രാജ്യം ISIS ഭീഷണിയില്‍ ; ഡബ്ലിനില്‍ വ്യാപക റേഡ്; നിരവധി ലാപ്‌ടോപ്പുകള്‍ പിടിച്ചെടുത്തു ; 2 പേര്‍ പിടിയില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നും ISIS ന് സാമ്പത്തിക സഹായം ലഭ്യമാകുന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഗാര്‍ഡയുടെ പ്രത്യേക കുറ്റാന്വോഷണ വിഭാഗം വ്യാപകമായ പരിശോധനകള്‍ ആരംഭിച്ചു. ഡബ്ലിന്‍ സൗത്തിലെ സ്റ്റെപാസൈഡ്, സ്വോര്‍ഡ്‌സ്, നോര്‍ത്ത് സര്‍ക്കുലാര്‍ റോഡ് , കൗണ്ടി മീത്ത്, ട്രിം എന്നിവിടങ്ങളിലുമായി നടന്ന പരിശോധനയില്‍ 2 പേര്‍ പിടിയിലായി. 30 വയസുകാരനായ അള്‍ജീരിയന്‍ യുവാവും 40 കാരനായ മൊറോക്കോക്കാരനുമാണ് പിടിയിലായത്. ഇവരെ ബ്ലാക്‌റോക്ക് ഗാര്‍ഡ സ്റ്റേഷനില്‍ Criminal Justice Act 1984 ലെ സെക്ഷന്‍ 4 പ്രകാരം ചോദ്യം … Read more

ബ്രെക്‌സിറ്റ് ഭീഷണി ഉയര്‍ത്തിയിട്ടും ഐറിഷ് സേവന മേഖല കുതിപ്പില്‍ത്തന്നെ

  ഐറിഷ് സേവന മേഖല പത്ത് മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ഇന്‍വെസ്റ്റ് സര്‍വീസസ് ഇന്‍ഡക്സ് കണക്കുകള്‍ അനുസരിച്ച് സേവന രംഗം ഏപ്രില്‍ അവസാനവാരത്തോടെ 61.1 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. നിര്‍മ്മാണ മേഖല കുതിപ്പിലേക്ക് നീങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് , ഇന്ധനം എന്നീ സേവനങ്ങള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തി. ബിസിനസിലുണ്ടായ ഉണര്‍വ് രാജ്യത്തെ സാമ്പത്തീക രംഗത്ത് വന്‍ വളര്‍ച്ചയാണ് ഈ വര്‍ഷം നേടിയത്. ബ്രെക്‌സിറ്റ് നയരൂപീകരണത്തോടെ യു.കെയില്‍ ആരംഭിക്കാനിരുന്ന ബിസിനസ്സ് സാമ്രാജ്യങ്ങള്‍ അയര്‍ലന്റിലെത്തി. രാജ്യത്ത് നിലവിലുള്ള കമ്പനികള്‍ കൂടുതല്‍ … Read more

ഡബ്ലിന്‍ മലയാളി ഡോ.സുജാ സോമനാഥിന് ഗവേഷണത്തിനുള്ള INMO യുടെ അവാര്‍ഡ്

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഴ്‌സുമാരുടെ സംഘടനയായ INMO റിസര്‍ച്ച് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഴ്‌സിംഗ് പ്രൊഫഷനിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ ഉന്നത ബഹുമതിയായ സി ജെ കോള്‍മാന്‍ അവാര്‍ഡ് മലയാളിയായ കോട്ടയം തെങ്ങണ സ്വാദേശി ഡോ.സുജാ സോമനാഥിന്. ജീവനു ഭീഷണിയാകുന്ന മ്യൂകോപോളിസാക്കറൈഡോസസ് എന്ന അപൂര്‍വ്വ ജനിതക രോഗമുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും രക്ഷിതാക്കളെക്കുറിച്ചുനടത്തിയ റിസേര്‍ച്ചാണ് സി ജെ കോള്‍മാന്‍ അവാര്‍ഡിന് സുജാ സോമനാഥിനെ അര്‍ഹയാക്കിയത്. വെക്‌സ്‌ഫോര്‍ഡില്‍ നടന്ന ഐ എന്‍എം ഓ വാര്‍ഷിക സമ്മേളനത്തില്‍ ഐഎന്‍ എംഓ പ്രസിഡണ്ട് മാര്‍ട്ടിന ഹാര്‍കിന്‍സ് കെല്ലി ഡോ.സുജാ … Read more

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഭീഷണി; ഡബ്ലിനില്‍ നിന്നുള്ളവര്‍ സംശയത്തിന്റെ നിഴലില്‍; അയര്‍ലണ്ടില്‍ കനത്ത ജാഗ്രത

