കുടിയേറ്റക്കാര്‍ക്ക് അയര്‍ലണ്ടില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാന്‍ അവസരം കുറയുന്നതായി റിപ്പോര്‍ട്ട്

ഐറിഷ് സ്‌കൂളുകളില്‍ പഠിക്കുന്ന കുടിയേറ്റക്കാരുടെ മക്കള്‍ക്ക് വേണ്ടത്ര ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രൈമറി അധ്യാപകരും സ്‌കൂളുകളെ പ്രധാന അധ്യാപകരും ഇക്കാര്യത്തില്‍ ഏറെ വ്യാകുലരാണ്. ഐറിഷ് സമൂഹത്തിന്റെ ഭാഗമാകാന്‍ കുട്ടികള്‍ തടസം നേരിടുന്ന പ്രധാന ഘടകം ഇംഗ്ലീഷ് ഭാഷയാണെന്ന് ഇവര്‍ വിലയിരുത്തുന്നു. ഭാഷ പരിജ്ഞാനം കുറഞ്ഞവര്‍ക്ക് സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് മൈഗ്രെഷന്‍ ഇന്റഗ്രെഷന്‍ സ്ട്രാറ്റജി എന്ന സര്‍ക്കാര്‍ ഏജന്‍സിയും വെളിപ്പെടുത്തി. സ്‌കൂളുകളില്‍ ഭാഷ അധ്യാപരുടെ കുറവ് അനുഭവപ്പെടുന്നത് ഭാഷ പ്രാവീണ്യം നേടാന്‍ കുട്ടികള്‍ക്ക് വിലങ്ങുതടിയായി മാറുന്നുവെന്ന് ഐറിഷ് … Read more

ഏതു നിമിഷവും ആക്രമണം ഉണ്ടാകാം; പന്ത്രണ്ടോളം ജിഹാദികള്‍ അയര്‍ലണ്ടിലേക്ക് കടന്നതായി സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

ഭീകര പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ച് ഒരു കൂട്ടം ജിഹാദികള്‍ അയര്‍ലണ്ടിലേക്ക് കടന്നതായി സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഐസിസ് പിന്തുണയുള്ള ഇവര്‍ തെക്കന്‍ ഡബ്ലിനിലാണ് ഉള്ളതെന്ന് സംശയിക്കപ്പെടുന്നു. 20 ഇസ്ലാമിക തീവ്രവാദികള്‍ അടങ്ങുന്ന സംഘത്തിലെ എട്ട് പേര്‍ കഴിഞ്ഞ ദിവസം സിറിയയില്‍ കൊല്ലപ്പെട്ടിരുന്നു.  അയര്‍ലണ്ടിന്റെ സുരക്ഷാ പഴുതുകള്‍ കണ്ടെത്തി ഭീകരര്‍ക്ക് ഇവിടെ സുരക്ഷിത കേന്ദ്രം ഒരുക്കുവാനുള്ള പദ്ധതിയാണുള്ളതെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അയര്‍ലണ്ടില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പ്രഥമദൃഷ്ട്യാ നിരീക്ഷണത്തിലാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം മൂലം യുകെ … Read more

സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാകില്ല

ഡബ്ലിന്‍: സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് പൊതു ആശുപത്രിയില്‍ ചികിത്സ അനുവദിക്കേണ്ടതില്ലെന്ന് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നേടണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന മന്ത്രിതല യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് ചികിത്സ നല്‍കുന്നതോടെ പൊതു ആശുപത്രികള്‍ക്ക് വര്‍ഷത്തില്‍ 621 മില്യണ്‍ യൂറോ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക് അടുത്ത 5 വര്‍ഷം കൊണ്ട് ആരോഗ്യ രംഗം വിപുലീകരിക്കാന്‍ അധികമായി 500 ,000 യൂറോ അനുവദിക്കും;ഇതോടെ അയര്‍ലണ്ടില്‍ എല്ലാവര്‍ക്കും സൗജന്യ ജി.പി … Read more

മൈന്‍ഡിനൊപ്പം ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിക്കായി നമുക്കും കൈകോര്‍ക്കാം…..

