ആസ്‌ട്രേലിയ താത്കാലിക തൊഴില്‍ വിസ പദ്ധതി റദ്ദാക്കുന്നു; ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി

ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രാജ്യത്തെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വിസയായ ‘457 വിസ’ പദ്ധതി ആസ്‌ട്രേലിയ റദ്ദാക്കി. ഇതോടെ ഈ വിസാ പദ്ധതി കൂടുതലായി ഉപയോഗിച്ചുവന്ന ഇന്ത്യാക്കാരടക്കമുള്ള വിദേശീയര്‍ക്ക് കനത്ത തിരിച്ചടിയായി. ‘457 വിസ’ പദ്ധതിയിലൂടെ പ്രതിവര്‍ഷത്തില്‍ 95,000 വിദേശ പൗരന്‍മാരാണ് താല്‍ക്കാലിക തൊഴിലുകള്‍ക്കായി ആസ്‌ട്രേലിയയില്‍ എത്തുന്നത്. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ഇന്ത്യ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് പിന്നിടുന്‌പോഴാണ് പുതിയ തീരുമാനം വന്നത്. അന്ന് വിദ്യാഭ്യാസം, ആഭ്യന്തര സുരക്ഷ, ഊര്‍ജം, … Read more

ലൈംഗീക പീഡനത്തിന് ഇരയായി ഇന്ത്യന്‍ യുവതി; പീഡനം ഗര്‍ഭിണിയായാല്‍ ആനുകൂല്യം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച്

ഡബ്ലിന്‍: മനസ്സില്‍ സൂക്ഷിച്ച സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മാര്‍ഗം തേടിയാണവള്‍ ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്ക് പറന്നത്. സ്വന്തംകാലില്‍ നില്‍ക്കാനും, സ്വന്തമായി സമ്പാദിച്ച് തിരിച്ച് നാട്ടിലേക്ക് പോകാനും അവള്‍ തീരുമാനിച്ചിരുന്നു. പക്ഷെ സ്ത്രീ പീഡനമെന്ന മഹാമാരി അവളെ അയര്‍ലണ്ടില്‍ പിന്തുടര്‍ന്നുവെന്ന വാര്‍ത്ത പ്രവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. വാടകക്ക് താമസിച്ചിരുന്ന ഈ 30 കാരിയെ പീഡിപ്പിച്ചത് അവള്‍ക്കൊപ്പം മുറി പങ്കിട്ട ഒരു യൂറോപ്പുകാരനാണ്. അയര്‍ലണ്ടില്‍ പല നഗരങ്ങളിലും താമസിച്ചെങ്കിലും താമസം ശരിയാകാത്തതിനാല്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് മാറി താമസിച്ച യുവതിക്ക് ഡബ്ലിനില്‍ … Read more

ഉയര്‍പ്പിന്‍ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. അയര്‍ലണ്ടിലെ വിവിധ സഭകളില്‍ ഓശാന ഞായറോടെ ആരംഭിച്ച ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടേയും വിശുദ്ധ വാരത്തിന് ഇതോടെ സമാപനമാകും. അഗ്‌നി, ജലശുദ്ധീകരണ കര്‍മ്മങ്ങള്‍ക്ക് ശേഷം ഇന്നലെ രാത്രി വൈകി ക്രിസ്തീയ ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു. കല്ലറയില്‍ നിന്ന് ഉയിര്‍ത്ത് ആകാശത്തേക്കുയരുന്ന യേശുദേവന്റെ ദൃശ്യാവിഷ്‌കാരം തിരുക്കര്‍മ്മങ്ങളുടെ മുഖ്യ ഭാഗമാണ്. ഇതിനുശേഷം ആഘോഷമായ വിശുദ്ധ കുര്‍ബാനയുമുണ്ട്. ഇന്ന് രാവിലെയും … Read more

അമേരിക്ക – ഉത്തര കൊറിയ യുദ്ധം തൊട്ടടുത്തെത്തിയെന്ന് ചൈനയുടെ മുന്നറിയിപ്പ്; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര സമൂഹം

ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള യുദ്ധം ഏത് നിമിഷവും തുടങ്ങിയേക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് അണപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം അമേരിക്കയെ പ്രകോപിപ്പിച്ചേക്കാമെന്നും ഇത് ഒരു യുദ്ധത്തിന് വഴിയൊരുക്കിയേക്കുമെന്നാണ് ചൈന ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം. അമേരിക്ക നല്‍കിയ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം ഒരു യുദ്ധത്തിന് കാരണമായേക്കാമെന്നാണ് ചൈനയുടെ നിഗമനം. ആണവ പരിപാടികള്‍ നിര്‍ത്തിവക്കണമെന്ന് ചൈന ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു. സൈനിക നീക്കം … Read more

സഹന സ്മരണയില്‍ ദുഃഖ വെള്ളിയും ഐശ്വര്യത്തിന്റെ സമ്പല്‍സമൃദ്ധിയുമായി വിഷുവും ഇത്തവണ ഒരുമിച്ച്

