WMC സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി അവാര്‍ഡ് ഫാ. ജോര്‍ജ് തങ്കച്ചന്, അവാര്‍ഡ് ദാനചടങ്ങ് ഡിസംബര്‍ 30 ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ Social Responsibiltiy Award നായി മെറിന്‍ ജോര്‍ജ്ജ് ഫൗണ്ടേഷന്‍ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോര്‍ജ് തങ്കച്ചനെ തിരഞ്ഞെടുത്തു . അവാര്‍ഡ് ദാനം 2017 ഡിസംബര്‍ 30 , ശനിയാഴ്ച , വൈകിട്ട് 6 മണിക്ക് ഡബ്‌ള്യ.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും. 2009 ല്‍ സ്ഥാപിതമായ മെറിന്‍ ജോര്‍ജ്ജ് ഫൌണ്ടേഷന് , കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണനേയും രോഗികളെയും … Read more

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നേരിട്ട് വിമാനം: വിദേശ കാര്യ മന്ത്രി ഇടപെടുന്നു

അയര്‍ലന്റിലെ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസകരമായ ഇന്ത്യ-അയര്‍ലണ്ട് വിമാന റൂട്ടിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഐറിഷ് വിദേശകാര്യ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. ഇതോടെ അയര്‍ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന്റെ നടപടി ക്രമങ്ങള്‍ ത്വരിത ഗതിയിലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇരു രാജ്യങ്ങളിലേയ്ക്കും നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുമെന്ന് 2015ല്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതുകൂടാതെ അയര്‍ലണ്ടില്‍ എയര്‍ ഇന്ത്യ ഹബ്ബിനെകുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അയര്‍ലണ്ടില്‍ നിന്ന് ഏഷ്യ പസഫിക് രാജ്യങ്ങളിലേക്കുള്ള … Read more

ഭവന പ്രതിസന്ധിയെക്കുറിച്ച് വിരുദ്ധ പ്രസ്താവന നടത്തിയ വരേദ്കറിനെതിരെ പ്രതിഷേധം പുകയുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയില്‍ വരേദ്കറിന്റെ പ്രസ്താവന വിവാദത്തില്‍. അന്താരാഷ്ട്രത്തലത്തിലുള്ള ഭവന പ്രതിസന്ധിയുടെ താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലണ്ടിലെ ഭവന രഹിത പ്രശ്‌നങ്ങള്‍ നിസാരമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുന്നു. രാജ്യത്ത് 8500-ല്‍ പരം ആളുകള്‍ ഭവന രഹിതരായി തുടരുമ്പോള്‍ പ്രധാനമന്ത്രി നടത്തിയ വിരുദ്ധ അഭിപ്രായത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 3000 കുട്ടികളടക്കം തെരുവുകളിലും എമര്‍ജന്‍സി അക്കോമഡേഷനുകളിലും ഓരോ ദിവസവും തള്ളിനീക്കുന്നതിന്റെ ബുദ്ധിമുട്ട് നേരിട്ട് മാനിസിലാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കണമെന്ന് ഹൗസിങ് സംഘടനങ്ങള്‍ ആവശ്യപ്പെട്ടു. യൂറോപ്പില്‍ ഭവന പ്രതിസന്ധി ഏറ്റവും കൂടുതല്‍ … Read more

എച്ച്.എസ്.ഇ നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പൊതുജീവനക്കാര്‍ക്ക് പെന്‍ഷന്‍ താമസിപ്പിക്കാനുള്ള തീരുമാനം തല്ക്കാലം ഒഴിവായി

