വരേദ്കര്‍ നേതൃസ്ഥാനത്തിന് ചരട് വലിക്കുന്നു; സ്വവര്‍ഗാനുരാഗം അയര്‍ലണ്ടില്‍ വിടരുമോ ?

നേതൃസ്ഥാനത്ത് നിന്നും എന്‍ഡാ കെന്നി ഒഴിയുമെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ സ്വാഭാവികമായും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യം തീര്‍ത്തും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അടുത്ത പൊതു തെരെഞ്ഞെടുപ്പില്‍ ഏറ്റവും സാധ്യത കല്പിക്കുന്ന പട്ടികയില്‍ ഏറ്റവും മുന്നില്‍ സാമൂഹികസുരക്ഷാ മന്ത്രി ലിയോ വരേദ്കര്‍ ആണ്. അതേസമയം പ്രാധാന്യം കല്പിക്കപ്പെടുന്ന മറ്റൊരാള്‍ ഭവനമന്ത്രി സൈമണ്‍ കോവ്നിയുമാണ്. ഒരാഴ്ചയ്ക്കിടെ പുറത്തുവന്ന സര്‍വേ ഫലങ്ങളില്‍ ഫൈന്‍ ഗെയ്ല്‍ നേതാവായി ജനങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് വരേദ്കറിന്റെ പേരാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം നേതൃസ്ഥാനത്തിന് വിലങ്ങുതടിയായിരിക്കുകയാണ് ഇപ്പോള്‍. … Read more

ബസ് ഏറാന്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു; പൊതുഗതാഗതം താറുമാറാകും

ഡബ്ലിന്‍: ബസ് ഏറാന്‍ സമരം ഒത്തുതീര്‍പ്പില്‍ എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ മാര്‍ച്ച് 6-ന് അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. വര്‍ക്ക് പ്ലെയ്‌സ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് നിര്‍ത്തി വെയ്ക്കപ്പെട്ട സമരം സമവായത്തിലെത്തുമെന്ന പ്രതീക്ഷ ആസ്ഥാനത്താക്കിക്കൊണ്ട് സമരം ദീര്‍ഘ നാളത്തേക്ക് ആസൂത്രണം ചെയ്യുകയാണ് യൂണിയനുകള്‍. ബസ് ഏറാന്‍ ബോര്‍ഡ് അംഗങ്ങള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ മാര്‍ച്ച് 6 മുതല്‍ ജീവനക്കാരുടെ ശമ്പളം കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയൊരു ചര്‍ച്ചക്ക് തയ്യാറാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തൊഴിലാളികള്‍. ഇന്‍ഡസ്ട്രിയല്‍ ആക്ഷന് വേണ്ടി … Read more

യെസ് ഫോണ്‍ തട്ടിപ്പ് യൂറോപ്പിലേക്കും വ്യാപിക്കുന്നു; അപരിചിത ഫോണ്‍ കോളുകള്‍ക്ക് ചെവി കൊടുക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍

അപരിചിതമായ നമ്പറില്‍ നിന്നും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന ചോദ്യം കേട്ടാല്‍ ഉടന്‍ ഫോണ്‍ വെക്കണമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഫോണ്‍ വഴിയുള്ള ഈ തട്ടിപ്പിന്റെ തുടക്കം അമേരിക്കയിലാണ്. അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഈ തട്ടിപ്പ് വ്യാപിക്കുന്നുവെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ മാസമാണ് അമേരിക്കയില്‍ ‘യെസ്’ ഫോണ്‍ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത്. ഫോണ്‍ വഴി ചില ഓണ്‍ലൈന്‍ ഷോപ്പിംങ് സൈറ്റുകള്‍ ഇടപാടുകള്‍ ഉറപ്പിക്കുന്നവയാണ്. ഈ രീതിയെ ഫോണ്‍ വഴിയുള്ള തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയാണ്. പ്രാദേശിക നമ്പറില്‍ … Read more

ഡോറിസിന് പിന്നാലെ അയര്‍ലണ്ടില്‍ താണ്ഡവമാടാന്‍ ‘ഇവാന്‍’ എത്തുന്നു; വേഗത മണിക്കൂറില്‍ 120 കി.മി വരെ