ഓര്‍മയുടെ ചില്ലുകളില്‍ സ്വര്‍ണ്ണവര്‍ണ്ണ ശോഭയോടെ വീണ്ടുമൊരു വിഷുക്കാലം കൂടി എത്തി. കാര്‍ഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും ഉത്സവമാണ് വിഷു. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു വിത്തു വിതച്ച പാടത്തെ വിളകൊയ്ത് കുത്തരികൊണ്ട് വിഷു സദ്യയൊരുക്കിയതും കോടിക്ക് കാത്തുനിന്നതും എല്ലാം ഇന്നലെകളെ നിറംപിടിപ്പിക്കുന്നു.മീനച്ചൂടില്‍ വരണ്ടുണങ്ങിയിരിക്കുന്ന ഭൂമിയില്‍ ആശ്വാസത്തിന്റെ കുളിരുമായി വേനല്‍ മഴയും കൂടി എത്തുന്നതോടെ കര്‍ഷകര്‍ വിളവിറക്കലിന് തയ്യാറെടുക്കുന്നു. വിഷു ആഘോഷത്തിന് ആര്യദ്രാവിഡ കാലാവര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് ചരിത്രം പറയുന്നത്.ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ച ദിവസമെന്നും,ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമെന്നും … Read more

വിവാഹാലോചനകള്‍ ക്ഷണിക്കുന്നു

കൊച്ചി: എറണാകുളം രൂപതയിലെ കത്തോലിക്കാ കുടുംബാംഗവും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി ചെയ്യുന്ന M Tech (Computer Aided Structural Engineering) ബിരുദധാരിയായ യുവതിക്ക് ( 25 വയസ്, 153 cm ഉയരം) വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് +353 894623458 Intimate ID:WEB297747CRF

അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്നു പെസഹാ വ്യാഴം

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ‘മോണ്ടി തേസ്‌ഡെ’ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്. അയര്‍ലണ്ടിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിക്കും.. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം നടക്കും. പെസഹ എന്ന … Read more

ഉപഭോക്താവിന് പൂര്‍ണ സംരക്ഷണം ലഭിക്കുന്ന ചട്ടം സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി

ഡബ്ലിന്‍: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താവിന് പരിപൂര്‍ണ സംരക്ഷണം ലഭിക്കുന്ന ചട്ടം സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, നിക്ഷേപ സ്ഥാപനങ്ങള്‍ തുടങ്ങി ധനകാര്യം കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപങ്ങള്‍ക്കും ബാധകമാകുന്ന ചട്ടമാണ് നിലവില്‍ വന്നിട്ടുള്ളതെന്ന് സെന്‍ട്രല്‍ ബാങ്ക് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലൂടെ അറിയിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റിസ്‌ക് അസസ്‌മെന്റ് എന്നറിയപ്പെടുന്ന ഒരു കൂട്ടം നിയമാവലികള്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കിക്കഴിഞ്ഞു. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളില്‍ ഉപഭോക്താവ് വഞ്ചിക്കപ്പെടാനോ, ചതിക്കപ്പെടാനോ … Read more

ദ്രോഗഡയില്‍ നടത്താനിരുന്ന നടന ഹാസ്യ രാഗോത്സവം റദ്ദു ചെയ്താതായി സംഘാടകര്‍

ദ്രോഗഡ : ഏപ്രില്‍ 18 ന് നടത്താന്‍ തീരുമാനിച്ചിരുന്ന നടന ഹാസ്യ രാഗോത്സവം മഴവില്‍ മനോരമയിലെ ഡി 3 ഡാന്‍സ് ജേതാക്കളായിരുന്ന അളിയന്‍സ് ടീമിലെ 7 പേരുടെ വിസ ലഭിക്കാത്ത സാഹചര്യത്തില്‍ റദ്ദു ചെയ്തതായി സംഘാടകര്‍ അറിയിച്ചു. പ്രോഗ്രാമിലെ ഏറ്റവും ശ്രെദ്ധേയമായ ഇനം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രോഗ്രാം ക്യാന്‍സല്‍ ചെയ്യാന്‍ നിര്‍ബന്ധിതരായതെന്ന വിവരം അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി സമൂഹത്തെയും ഖേദപൂര്‍വ്വം അറിയിക്കുന്നതായി അവര്‍ പറഞ്ഞു. കലാസ്വാദകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമചോദിക്കുന്നതോടൊപ്പം ചാര്‍ട്ട് ചെയ്തിരുന്നതിലും നല്ലൊരു കലാവിരുന്ന് എല്ലാ … Read more

ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരം ഏപ്രില്‍ 21 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

ഡോക്ടര്‍ ലൗ എന്ന ചിത്രത്തിനുശേഷം കെ. ബിജു കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. ചാന്ദ്വി ക്രിയേഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് ശിവാനി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, ശിവാനി സൂരജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തില്‍ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ ശ്രദ്ധേയയായ രജിഷ വിജയനാണു നായിക. അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, ചെന്പന്‍ വിനോദ്, ടി.ജി. രവി, അരുണ്‍ ഘോഷ്, … Read more