ഡബ്ലിന്‍: രാജ്യത്തെ പെന്‍ഷന്‍ സമ്പ്രദായം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം താല്‍ക്കാലികമായി പൊതുജീവനക്കാരെ ബാധിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഇതോടെ എച്ച്.എസ്.ഇ നേഴ്സുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ഉണ്ടായേക്കാവുന്ന കാലതാമസം ഒഴിവാകും. സ്റ്റേറ്റ് പെന്‍ഷന് അര്‍ഹത നേടുന്നവര്‍ക്ക് 66 വയസ്സ് മുതല്‍ പെന്‍ഷന്‍ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് പ്രാബല്യത്തില്‍ വന്നത്. അതായത് 65 വയസ്സില്‍ ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് ഒരു വര്‍ഷക്കാലം വരെ പെന്‍ഷന് കാത്തിരിക്കേണ്ടി വരും. ഇവര്‍ക്ക് ഈ കാലയളവില്‍ തൊഴിലില്ലായ്മ ആനുകൂല്യത്തിന് അപേക്ഷ നല്‍കി ആഴ്ചയില്‍ … Read more

യു.എസ്സുമായി പുതിയ സഹകരണത്തിന് മോദി

മനില: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് അപ്പുറത്തേക്കുള്ള സഹകരണത്തിന് ഇന്ത്യ തയാറാണെന്ന് അറിയിച്ചു. ഏഷ്യയുടെ ഭാവിക്കു വേണ്ടി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും മോദി അറിയിച്ചു. ഫിലിപ്പീന്‍സില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കന്മാരുടെയും കൂടിക്കാഴ്ച. യുഎസിന്റെയും ലോകത്തിന്റെയും പ്രതീക്ഷകള്‍ക്കൊത്ത് ഇന്ത്യ ഉണര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞ മോദി, ലോക പര്യടനങ്ങള്‍ക്കിടെ ട്രംപ് ഇന്ത്യയെ ഉയര്‍ത്തി സംസാരിക്കുന്നതിന് നന്ദിയും രേഖപ്പെടുത്തി. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ … Read more

ധ്രുവകാറ്റുകള്‍ അയര്‍ലണ്ടില്‍ ശൈത്യം കടുപ്പിക്കുന്നു: താപനില മൈനസ് 3 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ താപനില ഗണ്യമായി കുറഞ്ഞ് മൈനസ് ഡിഗ്രിയിലെത്തി. ആര്‍ട്ടിക് മേഖലയില്‍ നിന്നും വീശുന്ന കാറ്റുകള്‍ അയര്‍ലണ്ടിലെ രാത്രികാല താപനില കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് 2 ഡിഗ്രിയില്‍ എത്തിച്ചിരുന്നു. പകല്‍ സമയം രാജ്യത്ത് 7 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിലാണ് താപനില. കഴിഞ്ഞ 2 ദിവസം ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള പര്‍വ്വതമേഖലകളില്‍ മഞ്ഞുവീഴ്ച രൂക്ഷമായിരുന്നു. ഞായറാഴ്ച വരെ രാത്രികാല താപനില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് മൈനസ് 3 ഡിഗ്രിയാണ്. രാജ്യത്തിന്റെ തെക്ക് നിന്നും വടക്കോട്ട് പോകുമ്പോള്‍ താപനിലയില്‍ വന്‍ … Read more

ലിമെറിക്കിനെ ഇളക്കി മറിച്ച് തൈക്കൂടം ബ്രിഡ്ജ്

  തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോയുടെ അയര്‍ലണ്ടിലെ കലാശക്കൊട്ട് ലീമെറിക്കിലെ നിറഞ്ഞസദസില്‍ കാണികളില്‍ ആവേശം വിതറി പെയ്തിറങ്ങി. അയര്‍ലന്റിലെ ഏറ്റവും മികച്ച കണ്‍സേര്‍ട്ട് ഹാളായ ലീമെറിക്ക് യൂണിവേഴ്സിറ്റി ഹാളില്‍ ഇന്നലെ നടന്ന അവസാന പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും ഷോയുടെ മികവിനെക്കുറിച്ചെ പറയാനുണ്ടായിരുന്നുള്ളു. അയര്‍ലണ്ട് മലയാളികള്‍ ഇന്നേവരെ കാണാത്ത സംഗീത സായാഹ്നത്തിനാണ് ലീമെറിക്ക് സാക്ഷ്യം വഹിച്ചത്. ലീമെറിക്കിലെ നൂറുകണക്കിന് ആസ്വാദകര്‍ക്ക് മറക്കാനാവാത്ത വിധത്തില്‍ മലയാളിയുടെ മനസ്സില്‍ നിന്നൊരിക്കലും മായാത്ത ഗാനമാലിക ഒഴുകിയെത്തിയപ്പോള്‍ ആരാധകവൃന്ദം ആഹ്ലാദപൂര്‍വമതേറ്റ് പാടി,നൃത്ത ചുവടുകള്‍ … Read more

പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്..പ്രണയം തന്നെയായ ദൈവം……കൊച്ചച്ചനോട് ചോദിച്ച പ്രണയിനിക്ക് ഒരു ഉത്തരം

എന്തിനാടാ ചക്കരേ നീ അച്ചന്‍ പട്ടത്തിന് പോയത്??????? സുന്ദരിയായ ഒരു കൊച്ചുമിടുക്കി അവള്‍ക്ക് പ്രണയം തോന്നിയ ഒരു കൊച്ചച്ചനോട് ചോദിച്ച നല്ല ചന്തമുള്ള ചോദ്യമാണ്. ചില ഉത്തരങ്ങളുടെ പ്രസക്തി അതിന്റെ ചോദ്യങ്ങളിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് മാത്രം ആ പ്രണയിനിക്ക് ഒരു ഉത്തരം കൊടുത്താലോ എന്നു വിചാരിച്ചു. ‘എന്തിനാടാ ചക്കരേ നീ അച്ചന്‍ പട്ടത്തിന് പോയത്?’ ഒറ്റവാക്കില്‍ പറഞ്ഞാല്‍, പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്… ഞാന്‍ പോലും അറിയാതെ, പിറകേ നടന്ന്, ഊണിലും, ഉറക്കത്തിലും കളിയിലും, കനവിലും കയറി … Read more

നാഷണല്‍ യൂത്ത് മീഡിയ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം: വിജയികളെ കാത്തിരിക്കുന്നത് 1000 യൂറോ

ഡബ്ലിന്‍: നാഷണല്‍ യൂത്ത് മീഡിയ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് അവസരം. drugs.ie നടത്തുന്ന നാലാം വര്‍ഷത്തെ അവാര്‍ഡ് മത്സരമാണ് ഇത്. 12 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള ജൂനിയര്‍ വിഭാഗം, 18 മുതല്‍ 25 വയസ്സ് വരെയുള്ള സീനിയര്‍ വിഭാഗം എന്നിങ്ങനെ തരം തിരിച്ചാണ് വിജയികളെ കണ്ടെത്തുന്നത്. മയക്കുമരുന്ന് യുവാക്കളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് മത്സരവിഷയം. ജേതാക്കള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലായി 250 യൂറോ മുതല്‍ 1000 യൂറോ വരെയാണ് അവാര്‍ഡ് തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. മയക്ക് … Read more

ഇന്‍കം ടാക്‌സ് ഇളവുകളും, പ്രസവാനുകൂല്യങ്ങളോടൊപ്പം ദീര്‍ഘമായ കുടുംബ അവധിയും ആനുകൂല്യങ്ങളും: ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളോടെ ലിയോ വരേദ്കര്‍ വീണ്ടും ജനഹൃദയങ്ങളിലേക്ക്

ഡബ്ലിന്‍: ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് വീണ്ടും പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ജനപ്രീയ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് തെളിയിച്ചു. കാവനില്‍ വെച്ച് നടന്ന ആദ്യ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ജ്വലിക്കുന്ന വാക്ചാതുര്യത്തോടെ രണ്ട് സുപ്രധാന പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. പദ്ധതി പ്രഖ്യാപനത്തോടെ കോണ്‍ഫറന്‍സ് ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വരേദ്കര്‍. രാജ്യത്തിന്റെ ദേശീയ വികസനം ലക്ഷ്യമിടുന്ന പദ്ധതികളില്‍ ഊന്നിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്. രാജ്യത്ത് രണ്ട് തരം വരുമാനക്കാര്‍ കൂടിയ വരുമാന നികുതി ഒടുക്കുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു ആദ്യത്തേത്. വരുമാന പരിധി കുറഞ്ഞവര്‍ അധ്വാനത്തിന്റെ … Read more