ഡബ്ലിന്‍ : ഡോറിസ് പടിയിറങ്ങിയപ്പോള്‍ അയര്‍ലണ്ടില്‍ മറ്റൊരു ഉശിരന്‍ കൊടുങ്കാറ്റ് രംഗപ്രവേശനം ചെയ്യാന്‍ പോകുന്നു. രാജ്യത്തിന്റെ കിഴക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ക്ക് കളമൊരുക്കി കൊണ്ട് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള ഇവാന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. രാജ്യത്തെ 18 കൗണ്ടികളില്‍ വെതര്‍ വാണിങ് നല്‍കി കഴിഞ്ഞു. ശൈത്യ കാലാവസ്ഥ തുടരുന്ന അയര്‍ലണ്ടില്‍ ഇപ്പോഴത്തെ കൂടിയ താപനില 7 ഡിഗ്രിക്കും 11 ഡിഗ്രിക്കും ഇടയിലാണ്. 120 കി.മി വേഗതയില്‍ ആഞ്ഞടിക്കുന്ന ഇവാന്‍ … Read more

നൂറു കണക്കിന് മലയാളികള്‍ക്ക് തിരിച്ചടി: ട്രാക്കര്‍ പലിശ നിരക്ക് വര്‍ദ്ധിച്ചേക്കും…

ഡബ്ലിന്‍: യൂറോ സോണില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഐറിഷ് സാമ്പത്തിക മേഖലയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഇത്തവണ പ്രതികൂലമായി ബാധിച്ചത് ട്രാക്കര്‍ ലോണുകള്‍ എടുത്തവരെയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പൂജ്യം നിരക്കിലുള്ള ട്രാക്കര്‍ മോര്‍ട്ടഗേജ് നിരക്കുകള്‍ 2018-ല്‍ 0.5 ശതമാനവും 2019-ല്‍ ഒരു ശതമാനവും ആയി ഉയര്‍ന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ട്രാക്കര്‍ പലിശക്കുറവ് അയര്‍ലണ്ടില്‍ 350,000 വീട്ടുടമകള്‍ക്ക് ഗുണകരമായിരുന്നു. യൂറോ സോണിലെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജര്‍മന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ജര്‍മ്മനിയിലെ … Read more

രണ്ട് വര്‍ഷത്തിനിടക്ക് 4 തവണ പ്രീമിയം തുക വര്‍ദ്ധിപ്പിച്ചു: ആരോഗ്യ ഇന്‍ഷുറന്‍സ് താങ്ങാവുന്നതിലും അപ്പുറം…

ഡബ്ലിന്‍: അയര്‍ലണ്ടിലെ രണ്ടാമത്തെ വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ലായ പ്രീമിയം തുക വര്‍ദ്ധിപ്പിക്കുന്നത് ഇത് നാലാം തവണ. രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി 6 ശതമാനം തുക വര്‍ദ്ധിപ്പിച്ചതനുസരിച്ച് ലായയില്‍ അംഗങ്ങള്‍ ആയവര്‍ പ്രതിവര്‍ഷം 150 യൂറോ അധികമായി നല്‍കേണ്ടിവരും. നിലവിലുള്ള 124 പ്ലാനുകള്‍ക്കും ബാധകമാകുന്ന തരത്തിലാണ് തുക ഉയര്‍ത്തിയിരിക്കുന്നത്. പൊതു ആശുപത്രികളില്‍ രോഗികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും ഇന്‍ഷുറന്‍സില്‍ അംഗങ്ങളായവരില്‍ നിന്നും ഈടാക്കുന്ന തുക അടച്ചത് കമ്പനിയാണ്. ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ഈടാക്കുന്ന തുക ആശുപത്രികള്‍ വര്‍ദ്ധിപ്പിക്കുന്നത് … Read more

ഡോറിസ് അടങ്ങിയെങ്കിലും മഞ്ഞ് വീഴ്ച ശക്തമാകും; രാജ്യത്ത് യെല്ലോ വാണിങ് പ്രഖ്യാപിച്ചു

ഡോറിസ് കൊടുങ്കാറ്റ് പിന്‍വാങ്ങിയതിനു ശേഷം അയര്‍ലണ്ടിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ മഴ തകര്‍ത്ത് പെയ്തുകൊണ്ടിരിക്കുന്നു. തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ആകാശം മേഘാവൃതമായതിനാല്‍ ഏതു നിമിഷവും മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റ് അടിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും, വാഹനങ്ങളും അതീവ ജാഗ്രത പാലിക്കാനും മെറ്റ് ഐറാന്‍ നിര്‍ദ്ദേശിച്ചു. മരച്ചില്ലകളും മറ്റും ഒടിഞ്ഞ് വീണ് അപകടം സംഭവിക്കാനുള്ള സാധ്യതകളും ഏറെയാണ്. കടല്‍ത്തീരങ്ങളില്‍ തിര ശക്തമായതിനാല്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആരെയും കടലില്‍ ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്ന് … Read more

