വാഹന ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത: അയര്‍ലണ്ടില്‍ ഇന്ധന വില കുത്തനെ കുറയുന്നു

ഡബ്ലിന്‍: വാഹന ഉടമകള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഇന്ധന മാര്‍ക്കറ്റില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ നാലു മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കുകയാണ് പെട്രോള്‍, ഡീസല്‍ വില നിരക്കുകള്‍. പെട്രോളിന് 2 .4 സെന്റും, ഡീസലിന് 3 സെന്റും കുറഞ്ഞതായി എ.എ അയര്‍ലന്‍ഡ് വ്യക്തമാക്കി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പും ഇന്ധനവില കുറഞ്ഞ് വരികയും ഈ മാസം അത് ഏറ്റവും താഴ്ചയിലെത്തുകയുമായിരുന്നു. ഇന്ധനവിലയില്‍ വരുന്ന ഈ മാറ്റം വാഹന ഉടമകള്‍ക്ക് ശുഭ സൂചനയാണ് നല്‍കുന്നതെന്ന് എ.എ അയര്‍ലന്‍ഡ് … Read more

വാട്ടര്‍ ചാര്‍ജ്ജ് റീഫണ്ട് ചെയ്യും: ഉറപ്പ് നല്‍കി പ്രധാനമന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: ജനങ്ങളില്‍ നിന്നും ഈടാക്കിയ വാട്ടര്‍ചാര്‍ജ്ജ് തിരിച്ചു നല്‍കാന്‍ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ലിയോ വരേദ്കര്‍. സെപ്റ്റംബര്‍ മാസം മുതല്‍ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും പൂര്‍ണമായും വാട്ടര്‍ചാര്‍ജ്ജ് റീഫണ്ട് ചെയ്യപ്പെടുമെന്നാണ് വരേദ്കറിന്റെ വാഗ്ദാനം. വെള്ളക്കരം തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ ചര്‍ച്ചയില്ലെന്ന് സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി റെജീന ഡോഹെര്‍ത്തിയുടെ വാദത്തെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് വരേദ്കര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുകയും അഞ്ചില്‍ കൂടുതല്‍ ബില്ലുകള്‍ അടച്ചിട്ടുള്ള ഒരാള്‍ക്ക് 200 യൂറോ തിരികെ ലഭിക്കും. ഒന്നില്‍ കൂടുതല്‍ … Read more

അയര്‍ലണ്ടിലേക്ക് വരാനൊരുങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഊഷ്മളമായ വരവേല്‍പ് നല്‍കും: ഐ.ഡി.എ അയര്‍ലന്‍ഡ്

രാജ്യത്ത് നിക്ഷേപം നടത്താന്‍ താത്പര്യമുള്ള ഇന്ത്യന്‍ കമ്പനികളെ നേരിട്ട് സ്വാഗതം ചെയ്ത് ഐ.ഡി.എ അയര്‍ലന്‍ഡ് സി.ഇ.ഓ മാര്‍ട്ടിന്‍ ഡി.ഷാനഗാന്‍. കഴിഞ്ഞ മാസം ഇദ്ദേഹം മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നീ നഗരങ്ങളിലെത്തി വന്‍ ബിസിനസ്സ് ഗ്രൂപ്പുകളുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട് അയര്‍ലണ്ടിലെ സാധ്യതകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയുണ്ടായിരുന്നു. ബംഗളൂരുവിലെ ബയോസ്പെക്ട്രം എന്ന ബയോ ടെക്നോളജി ബിസിനസ്സ് ഗ്രൂപ് അയര്‍ലണ്ടിലെത്താന്‍ സമ്മതം അറിയിച്ചപ്പോള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മാര്‍ട്ടിന്റെ മറുപടി. യൂറോ സോണ്‍ സാമ്പത്തിക മേഖലക്ക് വര്‍ഷത്തില്‍ 57 ബില്യണ്‍ യൂറോ സംഭാവന … Read more

മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ആശാവഹമായ താഴ്ച്ച

ജൂണ്‍ മാസത്തില്‍ മോട്ടോര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം ചിലവ് കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ശരാശരി പ്രീമിയം ചെലവിനേക്കാള്‍ 10.2 ശതമാനം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അനേക വര്‍ഷങ്ങളായി കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രീമിയം തുകയില്‍ ഉണ്ടാകുന്ന ആദ്യ താഴ്ചയാണ് കഴിഞ്ഞ മാസത്തേത്. ജൂണ്‍ മാസത്തില്‍ ശരാശരി വാഹന പ്രീമിയം ചെലവ് 0.5 ശതമാനം കുറഞ്ഞുവെന്ന് സിഎസ്ഒ പറഞ്ഞു. എന്നിരുന്നാലും, ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷ്വറന്‍സ് ചെലവുകളില്‍ കുറവ് കണ്ടെത്താന്‍ ഇപ്പോഴും … Read more

നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവെച്ചു; ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ നീക്കം

തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവെച്ചു. ഇന്ന് തൃശ്ശൂരില്‍ നടന്ന നഴ്‌സുമാരുടെ സംഘടനാ യോഗത്തിലാണ് തീരുമാനം. സമരം നിര്‍ത്തിയാല്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നഴ്‌സുമാരുടെ സംഘടനയെ അറിയിച്ചിരുന്നു. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അതിന് മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഇന്ന് ഹൈക്കോടതിയും ഇന്ന് വ്യക്തമാക്കി. ഹൈക്കോടതി നിശ്ചയിച്ച മദ്ധ്യസ്ഥരുടെ സമിതി പ്രശ്‌നം പരിഹരിക്കാന്‍ 19ന് യോഗം ചേരുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് അതുവരെ സമരം നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുക്കും. … Read more

നഴ്‌സ് സമരം തീര്‍ക്കാന്‍ വഴി കാണാതെ സര്‍ക്കാര്‍; ആശുപത്രികള്‍ അടച്ചിടാന്‍ മാനേജ്‌മെന്റ്

സമരം മാറ്റിവച്ചാല്‍ ചര്‍ച്ചയാകാമെന്നു നഴ്‌സുമാരോടു സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നാണ് അനൗപചാരിക ഇടപെടല്‍. തിങ്കളാഴ്ച മുതല്‍ അനിശ്ചകാല സമരം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാരുടെ സമരത്തെ പ്രതിരോധിക്കാന്‍ തിങ്കളാഴ്ച്ച മുതല്‍ തങ്ങളുടെ ആശുപത്രികള്‍ അടച്ചിടുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതിനിടയില്‍ 2013-ല്‍ ശമ്പളപരിഷ്‌ക്കരണമുണ്ടായി. പിന്നീട് 2016-ല്‍ ശമ്പളം പുതുക്കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ 2017-ലെത്തിയിട്ടും ഇതുവരെ മാറ്റമൊന്നുമുണ്ടാകാതിനെ … Read more

കേരള നേഴ്‌സുമാരുടെ സമരത്തിന് കട്ട സപ്പോര്‍ട്ടുമായി ഡബ്ലിനിലെ നോര്‍ത്ത് വുഡ് ക്ലബ്ബ്

ന്യായമായ ശമ്പളത്തിനായി പണിമുടക്ക് സമരത്തിലേക്ക് നീങ്ങുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും അഭിവാദ്യങ്ങള്‍.സുപ്രീം കോടതി വിധികളും, വിവിധ കമ്മറ്റികളുടെ നിര്‍ദ്ദേശങ്ങളും ഇതുവരെ നടപ്പിലാക്കാതെ ഇവരെ സമരത്തിലേക്ക് തള്ളിവിട്ട സര്‍ക്കാരിനോടും മാനേജ്‌മെന്റിനോടുമുള്ള പ്രതിക്ഷേധവും ഞങ്ങള്‍ രേഖപ്പെടുത്തുന്നതായി സാന്‍ട്രിയിലെ നേഴ്‌സുമാരും കുടുംബാംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചു. കാലങ്ങളായി അന്യായമായ തൊഴില്‍ ചൂക്ഷണം നടക്കുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരെ സംഘടിപ്പിക്കുന്ന UNA ക്ക് Northwood Club of Arts & Sports NCAS അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. … Read more

