ആരംഭിച്ചതോടെ ഒരാഴ്ചയ്ക്കിടെ അഫ്ഗാനിലെ പ്രധാന നഗരങ്ങളും പ്രവിശ്യകളും കീഴടക്കിയ താലിബാന്‍, ഞായറാഴ്ചയോടെ തലസ്ഥാനമായ കാബൂളിലെത്തിയിരുന്നു. രക്തച്ചൊരിച്ചിലില്ലാതെ ഭരണം കൈമാറിയെന്നാണ് പറയപ്പെടുന്നത്. അയര്‍ലണ്ടിലെ Minister for Foreign Affairs Simon Coveney, Minister for Children, Equality, Disability, Integration and Youth Roderic O’Gorman, Minister of State for Law Reform, … Read more

അയർലണ്ടിലെ നഴ്‌സുമാർക്ക് സന്തോഷ വാർത്ത; കോവിഡ് കാലത്തെ സേവനത്തിന് അധിക ലീവും, വൗച്ചറും അടക്കം സഹായം പ്രഖ്യാപിച്ച് സർക്കാർ

കോവിഡ് കാലത്ത് നിസ്വാര്‍ത്ഥ സേവനം നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക ലീവ്, ടാക്‌സ് ഇല്ലാത്ത വൗച്ചറുകള്‍ എന്നിവ ബോണസായി നല്‍കാന്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍. നഴ്‌സുമാരടക്കമുള്ള ആരോഗ്യ രംഗത്തെ ജോലിക്കാര്‍ക്ക് മഹാമാരിക്കാലത്ത് ചെയ്ത സേവനങ്ങള്‍ക്കായി സഹായധനം നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ യൂണിയനുകള്‍ പ്രധാനമന്ത്രിയെ സമീപിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരെ വേണ്ടവിധത്തില്‍ പരിഗണിക്കാന്‍ HSE ശ്രമിക്കുന്നില്ലെന്ന് നേരത്തെ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പൊതുജീവനക്കാര്‍ക്ക് എല്ലാവര്‍ക്കും സഹായങ്ങള്‍ നല്‍കാനാണ് നിലിവിലെ ആലോചനയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. Department of Public … Read more

ഹെയ്തിയിൽ ഭൂചലനം; 304 മരണം

കരീബിയന്‍ രാജ്യമായ ഹെയ്ത്തിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ വന്‍ ഭൂകമ്പത്തില്‍ 304 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രാജ്യതലസ്ഥാനമായ പോര്‍ട്ട് ഒ പ്രിന്‍സില്‍ നിന്നും 160 കി.മീ അകലെയാണ്. പ്രാദേശിക സമയം രാവിലെ 8.30-ഓടെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളാണ് ഉണ്ടായത്. 2000-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും, നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. 2010-ല്‍ ഹെയ്ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ ഏകദേശം 300,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. പിന്നീട് 2018-ല്‍ … Read more

Clarehall -ൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം

ഡബ്ലിനിലെ Clarehall -ൽ ജോലി കഴിഞ്ഞു ബസ് കാത്തു നിന്ന മലയാളികൾക്ക് നേരെ ആക്രമണം. ഡബ്ലിനിൽ ഉന്നതപഠനത്തിനായി എത്തിയ വിദ്യാർത്ഥികൾക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. പഠനത്തോടൊപ്പം ഉള്ള പാർട്ട് ടൈം ജോലിയ്ക്ക് ശേഷം രാത്രി 2 മണിയ്ക്ക് വീട്ടിലേയ്ക്ക് ബസ് കാത്തു നിൽക്കവെയാണ് രണ്ടു വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായത്. Fresenius Medical Care ലാണ് അവർ ജോലി ചെയ്യുന്നത്.മുഖത്തായിരുന്നു പ്രധാനമായും ആക്രമണം നടത്തിയത്. അക്രമികൾ സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ടു. ഗാർഡയിൽ പരാതി കൊടുത്തിട്ടുണ്ട്. ഇന്ത്യക്കാർക്ക് നേരെ ഡബ്ലിനിലെ പലയിടത്തും ആക്രമണങ്ങൾ … Read more

കോവിഡിനെ നേരിടാം വാക്സിൻ കരുത്തോടെ; അയർലണ്ടിൽ 12-15 പ്രായക്കാർക്കുള്ള വാക്സിൻ കുത്തിവെപ്പ് ഇന്നുമുതൽ