അന്യം നിന്ന് പോകുന്ന ജീവ വര്‍ഗ്ഗങ്ങളെപ്പോലെ, കരുണ, സഹാനുഭൂതി, പരോപകാരം തുടങ്ങിയ പാരമ്പര്യ ഗുണങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും, സുതാര്യവും സത്യസന്ധവുമായ എളിയ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് വലിയ മാത്രകയായ് മാറുന്ന അനവധി വ്യക്തികളും, സംഘടനകളും ഇന്നും നിലവിലുണ്ട് എന്നുള്ളത് അഭിമാനിക്കാവുന്ന വസ്തുതയാണ്. അതിലൊന്നണ് 2008 ല്‍ സ്ഥാപിതമായ MIND എന്ന സ്ംഘടന. അയര്‍ലണ്ടിലെ നോര്‍ത്ത് ഡബ്ലിനിലെ ഒരു പറ്റം മലയാളികളുടെ കഠിനാദ്ധ്വാനത്തില്‍ നിന്നും , നിശ്ചയദാര്‍ഢ്യത്തില്‍ നിന്നും ഉടലെടുത്ത ഈ സംഘടന തങ്ങളുടെ രാജ്യത്തിന് … Read more

അയര്‍ലണ്ടില്‍ ഭീകരാക്രമണ ഭീഷണി: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു

ഡബ്ലിന്‍: മാഞ്ചസ്റ്ററില്‍ തീവ്രവാദ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി എന്റാ കെന്നി ഉന്നതതല മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തു. പ്രതിരോധ സേന, ആരോഗ്യ-ഗതാഗത വകുപ്പ്, ഗാര്‍ഡ തുടങ്ങിയ രാജ്യത്തെ പ്രധാന ഏജന്‍സികളുടെ ഉന്നത അംഗങ്ങളും മീറ്റിങ്ങില്‍ പങ്കുചേര്‍ന്നു. പ്രത്യക്ഷത്തില്‍ ഭീകരവാദ ഭീഷണി അയര്‍ലണ്ടില്‍ ഇല്ലെങ്കിലും ഏതു നേരത്തും സജ്ജമായിരിക്കാന്‍ പ്രതിരോധ സേനകളോട് പ്രധാനമന്ത്രി ആഹ്വനം ചെയ്തു. ഭീകരവാദ പ്രവര്‍ത്തനങ്ങളെ തടയാന്‍ സേനകള്‍ക്ക് പ്രതേക പരിശീലനവും നല്‍കി വരുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി യൂറോപ്പ് മുഴുവന്‍ നേരിടുമ്പോള്‍ അയര്‍ലണ്ടും … Read more

പിതാവിന്റെ മരണാന്തര ചടങ്ങിന് അവധി എടുത്തതിന് ഇന്ത്യന്‍ വംശജനായ ഷെഫിനെ പിരിച്ചു വിട്ടു; ഡബ്ലിന്‍ റസ്റ്റോറന്റ് ഉടമയ്ക്ക് പിഴ

ഡബ്ലിന്‍: ഡബ്ലിനിലെ പ്രശസ്തമായ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തു വന്ന ഷെഫിനെ ആറ് ആഴ്ച അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. ഇന്ത്യന്‍ വംശജനായ ഇദ്ദേഹം മൗറീഷ്യസിലേക്ക് കുടിയേറിയ ആളാണ്. ഡബ്ലിനിലെ റെസ്റ്റോറന്റില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അയര്‍ലണ്ടിലെത്തി. അടുത്തിടെ തന്റെ പിതാവിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് അവധിയെടുത്തിരുന്നു. എന്നാല്‍ ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് അച്ഛന്‍ മരണമടഞ്ഞു. അച്ഛന്റെ മരണ വിവരം റസ്റ്റോറന്റ് ഉടമയെ അറിയിച്ച ഇദ്ദേഹം ഹിന്ദു വിശ്യാസ പ്രകാരം 40 … Read more

അയര്‍ലണ്ടില്‍ ഇന്ധനവില കുറയുമ്പോഴും ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്ന വില താഴുന്നില്ല

