2070 ആകുന്നതോടെ ഇസ്ലാം ലോകം കീഴടക്കും

ഡബ്ലിന്‍: ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. മുസ്ലിം മതത്തിന്റെ വളര്‍ച്ചാ നിരക്ക് കണക്കാക്കുമ്പോള്‍ 2070 ആകുന്നതോടെ ക്രിസ്തുമതത്തെ പിന്തള്ളി ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതം ആയി മാറും. ഇസ്ലാംമതത്തിനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയെന്ന് ഇതിന് മുന്‍പ് പുറത്ത് വന്ന ചില പഠനഫലങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതിന് അടിവരയിടുന്നതാണ് വാഷിങ്ടണിലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ പഠന ഫലം. ഇതനുസരിച്ച് 2070-ല്‍ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്നാണ് പ്രവചനം. നിലവില്‍ … Read more

നിയന്ത്രണങ്ങള്‍ ഇല്ലാത്ത അബോര്‍ഷന്‍ നിയമങ്ങള്‍ അയര്‍ലന്‍ഡിന് വേണ്ട : സര്‍വേ ഫലം പുറത്ത് 

    ഡബ്ലിന്‍ ; അബോര്‍ഷന്‍ നിയമം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള തീരുമാനത്തിനെതിരെ അയര്‍ലന്റുകാര്‍ പ്രതികരണം രേഖപ്പെടുത്തി. അടുത്ത വര്‍ഷം ഗര്‍ഭഛിദ്ര വിഷയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വേ ഫലം പുറത്ത് വന്നത്. അബോര്‍ഷന്‍ നിയമങ്ങള്‍ എത്രമാത്രം സുതാര്യമാകണമെന്ന് അഭിപ്രായം തേടിയാണ് ഐറിഷ് ടൈസ് / IPSOS MRBI സംയോജിതമായി നടത്തിയ ജനഹിത അഭിപ്രായമാണ് പുറത്ത് വന്നിരിക്കുന്നത്. എട്ടാം ഭരണ ഘടന ഭേദഗതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള അബോര്‍ഷന്‍ അയര്‍ലന്റിന് വേണ്ടെന്ന് 70 ശതമാനവും പ്രതികരണം നടത്തി. ഉപാധികളോട് കൂടിയുള്ള ഗര്‍ഭഛിദ്രം … Read more

ക്രിമിനല്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ അയര്‍ലണ്ടില്‍ വേശ്യാലങ്ങള്‍: വെളിപ്പെടുത്തലുമായി ഗാര്‍ഡ സൂപ്രണ്ട്

ഡബ്ലിന്‍: വിദേശ രാജ്യങ്ങളില്‍ ക്രിമിനല്‍ കുറ്റവാളികളായി പ്രഖ്യാപിക്കപെട്ടവര്‍ അയര്‍ലണ്ടില്‍ വേശ്യാലയങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും സുരക്ഷിത താവളം എന്ന നിലയില്‍ അയര്‍ലണ്ടില്‍ ഇവര്‍ ബിസിനസ്സ് വിപുലമാക്കുകയാണ്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് ഗാര്‍ഡ സൂപ്രണ്ട് വ്യക്താക്കുന്നു. മനുഷ്യക്കടത്തിലൂടെ വികസ്വര രാജ്യങ്ങളില്‍ നിന്നും മോഹന വാഗ്ദാനങ്ങള്‍ നല്‍കി അയര്‍ലണ്ടില്‍ എത്തിക്കുന്ന ഇവരെ വേശ്യാവൃത്തിക്കായി ഉപയോഗപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. യുദ്ധബാധിത പ്രദേശങ്ങയില്‍ നിന്നും പലായനം ചെയ്യുന്നവര്‍ക്ക് വാഗ്ദാനം നല്‍കി കപ്പല്‍ മാര്‍ഗ്ഗം രാജ്യത്ത് എത്തിക്കുന്നതും ഇതേ സംഘങ്ങള്‍ തന്നെയാണ്. … Read more

വ്യാജ ഭക്ഷണ വില്പനക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ഡബ്ലിനില്‍ ഫുഡ് കോണ്‍ഫറന്‍സ്