അയര്‍ലണ്ടില്‍ 12 മുതല്‍ 15 വരെ പ്രായക്കാരായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ കുത്തിവെപ്പ് ഇന്ന് ആരംഭിക്കുമെന്ന് HSE. വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴി ഇതുവരെ 65,000-ഓളം കുട്ടികള്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്തതായാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഈ വാരാന്ത്യം തന്നെ വാക്‌സിന്‍ ലഭിക്കുമെന്ന് HSE തലവന്‍ Paul Reid പറഞ്ഞു. അടുത്ത വാരാന്ത്യവും വാക്‌സിന്‍ വിതരണം തുടരും. മറ്റെന്തെങ്കിലും രോഗാവസ്ഥയുള്ള കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കാന്‍ … Read more

ഐറിഷ് ക്രിമിനൽ സംഘത്തലവൻ Gerry ‘The Monk’ Hutch സ്‌പെയിനിൽ അറസ്റ്റിൽ

അയര്‍ലണ്ടിലെ Hutch ക്രിമിനല്‍ സംഘത്തലവനായ Gerry ‘The Monk’ Hutch-നെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിനിലെ റീജന്‍സി ഹോട്ടലില്‍ 2016 ഫെബ്രുവരി 5-ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് European Arrest Warrant (EAW) പ്രകാരമായിരുന്നു അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. Hutch ഗ്യാങ്ങിന്റെ എതിരാളികളായ Kinahan ക്രിമിനല്‍ സംഘത്തിലെ Daniel Kinahan-നെ വധിക്കാനായിരുന്നു വെടിവച്ചതെങ്കിലും സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന David Byrne ആയിരുന്നു റീജന്‍സിയില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പിന് പദ്ധതിയിട്ടതിന്റെ പേരിലാണ് Gerry Hutch-നെ സ്‌പെയിനിലെ Costa del … Read more

അയർലണ്ടിൽ 12-15 പ്രായക്കാർക്കുള്ള വാക്സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

അയര്‍ലണ്ടില്‍ 12-15 പ്രായക്കാരായ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇന്നലെ രാത്രി മുതലാണ് HSE വെബ്‌സൈറ്റായ https://vaccine.hse.ie വഴി വാക്‌സിന്‍ ബുക്ക് ചെയ്യാമെന്ന് ആരോഗ്യമന്ത്രി Stephen Donnelly അറിയിച്ചിരിക്കുന്നത്. നേരത്തെ അറിയിച്ചിരുന്നതിലും ഒരു ദിവസം നേരത്തെയാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. ഈയാഴ്ച അവസാനത്തോടെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈവനിങ് ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ജനറല്‍ പ്രാക്ടീഷണര്‍മാര്‍ എന്നിവ വഴി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. അതേസമയം രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വാക്‌സിന്‍ നല്‍കൂ. … Read more

അയർലണ്ടിൽ ഈ ആഴ്ച മുതൽ 700 ഫാർമസികൾ വഴി വാക്സിൻ ലഭിക്കും; കുട്ടികൾക്കും വാക്സിൻ കുത്തിവെപ്പ് ഈ ആഴ്ച

അയര്‍ലണ്ടില്‍ ഈ ആഴ്ച മുതല്‍ 700 ഫാര്‍മസികള്‍ വഴി കോവിഡ് പ്രതിരോധ വാക്‌സിനായ Pfizer നല്‍കുമെന്ന് Irish Pharmacy Union (IPU). mRNA സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച Pfizer/BioNtech വാക്‌സിന്‍ ചെറുപ്പക്കാരില്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് നേരത്തെ വിവിധ ആരോഗ്യ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. HSE വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് നല്‍കിവരുന്നതും Pfizer അല്ലെങ്കില്‍ ഇതേ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച Moderna വാക്‌സിനുകളാണ്. ജൂണ്‍ മുതല്‍ ഫാര്‍മസികള്‍ വഴി വാക്‌സിനുകള്‍ നല്‍കാന്‍ ആരംഭിച്ച ശേഷം ഇതുവരെ ഏകദേശം 200,000 പേര്‍ക്ക് വാക്‌സിന്‍ … Read more