അമേരിക്കന്‍ വാതായനങ്ങള്‍ തുറന്നിട്ട് നോര്‍വീജിയന്‍ എയര്‍: 6 മണിക്കൂറിനുള്ളില്‍ 5000 ബുക്കിങ്: റെക്കോര്‍ഡുകള്‍ ഭേദിച്ച് തുടക്കം

യു.എസ്: നോര്‍വീജിയന്‍ എയറിന്റെ യു.എസ് അയര്‍ലന്‍ഡ് യാത്രക്ക് വന്‍ സ്വീകാര്യത. വിമാനയാത്ര പ്രഖ്യാപിക്കപ്പെട്ട ഉടന്‍ തന്നെ അയര്‍ലണ്ടിലേക്ക് ബുക്ക് ചെയ്യപ്പെട്ട ഉടന്‍ തന്നെ അയര്‍ലണ്ടിലേക്ക് ബുക്ക് ചെയ്യപ്പെട്ടത് 5000 സീറ്റുകള്‍. അതും വെറും ആറ് മണിക്കൂറിനുള്ളില്‍. ഇതുവരെ വിമാനക്കമ്പനികളുടെ ചരിത്രത്തില്‍ ലഭിച്ചതിട്ടില്ലാത്ത വരവേല്‍പാണ് യു.എസ് അയര്‍ലന്‍ഡ് യാത്രക്ക് ലഭിച്ചിരുന്നതെന്ന് നോര്‍വീജിയന്‍ എയര്‍ വക്താക്കള്‍ വ്യക്തമാക്കി. യു.എസ്സില്‍ നിന്ന് ആഴ്ചയില്‍ അയര്‍ലഡിലെത്തുക 24 വിമാനങ്ങള്‍ ആയിരിക്കുമെന്നും എയര്‍ലൈന്‍ വക്താക്കള്‍ അറിയിച്ചു. വണ്‍വേ യാത്രക്ക് 69 യൂറോ അനുവദിക്കുന്ന നോര്‍വീജിയന്‍ … Read more

ഡോറിസില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫ്‌ളൈബീ വിമാനം; ആംസ്റ്റര്‍ഡാമില്‍ ഇടിച്ചിറക്കിയ വിമാനത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഡോറിസ് കൊടുങ്കാറ്റുയര്‍ത്തിയ ദുരന്തത്തില്‍ നിന്നും ഫ്‌ളൈബീ 284 വിമാനം ഭാഗ്യം കൊണ്ട് രക്ഷപെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. പറന്നുയര്‍ന്ന വിമാനം കാറ്റില്‍ ആടിയുലഞ്ഞപ്പോള്‍ ആദ്യം എഡിന്ബറോയില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് കാറ്റ് ശമിച്ചപ്പോള്‍ അവിടെ നിന്നും പറന്നുയര്‍ന്നപ്പോള്‍ വീണ്ടും കൊടുങ്കാറ്റ് വിമാനത്തെ വേട്ടയാടുകയായിരുന്നു. ഇതില്‍ ലാന്‍ഡിംഗ് ഗിയര്‍ തകര്‍ന്ന് വിമാനം ആംസ്റ്റര്‍ഡാമില്‍ ലാന്‍ഡ് ക്രാഷ് ചെയ്തപ്പോള്‍ കടുത്ത അപകടത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട സംഭ്രമജനകമായ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ആംസ്റ്റര്‍ഡാമില്‍ സ്‌കിഫോള്‍ എയര്‍പോര്‍ട്ടില്‍ വിമാനം … Read more

അയര്‍ലണ്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നു; എന്‍ഡാ കെന്നിക്കുമേല്‍ സ്ഥാനമൊഴിയാന്‍ സമ്മര്‍ദ്ദമേറി

രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ എന്‍ഡാ കെന്നി സ്ഥാനമൊഴിയുന്ന സൂചനയുമായി ഫൈന്‍ ഗെയ്ല്‍. ഈസ്റ്ററിന് മുന്‍പ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി വൃത്തങ്ങള്‍. സെന്റ് പാട്രിക്‌സ് ഡേ യുടെ ഭാഗമായി അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം എന്‍ഡാ കെന്നി സ്ഥാനമൊഴിയുമെന്ന അഭ്യുഹങ്ങള്‍ നില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്ററി മീറ്റിങ്ങില്‍ വൈകി എത്തിയ കെന്നി അവിശ്വാസ പ്രമേയം എന്ന ഓലപ്പാമ്പിനെ പേടിയില്ലെന്നും വ്യക്തമാക്കി. മന്ത്രിമാരായ സൈമണ്‍ കോവ്നി, ലിയോ വരേദ്കര്‍ എന്നിവരെ പേരെടുത്ത് പറയാതെ ഒളിയമ്പ് വെച്ചുള്ള പ്രയോഗങ്ങളും കെന്നി … Read more