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അപ്രതീക്ഷിത ഭീകരാക്രമണ ഭീഷണി ഉള്ളതിനാല്‍ രാജ്യ സുരക്ഷാ കണക്കിലെടുത്ത് ഗാര്‍ഡയുടെ സ്പെഷ്യല്‍ ഡിക്ടറ്റീവ് യൂണിറ്റ് (എസ.ഡി.യു) നിരീക്ഷണം ശക്തമാക്കി. രാജ്യത്തിനകത്ത് സംശയാസ്പദമായി ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണ്. തെക്കന്‍ ഡബ്ലിനിലും ഇന്നര്‍ സിറ്റി മേഖലയിലുമുള്ളവരുടെ ചലനങ്ങള്‍ ഗാര്‍ഡ യൂണിറ്റ് സശ്രദ്ധം വീക്ഷിച്ചു വരികയാണ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ചിലര്‍ ശരിയായ ബിസിനസ്സ് താത്പര്യങ്ങളിലൂടെ ആര്‍ക്കും സംശയം ജനിപ്പിക്കാത്ത രീതിയില്‍ ധനശേഖരണം നടത്തിവരുന്നതും ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇയു പാസ്പോര്‍ട്ടുള്ള യുകെ ക്കാരും സംശയത്തിന്റെ … Read more

ഒഴിഞ്ഞു കിടക്കുന്ന 1400 സോഷ്യന്‍ ഹൌസിങ് യൂണിറ്റുകള്‍ക്ക് പുതു ജീവന്‍; പദ്ധതിക്ക് ഭവന മന്ത്രാലയത്തിന്റെ പച്ചക്കൊടി

രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്ന സോഷ്യല്‍ ഹൌസിങ് യൂണിറ്റുകള്‍ പുനരുപയോഗ്യത്തിന് സജ്ജമാക്കുന്നു. 24 മില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ 1400 ഹൌസിങ് യൂണിറ്റുകള്‍ താമസയോഗ്യമാക്കി തീര്‍ക്കും. ഒഴിഞ്ഞു കിടക്കുന്ന വീടുകളും, പ്രദേശങ്ങളും വീണ്ടെടുക്കാനുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന് ഭവന മന്ത്രി സൈമണ്‍ കോവ്നി അറിയിച്ചു. കോര്‍ക്കില്‍ 112 ഹൌസിങ് യൂണിറ്റുകള്‍ 2.2 മില്യണ്‍ യൂറോ ചെലവില്‍ പുതുക്കി പണിയുമ്പോള്‍ ഡബ്ലിനില്‍ 10.6 മില്യണ്‍ യൂറോ ചെലവില്‍ 539 ഹൌസിങ് യൂണിറ്റുകള്‍ സജ്ജമാക്കും. 2014 ല്‍ … Read more

ടിവി ലൈസന്‍സ് പരിധിയില്‍ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഉള്‍പ്പെടില്ല : ഐറിഷ് വാര്‍ത്താവിനിമയമന്ത്രാലയം

വാര്‍ത്താവിനിമയമന്ത്രാലയത്തിന്റെ പുതിയ തീരുമാനം അനുസരിച്ച് ലാപ്‌ടോപ്പുകള്‍ക്കും സമാനമായ മറ്റുപകരണങ്ങള്‍ക്കും ടെലിവിഷന്‍ ലൈസന്‍സ് ഫീസ് ഈടാക്കില്ല. വാര്‍ത്താവിനിമയവകുപ്പ് മന്ത്രിയായ ഡെന്നിസ് നോട്ടനാണ് പുതിയ വിവരം പുറത്തുവിട്ടത്. അടുത്ത ആഴ്ചയില്‍ ക്യാബിനറ്റ് മുന്‍പാകെ ബ്രോഡ്കാസ്റ്റിംഗ് ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് പുതിയ തീരുമാനം. നിലവില്‍ ക്യാബിനറ്റ് അനുമതി കാത്തിരിക്കുന്ന ബില്ല് പ്രാദേശിക റേഡിയോ സ്റ്റേഷനുകള്‍ക്ക് മേലുള്ള നികുതി കുറക്കുമെന്നാണ് വിവരം. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ടാബ്ലറ്റുകള്‍, തുടങ്ങിയവയെയാണ് ലൈസന്‍സ് ഫീസില്‍ നിന്നും ഒഴിവാക്കാന്‍ വാര്‍ത്താവിനിമയവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകളെയും മറ്റും ഈ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം … Read more

ഫ്രാന്‍സ് അവസാനഘട്ട തെരെഞ്ഞെടുപ്പിന് ഇനി മൂന്ന് നാള്‍; ഫലം യൂറോപ്പ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും

ഫ്രാന്‍സ് ഞായറാഴ്ച വിധിയെഴുതും. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ യൂറോപ്പ് അനുകൂല നേതാവ് ഇമ്മാനുവല്‍ മാക്രോണും തീവ്രവലതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന മറൈന്‍ ലെ പെന്നും നേര്‍ക്കുനേര്‍. 39 വയസുള്ള എമ്മാനുവല്‍ മാക്രോണിനെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റ് ആക്കാന്‍ ഫ്രഞ്ച് ജനത തീരുമാനിക്കും എന്നാണു പ്രതീക്ഷ. സര്‍വേകളെല്ലാം മാക്രോണിന് 20 ശതമാനം മുന്‍തൂക്കം (60-40) നല്‍കുന്നു.എന്നാല്‍ 48 വയസുള്ള തീവ്രവലതുപക്ഷ ദേശീയവാദി നേതാവ് മരീന്‍ ലെ പെന്നിനെ എഴുതിത്തള്ളാറായിട്ടില്ല. ഏപ്രില്‍ 23-ലെ ഒന്നാം റൗണ്ടിനു ശേഷം അവരുടെ ജനപിന്തുണ … Read more

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; മലയാളത്തിന്റെ തിളക്കവുമായി സുരഭിയും മോഹന്‍ലാലും

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. അവാര്‍ഡ് ദാനച്ചടങ്ങില്‍ മോഹന്‍ലാലും സുരഭിയും മലയാളത്തിന്റെ തിളക്കമായി. അക്ഷയ് കുമാര്‍ (മികച്ച നടന്‍), സുരഭി ലക്ഷ്മി (മികച്ച നടി), മോഹന്‍ലാല്‍ (പ്രത്യേക ജൂറി പരാമര്‍ശം), സോനം കപൂര്‍ (പ്രത്യേക പരാമര്‍ശം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി മലയാളത്തിന് ഏഴ് ദേശീയ അവാര്‍ഡുകളാണ് ഇത്തവണ ലഭിച്ചത്. റുസ്തം എന്ന ചിത്രത്തിലെ അഭിനയമാണ് അക്ഷയ് കുമാറിന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. … Read more

ഉത്തരകൊറിയയില്‍ നിന്നും പൗരന്മാരെ തിരിച്ച് വിളിച്ച് ചൈന; ലോകം യുദ്ധഭീതിയില്‍

ഏതുനിമിഷവും യുദ്ധം ആരംഭിക്കുമെന്ന സൂചന നല്‍കി ഉത്തരകൊറിയയിലുള്ള ചൈനീസ് പൗരന്‍മാരെ ചൈന തിരിച്ച് വിളിച്ചു. ഉത്തരകൊറിയില്‍ നിന്നും എത്രയും പെട്ടെന്ന് ചൈനീസ് പൗരന്‍മാരോട് തിരികെ രാജ്യത്തെത്താന്‍ ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ആദ്യം മുതല്‍ മുന്‍കൈ എടുത്ത ചൈനയുടെ ഈ അപ്രതീക്ഷിത നിലപാട് യുദ്ധം ഏതുസമയത്തും നല്‍കുമെന്ന സൂചനയാണ് നല്‍കുന്നത്. യുദ്ധം ഒഴിവാക്കാന്‍ പറ്റില്ലെന്ന തിരിച്ചറിവാണ് ചൈനയെ പൗരന്‍മാരെ തിരികെ വിളിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍. ഉത്തരകൊറിയയില്‍ താമസിക്കുന്നവരും തൊഴില്‍ എടുക്കുന്നവരുമായ എല്ലാ … Read more

യൂറോപ്പില്‍ BBA/MBA/ MBBS പഠിക്കാന്‍ അവസരമൊരുക്കി ‘മെഡിക്കല്‍ അഡ്മിഷന്‍ യൂറോപ്പ്’

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്പില്‍ നിന്നും ബിസിനസ്സില്‍ അണ്ടര്‍ ഗ്രാഡ്യുവേഷന്‍ , എം ബി എ യും ചെയ്യുവാന്‍ അവസരം ഒരുക്കുന്നു. പ്ലസ് ടു പാസ്സായവര്‍ക്കും, ഡിഗ്രി ഹോള്‍ഡേഴ്‌സിനും അപേക്ഷിക്കാം. കോഴ്‌സിന് ശേഷം വണ്‍ ഇയര്‍ വിസ സ്റ്റേ ബാക്ക് നല്‍കുകയും ചെയ്തുകൊണ്ട് മെഡിക്കല്‍ അഡ്മിഷന്‍ യൂറോപ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവിത വിജയത്തിലേക്കുള്ള പുത്തന്‍പാതകള്‍ തെളിക്കുകയാണ്. പഠനശേഷം വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ തന്നെ ജോലി നേടിയെടുക്കാനും നിരവധി അവസരങ്ങളാണ് ഈ കോഴ്‌സുകളിലൂടെ ലഭ്യമാകുന്നത്. ഇതിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് ബള്‍ഗേറിയയില്‍ … Read more