ഡബ്ലിന്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇന്ധന വില നിലവാരം പരിശോധിച്ചാല്‍ അയര്‍ലണ്ടില്‍ ഇന്ധന ഉപഭോക്താക്കള്‍ക്ക് അധിക വില നല്‍കേണ്ടി വരുന്നുണ്ടെന്ന് എ എ അയര്‍ലന്‍ഡ് പഠനം സൂചിപ്പിക്കുന്നു. ഇന്ധന വില ഈ വര്‍ഷം കുത്തനെ താഴ്ന്ന നിരക്കിലെത്തിയപ്പോഴും ആവശ്യക്കാര്‍ പെട്രോളിന് ഒരു മാസത്തില്‍ 10 യൂറോയും, ഡീസലിന് 15 യൂറോയും അധികം നല്‍കേണ്ടി വരുന്നതായും എ എ കണ്ടെത്തി. ഒരു ലിറ്റര്‍ പെട്രോളിന്റെ ശരാശരി വില 13.15 സെന്റും, ഡീസലിന് 123.5 സെന്റും ആയിരുന്നത് ഡീസലിന് 2 … Read more

ഇസ്‌ളാമിക ഭീകരാക്രമണങ്ങള്‍ അവസാനിക്കുന്നില്ല; ബ്രിട്ടനില്‍ വീണ്ടും ഭീകരാക്രമണമുണ്ടായേക്കാം: തെരേസ മേയ്

ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഭീഷണി ഗുരുതരമാണെന്നും അവര്‍ വിലയിരുത്തി. അധികം താമസിക്കാതെ മറ്റൊരു ആക്രമണമുണ്ടാകുന്നതിനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞില്ല. അതേസമയം മാഞ്ചസ്റ്ററിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി. അന്വേഷണവിഭാഗങ്ങളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഭീഷണിയുടെ ഘട്ടം അതീവ ഗുരുതരത്തിലേക്ക് ഉയര്‍ത്തിയതായി തെരേസ മേയ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി നിര്‍വഹിക്കാന്‍ ഉത്തരവാദപ്പെട്ടവരാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമാകണമെന്ന് സുരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കി. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ … Read more

സങ്കീര്‍ത്തന പുസ്തകം അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ഐറിഷ് മലയാളി പുരോഹിതന് ഡോക്ടറേറ്റ്

റോമിലെ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി അയര്‍ലണ്ടിലെ മലയാളി പുരോഹിതന്‍. ഡൊണഗലിലെ Gweedore പാരിഷ് ഇടവകയിലെ ഫാ. ജോണ്‍ ബ്രിട്ടോയ്ക്കാണ് സങ്കീര്‍ത്തന പുസ്തകം അടിസ്ഥാനമാക്കിയുള്ള തന്റെ ഗവേഷണങ്ങള്‍ക്ക് ഡോക്ട്രേറ്റ് ലഭിക്കുന്നത്. റോമിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ട്രേറ്റ് പദവി മേയ് 8 ന് ഫാ. ബ്രിട്ടോയ്ക്ക് ലഭിച്ചു. 2008 ല്‍ അയര്‍ലണ്ടില്‍ എത്തിയ ഫാ.ബ്രിട്ടോ ഐറിഷ് മാത്രം സംസാരിക്കുകയും, വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള എല്ലാ കര്‍മ്മങ്ങള്‍ക്കും ഐറിഷ് ഉപയോഗിക്കുന്ന ദേവാലയത്തിലാണ് സേവനം ചെയ്യുന്നത്.തിരുവനന്തപുരം മണിവിള സ്വദേശിയായ ഇദ്ദേഹം OCD … Read more

ബ്രിട്ടണില്‍ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്ക്

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീത പരിപാടിക്കിടെ സ്ഫോടനം. 22 പേര്‍ മരിച്ചു. പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സ്ഫോടനമുണ്ടായത്. നൂറു കണക്കിനാളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതലാളുകള്‍ക്കും പരുക്കേറ്റത്. ഗായിക അരീന ഗ്രാന്‍ഡെയും സംഘാംഗങ്ങളും സുരക്ഷിതരാണ്. അമേരിക്കന്‍ പോപ്പ് ഗായിക അരീന ഗ്രാന്‍ഡെയുടെ സംഗീത പരിപാടികഴിഞ്ഞ് ആളുകള്‍ പുറത്തേക്കിറങ്ങുന്നതിനിടെയായിരുന്നു സംഗീതവേദിയില ഇടനാഴിയില്‍ അത്യുഗ്രന്‍ സ്‌ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണം നടത്തിയവരെക്കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അരീനയില്‍നിന്നും വിക്ടോറിയ ട്രെയിന്‍-ട്രാം സ്റ്റേഷനുകളിലേക്കുള്ള ഇടനാഴിയിലാണ് … Read more