അയര്‍ലണ്ടിലെ ഭവന വില കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഡബ്ലിന്‍: 2015 ഏപ്രിലിന് ശേഷം രാജ്യത്തെ ഭവനവിലയിലുണ്ടായ കുതിപ്പ് തുടരുന്നു. 2016 മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം ഭവനവിലയിലെ വര്‍ദ്ധനവ് 10 ശതമാനത്തിനു മുകളിലെത്തിയെന്നു സി.എസ്.ഒ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഡബ്ലിനിലെ വസ്തുവില 11 .2 ശതമാനവും ഭവനവില 11 .5 ശതമാനത്തിലുമെത്തി നില്‍ക്കുകയാണ്. അപ്പാര്‍ട്ട്‌മെന്റ് നിരക്കുകള്‍ 8 ശതമാനം വരെ ഉയര്‍ന്നിരിക്കുകയാണ്. ദേശീയ അടിസ്ഥാനത്തില്‍ ശരാശരി കണക്കാക്കുമ്പോള്‍ വസ്തുവിലയിലുണ്ടായ വര്‍ദ്ധനവ് 11 .9 ശതമാനം വരും. വീട് വില … Read more

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത അവസരങ്ങള്‍ക്ക് അയര്‍ലന്‍ഡ് വേദിയാകുമ്പോള്‍

ഡബ്ലിന്‍: യൂറോപ്പിന്റെ കവാടമെന്ന നിലയ്ക്കും, യൂണിയനില്‍ ഇംഗ്ലീഷ് ഭാഷ വായ്മൊഴിയായും-അക്കാദമിക് തലത്തിലും പ്രചാരത്തിലുള്ള അയര്‍ലണ്ട് എന്ന ദ്വീപ് രാഷ്ട്രം വന്‍ അവസരങ്ങളാണ് വിദേശികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഏഷ്യന്‍ വന്‍കരക്ക് തന്നെ പ്രയോജനം ചെയ്യുന്നതും അതിലുപരി ഇന്ത്യക്കാര്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനുമുള്ള സുവര്‍ണാവസരം കൂടി അയര്‍ലന്‍ഡ് പ്രധാനം ചെയ്യുന്നു. ഏകദേശം 5000 അന്താരാഷ്ട്ര തലത്തിലുള്ള കോഴ്‌സ് പ്രോഗ്രാമുകള്‍ ഇവിടെ നിലവിലുണ്ട്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍, ബയോമെഡിക്കല്‍, ഡേറ്റ അനലിറ്റിക്സ്, ഫിന്‍ടെക്, സൈബര്‍ സെക്യൂരിറ്റി, അന്താരാഷ്ട്ര ധനകാര്യ പഠനങ്ങള്‍, ഏവിയേഷന്‍ … Read more

Daily Delight IFC കലാസന്ധ്യ സീസണ്‍ 3 ; ജി വേണുഗോപാല്‍, അഖില ആനന്ദ്, സാബു തിരുവല്ല എന്നിവര്‍ പങ്കെടുക്കും

പിന്നണി ഗായകന്‍ ജി വേണുഗോപാല്‍, അഖില ആനന്ദ് & സാബു തിരുവല്ല ഇന്ത്യന്‍ ഫാമിലി ക്‌ളബ്ബ് കലാസന്ധ്യ സീസണ്‍ മൂന്നില്‍ (Sponsored by Daily Delight) പങ്കെടുക്കാന്‍ ഡബ്ലിനില്‍ എത്തുന്നു. ഇന്ത്യന്‍ ഫാമിലി ക്‌ളബ് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ഈ വര്ഷം നവംബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3.00 pm മുതല്‍ ഫിബബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഒരുക്കുന്ന കലാസന്ധ്യ സീസണ്‍ മൂന്നില്‍ (Sponsored by Daily Delight) പിന്നണി ഗായകരായ ജി. വേണുഗോപാല്‍, അഖില ആനന്ദ്, അനുകരണ കലയിലെ … Read more