ഡബ്ലിന്‍: മാര്‍ക്കറ്റില്‍ നിന്നും ദിനംപ്രതി വാങ്ങുന്ന ഭക്ഷണ ഉല്‍പ്പനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഡബ്ലിനില്‍ ഫുഡ് കോണ്‍ഫറന്‍സ് ആരംഭിച്ചു. രാജ്യത്ത് വില്പന നടത്തുന്ന മത്സ്യം, ഒലിവ് ഓയില്‍, മദ്യം, ഇറച്ചി ഉത്പന്നങ്ങള്‍ എന്നിവയില്‍ വ്യാപകമായ മായം കലരുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2014-ല്‍ വ്യാജ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കപെട്ടതിനെ തുടര്‍ന്ന് 60 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2016-ല്‍ 156 കേസുകള്‍ ആണ് പുറത്ത് വന്നത്. മാട്ടിറച്ചി എന്ന വ്യാജേന മറ്റു ജീവികളുടെ ഇറച്ചി വില്പന നടത്തുന്ന സംഘങ്ങളും അയര്‍ലണ്ടില്‍ ഉണ്ട്. വില … Read more

സൂക്ഷിക്കുക: ഉഗ്രവിഷം പുറന്തള്ളുന്ന ചിലന്തിയുടെ സാന്നിധ്യം ഐറിഷ് നഗരങ്ങളില്‍

ഡബ്ലിന്‍: ബ്രിട്ടനില്‍ സ്ഥിര സാന്നിധ്യമായ ‘ഫാള്‍സ് വിഡോ സ്‌പൈഡര്‍’ എന്ന വിഷചിലന്തി ഐറിഷ് നഗരങ്ങളില്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. കടിയേല്‍ക്കുന്നവരെ അബോധാവസ്ഥയില്‍പോലും കൊണ്ടെത്തിക്കുന്ന ഇവയുടെ പ്രജനനം ഡബ്ലിന്‍, കോര്‍ക്ക്, വെസ്റ്റ്‌ഫോര്‍ഡ് നഗരഗങ്ങളില്‍ വര്‍ധിച്ചു വരികയാണ്. വീടുകളില്‍ സാധാരണ കണ്ടുവരുന്ന ചിലന്തികളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഫാള്‍സ് വിഡോ സ്‌പൈഡര്‍. ശരീരത്തില്‍ വളരെ ആഴത്തിലും വലുതുമായ മുറിവേല്‍പ്പിക്കാന്‍ കഴിവുള്ള ഇവയുടെ വിഷം ഏല്‍ക്കുന്നത് അപകടകരമാണ്. വര്‍ഷങ്ങള്‍ എടുത്താണ് കടിയേറ്റവര്‍ രോഗാവസ്ഥയില്‍ നിന്നും മുക്തി നേടുന്നത്. 20 വര്‍ഷം മുന്‍പ് തന്നെ … Read more

2018 ബഡ്ജറ്റ് ശുഭപ്രതീക്ഷയുടേത്…

ഡബ്ലിന്‍: ഐറിഷ് സാമ്പത്തിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് കൊണ്ടുവരുന്ന ബഡ്ജറ്റ് ആയിരിക്കും 2018-ലേത് എന്ന് സെന്റര്‍ ഫോര്‍ എക്കൊണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇ.എസ്.ആര്‍.ഐ). 2008 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും 90 ശതമാനവും നടുനിവര്‍ത്തിയ അയര്‍ലണ്ടില്‍ വളര്‍ച്ച നിരക്ക് വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 2018-ലെ ജി.ഡി.പി പ്രതീക്ഷിച്ചതിനേക്കാള്‍ 2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ഇ.എസ്.ആര്‍.ഐ സൂചന നല്‍കുന്നു. തൊഴിലില്ലായ്മയെ നല്ലൊരു ശതമാനം വരെ മറികടന്ന അയര്‍ലണ്ടില്‍ പകുതി സമയ ജോലികളില്‍ നിന്നും ആളുകള്‍ മുഴുവന്‍ … Read more

അനസ്തേഷ്യയ്ക്ക് ഉപയോഗിച്ചത് വിഷവാതകം: വാരണാസിയില്‍ 14 രോഗികള്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

വാരണാസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ മൂന്നു ദിവസങ്ങളിലായി പതിനാല് രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ഭാഗമായുള്ള ആശുപത്രിയില്‍ ജൂണ്‍ ആറ് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളിലായാണ് പതിനാല് രോഗികള്‍ മരിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് അനസ്തേഷ്യ നല്‍കാനുപയോഗിച്ച വാതകമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. വ്യാവസായികാവശ്യത്തിനുപയോഗിക്കുന്ന തരം നൈട്രസ് ഓക്സൈഡാണ് രോഗികള്‍ക്ക് അനസ്തേഷ്യ നല്‍കാന്‍ ഉപയോഗിച്ചത്. നൈട്രസ് ഓക്സൈഡ് ചികിത്സാ ആവ്യങ്ങള്‍ക്ക് … Read more

ഡബ്ലിനില്‍ വന്‍ പ്രതിഷേധവുമായി ഇന്ന് വിദ്യാര്‍ത്ഥി സമരം

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിയന്‍ ഓഫ് സ്റ്റുഡന്റസ് ഇന്‍ അയര്‍ലണ്ട് (യു.എസ്.ഐ) സംഘടിപ്പിക്കുന്ന സമരം ഡബ്ലിനില്‍. ഐറിഷ് കോളേജുകള്‍ വിദ്യാര്‍ത്ഥികളെ പിഴിയുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. രാജ്യത്തെ കോളേജുകളില്‍ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിന് ഈടാക്കുന്ന വന്‍ തുക വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ ബാധ്യതയായി തീരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലോണ്‍ സ്‌കീമില്‍ മാറ്റം വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. പതിനായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സമരം ഇന്ന് ഒരുമണിയോടെ മെറിയോണ്‍ സ്‌ക്വയറില്‍ അരങ്ങേറും. തേര്‍ഡ് … Read more

യൂറേഷ്യ ട്രാവല്‍സില്‍ നിന്നും കൊച്ചിക്ക് 620 യൂറോ നിരക്കില്‍ ടിക്കറ്റ്, 40 കിലോ ബാഗേജ്

അയര്‍ലണ്ടിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ യൂറേഷ്യ ട്രാവല്‍സില്‍ നിന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ 40 കിലോ ബാഗേജ് അലവന്‍സുമായി കൊച്ചി 620 , തിരുവനന്തപുരം 625, ചെന്നൈ 605, ബാംഗ്ലൂര്‍ 605 യൂറോ നിരക്കുകളില്‍ 2018 ജനുവരി 15 മുതല്‍ 2018 ജൂണ്‍ 20 വരെ കാലയളവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. വേനല്‍ അവധിക്ക് നാട്ടില്‍ പോകാനൊരുങ്ങുന്ന മലയാളികള്‍ക്ക് ഈ ഓഫര്‍ ഏറെ പ്രയോജനകരമാണെന്ന് വിലയിരത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂറേഷ്യ ട്രാവല്‍സ്, ഡബ്ലിന്‍ നിവിന്‍  – 0870667692, 016080090 യൂറേഷ്യ … Read more

മാസം തികയാതെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് മെറ്റേണിറ്റി ബെനിഫിറ്റ് നീട്ടിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍

ഡബ്ലിന്‍: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് മെറ്റേണിറ്റി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. വര്‍ഷാവര്‍ഷം രാജ്യത്തെ 4500 അമ്മമാര്‍ ഈ നിയമത്തിന്റെ ഗുണഭോക്താക്കളാകും. ഗ്രീന്‍ പാര്‍ട്ടി മന്ത്രി സഭയില്‍ മുന്നോട്ട് വെച്ച പ്രീ മെച്വര്‍ ബര്‍ത്ത് ബെനിഫിറ്റ് എന്ന ആശയത്തിന് സാമൂഹിക സുരക്ഷാ വകുപ്പിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ നിയമം പെട്ടെന്ന് തന്നെ നിലവില്‍ വരികയായിരുന്നു. സാമൂഹിക സുരക്ഷാ മന്ത്രി റെജിനാ ദൊഹോര്‍ത്തിയുടെ പരിപൂര്‍ണ്ണ പിന്തുണ ലഭിച്ച ബില്‍ ക്യാബിനറ്റ് … Read more